ബി. വസന്തകുമാരി അമ്മ (69) അന്തരിച്ചു

ബി. വസന്തകുമാരി അമ്മ (69) അന്തരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി കൈപ്പറ്റിമുക്ക് പയ്യംപള്ളി വീട്ടിൽ ബി. വസന്തകുമാരി അമ്മ (69) അന്തരിച്ചു.

ഭർത്താവ്: എസ് ഗോപിനാഥൻ നായർ.
മക്കൾ: വി മായ, ജി മഹേഷ് (കുവൈറ്റ്)
മരുമക്കൾ: സി ശംഭുദേവൻ, എൽ ശരണ്യ
സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30 ന്

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹം അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം വാമനപുരം പാർക്ക് ജങ്ഷനിൽ വച്ചാണ് അപകടമുണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനമടക്കം 5 വാഹനങ്ങൾ കൂട്ടിയിടിച്ചു. മുഖ്യമന്ത്രിയുടെ കാറിന് നേരിയ തകരാറുണ്ട്. കുറുകെ ചാടിയ സ്കൂട്ടർ യാത്രക്കാരിയെ രക്ഷപ്പെടുത്താനായി ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്.

സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നതിനിടെയാണ് അപകടമുണ്ടായത്. സ്കൂട്ടർ യാത്രക്കാരി എംസി റോഡിൽ നിന്നും ക്രോസ് ചെയ്ത് ആറ്റിങ്ങലിലേക്ക് തിരിയുമ്പോഴായിരുന്നു സംഭവം. ഇവരെ രക്ഷിക്കാൻ ഒരു എസ്കോർട്ട് വാഹനം പെട്ടെന്ന് നിർത്തുകയായിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനമടക്കം 5 വാഹനങ്ങൾ ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടിച്ചു.

വാഹനങ്ങൾ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ പിറകിലാണ് വണ്ടി ഇടിച്ചത്. എന്നാൽ മുഖ്യമന്ത്രി പുറത്തേക്ക് ഇറങ്ങിയില്ല. അൽപസമയത്തിന് ശേഷം മുഖ്യമന്ത്രിയുടെ വാഹനം യാത്ര തുടർന്നു. അതേസമയം, അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു മുഖ്യമന്ത്രി.

വിന്നേഴ്സ് റോയൽ വർഷ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ മാർക്കറ്റിങ് മാനേജർ ഒഴിവ്

വിന്നേഴ്സ് റോയൽ വർഷ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ മാർക്കറ്റിങ് മാനേജർ ഒഴിവ്

വിന്നേഴ്സ് റോയൽ വർഷ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ മാർക്കറ്റിങ് മാനേജർ (ട്രെയിനി) തസ്തികയിലേയ്ക് അപേക്ഷിക്കാം. കേന്ദ്ര ഗവർമെന്റിന്റെ പൂർണ നിയന്ത്രണത്തിലുള്ള വിന്നേഴ്സ് റോയൽ വർഷ മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആറ്റിങ്ങൽ ഓഫീസിൽ വച്ചാണ് അഭിമുഖം നടക്കുക. നവംബർ 5 ചൊവ്വാഴ്‌ച രാവിലെ 11 മണി മുതൽ 1 മണി വരെയാണ് ഇന്റർവ്യൂ.

തെരഞ്ഞെടുന്നവർക്ക് ഉച്ചയ്ക്ക് ശേഷം (2 മണി മുതൽ 4 മണി വരെ) പരിശീലനം നൽകുന്നതായായിരിക്കും. നിയമനം ലഭിച്ച് മൂന്നു മാസത്തിനു ശേഷം ശമ്പള വർധനവിനോടൊപ്പം മാർക്കറ്റിങ് മാനേജർ ആയി സ്ഥിരപ്പെടുത്തുന്നതുമായിരിക്കും.

വിദ്യാഭാസ യോഗ്യത: പത്താം ക്ലാസ് (പ്രായ പരിധിയില്ല)

ഇന്റർവ്യൂവിന് പങ്കെടുക്കാൻ പേര് രജിസ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾ അറിയാനും താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക.

മൊബൈൽ: 99 46 86 51 69

റെക്കോർഡിട്ട് ലുലു ഐപിഒ

റെക്കോർഡിട്ട് ലുലു ഐപിഒ

യുഎഇ: പ്രമുഖ മലയാളി വ്യവസായി എംഎ യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീറ്റെയ്‍ലിന്റെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) യുഎഇയിൽ തുടക്കമായി. ഐപിഒ ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ ഓഹരികൾ പൂർണമായും സബ്സ്ക്രൈബ് ചെയ്തു. 1.94 ദിർഹം മുതൽ 2.04 ദിർഹം വരെയാണ് ഇഷ്യൂവില. അതായത് 44.40 രൂപ മുതൽ 46.69 രൂപവരെ. ഇതുപ്രകാരം കമ്പനി ഐപിഒയിലൂടെ സമാഹരിക്കാൻ ലക്ഷ്യമിടുന്നത് 136 കോടി ഡോളർ മുതൽ 143 കോടി ഡോളർ വരെയാണ്. അതായത് 11,424 കോടി രൂപ മുതൽ 12,012 കോടി രൂപവരെ.

നേരത്തേ 170-180 കോടി ഡോളർ വരെ (15,000 കോടി രൂപവരെ) സമാഹരണം ഉന്നമിട്ടേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ലുലു റീറ്റെയ്ൽ ഔദ്യോഗികമായി പ്രഖ്യാപിച്ച വില ഇതിനേക്കാൾ കുറഞ്ഞെങ്കിലും യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡാണ് സ്വന്തമാകുന്നത്. ഓഗസ്റ്റിൽ എൻഎംഡിസി നടത്തിയ 87.7 കോടി ഡോളറിന്റേതാണ് നിലവിൽ ഈ വർഷത്തെ റെക്കോർഡ്. ആലെഫ് എഡ്യുക്കേഷൻ (മേയ്, 51.5 കോടി ഡോളർ), പാർക്കിൻ കോ (ഫെബ്രുവരി, 42.9 കോടി ഡോളർ), സ്പിന്നീസ് (ഏപ്രിൽ, 37.5 കോടി ഡോളർ), എഡിഎൻഎച്ച് കാറ്ററിങ് (ഒക്ടോബർ, 23.5 കോടി ഡോളർ) എന്നിവയായിരുന്നു ഈ വർഷത്തെ മറ്റ് വലിയ ഐപിഒകൾ.

യുഎഇയിലെ ഏറ്റവും വലിയ റീറ്റെയ്‍ലർ ഐപിഒ, യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനി ഐപിഒ എന്നിങ്ങനെ റെക്കോർഡുകളും ലുലുവിന് സ്വന്തമാകും. ലുലു റീറ്റെയ്ൽ ഐപിഒയ്ക്ക് ശക്തമായ ഓവർ സബ്സ്ക്രിഷനുണ്ടാകുമെന്ന് (വിൽപനയ്ക്കുവച്ച ഓഹരികളേക്കാൾ പതിന്മടങ്ങ് അപേക്ഷകൾ) നേരത്തേ തന്നെ വിലയിരുത്തപ്പെട്ടിരുന്നു. ഐപിഒ ആരംഭിച്ച് സെക്കൻഡുകൾക്കകം തന്നെ ഓഹരികൾ പൂർണമായും ഓവർസബ്സ്ക്രൈബ്ഡ് ആകാനുള്ള സാധ്യതയും നിരീക്ഷകർ പ്രവചിച്ചിരുന്നു.

100 മടങ്ങിലേറെ (ഐപിഒയിൽ വിൽ‌പനയ്ക്കുള്ളതിന്റെ 100 മടങ്ങ് അധികം) അധിക സബ്സ്ക്രിപ്ഷനാണ് പ്രതീക്ഷിക്കുന്നത്. പാർക്കിൻ ഈ വർഷം നേടിയ 165 മടങ്ങാണ് റെക്കോർഡ്. സ്പിന്നീസ്, സൗദി സ്ഥാപനമായ ബിൻദാവൂദ് ഹോൾഡിങ് എന്നിവയാണ് അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലുലു റീറ്റെയ്‍ലിനെ കാത്തിരിക്കുന്ന മുഖ്യ എതിരാളികൾ.

അപകടത്തിൽ പരിക്കേറ്റയാളെ റോഡരികിലെ മുറിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവം; യുവാവ് പിടിയിൽ

അപകടത്തിൽ പരിക്കേറ്റയാളെ റോഡരികിലെ മുറിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവം; യുവാവ് പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ ബൈക്ക് ഇടിച്ചു പരിക്കേറ്റയാളെ റോഡരികിലെ മുറിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞയാൾ പിടിയിൽ. വെള്ളറട ചൂണ്ടിക്കൽ സ്വദേശി അതുൽ ദേവ് ആണ് പിടിയിലായത്. പരിക്കേറ്റ കലിങ്ക്‌നട സ്വദേശി സുരേഷ് (52) മുറിക്കുള്ളില്‍ കിടന്ന് മരിച്ചു. സെപ്റ്റംബർ 11 നാണ് സുരേഷിനെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

മുറിയിൽ നിന്നും ദുർ​ഗന്ധം വമിച്ചപ്പോൾ സമീപവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സെപ്റ്റംബർ ഏഴിനായിരുന്നു അപകടമുണ്ടായത്. സുരേഷ് വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന മുറിയില്‍ തന്നെയാണ് മൃതദേഹം കണ്ടത്. മുറിക്ക് തൊട്ടുമുമ്പില്‍ വെച്ചായിരുന്നു അപകടം. മുറി പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. റോഡരികില്‍ നിന്ന സുരേഷിനെ വാഹനം ഇടിച്ചിടുകയായിരുന്നു എന്നാണ് വിവരം. റോഡില്‍ സുരേഷ് ഇടിയേറ്റു വീഴുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

പിപി ദിവ്യ ജില്ലാ പഞ്ചായത്ത് അംഗത്വം ഒഴിയണം; ഭരണസമിതി യോഗത്തില്‍ ബഹളം

പിപി ദിവ്യ ജില്ലാ പഞ്ചായത്ത് അംഗത്വം ഒഴിയണം; ഭരണസമിതി യോഗത്തില്‍ ബഹളം

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയ്‌ക്കെതിരെയുള്ള അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഭരണസമിതി യോഗത്തില്‍ ബഹളം. നടുത്തളത്തിലിറങ്ങിയായിരുന്നു യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി യോഗം പിരിഞ്ഞു.

തിങ്കളാഴ്ച രാവിലെ11 മണിയോടെയാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം തുടങ്ങിയത്. എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ അനുശോചിച്ച് മൗനം ആചരിച്ചാണ് യോഗം ആരംഭിച്ചത്. ഉടന്‍ തന്നെ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി. 7 ദിവസത്തിനു മുന്‍പ് നോട്ടിസ് നല്‍കണമെന്ന് ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. വൈസ് പ്രസിഡന്റ് വിനോയ് കുര്യനായിരുന്നു അധ്യക്ഷന്‍. 7 യുഡിഎഫ് അംഗങ്ങള്‍ ഇതിനെതിരെ പ്രതിഷേധിച്ചു. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു.

ബഹളത്തിനിടയിലും വൈസ് പ്രസിഡന്റ് അജണ്ട ഒന്നൊന്നായി വായിക്കുകയും പാസാക്കുകയും ചെയ്തു. പിപി ദിവ്യ രാജിവച്ച ശേഷമുള്ള ആദ്യജില്ലാ പഞ്ചായത്ത് യോഗമായിരുന്നു ഇന്ന് നടന്നത്. പിപി ദിവ്യ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു യുഡിഎഫ് അംഗങ്ങളുടെ പ്രമേയം.