by Midhun HP News | Nov 22, 2024 | Latest News, കേരളം
കൊല്ലം: കൊല്ലം ചാത്തന്നൂരിൽ പ്രഷർ ടെസ്റ്റിങ്ങിനിടെ പൈപ്പ് ലൈൻ പൊട്ടി. ദേശീയ പാതയിലെ സർവീസ് റോഡ് തകർത്താണ് പൈപ്പ് പൊട്ടിയത്. ഇന്നലെ രാവിലെ ചാത്തന്നൂർ സർവീസ് സഹകരണ ബാങ്കിന് സമീപത്തായിരുന്നു സംഭവം. ദേശീയ പാത വികസനത്തിന്‍റെ ഭാഗമായി സർവീസ് റോഡിൽ പുതുതായി സ്ഥാപിച്ച പൈപ്പ് ലൈനിൽ മർദ്ദം പരിശോധിക്കുമ്പോഴായിരുന്നു പൈപ്പ് തകർന്നത്. റോഡിൽ വാഹനങ്ങളും യാത്രക്കാരും ഇല്ലാത്തതിനാൽ അപകടം ഒഴിവായി.

by Midhun HP News | Nov 22, 2024 | Latest News, കായികം
പെര്‍ത്ത്: ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സ് എന്ന നിലയിലാണ്. ഋഷഭ് പന്തും ധ്രുവ് ജുറെലുമാണ് ക്രീസില്‍.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മോശം തുടക്കമായിരുന്നു. സ്‌കോര്‍ ബോര്‍ഡ് അഞ്ചില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടമായി. യശസ്വി ജയ്‌സ്വാളാണ് ഔട്ടായത്. അക്കൗണ്ട് തുറക്കുന്നതിന് മുന്‍പാണ് യശസ്വി ജയ്‌സ്വാള്‍ പുറത്തായത്.
മിച്ചല്‍ സ്റ്റാര്‍ക്കിനാണ് വിക്കറ്റ്. ടീമില്‍ ഇടം നേടിയ ദേവ്ദത്ത് പടിക്കലിനും പിടിച്ചുനില്‍ക്കാനായില്ല. 23 പന്ത് നേരിട്ട ദേവ്ദത്ത് പടിക്കലിന് ഒരു റണ്‍സ് പോലും നേടാന്‍ സാധിച്ചില്ല. ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന വിരാട് കോഹ് ലിയും നിരാശപ്പെടുത്തി. 12 പന്തില്‍ അഞ്ചു റണ്‍സുമായി ഹെയ്‌സല്‍വുഡിന്റെ പന്തിലാണ് കോഹ് ലി പുറത്തായത്.
രോഹിത്തിന്റെ അഭാവത്തില്‍ ഓപ്പണിങ് സ്ഥാനത്ത് പരീക്ഷ കെ എല്‍ രാഹുല്‍ ഒരു ഭാഗത്ത് വിക്കറ്റ് കാത്ത് നില്‍ക്കുന്നത് പ്രതീക്ഷ നല്‍കിയെങ്കിലും അതും അധികം നേരം നീട്ടുനിന്നില്ല. 74 പന്തില്‍ 26 റണ്‍സുമായി ഫോമിലേക്ക് ഉയര്‍ന്ന രാഹുലിനെ സ്റ്റാര്‍ക്കാണ് പുറത്താക്കിയത്. മുന്‍ ഓസ്‌ട്രേലിയന്‍ പര്യടനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഋഷഭ് പന്തിലും ധ്രുവ് ജുറെലിലുമാണ് ഇന്ത്യയുടെ പ്രതീക്ഷ. പന്ത് പത്തു റണ്‍സുമായാണ് പുറത്താകാതെ നില്‍ക്കുന്നത്.

by Midhun HP News | Nov 22, 2024 | Latest News, ജില്ലാ വാർത്ത
കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് പുളിമാത്ത് ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ കിസാൻമേള സംഘടിപ്പിക്കുന്നു. നവംബർ 25 തിങ്കളാഴ്‌ച രാവിലെ 9.30 മണിക്ക് പള്ളിക്കൽ സുമിയ ആഡിറ്റോറിയത്തിൽ നടക്കുന്ന കിസാൻമേളയുടെ ഉദ്ഘാടനം അഡ്വ.എം.ജോയി എം.എൽ.എ നിർവഹിക്കും. പ്രദർശന സ്റ്റാളുകളുടെ ഉദ്‌ഘാടനം ആറ്റിങ്ങൽ എം.എൽ.എ.ഒ.എസ്. അംബിക, ആദ്യവില്പന കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി എന്നിവർ നിർവഹിക്കും. തുടർന്ന് കാർഷിക സെമിനാർ, കാർഷിക പ്രദർശനവും വിപണനവും, മികച്ച ജൈവകർഷകരുടെ അനുഭവം പങ്കുവെക്കൽ തുടങ്ങിയവ സംഘടിപ്പിക്കും.
by Midhun HP News | Nov 22, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: എസ്.എന്‍.ഡി.പി യോഗം ആറ്റിങ്ങല്‍ യൂണിയന്‍ നേതൃസംഗമം നാളെ നടക്കും. നാളെ ഉച്ചക്ക് 3 മണിക്ക് യൂണിയൻ ഹാളില്‍ യൂണിയൻ വൈസ് പ്രസിഡന്റ് വി.ഷാജിയുടെ അദ്ധ്യക്ഷതയില്‍ യൂണിയന്‍ പ്രസിഡന്‍റ് എസ്.ഗോകുല്‍ദാസ് ഉദ്ഘാടനം ചെയ്യും.
യൂണിയൻ കൗണ്‍സിലർമാര്‍, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങള്‍, വനിതാസംഘം യൂണിയന്‍ ഭാരവാഹികള്‍, യൂത്ത്മൂവ്മെന്‍റ് യൂണിയന്‍ ഭാരവാഹികള്‍, സൈബര്‍സേന യൂണിയന്‍ ഭാരവാഹികള്‍, മറ്റ് പോഷക സംഘടന നേതാക്കള്‍, ശാഖ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ശാഖ വനിതാസംഘം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, യൂത്ത്മൂവ്മെന്‍റ് ശാഖ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി കുടുംബ യൂണിറ്റ് കണ്‍വീനര്‍മാര്‍, ജോയിന്‍ കണ്‍വീനര്‍മാര്‍, മൈക്രോഫിനാന്‍സ് യൂണിറ്റ് കണ്‍വീനര്‍മാര്‍, ജോയിന്‍ കണ്‍വീനര്‍മാര്‍, ശാഖ സൈബര്‍ സേന ഭാരവാഹികള്‍, യൂണിയന്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് രഞ്ചുദാസ് ചെറുവള്ളിമുക്ക് തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Nov 22, 2024 | Latest News, ജില്ലാ വാർത്ത
കഴക്കൂട്ടം: മുനമ്പം വഖ്ഫ് ഭൂമി പ്രശ്നത്തിന് നീതിയുക്തമായ പരിഹാരമാണ് വേണ്ടതെന്നും വിഷയത്തിൽ വർഗീയ ചേരി തിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും വിസ്‌ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ നേതൃസംഗമം അഭിപ്രായപ്പെട്ടു. സമൂഹത്തിൽ ചിദ്രതയുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാൻ നോക്കുന്നവരെ തിരിച്ചറിയണം.
വർഗീയതയും ഭിന്നിപ്പും സമൂഹത്തിൽ ഉണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള ശ്രമം ഈ വിഷയത്തിലും സജീവമായി നടക്കുന്നുണ്ട്. അതിന് വളം വെച്ചുകൊടുക്കാതിരിക്കാൻ പൊതുസമൂഹം ശ്രദ്ധിക്കണം. വിഷയത്തിൽ ഉത്തരവാദപ്പെട്ടവർ നീതിയുക്തമായ പരിഹാരം കാണാൻ അമാന്തിക്കരുതെന്നും സംഗമം അഭിപ്രായപ്പെട്ടു.
കഴക്കൂട്ടം സലഫി ദഅ് വ സെന്ററിൽ നടന്ന നേതൃസംഗമം വിസ്‌ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ഹാറൂൺ വള്ളക്കടവ് ഉദ്ഘാടനം ചെയ്തു. അൻസാറുദ്ധീൻ സ്വലാഹി അധ്യക്ഷനായി. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി നസീൽ കണിയാപുരം, ജില്ലാ ജോയിന്റ് സെക്രട്ടറി സൈഫുദ്ധീൻ കൊല്ലായി, പ്രൊഫഷണൽ വിംഗ് ജില്ലാ കൺവീനർ ജാസർ തുടങ്ങിയവർ സംസാരിച്ചു. വിസ്‌ഡം യൂത്ത് ജില്ലാ സെക്രട്ടറി നസീം അഴിക്കോട് സ്വാഗതവും ജില്ലാ ട്രഷറർ മുഹമ്മദ് ഷാൻ സലഫി നന്ദിയും പറഞ്ഞു.
by Midhun HP News | Nov 22, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥനായ കെ ഗോപാലകൃഷ്ണനെതിരെ പൊലീസിന്റെ പ്രാഥമികാന്വേഷണം. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണറെയാണ് മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദം അന്വേഷിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി നല്‍കിയ പരാതിയിലാണ് അന്വേഷണം.
പ്രാഥമിക അന്വേഷണത്തില്‍ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം കണ്ടെത്തിയാല്‍ കേസെടുത്ത് മുന്നോട്ടു പോകാനാണ് പൊലീസിന്റെ തീരുമാനം. വിവാദത്തില്‍ ഗോപാലകൃഷ്ണനെതിരെ അന്വേഷണം നടത്താമോയെന്ന കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടിയിരുന്നു. മതപരമായ വിഭാഗീയത ഉണ്ടാക്കാന്‍ ഗ്രൂപ്പ് തുടങ്ങിയതില്‍ കേസെടുക്കാമെന്നാണ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ മുഖാന്തരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ നിയമോപദേശത്തില്‍ പറയുന്നത്.
അതേസമയം കേസെടുക്കുന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. എന്നാല്‍ രേഖകള്‍ മുഴുവന്‍ പരിശോധിക്കാതെയുള്ള നിയമോപദേശമാണിതെന്നും വ്യക്തതക്കുറവുണ്ടെന്നുമാണ് പൊലീസ് നിലപാട്. അതിനാല്‍ പൊലീസ് വീണ്ടും നിയമോപദേശം തേടിയേക്കും. വിവാദത്തെത്തുടര്‍ന്ന് ഗോപാലകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഫോണ്‍ ഹാക്ക് ചെയ്തതാണെന്നാണ് ഗോപാലകൃഷ്ണന്റെ വിശദീകരണം.
Recent Comments