by Midhun HP News | Oct 10, 2024 | Latest News, ജില്ലാ വാർത്ത
തിരുവന്തപുരം: അപ്പാര്‍ട്ടുമെന്റില്‍ കയറി സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. കഴക്കൂട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടുദിവസം മുന്‍പാണ് സംഭവം. യുവതി താമസിക്കുന്ന മുറിയിലെത്തിയ സുഹൃത്താണ് ബലാത്സംഗം ചെയ്തത്. യുവതിയുടെ പരാതിയില്‍ കൂപ്പര്‍ ദീപു എന്ന ദീപുവിനെതിരെ കേസ് എടുത്തതായി കഴക്കൂട്ടം പൊലീസ് അറിയിച്ചു.
പീഡിപ്പിക്കുന്ന ദൃശ്യം യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും യുവതി പരാതിയില്‍ പറയുന്നു. ഐഎഎസ് വിദ്യാര്‍ഥിനിക്ക് ഒരു പ്രണയമുണ്ട്. ആ യുവാവിന്റെ സുഹൃത്താണ് ദീപു. സുഹൃത്തിനെ കുറിച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞാണ് ദീപു മുറിയിലെത്തിയത്. അതിന് പിന്നാലെ ബലമായി മദ്യം കുടിപ്പിച്ച ശേഷം ദീപു ബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്നും യുവതി പറയുന്നു. പ്രതിക്കായി കഴക്കൂട്ടം പൊലീസ് അന്വേഷണം ഉര്‍ജിതമാക്കി. പ്രതി സംസ്ഥാനം വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
by Midhun HP News | Oct 10, 2024 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: അതിതീവ്ര ചുഴലിക്കാറ്റ് മില്‍ട്ടണ്‍ ചുഴലിക്കാറ്റ് കരതൊട്ടതിനെ തടര്‍ന്ന് ഫ്‌ളോറിഡയില്‍ വന്‍ നാശനഷ്ടം. നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കടുത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 20 ലക്ഷം വീടുകളില്‍ വൈദ്യുതി നിലച്ചു. 105 മൈല്‍ വേഗതയില്‍ തീരപ്രദേശങ്ങളില്‍ കാറ്റ് ആഞ്ഞടിക്കുന്നതിനൊപ്പം കനത്ത മഴയും തുടരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ വീടൊഴിഞ്ഞു സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി. നൂറ്റാണ്ടുകണ്ട ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റായിരിക്കും മില്‍ട്ടനെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വെള്ളപ്പൊക്കത്തിന് സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം നേരത്തെ നിര്‍ദേശിച്ചിരുന്നു. കൊടുങ്കാറ്റില്‍ നിരവധി വീടുകളാണ് തകര്‍ന്നത്. കടുത്ത വെള്ളപ്പൊക്കത്തില്‍ വ്യാപക നാശനഷ്ടമുണ്ടായി. ഹാര്‍ഡി കൗണ്ടിയിലും അയല്‍പ്രദേശങ്ങളായ സരസോട്ട, മനാറ്റി കൗണ്ടികളിലുമാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി മുടക്കം ഉണ്ടായത്. എന്നാല്‍ മരണസംഖ്യ എത്രയെന്ന് വ്യക്തമല്ല. ആറ് വിമാനത്താവളങ്ങള്‍ അടച്ചു. രണ്ടായിരത്തോളം വിമാന സര്‍വീസുകളും റദ്ദാക്കി.
by Midhun HP News | Oct 10, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ഉപജില്ലാ ശാസ്ത്രോത്സവത്തിൽ വർക്ക് എക്സ്പീരിയൻസ് ഗാർമെൻറ് മേക്കിങിൽ (എച്ച് എസ് എസ് വിഭാഗം) ഒന്നാം സ്ഥാനം നേടി ശ്രീരുദ്ര. ആറ്റിങ്ങൽ സി എസ് ഐ ഇ എം എച്ച് എസ് എസ് വിദ്യാർത്ഥിനിയാണ്.
by Midhun HP News | Oct 10, 2024 | Latest News, ജില്ലാ വാർത്ത
പോത്തൻകോട് : നവജ്യോതിശ്രീകരുണാകരഗുരുവിന്റെ മഹത്തായ ആശയങ്ങളുടെ വിഭവസമാഹരണമാണ് ശാന്തിഗിരി ഫെസ്റ്റെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പോത്തൻകോട് തുടക്കമായ ശാന്തിഗിരി ഫെസ്റ്റ് മൂന്നാം പതിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഗവർണർ.
വൈവിദ്ധ്യങ്ങള്‍ക്കിടയിലെ ഏകത്വമാണ് ഭാരതത്തിന്റെ പ്രത്യേകത. അതു ഗുരുക്കന്‍മാരിലുടെ നമുക്ക് പകര്‍ന്നുകിട്ടിയതാണ്. വാക്കാണ് സത്യം , സത്യമാണ് ഗുരു , ഗുരുവാണ് ദൈവം എന്ന ഗുരുവചനത്തെ അന്വര്‍ത്ഥമാക്കുന്ന ആദ്ധ്യത്മികകേന്ദ്രമാണ് ശാന്തിഗിരി. ഗുരുവിന്റെ നൂറാം ജന്മദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന ശാന്തിഗിരി ഫെസ്റ്റിലൂടെ ഗുരുവിന്റെ ആത്മീയദര്‍ശനങ്ങള്‍ പൊതുസമൂഹത്തിനുമുന്നില്‍ കൂടുതല്‍ പ്രതിഫലിക്കും.
ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്കനുസരിച്ച് അന്നദാനം, ആതുരസേവനം, ആത്മബോധനം എന്നീ സത്കര്‍മ്മങ്ങള്‍ക്ക് ആശ്രമം പ്രാധാന്യം നല്‍കുന്നു. അതോടൊപ്പം പരമ്പരാഗത ചികിത്സരീതികളായ ആയൂര്‍വേദത്തിന്റെയും സിദ്ധയുടെയും വളര്‍ച്ചയ്ക്കും ഗവേഷണത്തിനും നല്‍കുന്ന പ്രോത്സാഹനം ഫെസ്റ്റിലും പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവര്‍ണര്‍ അഭിപ്രായപ്പെട്ടൂ.
ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻനായർ, മാണിക്കൽ ഗ്രാമപഞ്ചായത്ത് കെ.ജയൻ, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ. അനിൽകുമാർ, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍.സഹീറത്ത് ബീവി, ശാന്തിഗിരി ആത്മവിദ്യാലയം പ്രിൻസിപ്പൽ മെന്റർ ഡോ.ജി.ആർ.കിരൺ, അഡ്വൈസർ സബീർ തിരുമല എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വൈകുന്നേരം 6 മണിക്ക് ഫെസ്റ്റ് നഗരിയില്‍ എത്തിയ ഗവർണറെ ഗുരുധർമ്മപ്രകാശസഭയിലെ അംഗങ്ങൾ ചേർന്ന് സ്വീകരിച്ചു. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോട് കൂടിയാണ് ഗവർണറെ വേദിയിലേക്ക് ആനയിച്ചത്. ഫെസ്റ്റ് നഗരിയിൽ എൺപതടി നീളത്തിലും അറുപതടി വീതിയിലും ഒൻപതടി ഉയരത്തിലും പണികഴിപ്പിച്ച വേദിയിലാണ് ഉദ്ഘാടനചടങ്ങുകൾ നടന്നത്. ഉദ്ഘാടനത്തിനു ശേഷം ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ ഒരുക്കിയ കലാസന്ധ്യയും അരങ്ങേറി.
പ്രദർശന വിപണനമേളകൾക്ക് പുറമെ പ്രമുഖ പത്ര- ദൃശ്യ മാധ്യമങ്ങളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന മെഗാഷോകൾ, വിശ്വസംസ്ക്രൃതി കലാരംഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത കലാകാരൻമാരെ ഉൾപ്പെടുത്തി നടത്തുന്ന കലാജ്ഞലി, ജനകീയ വിഷയങ്ങളിൽ നടക്കുന്ന ചർച്ചകൾ, സാഹിത്യോത്സവം, മാധ്യമ സെമിനാറുകൾ, സംവാദങ്ങൾ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി വരുംദിവസങ്ങളിൽ നടക്കും. ( 10/10/2024) വൈകുന്നേരം 6 മണിക്ക് കലാജ്ഞലി വേദിയിൽ യു.കെ. ബ്രദേഴ്സ് അവതരിപ്പിക്കുന്ന ദഫ് മുട്ട്, സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായ ഗായകർ നടത്തുന്ന ഗാനകൈരളി എന്നിവയും ഉണ്ടാകും.
by Midhun HP News | Oct 10, 2024 | Latest News, ദേശീയ വാർത്ത
മുംബൈ: അന്തരിച്ച വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം. വ്യവസായികള്‍, രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രുമുഖര്‍ തുടങ്ങി വന്‍ ജനാവലിയാണ് രത്തന് അന്തിമോപചാരം അര്‍പ്പിക്കാനായി മുംബൈയിലെ കൊളാബയിലെ വസതിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വൈകീട്ട് നാലിന് മുംബൈ വര്‍ളി ശ്മശാനത്തിലാണ് രത്തന്‍ ടാറ്റയുടെ ഭൗതികദേഹം സംസ്‌കരിക്കുക.
വ്യവസായ-സാമൂഹ്യ രംഗത്ത് അതുല്യ സംഭാവന നല്‍കിയ രത്തന്‍ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെയാകും വിട നല്‍കുക. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയാണ് ഇക്കാര്യം അറിയിച്ചത്. പൊതുജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി രത്തന്‍ ടാറ്റയുടെ ഭൗതികശരീരം ദക്ഷിണ മുംബൈയിലെ നരിമാന്‍ പോയിന്റിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ്ങ് ആര്‍ട്സില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 3.30 വരെ പൊതുദര്‍ശനത്തിന് വെക്കും.
തുടര്‍ന്നാണ് സംസ്‌കാരത്തിനായി വര്‍ളി ശ്മശാനത്തിലേക്ക് കൊണ്ടുപോകുക. രത്തന്‍ ടാറ്റയുടെ നിര്യാണത്തെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി ദുഃഖാചരണം പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ദേശീയ പതാക പകുതി താഴ്ത്തി കെട്ടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് വിനോദ പരിപാടികളും ഉണ്ടാകില്ല. സംസ്ഥാന സര്‍ക്കാര്‍ ഇന്നു നടത്താനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായി മന്ത്രി ദീപക് കേസര്‍കര്‍ വ്യക്തമാക്കി.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രാവിലെ തന്നെ വര്‍ളിയിലെ വീട്ടിലെത്തി രത്തന്‍ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. വീടിന് മുന്നില്‍ വന്‍ പൊലീസ് സേനയെയാണ് വിന്യസിച്ചിട്ടുള്ളത്. രത്തന്‍ ടാറ്റയുടെ മരണം അറിഞ്ഞയുടന്‍ തന്നെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, വിദ്യാഭ്യാസമന്ത്രി ദീപക് കേസര്‍കര്‍, വ്യവസായി മുകേഷ് അംബാനി തുടങ്ങിയവര്‍ ആശുപത്രിയിലെത്തിയിരുന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഇന്നലെ രാത്രി 11.45ഓടെയായിരുന്നു രത്തന്‍ ടാറ്റയുടെ അന്ത്യം സംഭവിച്ചത്.
by Midhun HP News | Oct 10, 2024 | Latest News, കേരളം
കല്‍പ്പറ്റ: തിരുവോണം ബംപറില്‍ 25 കോടി ഒന്നാം സമ്മാനം അടിച്ച ഭാഗ്യശാലിയെ കണ്ടെത്തി. കര്‍ണാടക പാണ്ഡ്യപുര സ്വദേശിയായ അല്‍ത്താഫിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കഴിഞ്ഞ തവണ തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ നാല്‍വര്‍ സംഘത്തിനായിരുന്നു ബംപര്‍ അടിച്ചത്.
കഴിഞ്ഞ മാസം ബത്തേരിയില്‍ നിന്നാണ് ടിക്കറ്റ് എടുത്തതെന്ന് അല്‍ത്താഫ് പറഞ്ഞു. ദൈവം കാത്തെന്നായിരുന്നു അല്‍ത്താഫിന്റെ ആദ്യപ്രതികരണം. സ്വന്തമായി ഒരുവീടീല്ല. വാടകയ്ക്ക് താമസിക്കുന്ന ഈ വീട് സ്വന്തമാക്കണമെന്നാണ് ആഗ്രഹം. അതിനുശേഷം മക്കളുടെ വിവാഹം നടത്തണമെന്നും അല്‍ത്താഫ് പറഞ്ഞു. കര്‍ണാടകയില്‍ മെക്കാനിക്ക് അയി ജോലി ചെയ്യുകയാണ് അല്‍ത്താഫ്.
കഴിഞ്ഞ പതിനഞ്ച് കൊല്ലമായി ലോട്ടറി എടുക്കുന്നയാളാണ് അലത്താഫ് എന്ന് ബന്ധുവായ മലയാളി പറഞ്ഞു. ഇത്തവണ ബംപര്‍ അടിക്കുമെന്ന് പറഞ്ഞ് തന്നെയാണ് ടിക്കറ്റ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റ് അടിച്ചതിന് പിന്നാലെ അല്‍ത്താഫ് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ടിക്കറ്റിന്റെ ഫോട്ടോ അയച്ചുനല്‍കാന്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് ബംപറടിച്ച വിവരം സ്ഥിരീകരിച്ചതെന്ന് ബന്ധു കൂട്ടിച്ചേര്‍ത്തു.
Recent Comments