by Midhun HP News | Nov 8, 2024 | Latest News, കായികം
ഇന്ത്യ – ദക്ഷിണാഫ്രിക്ക T20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ദക്ഷിണാഫ്രിക്കയിലെ ഡര്ബന് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി 8.30നാണ് മത്സരം. സഞ്ജു സാംസൺ ഓപ്പണറായേക്കും. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. രമണ്‍ദീപ് സിംഗ്, വിജയ്കുമാര്‍ എന്നിവര്‍ക്ക് അരങ്ങേറ്റം ലഭിക്കുമോ എന്ന് ആകാംക്ഷ. ഗൗതം ഗംഭീറിന് പകരം വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയുടെ പരിശീലകന്.മത്സരത്തിന് മഴ ഭീഷണി നേരിടുന്നുണ്ട്.
പ്രതികൂല കാലാവസ്ഥ കാരണം ആദ്യ മത്സരത്തില്‍ ഇടയ്ക്കിടെ മഴ എത്തിയേക്കും. മത്സരത്തില്‍ തുടക്കത്തില്‍ കുറച്ച് മേഘാവൃതമായിരിക്കുമെങ്കിലും മഴ പ്രതീക്ഷിക്കുന്നില്ല. അക്യുവെതര്‍ 47 ശതമാനം മഴ പെയ്യാന്‍ സാധ്യതയുണ്ട്. ശേഷിക്കുന്ന ദിവസങ്ങളില്‍, മഴയ്ക്കുള്ള സാധ്യത 50% ത്തില്‍ കൂടുതലാണ്.
സൂര്യകുമാറിന്റെ നായക മികവില്‍ ശ്രിലങ്ക, ബംഗ്ലാദേശ് ട്വന്റി പരമ്പരകള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഹാട്രിക്ക് പരമ്പര നേട്ടമാണ് സൂര്യകുമാര്‍ ലക്ഷ്യമിടുന്നത്. മിന്നും ഫോമിലുള്ള ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ്മ, റിങ്കു സിംഗ് എന്നിവരുടെ ബാറ്റിംഗിലും പ്രതീക്ഷകളേറെ. 2023ല്‍ പ്രോട്ടീസിനെതിരായ ഏകദിനത്തില്‍ സഞ്ജു ഏകദിനത്തില്‍ സെഞ്ച്വറി നേടിയതും ആരാധര്‍ക്കും പ്രതീക്ഷയേകുന്നു.

by Midhun HP News | Nov 8, 2024 | Latest News, കേരളം
കണ്ണൂര്‍: ജാമ്യം അനുവദിച്ചു കൊണ്ടുള്ള തലശ്ശേരി കോടതിയുടെ വിധി ആശ്വാസകരമെന്ന് പി പി ദിവ്യയുടെ അഭിഭാഷകന് കെ വിശ്വന്. ചാരത്തിനിടയ്ക്ക് കനല്‍ക്കട്ട പോലെ സത്യമുണ്ട്. സത്യം ഇനിയും പുറത്തു വരേണ്ടതുണ്ട്. ഇനിയും കുറേ കാര്യങ്ങള്‍ കോടതിയെ ധരിപ്പിക്കാനുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ പിപി ദിവ്യയുടെ നിരപരാധിത്വം അസന്നിഗ്ധമായി തെളിയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും കെ വിശ്വന് പറഞ്ഞു.
നിലവിലുള്ള തെളിവു നിയമവും ലഭ്യമായ ശാസ്ത്രീയ തെളിവുകളുമെല്ലാം സഹായത്തിനെത്തുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ബഹളം കൊണ്ടോ വ്യാഖ്യാനം കൊണ്ടോ സത്യത്തെ മറച്ചു വെക്കാന്‍ കഴിയില്ല. തീക്ഷ്ണമായ തെളിവുകള്‍ സ്വാഭാവികമായും കോടതി ശരിയായ വിധത്തില്‍ പരിശോധിക്കും എന്നതാണ് ഈ വിധി കൊണ്ട് മനസ്സിലാക്കാന്‍ കഴിയുന്നതെന്നും അഡ്വ. കെ വിശ്വന് പറഞ്ഞു.
ഇനിയും കുറേ കാര്യങ്ങള്‍ പുറത്തു വരാനുണ്ട്. ഇനിയും കുറേ വസ്തുതകള്‍ കോടതിയില്‍ അവതരിപ്പിക്കാനുണ്ട്. ഇന്നു വൈകീട്ട് മൂന്നുമണിയോടെ വിധിപ്പകര്‍പ്പ് ലഭിക്കും. ഇന്നു തന്നെ പി പി ദിവ്യയെ ജയില്‍മോചിതയാക്കാനാകുമെന്നാണ് കരുതുന്നത്. അന്വേഷണത്തോട് സഹകരിക്കേണ്ട ബാധ്യത ഏതു പൗരനുമുണ്ട്. പൊലീസ് സത്യം കണ്ടെത്താനുള്ള ശ്രമമാണ് നടത്തേണ്ടത്. സത്യം തെളിയിക്കേണ്ട ഉത്തരവാദിത്തം പ്രതിയെന്ന് ആരോപിക്കുന്ന ആളുകള്‍ക്കുമുണ്ട്.
by Midhun HP News | Nov 8, 2024 | Latest News, കേരളം
പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ ശല്യം ചെയ്ത ശേഷം രക്ഷപ്പെടാൻ ശ്രമിച്ചയാളെ യുവതി പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പ്രതി കൊല്ലം കരിക്കോട് വയലിൽ പുത്തൻവീട്ടിൽ ഷാനിറി (42)നെതിരെ ഏനാത്ത് പൊലീസ് കേസെടുത്തു. സ്ത്രീകളെ ശല്യം ചെയ്തതിനാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്.
വ്യാഴാഴ്ച രാത്രി ഏഴിന് അടൂരിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോയ കെഎസ്ആർടിസി ബസിൽ പുതുശേരി ഭാഗത്തുവച്ചായിരുന്നു സംഭവം. യാത്രയ്ക്കിടയിൽ ഇയാൾ ശരീരത്തിൽ സ്പർശിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചതോടെ യുവതി ശക്തമായി പ്രതികരിച്ചു. തുടർന്ന് ഇയാൾ ബസിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ചപ്പോൾ കണ്ടക്ടർ രണ്ടു വാതിലുകളും അടച്ചു.
പുതുശേരിഭാഗം പെട്രോൾ പമ്പിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ബസ് നിർത്തിയപ്പോൾ ഇയാൾ ഗ്ലാസ് ചില്ലുകളിലൊന്നു നീക്കി പുറത്തേക്കു ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് യുവതി ബസിൽ നിന്നിറങ്ങി ഇയാളുടെ പിന്നാലെ ഓടുകയും പെട്രോൾ പമ്പിനു സമീപം പിടിച്ചുനിർത്തി ചോദ്യം ചെയ്യുകയും ചെയ്തു. പിന്നീട് ഇയാളെ നാട്ടുകാർ തടഞ്ഞു വയ്ക്കുകയും പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

by Midhun HP News | Nov 8, 2024 | Latest News, കേരളം
പത്തനംതിട്ട: പി പി ദിവ്യയ്ക്ക് ജാമ്യം കിട്ടില്ലെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന് എഡിഎം നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ. ദിവ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയായിരുന്നു മഞ്ജുഷയുടെ പ്രതികരണം. അഭിഭാഷകനോട് ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും നവീന്‍ബാബുവിന്റെ കുടുംബം വ്യക്തമാക്കി.
ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പിന്നീട് മാധ്യമങ്ങളോട് പ്രതികരിക്കുന്നതാണ്. കേസില്‍ നീതിക്കായി നിയമപോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും മഞ്ജുഷ മാധ്യമങ്ങളോട് പറഞ്ഞു. ദിവ്യയ്ക്ക് ജാമ്യം നല്കിയാല് കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്ന് നവീന്‍ബാബുവിന്റെ കുടുംബം കോടതിയില്‍ വാദിച്ചിരുന്നു. നവീന്‍ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ പി പി ദിവ്യയ്ക്ക് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. റിമാന്‍ഡിലായി 11 ദിവത്തിന് ശേഷമാണ് ദിവ്യ ജയിലിന് പുറത്തിറങ്ങാന്‍ പോകുന്നത്. ദിവ്യയെ ഒക്ടോബര്‍ 29-നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 11 ദിവസമായി ദിവ്യ കണ്ണൂര്‍ വനിതാ ജയിലിലാണ്.

by Midhun HP News | Nov 8, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നെഹ്റു സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ജില്ലാ തല ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ആറ്റിങ്ങൽ ഗ്രാമം ലിറ്റിൽ ബീസ് പ്ലേ സ്കൂളിൽ നവംബർ 10നാണ് മത്സരം. നഴ്സറി, എൽ പി, യു പി, എച്ച് എസ്സ് എന്നീ വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. നഴ്സറി, എൽ പി, യു പി വിഭാഗത്തിന് ക്രയോൺ കളറിങ് ഉം എച്ച് എസ്സ് വിഭാഗത്തിന് പെൻസിൽ ഡ്രോയിങ് മത്സരവുമാണ് നടത്തുന്നത്.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക:
മൊബൈൽ നമ്പർ: 9946953070
by Midhun HP News | Nov 8, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സ്വാതന്ത്ര്യസമരത്തിന്റെ വീര സ്മരണകൾ ഉണർത്തുന്ന ആറ്റിങ്ങൽ കലാപത്തിന്റെ 303 )0 വാർഷികത്തിന്റെയും ആറ്റിങ്ങൽ വെടിവെയ്പ്പിന്റെ 86)0 വാർഷികത്തിന്റെയും ആചരണ ചടങ്ങുകളോടാനുബന്ധിച്ച് എസ്. എസ് ഹരിഹരയ്യർ ഫൗണ്ടഷൻ അവാർഡുകൾ പ്രഖ്യാപിച്ചു.
കർമ്മസേവ അവാർഡ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് വി. അജിത് ഐ പി എസ്സിനും കർമ്മശ്രേഷ്ഠ അവാർഡ് ഡോ. വി. ഗിരിജയ്ക്കും നൽകുമെന്നു ജഡ്ജിംഗ് കമ്മിറ്റി തീരുമാനിച്ചതായി ഫൗണ്ടേഷൻ ചെയർമാൻ ഡോ. വി. എസ് അജിത് കുമാർ അറിയിച്ചു. അവാർഡ്കൾ നവംബർ 30 ന് ആറ്റിങ്ങൽ കിഴക്കേനാലുമുക്ക് വക്കംജി സ്ക്വയറിൽ വൈകുന്നേരം 4.30 മണിക്ക് അടൂർ പ്രകാശ് എം. പി വിതരണം ചെയ്യും.
വെടിവെയ്പ്പിൽ മരണമടഞ്ഞ ധീര രക്തസാക്ഷികളോടുള്ള ആദരസൂചകമായി സമ്മേളനനഗരിയിൽ സ്ഥാപിക്കുന്ന രക്ത സാക്ഷി മണ്ഡപത്തിൽ കെ. പി. സി. സി ജനറൽ സെക്രട്ടറി എം. ലിജു ആദ്യ ദീപം തെളിക്കും. വാർഷികാചാരണ സമ്മേളനം
യു. ഡി . എഫ് കൺവീനർ എം. എം ഹസ്സൻ ഉദ്ഘാടനം ചെയ്യും. പാവപ്പെട്ടവർക്കുള്ള ചികിത്സാ സഹായം എൻ. പീതാംബരകുറുപ്പ് എക്സ് എം. പി നൽകുന്നതാണ്. ചരിത്ര സംഭവവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ ലെവലിൽ തിരഞ്ഞെടുക്കപ്പെടുന്ന രണ്ടു വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ഫലകവും സമ്മേളനനഗരിയിൽ വെച്ച് വിതരണം ചെയ്യും.
ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ. വി. എസ് അജിത് കുമാർ അദ്ധ്യക്ഷത വഹിക്കും. കെ. പി. സി. സി മെമ്പർ എൻ. സുദർശനൻ, ചരിത്ര പുസ്തകരചയിതാവ് ആറ്റിങ്ങൽ കെ. മോഹൻലാൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്മാരായ ബി. ബിഷ്ണു, കെ. ആർ അഭയൻ, ഡി. ഷാജി എന്നിവർ സംസാരിക്കും.

Recent Comments