by Midhun HP News | Oct 4, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: 56 വർഷം മുൻപ് ലേ ലഡാക്കിൽ വിമാനാപകടത്തിൽ മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്റെ സംസ്കാരം ഇന്ന്. പാങ്ങോട് സൈനിക ക്യാമ്പിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ 10.30ഓടെ സൈനിക അകമ്പടിയോടെ പത്തനംതിട്ട ഇലന്തൂരിലെ കുടുംബ വീട്ടിലെത്തിക്കും. തുടർന്ന് പള്ളിയിലായിരിക്കും സംസ്കാരം നടക്കുക.
പൊതുദർശനത്തിനും വീട്ടിലെ ചടങ്ങുകൾക്കും ശേഷം പകൽ 12.30 ഓടെ വിലാപയാത്രയായി ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്സ് പള്ളിയിലെത്തിക്കും. പള്ളിയിലും പൊതു ദർശനത്തിന് അവസരമൊരുക്കും. തുടർന്ന് 2 മണിയോടെ സൈനിക ബഹുമതികളോടെ കാരൂർ സെൻ്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിലാണ് സംസ്കാരം നടക്കുക.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരരയോടെ വ്യോമസേന വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം കേന്ദ്ര സംസ്ഥാന മന്ത്രിമാരും ബന്ധുക്കളും ചേർന്നാണ് ഏറ്റുവാങ്ങിയത്. 1968 ഫെബ്രുവരി ഏഴിനാണ് തോമസ് ചെറിയാൻ സഞ്ചരിച്ചിരുന്ന സൈനിക വിമാനം അപകടത്തിൽപ്പെട്ട് മഞ്ഞുമലയിൽ കാണാതായത്. ആർമിയിൽ ക്രാഫ്റ്റ്സ്മാനായ തോമസ് ചെറിയാന് അന്ന് 22 വയസായിരുന്നു.
by Midhun HP News | Oct 4, 2024 | Latest News, കേരളം
കാസർകോട്: പിടികൂടിയ ഹവാല പണം പൊലീസ് മുക്കിയെന്ന ആരോപണവുമായി എൻ എ നെല്ലിക്കുന്ന് എംഎൽഎ. ഹൊസ്ദുർഗ് പൊലീസ് പിടികൂടിയെ പണം പൂർണമായും കോടതിയിൽ ഹാജരാക്കാതെ ഉദ്യോഗസ്ഥർ മുക്കിയെന്നാണ് എംഎൽഎയുടെ ആരോപണം.
2023 ഓഗസ്റ്റ് 25-നാണ് അണങ്കൂർ ബദരിയ ഹൗസിൽ ബി എം ഇബ്രാഹിമിൽനിന്ന് ഏഴുലക്ഷം രൂപ ഹൊസ്ദുർഗ് പൊലീസ് പിടിച്ചെടുത്തിരുന്നു. എന്നാൽ എഫ്ഐആറിൽ പറയുന്നത്. 4,68,000 രൂപ രേഖകളില്ലാതെ അനധികൃതമായി സൂക്ഷിച്ചു എന്നാണുള്ളത്. ബാക്കി 2,32,000 രൂപ എവിടെ പോയെന്ന് അറിയില്ലെന്നും എംഎൽഎ പറഞ്ഞു. നിയമവിരുദ്ധമായല്ല പണം സൂക്ഷിച്ചത് എന്നാണ് കേസിൽ പ്രതിചേർക്കപ്പെട്ട ഇബ്രാഹിം പറയുന്നത്. അത് തെളിയിക്കാനുള്ള രേഖകളും അദ്ദേഹത്തിന്റെ പക്കലുണ്ട്. അതിനാൽ അദ്ദേഹം കാസർകോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കേസ് നടത്തുകയാണ്. സംഭവത്തിൽ ഇബ്രാഹിം ജില്ലാ പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും നടപടിയില്ലെന്നുെം എംഎൽഎ ആരോപിച്ചു.
by Midhun HP News | Oct 4, 2024 | Latest News, കേരളം
കോഴിക്കോട്: അര്ജുന്റെ കുടുംബത്തിന് എതിരായ സൈബര് ആക്രമണത്തില് പൊലീസ് കേസെടുത്തു. സൈബര് അധിക്ഷേപങ്ങള്ക്കെതിരെ അര്ജുന്റെ കുടുംബം കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്ക്ക് പരാതി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലോറി ഉടമ മനാഫ് അടക്കമുള്ളവര്ക്കെതിരെയാണ് കേസെടുത്തത്. സമൂഹത്തില് ചേരിതിരിവ് ഉണ്ടാക്കാന് ശ്രമമെന്ന വകുപ്പ് അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അര്ജുന്റെ കുടുംബം കഴിഞ്ഞദിവസം വാര്ത്താസമ്മേളനം നടത്തിയിരുന്നു. കുടുംബത്തിന്റെ വൈകാരികത ലോറി ഉടമ മനാഫ് ചൂഷണം ചെയ്യുകയാണെന്ന് അര്ജുന്റെ കുടുംബം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ, എല്ലാ ആവശ്യങ്ങളും കഴിഞ്ഞശേഷം തള്ളിപ്പറയുകയാണെന്നതടക്കം ആരോപിച്ച് സൈബിറടത്തില് വലിയ തോതിലുള്ള അധിക്ഷേപമാണ് അര്ജുന്റെ കുടുംബത്തിന് നേരെ നടന്നത്.
സൈബര് അധിക്ഷേപം രൂക്ഷമായതോടെയാണ് അര്ജുന്റെ കുടുംബം പൊലീസിനെ സമീപിച്ചത്. അര്ജുന്റെ കുടുംബത്തിന്റെ പരാതി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര് കോഴിക്കോട് മെഡിക്കല് കോളജ് എസിപിക്ക് കൈമാറി. ഇന്നലെ മെഡിക്കല് കോളജ് എസിപിയുടെ നിര്ദേശപ്രകാരം ചേവായൂര് പൊലീസാണ് കേസെടുത്തത്. ഇന്ന് അര്ജുന്റെ കുടുംബത്തിന്റെ മൊഴി എടുക്കും. സോഷ്യല്മീഡിയ പേജുകള് പരിശോധിച്ച് ശക്തമായ നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. അതിനിടെ വൈകാരികമായി സമീപിക്കുന്നതാണ് തന്റെ രീതിയെന്നും അത് അര്ജുന്റെ കുടുംബത്തിന് വിഷമം ഉണ്ടാക്കിയതില് മാപ്പുപറയുന്നുവെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു.

by Midhun HP News | Oct 4, 2024 | Latest News, കേരളം
കൊച്ചി: ഗ്യാസിന് നാടന് ചികിത്സ നടത്തിയ അതിഥി തൊഴിലാളി ദമ്പതികള് ഗുരുതരാവസ്ഥയില്. ഇവരെ നാട്ടുകാര് ചേര്ന്ന് മൂവാറ്റുപുഴ ജനറല് ആശുപത്രിയില് പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ ചെറുവട്ടൂര് പൂവത്തൂരില് വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശികളായ അക്ബര് അലി, ഭാര്യ സെലീമ ഖാത്തൂണ് എന്നിവരെയാണ് രക്തം ഛര്ദ്ദിച്ച് അവശരായി ആശുപത്രിയില് എത്തിച്ചത്. ഗ്യാസ് സംബന്ധമായ അസുഖത്തിന് പരിഹാരമായി കാഞ്ഞിരത്തിന്റെ തൊലിയിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. കാഞ്ഞിരത്തിന്റെ കുരുവും തോലും ഇലയും അടക്കം ശരീരത്തിനുള്ളില് ചെന്നാല് മരണം വരെ സംഭവിക്കാമെന്ന് ഡോക്ടര്മാര് പറയുന്നു.

by Midhun HP News | Oct 4, 2024 | Latest News, ജില്ലാ വാർത്ത
കൊച്ചി: മലയാള സിനിമയില് സ്ത്രീകള് നേരിടുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച് ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്കിയവരില്, പലരും പരാതിയുമായി മുന്നോട്ടു പോകാന് തയ്യാറല്ലെന്ന് ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോര്ട്ടിലെ വെളിപ്പെടുത്തലുകള് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങള് ആരോപിച്ച് ചില വ്യക്തികള് മൊഴി നല്കിയിട്ടുണ്ട്. എന്നാല് ഇവര് പരാതിയുമായി മുന്നോട്ടു പോകാന് താല്പ്പര്യപ്പെടുന്നില്ല. അതേസമയം പരാതികളില് മതിയായ തെളിവുകളുണ്ടെങ്കില്, പരാതിക്കാര്ക്ക് ഇനി കേസുമായി മുന്നോട്ടുപോകാന് താല്പര്യമില്ലെങ്കിലും എസ്ഐടി മുഖേന അന്വേഷണം തുടരാന് കഴിയുമോ എന്നതില് സര്ക്കാര് വിശദീകരണം നല്കണമെന്നും കോടതി ആവശ്യപ്പെട്ടു.
പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില് മൊഴി നല്കിയവരുണ്ട്. എന്നാല് ഈ വിഷയത്തില് മുന്നോട്ടുപോകാന് ആഗ്രഹിക്കുന്നില്ലെന്ന് അവര് വ്യക്തമാക്കിയിട്ടുണ്ട്. അവരുടെ സ്വകാര്യതയെ നമ്മള് മാനിക്കണം. അതേ സമയം സര്ക്കാര് വിഷയം പരിശോധിക്കണം. പ്രതികളെന്ന് ആരോപിക്കപ്പെടുന്നവര്ക്കെതിരെയുള്ള പരാതികളില് മതിയായ കാര്യങ്ങളും തെളിവുകളും ഉണ്ടെങ്കില്, പരാതിക്കാര് താല്പ്പര്യപ്പെട്ടില്ലെങ്കിലും പ്രത്യേക അന്വേഷണ സംഘത്തിന് ഇതിന്മേല് അന്വേഷണവുമായി മുന്നോട്ടുപോകാനാവില്ലേയെന്ന് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് ആരാഞ്ഞു.
എസ്ഐടിയുമായി ബന്ധപ്പെട്ട ഇരകളില് ഭൂരിഭാഗവും തങ്ങളുടെ തിക്താനുഭവങ്ങളെക്കുറിച്ച് ഹേമ കമ്മിറ്റി മുമ്പാകെ രഹസ്യമായി വെളിപ്പെടുത്തുകയായിരുന്നു. ഇവരെ പ്രത്യേക അന്വേഷണ സംഘം ബന്ധപ്പെട്ടപ്പോള്, പരാതിയുമായി മുന്നോട്ടുപോകാന് ആഗ്രഹിക്കുന്നില്ലെന്നാണ് അവര് അറിയിച്ചതെന്നാണ് വ്യക്തമാകുന്നതെന്നും റിപ്പോര്ട്ട് പരിശോധിച്ച ശേഷം കോടതി ചൂണ്ടിക്കാട്ടി. ഇതിന് എന്തു ചെയ്യാന് കഴിയും?. ഇത്തരം സംഭവങ്ങള് ആവര്ത്തിക്കാതിരിക്കാന് കര്ശന സുരക്ഷാ സംവിധാനങ്ങള് സര്ക്കാരിന് ഏര്പ്പെടുത്താം. എന്നാല് ആരോപണവിധേയരായ വ്യക്തികള്ക്കെതിരെ നടപടിയെടുക്കാന് പരാതിക്കാര് ആഗ്രഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
ചലച്ചിത്ര നയത്തിന്റെ കരട് സമീപനരേഖ തയ്യാറാക്കാന് സമിതി രൂപീകരിച്ചതായി സംസ്ഥാന സര്ക്കാര് സത്യവാങ്മൂലത്തില് അറിയിച്ചു. വിവിധ സിനിമാ മേഖലകളില് നിന്നുള്ള പ്രതിനിധികളുടെ നിര്ദ്ദേശങ്ങള് ഏകീകരിക്കുന്നതിനായി ഒരു ഫിലിം കോണ്ക്ലേവ് സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സിനിമാ സംഘടനകളുടെ നിര്ദേശങ്ങള് കൂടി പരിഗണിച്ച് ഉചിതമായ ചലച്ചിത്ര നയം സര്ക്കാര് രൂപീകരിക്കും. സിനിമാ മേഖലയില് നിയമപരമായ ആഭ്യന്തര പരാതി സമിതികള് അടിയന്തരമായി രൂപീകരിക്കാനുള്ള സര്ക്കാര് നിര്ദേശത്തെ തുടര്ന്നാണ് സിനിമാ ലൊക്കേഷനുകളില് ഇന്റേണല് കംപ്ലയിന്റ് കമ്മിറ്റി (ഐസിസി) നിര്ബന്ധമാക്കിയതെന്നും സര്ക്കാര് അറിയിച്ചു.
by Midhun HP News | Oct 4, 2024 | Latest News, ജില്ലാ വാർത്ത
ഇന്ത്യയിലെ പ്രമുഖ ദേശസാൽകൃത ബാങ്കിന്റെ ഇൻവെസ്റ്റ് മെന്റ് ആൻഡ് പെൻഷൻ ഡിവിഷനിലേക്ക് LIFE MITRA, PENSION PROMOTER, FINANCIAL CONSULTANT തസ്സ്ഥികകളിലേക്ക് 25 വയസിനും 65 വയസിനും ഇടയിലുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
വിദ്യാഭ്യാസ യോഗ്യത: എസ് എസ് എൽ സി & ABOVE
വയസ്സ് : 25 to 65
Recent Comments