ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം അനീഷ് രവിയ്ക്ക്

ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം അനീഷ് രവിയ്ക്ക്

ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം അനീഷ് രവിയ്ക്ക്.നാടകം, ടെലിവിഷൻ എന്നീ മേഖലകളിൽ നല്കിയ സേവനങ്ങളോടൊപ്പം ഒരു കലാകാരൻ എന്നതിലുപരി
സമൂഹിക പ്രതിബദ്ധത കൂടി കണക്കിലെടുത്താണ് ഈ പുരസ്കാരം തേടിയെത്തിയത്.
കൊറോണക്കാലത്തുണ്ടായ ലോക്ഡൗൺ സമയത്ത് രണ്ടുപ്രാവശ്യവും 51 ദിവസം 41 ദിവസവും തുടർച്ചയായി 92 ദിവസങ്ങളിൽ സ്വാദ്ദേശ്യ കഥകളും കവിതകളുമായി
എല്ലാദിവസവും ഉച്ചയ്ക്ക് 2 മണിമുതൽ 3 മണിവരെ ജനങ്ങളിലേയ്ക്ക് എത്തൂമായിരുന്നു

Revised National Tuberculosis Control Programme (RNTCP) യുടെ ഭാഗമായി ക്ഷയരോഗ നിയന്ത്രണത്തിൽ ജില്ലാ TB സെന്റർ തിരുവനന്തപുരം 2012 മുതൽ 2015 വരെ ജില്ലാ ബ്രാൻഡ് അമ്പാസിഡർ ആയി പ്രവർത്തിച്ചു. പൊതുജനങ്ങളിൽ ക്ഷയരോഗത്തിന്റെ ലക്ഷണങ്ങൾ അടങ്ങിയ സന്ദേശങ്ങൾ എത്തിക്കാൻ ഈ കാലയളവിൽ സാധിച്ചു. മാർച്ച്‌ 24 ലോക ക്ഷയരോഗദിനാചരണങ്ങളിൽ ഒരു കലാകാരൻ എന്ന നിലയിൽ വളരെ പങ്ക് വഹിക്കാൻ കഴിഞ്ഞു. ഇപ്പോൾ ആറ്റിങ്ങൽ നഗരസഭയുടെ സ്വച്ഛഭാരത് മിഷൻ ശുചിത്വ അംബാസഡറാണ് അനീഷ് രവി.

ആറ്റിങ്ങലിൽ ലേഡീസ് ബ്യുട്ടി പാർലർ വില്പനക്ക്

ആറ്റിങ്ങലിൽ ലേഡീസ് ബ്യുട്ടി പാർലർ വില്പനക്ക്

ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ലേഡീസ് ബ്യുട്ടി പാർലർ (200 sqft with fully furnished) വില്പനക്ക്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യേണ്ട നമ്പർ
മൊബൈൽ നമ്പർ: 6282766045

കരവാരം ഗ്രാമപഞ്ചായത്തിൽ അവിശ്വാസ പ്രമേയം പാസായി; ബിജെപിക്ക് ഭരണ നഷ്ടം

കരവാരം ഗ്രാമപഞ്ചായത്തിൽ അവിശ്വാസ പ്രമേയം പാസായി; ബിജെപിക്ക് ഭരണ നഷ്ടം

കരവാരം ഗ്രാമപഞ്ചായത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി.
ബിജെപിക്ക് ഭരണം നഷ്ടമായി

ക്രിക്കറ്റ്‌ ടൂർണമെന്റ് സംഘടിപ്പിച്ചു

ക്രിക്കറ്റ്‌ ടൂർണമെന്റ് സംഘടിപ്പിച്ചു

അഞ്ചുതെങ്ങ്: സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ സമ്മേളന പ്രചരണത്തിന്റെ ഭാഗമായി ക്രിക്കറ്റ്‌ ടൂർണമെന്റ് നടത്തി. കേരള ക്രിക്കറ്റ്‌ അസോസിയേഷൻ ജോ.സെക്രട്ടറി ബിനീഷ് കോടിയേരി ഉൽഘാടനം നിർവ്വഹിച്ചു.
എട്ടു ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ ഷാഡോസ് കായിക്കര ടീം വിജയിച്ചു. കല്ലുമ്മേക്കാ മണ്ണാക്കുളം ടീം റണ്ണേഴ്സ് അപ്പ്‌ ആയി. വിജയികൾക്കുള്ള സമ്മാനദാനം സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.പ്രവീൺ ചന്ദ്ര നിർവഹിച്ചു.

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി റെക്കോര്‍ഡ് നിരക്കില്‍ തുടരുകയാണ് സ്വര്‍ണവില. ഒരു ഗ്രാം സ്വര്‍ണത്തിന് 7,095 രൂപയാണ് വിപണി വില. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,760 ആയി. ഈ മാസം നാലിന് ആണ് സ്വര്‍ണവില 56,960 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചത്. തുടര്‍ന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ വില 56,200 രൂപ വരെയായി താഴ്ന്നു.

ഇതിന് പിന്നാലെ വില ഉയര്‍ന്ന് 56,960 രൂപയിലേക്ക് തിരിച്ചു കയറുകയായിരുന്നു. സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്.

കോൺഗ്രസിന്റെ മുതിർന്ന നേതാവായ രാജപ്പനാചാരിയ്ക്കു അനുശോചന യോഗം സംഘടിപ്പിച്ചു

കോൺഗ്രസിന്റെ മുതിർന്ന നേതാവായ രാജപ്പനാചാരിയ്ക്കു അനുശോചന യോഗം സംഘടിപ്പിച്ചു

പ്രമുഖ അഭിഭാഷകനും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ മുൻ സെഷൻസ് ജഡ്ജി രാജപ്പനാചാരിയുടെ ശവസംസ്കാര ചടങ്ങുകളോടാനുബന്ധിച്ചു ആറ്റിങ്ങൽ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കൊട്ടിയോട് ജംഗ്ഷനിൽ അനുശോചന യോഗം നടന്നു. മുൻ എംപി പീതാംബര കുറുപ്പ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ബി. ബിഷ്‌ണു അധ്യക്ഷത വഹിച്ചു. ഡോ. വി. എസ് അജിത് കുമാർ, പള്ളിച്ചൽ പ്രമോദ്, കൗൺസിലർ രാജു, അമ്പിരാജ, സി. ജെ രാജേഷ്, എസ്. ശ്രീരംഗൻ, തോട്ടവാരം ഉണ്ണി എന്നിവർ സംസാരിച്ചു.