ആറ്റിങ്ങൽ കലാപവും വെടിവെപ്പും നവംബർ 30 ന്;  എസ് എസ് ഹരിഹരയ്യർ ഫൗണ്ടേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

ആറ്റിങ്ങൽ കലാപവും വെടിവെപ്പും നവംബർ 30 ന്; എസ് എസ് ഹരിഹരയ്യർ ഫൗണ്ടേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

ആറ്റിങ്ങൽ: സ്വാതന്ത്ര്യസമരത്തിന്റെ വീര സ്മരണകൾ ഉണർത്തുന്ന ആറ്റിങ്ങൽ കലാപത്തിന്റെ 303 )0 വാർഷികത്തിന്റെയും ആറ്റിങ്ങൽ വെടിവെയ്പ്പിന്റെ 86)0 വാർഷികത്തിന്റെയും ആചരണ ചടങ്ങുകളോടാനുബന്ധിച്ച് എസ്. എസ് ഹരിഹരയ്യർ ഫൗണ്ടഷൻ അവാർഡുകൾ പ്രഖ്യാപിച്ചു.

കർമ്മസേവ അവാർഡ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് വി. അജിത് ഐ പി എസ്സിനും കർമ്മശ്രേഷ്ഠ അവാർഡ് ഡോ. വി. ഗിരിജയ്ക്കും നൽകുമെന്നു ജഡ്ജിംഗ് കമ്മിറ്റി തീരുമാനിച്ചതായി ഫൗണ്ടേഷൻ ചെയർമാൻ ഡോ. വി. എസ് അജിത് കുമാർ അറിയിച്ചു. അവാർഡ്‌കൾ നവംബർ 30 ന് ആറ്റിങ്ങൽ കിഴക്കേനാലുമുക്ക് വക്കംജി സ്ക്വയറിൽ വൈകുന്നേരം 4.30 മണിക്ക് അടൂർ പ്രകാശ് എം. പി വിതരണം ചെയ്യും.

വെടിവെയ്പ്പിൽ മരണമടഞ്ഞ ധീര രക്തസാക്ഷികളോടുള്ള ആദരസൂചകമായി സമ്മേളനനഗരിയിൽ സ്ഥാപിക്കുന്ന രക്ത സാക്ഷി മണ്ഡപത്തിൽ കെ. പി. സി. സി ജനറൽ സെക്രട്ടറി എം. ലിജു ആദ്യ ദീപം തെളിക്കും. വാർഷികാചാരണ സമ്മേളനം
യു. ഡി . എഫ് കൺവീനർ എം. എം ഹസ്സൻ ഉദ്ഘാടനം ചെയ്യും. പാവപ്പെട്ടവർക്കുള്ള ചികിത്സാ സഹായം എൻ. പീതാംബരകുറുപ്പ് എക്സ് എം. പി നൽകുന്നതാണ്. ചരിത്ര സംഭവവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ ലെവലിൽ തിരഞ്ഞെടുക്കപ്പെടുന്ന രണ്ടു വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ഫലകവും സമ്മേളനനഗരിയിൽ വെച്ച് വിതരണം ചെയ്യും.

ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ. വി. എസ് അജിത് കുമാർ അദ്ധ്യക്ഷത വഹിക്കും. കെ. പി. സി. സി മെമ്പർ എൻ. സുദർശനൻ, ചരിത്ര പുസ്തകരചയിതാവ് ആറ്റിങ്ങൽ കെ. മോഹൻലാൽ, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌മാരായ ബി. ബിഷ്‌ണു, കെ. ആർ അഭയൻ, ഡി. ഷാജി എന്നിവർ സംസാരിക്കും.

ഡെപ്യൂട്ടി തഹസില്‍ദാറുടെ തിരോധാനത്തില്‍ വഴിത്തിരിവ്

ഡെപ്യൂട്ടി തഹസില്‍ദാറുടെ തിരോധാനത്തില്‍ വഴിത്തിരിവ്

കോഴിക്കോട്: മലപ്പുറം തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി ബി ചാലിബിന്റെ തിരോധാനത്തില്‍ വഴിത്തിരിവ്. കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ മാങ്ങാട്ടിരി സ്വദേശി പി ബി ചാലിബ് വീട്ടുകാരെ ഫോണില്‍ വിളിച്ചു. മാനസിക പ്രയാസത്തിലാണ് നാടു വിട്ടതെന്നും, വീട്ടിലേക്ക് തിരിച്ചു വരുമെന്നും ചാലിബ് ഭാര്യയോട് പറഞ്ഞു. കര്‍ണാടകയിലെ ഉഡുപ്പിയിലാണ് ടവര്‍ ലൊക്കേഷന്‍ എന്നാണ് സൂചന.

ഒറ്റയ്ക്കായാണ് ഉള്ളതെന്നും, കൂടെ ആരും ഇല്ലെന്നും ചാലിബ് സൂചിപ്പിച്ചതായി വീട്ടുകാര്‍ പറഞ്ഞു. ചാലിബിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ്, ചാലിബ് വീട്ടിലേക്ക് വിളിച്ചത്. കാണാതായതിന് ശേഷം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ആദ്യം കോഴിക്കോട്ടും, പിന്നീട് ഉഡുപ്പിയിലുമാണ് കാണിച്ചത്. ബുധനാഴ്ച വൈകിട്ട് ചാലിബ് ഓഫീസില്‍ നിന്നും 5.15 ന് ഇറങ്ങിയിരുന്നു. ഭാര്യയോട് വീട്ടിലെത്താന്‍ വൈകുമെന്ന് അറിയിച്ചു. പിന്നീട് വാട്ട്‌സ് ആപ്പില്‍ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പൊലീസ്, എക്സൈസ് ടീം ഉണ്ടെന്നും പറഞ്ഞു. എന്നാല്‍ രാത്രിയേറെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് തിരൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

മാധ്യമപ്രവർത്തനത്തിന് മാർഗ നിർദേശം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി

മാധ്യമപ്രവർത്തനത്തിന് മാർഗ നിർദേശം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി

മാധ്യമപ്രവർത്തനത്തിന് മാർഗനിർദേശങ്ങൾ വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശമാണ്.

അഭിപ്രായസ്വാതന്ത്ര്യത്തെ നിയന്ത്രിക്കാൻ ഭരണഘടനാപരമായ മാർഗമുണ്ടെന്നും കോടതി പറഞ്ഞു. മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികൾ മാധ്യമങ്ങളിൽ നിന്ന് ഉണ്ടായാൽ കോടതിയെ സമീപിക്കാം. അതിനുള്ള അവകാശം ഭരണഘടനയും നിയമങ്ങളും നൽകുന്നുണ്ട്.

ക്രിമിനൽ കേസുകളിൽ ആരെയും കുറ്റക്കാരനെന്നോ നിരപരാധിയെന്നോ ചിത്രീകരിക്കുന്ന തരത്തിൽ വാർത്തകൾ നൽകരുതെന്നും കോടതി ചൂണ്ടിക്കാട്ടി

മാനവീയം വീഥിയിൽ യുവാവിന് കു‌ത്തേറ്റു

മാനവീയം വീഥിയിൽ യുവാവിന് കു‌ത്തേറ്റു

തിരുവനന്തപുരം തിരുവനന്തപുരത്ത് മാനവീയം വീഥിയിൽ യുവാവിന് കു‌ത്തേറ്റു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വെമ്പായം സ്വദേശി സുജിത് (25) നാണ് ഇടത് നെഞ്ചിൽ കുത്തേറ്റത്.

ഷിയാസ് എന്നയാളാണ് കുത്തിയതെന്ന് സുജിത് പൊലീസിന് മൊഴി നൽകി. ഇയാളെ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുജിത്തിൽ നിന്ന് ഒരു കത്തി കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.

ചക്രവാതച്ചുഴി, തുലാവര്‍ഷം ശക്തമാകുന്നു; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചക്രവാതച്ചുഴി, തുലാവര്‍ഷം ശക്തമാകുന്നു; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാകുന്നു. ഇന്ന് ഏഴു ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. അതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.

‘കുറഞ്ഞ നിരക്കിൽ ഫോൺ റീച്ചാർജ് ചെയ്യാം’, ലിങ്കിൽ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

‘കുറഞ്ഞ നിരക്കിൽ ഫോൺ റീച്ചാർജ് ചെയ്യാം’, ലിങ്കിൽ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: മൊബൈൽ ഫോൺ കുറഞ്ഞ നിരക്കിൽ റീച്ചാർജ് ചെയ്യാം എന്ന പേരിൽ നടക്കുന്ന തട്ടിപ്പിൽ വീഴരുതെന്ന് കേരള പൊലീസ്. ‘ഇത്തരം വ്യാജപ്രചരണം സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഒരു വ്യാജ ലിങ്കും ലഭിക്കും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോൺ പേ, ഗൂഗിൾ പേ, പേടിഎം മുതലായ ആപ്പുകളിലേയ്ക്കു പ്രവേശിക്കുന്നു. തുടർന്ന് റീചാർജിങിനായി യുപിഐ പിൻ നൽകുന്നതോടെ പരാതിക്കാരന് തൻറെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുന്നു. ഇത്തരത്തിൽ ലഭിക്കുന്ന വ്യാജ റീചാർജ് സന്ദേശങ്ങൾ തീർച്ചയായും അവഗണിക്കണം.’- കേരള പൊലീസ് ഫെയ്സ്ബുക്കിലൂടെ മുന്നറിയിപ്പ് നൽകി.

കുറിപ്പ്:

മൊബൈൽ ഫോൺ റീചാർജിങ് കുറഞ്ഞ നിരക്കിൽ ലഭിക്കുന്നു എന്ന വ്യാജപ്രചരണം സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഒരു വ്യാജ ലിങ്കും ലഭിക്കും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോൺ പേ, ഗൂഗിൾ പേ, പേടിഎം മുതലായ ആപ്പുകളിലേയ്ക്കു പ്രവേശിക്കുന്നു. തുടർന്ന് റീചാർജിങിനായി യു.പി.ഐ പിൻ നൽകുന്നതോടെ പരാതിക്കാരന് തൻറെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുന്നു.

ഇത്തരത്തിൽ ലഭിക്കുന്ന വ്യാജ റീചാർജ് സന്ദേശങ്ങൾ തീർച്ചയായും അവഗണിക്കണം. ഇത്തരം തട്ടിപ്പിന് ഇരയായാൽ പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ് സൈറ്റ് മുഖേനയോ സൈബർ പോലീസിനെ അറിയിക്കണം.