by Midhun HP News | Oct 19, 2024 | Latest News, ജില്ലാ വാർത്ത
ടൈംസ് ഓഫ് ഒമാൻ 2024 ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് കെ എൻ ആനന്ദ് കുമാറിന്. 30 വർഷമായി സാമൂഹ്യ സേവന രംഗത്ത് നൽകിയ സംഭാവനയാണ് അവാർഡിന് അർഹനാക്കിയത്. ഒക്ടോബർ 18ന് ഒമാനിലെ ഖുറം സിറ്റിയിൽ നടന്ന ചടങ്ങിൽ ടൈംസ് ഓഫ് ഒമാൻ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരവും ഒരു ലക്ഷം രൂപ ക്യാഷ് അവാർഡും നൽകി ടൈംസ് ഓഫ് ഒമാൻ ഡയറക്ടർ മറിയം അൽ സദ്ജലി ആനന്ദ് കുമാറിനെ ആദരിച്ചു.
ഹെർ ഹൈനസ് പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ് മുഖ്യാതിഥിയായി. പ്രശസ്ത ചലച്ചിത്ര നടി അനുശ്രീ, പ്രശസ്ത നർത്തകിമാരായ ഡോ. മേതിൽ ദേവിക, ഡോ. ഗായത്രി സുബ്രമണ്യൻ, പ്രശസ്ത ചലച്ചിത്ര നടനും അവതാരകനുമായ മിഥുൻ രമേശ് തുടങ്ങിയവർ പങ്കെടുത്തു.
ഇന്ത്യയിലെ നാലാമത്തേതും കേരളത്തിൽ ഒന്നാമത്തെയും എൻജിഒ ശ്രീ സത്യസായി ഗ്രാമം സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറാണ് കെ എൻ ആനന്ദ് കുമാർ. വ്യവസായ രംഗത്ത് നിന്ന് ജീവകാരുണ്യ മേഖലയിലെത്തിയ കെ എൻ ആനന്ദ് കുമാർ വിലപ്പെട്ട സംഭാവനയാണ് സമൂഹ സേവനരംഗത്ത് നൽകിവരുന്നത്.
ലാഭകരമായ വ്യവസായം അവസാനിപ്പിച്ച് സാമൂഹ്യ സേവന രംഗത്ത് ഇറങ്ങിയ ആനന്ദകുമാർ സ്ഥാപിച്ച പ്രസ്ഥാനമാണ് സായി ഗ്രാമം. തിരുവനന്തപുരം നഗരത്തിലെ കവടിയാർ ഗാർഡൻസിൽ 9 അനാഥ കുട്ടികളുമായി 1996 ആരംഭിച്ച പ്രസ്ഥാനം ഇന്ന് അസാധാരണമായ ഒരു സാമൂഹ്യ സേവന കേന്ദ്രമാണ് സ്ഥാപിച്ച സായി ഗ്രാമം. തിരുവനന്തപുരം നഗരത്തിലെ കവടിയാർ ഗാർഡൻസിൽ 9 അനാഥ കുട്ടികളുമായി 1996 സായി നികേതൻ എന്ന അനാഥാലയത്തിലൂടെ തുടക്കം. ഇന്ന് 120 സ്ഥാപനങ്ങൾ, 200 പദ്ധതികളുമായി ഇന്ത്യയിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായി മാറിക്കഴിഞ്ഞു സായിഗ്രാമം.
ആരോഗ്യം, വിദ്യാഭ്യാസം, പുനരധിവാസം, സാംസ്കാരികം, ദുരന്ത നിവാരണം, പരിസ്ഥിതി സംരക്ഷണം, പൈതൃക സംരക്ഷണം, കൃഷി തുടങ്ങിയ മേഖലകളിൽ മികച്ച സംഭാവനയാണ് സായിഗ്രാമം നൽകിവരുന്നത്. മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഗ്രാമ സ്വരാജ്, സ്വയം പര്യാപ്തത കൈവരിച്ച പ്രസ്ഥാനമാണ്.
by Midhun HP News | Oct 19, 2024 | Latest News, കായികം
ബംഗളൂരു: ന്യൂസിലന്‍ഡിനെതരായ ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ നിലഭദ്രമാക്കി ഇന്ത്യ. നാലാം ദിനമായ ഇന്ന് മത്സരം തുടങ്ങി തന്റെ കന്നി സെഞ്ച്വറി പൂര്‍ത്തിയാക്കി സര്‍ഫറസ് ഖാന്‍. 154 പന്തില്‍ യാരം 125 റണ്‍സ് നേടിയ സര്‍ഫറസും 56 പന്തില്‍ 53 റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസില്‍. മഴയെ തുടര്‍ന്ന് മത്സരം വീണ്ടും തടസപ്പെട്ടപ്പോള്‍ 344 ന് 3 എന്ന ശക്തമായ നിലയിലാണ് ഇന്ത്യ. 12 റണ്‍സ് ലീഡാണ് ഇന്ത്യക്കുള്ളത്.

ഇന്നലെ കളി അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ന് മത്സരം തുടങ്ങി അധികം വൈകാതെ തന്നെ സര്‍ഫറസ് ഖാന്‍ സെഞ്ച്വറി തികച്ചു. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ വേണ്ടിയിരുന്ന 125 റണ്‍സ് മറികടന്ന് ഇന്ത്യ വന്‍ സ്‌കോറിലേക്ക് കുതിക്കുന്നതിനിടെയാണ് മഴയെത്തിയത്. സര്‍ഫറാസ് തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ അര്‍ധസെഞ്ച്വറിയുമായി അതിവേഗത്തില്‍ മുന്നേറുകയാണ് പന്ത്. ഇതുവരും ചേര്‍ന്ന് 20 ഓവറില്‍ 100 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ന്യൂസിലന്‍ഡിന് വേണ്ടി അജാസ് പട്ടേല്‍ രണ്ട് വിക്കറ്റെടുത്തു. ഗ്ലെന്‍ ഫിലിപ്സിന് ഒരു വിക്കറ്റുണ്ട്.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ആരംഭിച്ചത്. സര്‍ഫറാസ് വേഗത്തില്‍ റണ്‍സ് കണ്ടെത്തി സെഞ്ച്വറിയും പൂര്‍ത്തിയാക്കി. ഇതുവരെ 135 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്സും 15 ഫോറും നേടിയിട്ടുണ്ട്. സര്‍ഫറാസിന് പുറമെ വിരാട് കോഹ് ലി (70), രോഹിത് ശര്‍മ (52), യശസ്വി ജയ്സ്വാള്‍ (35) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
നേരത്തെ രോഹിത് ശര്‍മയെ, കിവീസ് സ്പിന്നര്‍ അജാസ് പട്ടേല്‍ ബൗള്‍ഡാക്കി. ജയ്സ്വാളിനെ ബ്ലണ്ടല്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. രചിന്‍ രവീന്ദ്രയുടെ (134) സെഞ്ചുറി കരുത്തില്‍ 402 റണ്‍സാണ് ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്സില്‍ നേടിയത്. ഡെവോണ്‍ കോണ്‍വെ (91), ടിം സൗത്തി (65) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
by Midhun HP News | Oct 19, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍. പവന് 58,240 രൂപയായി. ഇന്ന് ഒറ്റയടിക്ക് പവന് 320 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 7280 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഉയര്‍ന്നത്.
കഴിഞ്ഞ ദിവസം പവന് 360 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 57,000 കടന്നത്. ഇന്നലെ സ്വര്‍ണവില ഒരു പവന് 57,280 രൂപയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
ഇന്നലെ 57,280 രൂപയായി ഉയര്‍ന്ന റെക്കോര്‍ഡ് വിലയാണ് പഴങ്കഥയായത്. നാലു ദിവസത്തിനിടെ 1460 രൂപയാണ് വര്‍ധിച്ചത്. ഒക്ടോബര്‍ പത്തിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണനിരക്ക്. അന്ന് 56,000 രൂപയുടെ ഒരുപവന്‍ സ്വര്‍ണത്തിന്റെ വില.
by Midhun HP News | Oct 19, 2024 | Latest News, ജില്ലാ വാർത്ത
ആലംകോട് : ദേശീയപാതയിൽ ആലംകോട് മുസ്ലിം പള്ളിക്ക് മുന്നിൽ വാഹനാപകടം. ഇന്ന് രാവിലെ ആറര മണിയോടെയാണ് സംഭവം. തിരുവനന്തപുരം എയർപോർട്ടിൽ പോയി തിരിച്ച് കൊല്ലം ഭാഗത്തേക്ക് പോയ തവേര കാറും എതിർ ദിശയിൽ ആർസിസിയിലേക്ക് പോയ മറ്റൊരു കാറുമാണ് കൂട്ടി ഇടിച്ചത്. അപകടത്തിൽ ഇരു കാറുകളിലെ യാത്രക്കാർക്കും പരിക്കേറ്റു. സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
by Midhun HP News | Oct 19, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന് മുന്നില്‍ ആത്മഹത്യ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികള്‍. തൊഴിൽ നഷ്ടത്തിനെതിരെ 16 ദിവസമായി നടത്തുന്ന സമരം മേയർ ആര്യ രാജേന്ദ്രൻ കണ്ടില്ലെന്ന് നടിക്കുന്നതായി തൊഴിലാളികൾ ആരോപിച്ചു. സിപിഎമ്മിന്റെ കൊടികളുമേന്തി പെട്രോൾ കുപ്പികളുമായി മരത്തിന് മുകളിൽ കയറി നിന്നാണ് തൊഴിലാളികളുടെ ആത്മഹത്യാ ഭീഷണി.

വിളപ്പില്‍ശാല പ്ലാന്റ് പൂട്ടിയപ്പോള്‍ മാലിന്യ സംസ്‌കരണത്തിനായി സന്നദ്ധ സേവകരുടെ അടക്കം സഹായം കോര്‍പ്പറേഷന്‍ തേടിയിരുന്നു. അത്തരത്തില്‍ 320 ഓളം ആളുകൾ സ്വയം സന്നദ്ധ പ്രവർത്തകരായി ജൈവ മാലിന്യശേഖരണം നടത്തിവരികയായിരുന്നു. എന്നാൽ ഒരു മുന്നറിയിപ്പും കൂടാതെ ഇവരെ പിരിച്ചുവിട്ടു എന്നാണ് തൊഴിലാളികളുടെ ആരോപണം. തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 16 ദിവസമായി കോര്‍പറേഷന് മുന്നില്‍ കുടില്‍ കെട്ടി സമരം നടത്തിവരികയായിരുന്നു. എന്നാല്‍ കോര്‍പറേഷനില്‍ നിന്ന് അനുകൂല നടപടികള്‍ ഉണ്ടാവാത്തതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികളുടെ ആത്മഹത്യാ ഭീഷണി.

വികെ പ്രശാന്ത് മേയറായി ഇരുന്നപ്പോളാണ് ഇവരെ മാലിന്യ നിര്‍മാര്‍ജനത്തിനായി നിയോഗിച്ചത്. മേയര്‍ ആര്യ രാജേന്ദ്രൻ വിളിച്ച ചര്‍ച്ചയില്‍ ശുചീകരണ തൊഴിലാളികളാക്കാമെന്ന് ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ ആ ഉറപ്പ് അധികാരികള്‍ പാലിച്ചില്ലെന്നും തൊഴിലാളികള്‍ ആരോപിച്ചു. തൊഴിലാളി ദ്രോഹമാണ് നടക്കുന്നതെന്നും സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും തൊഴിലാളികൾ അറിയിച്ചു. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തൊഴിലാളികളെ താഴെയിറക്കാനുള്ള ശ്രമം ആരംഭിച്ചു.
ഇവരെ മാറ്റി നിർത്തി ഹരിത കർമ്മ സേനയേയും മറ്റ് ഏജൻസികളേയും ജൈവ മാലിന്യ ശുചീകരണ പ്രവർത്തി ഏൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് സമരം. ഇത് തങ്ങളുടെ ഉപജീവനമാർഗം തകിടം മറിക്കുമെന്നാണ് സമരക്കാർ ആരോപിക്കുന്നത്. ജൈവമാലിന്യങ്ങൾ ശേഖരിക്കുന്ന ഇവരുടെ വാഹനങ്ങൾ പിടിച്ചെടുത്ത് വൻ തുക പിഴ ഈടാക്കുന്നതായും ആരോപണമുണ്ട്.
by Midhun HP News | Oct 19, 2024 | Latest News, കേരളം
തിരുവന്തപുരം: പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളുടെ പേരില്‍ വ്യാജ വെബ് സൈറ്റ് നിര്‍മ്മിച്ച് തട്ടിപ്പ് നടക്കുന്ന സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളുടേത് എന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന തരത്തിലാണ് തട്ടിപ്പുകാര്‍ വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മ്മിക്കുന്നത്. ഈ വെബ്‌സൈറ്റ് വഴിയാണ് കുറഞ്ഞ വിലയ്ക്ക് വാഹനങ്ങള്‍ നല്‍കാമെന്ന് പ്രചരിപ്പിക്കുന്നത്.

വ്യാജ ബുക്കിങ് ഓഫറുകള്‍ അടങ്ങിയ പരസ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് അടുത്ത പടി. ഒറ്റനോട്ടത്തില്‍ യഥാര്‍ത്ഥ വെബ്‌സൈറ്റ് പോലെ തോന്നിക്കുന്ന വ്യാജവെബ്‌സൈറ്റിലൂടെ പണം അടച്ച് വാഹനം ബുക്ക് ചെയ്യുന്നതോടെ തുക നഷ്ടപ്പെടും. ഇത്തരം വ്യാജ വെബ്‌സൈറ്റുകള്‍ തിരിച്ചറിയുന്നതിന് അവയുടെ വിലാസം സൂക്ഷ്മമായി പരിശോധിക്കണം. യഥാര്‍ഥ വെബ്‌സൈറ്റില്‍നിന്ന് ഒന്നോ രണ്ടോ അക്ഷരങ്ങള്‍ തെറ്റിച്ചാകും വ്യാജ വെബ്‌സൈറ്റുകളുടെ വിലാസം.

വളരെ കുറഞ്ഞ വിലയ്ക്ക് വാഹന ബുക്കിങ് വാഗ്ദാനം ചെയ്യുന്ന വെബ്‌സൈറ്റുകളുടെ ആധികാരികതയും നിയമസാധുതയും പരിശോധിച്ചുമാത്രമേ ബുക്കിങ് നടപടികളുമായി മുന്നോട്ട് പോകാവൂ. ഇത്തരം തട്ടിപ്പ് ശ്രദ്ധയിപ്പെട്ടാല്‍ ഉടന്‍ തന്നെ 1930 എന്ന നമ്പറില്‍ സൈബര്‍ പൊലീസിനെ അറിയിക്കുക
Recent Comments