by Midhun HP News | Oct 4, 2024 | Latest News, ജില്ലാ വാർത്ത
മാധ്വ തുളു ബ്രാഹ്മണ സമാജം, ആറ്റിങ്ങൽ യൂണിറ്റ് വാർഷിക സമ്മേളനം 2024 ഒക്ടോബർ മാസം രണ്ടാം തീയതി ആറ്റിങ്ങൽ, പാർവതീപുരം ഗ്രാമം, ഭജനമഠം ഹാളിൽ സമുചിതമായി സംഘടിപ്പിച്ചു. ജെ ശ്രീനിവാസൻ പോറ്റി രക്ഷാധികാരി ആയും എൻ കൃഷ്ണമൂർത്തി, വി രാമകൃഷ്ണൻ പോറ്റി എന്നിവർ ഉപ രക്ഷാധികാരികൾ ആയും എ എൽ പത്മനാഭ റാവു പ്രസിഡന്റ് ആയും ആർ രമേശ് സെക്രട്ടറി ആയും ആർ മുരളീധരൻ ട്രഷറർ ആയും ഉള്ള 22 അംഗ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. കൂടാതെ എസ് കുമാരി സുമംഗല പ്രസിഡന്റ് ആയും ടി ആർ ഗീത സെക്രട്ടറി ആയും ഉള്ള 13 പേർ അടങ്ങുന്ന മഹിള സമിതിയെയും തിരഞ്ഞെടുത്തു.

by admin | Oct 4, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എഡിജിപി- ആര്എസ്എസ് കൂടിക്കാഴ്ച, പി വി അന്വറിന്റെ ആരോപണങ്ങള്, തൃശൂര് പൂരം കലക്കല് അടക്കം വിവിധ വിഷയങ്ങള് ഭരണപക്ഷത്തിനെതിരെ ആയുധമാക്കാന് പ്രതിപക്ഷം ഒരുങ്ങവേ, നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. 15-ാം കേരള നിയമസഭയുടെ 12-ാം സമ്മേളനം 18 വരെ 9 ദിവസം മാത്രമാണ് ചേരുക. ഭരണപക്ഷത്തിനെതിരെ ഉന്നയിക്കാന് പ്രതിപക്ഷത്തിനു ഒട്ടേറെ വിഷയങ്ങളുള്ളതിനാല് സഭ പ്രക്ഷുബ്ധമാകാനാണ് സാധ്യത. വയനാട്, കോഴിക്കോട് ജില്ലകളിലായി നടന്ന ഉരുള്പൊട്ടലില് ജീവന് നഷ്ടപ്പെട്ടവര്ക്ക് ആദരാഞ്ജലികള് അര്പ്പിച്ച് ഇന്ന് സഭ പിരിയും.
6 ദിവസങ്ങള് ബില്ലുകള് പാസാക്കാനും 2 ദിവസം അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങള്ക്കുമായാണു സഭ ചേരുന്നത്. വയനാട് ദുരിത ബാധിതരെ സഹായിക്കാന് ആവശ്യപ്പെട്ട തുക നല്കാത്തതില് കേന്ദ്രത്തിനെതിരായ വിമര്ശനം ഭരണപക്ഷം സഭയില് ഉയര്ത്തും. വിഷയത്തില് പ്രതിപക്ഷവും നിലപാട് അറിയിക്കും. അതേസമയം, കണക്കുകളിലെ പ്രശ്നങ്ങള് പ്രതിപക്ഷം ഉയര്ത്താനും സാധ്യതയുണ്ട്.
കേരള വെറ്ററിനറി ആന്ഡ് അനിമല് സയന്സസ് യൂണിവേഴ്സിറ്റി ഭേദഗതി ബില്, കേരള കന്നുകാലി പ്രജനന ബില്, കേരള പബ്ലിക് സര്വീസ് കമ്മിഷന് ഭേദഗതി ബില്, കേരള ജനറല് സെയില്സ് ടാക്സ് ഭേദഗതി ബില്, പ്രവാസി കേരളീയരുടെ ക്ഷേമ ഭേദഗതി ബില്, പേയ്മെന്റ് ഓഫ് സാലറീസ് ആന്ഡ് അലവന്സസ് ഭേദഗതി ബില് എന്നിവയാണു പരിഗണിക്കുന്നത്. കേരള നികുതി ചുമത്തല് നിയമങ്ങള് (ഭേദഗതി) ഓര്ഡിനന്സിനു പകരമുള്ള ബില്ലും ഈ സമ്മേളനത്തില് പാസാക്കും.
by Midhun HP News | Oct 4, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ കടുവയിൽ ഇടയാവണം ശ്രീ ഭുവനേശ്വരി ദേവീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഇന്ന് മുതൽ.
ഇന്ന് വൈകുന്നേരം 6 മണിക്ക് സംഗീതാ അർച്ചന, 5 നു വൈകുന്നേരം ആറുമണിക്ക് തിരുവാതിര, 6, 7 ന് വൈകുന്നേരം 6.30ന് സംഗീതാർച്ചന, എട്ടിന് വൈകുന്നേരം ആറുമണിക്ക് തിരുവാതിര, 10ന് വൈകുന്നേരം 5. 30ന് പൂജവെയ്പ്പ്, 11ന് വൈകുന്നേരം
6. 30 ന് പഞ്ചാരിമേളം, 12നു വൈകുന്നേരം 6 മണിക്ക് ആറ്റിങ്ങൽ കടുവയിൽ ശലഭം പ്ലേ സ്കൂൾ & മ്യൂസിക് സ്കൂൾ അവതരിപ്പിക്കുന്ന തിരുവാതിര, കൈകൊട്ടിക്കളി, ഡാൻസ് എന്നിവ ഉണ്ടായിരിക്കും. 13ന് രാവിലെ ഏഴുമണിക്ക് പൂജയെടുപ്പ്, തുടർന്ന് വിദ്യാരംഭവും നടക്കും.
by Midhun HP News | Oct 3, 2024 | Latest News, ജില്ലാ വാർത്ത
അവനവഞ്ചേരി ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം ഇന്ന് മുതൽ 13 വരെയാണ് സംഘടിപ്പിക്കുന്നത്. നവരാത്രി മഹോത്സവത്തിന് എല്ലാദിവസവും വൈകുന്നേരം 5.30 മുതൽ നവഭാവ ചാർത്ത് ദർശനം ഉണ്ടായിരിക്കുന്നതാണ്.

ഒക്ടോബർ 3, 4 ദിവസങ്ങളിൽ വൈകുന്നേരം 7 നു നാദസ്വര കച്ചേരി ഉണ്ടായിരിക്കും.
5നു വൈകുന്നേരം 7 .30 നു നൃത്തനൃത്യങ്ങൾ,
6 നു വൈകുന്നേരം തിരുവാതിര,
10 നു വൈകുന്നേരം പൂജവയ്പ്പ്,
11 നു വൈകുന്നേരം കീ ബോർഡ് സംഗീത പരിപാടി,
12 ന് വൈകുന്നേരം 7 നു നൃത്തവിസ്മയം,
ഒക്ടോബർ 13 നു രാവിലെ 7 മണി മുതൽ വിദ്യാരംഭം (ക്ഷേത്ര സന്നിധിയിൽ: റിട്ടയേർഡ് ഹെഡ്മിസ്സ്ട്രസ്സ് ലളിതാ ഭായി, മാമ്പഴക്കോണത്ത്: റിട്ടയേർഡ് പ്രൊഫസറും സാഹിത്യകാരനുമായ ഡോ. ഭാസി രാജ് എന്നിവർ ആദ്യാക്ഷരം കുറിയ്ക്കും.
8 നു പഞ്ചാരി മേളം അരങ്ങേറ്റവും നടക്കും.
ബാലയന്ത്രം
ബാലയന്ത്രം ധരിയ്ക്കുന്ന കുട്ടികൾക്ക് ബുദ്ധിശക്തിയും വിദ്യാവിജയവും ദീർഘായുസ്സും ലഭിയ്ക്കുന്നതാണ്. നവരാത്രി കാലത്ത് പ്രത്യേകം പൂജിച്ച ബാലയന്ത്രം (ഏലസ്സ്) ക്ഷേത്രത്തിൽ നിന്നും പേരും നാളും നൽകി മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
സാരസ്വതഘൃതം
9 ദിവസം സരസ്വതീ മണ്ഡപത്തിൽ പൂജിച്ച സാരസ്വതഘൃതം ക്ഷേത്രത്തിൽ നിന്നും മുൻകൂട്ടി ബുക്ക് ചെയ്ത് വാങ്ങാവുന്നതാണ്.
നവരാത്രി കാലത്ത് രാവിലെയും വൈകുന്നേരവും പ്രത്യേകം സജ്ജീകരിച്ച സരസ്വതീ മണ്ഡപത്തിൽ വിശേഷാൽ പൂജകളായ സരസ്വതി സൂക്താർച്ചന, വിദ്യാസൂക്താർച്ചന, മേധാദക്ഷിണാമൂർത്തി മന്ത്രാർച്ചന എന്നിവ നടത്താവുന്നതാണ്.
വിദ്യാരംഭത്തിന് പേരുകൾ മുൻകുട്ടി താഴെ കാണുന്ന നമ്പറിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. മൊബൈൽ നമ്പർ: 8304843698, 8086027328
by Midhun HP News | Oct 3, 2024 | Latest News, കേരളം
തിരുവനന്തപുരം: നടന് മോഹന് രാജ് അന്തരിച്ചു. സിബി മലയില് സംവിധാനം ചെയ്ത കീരിടം എന്ന ചിത്രത്തിലെ കീരിക്കാടന് ജോസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് മോഹന്രാജ്. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സിയിലായിരുന്നു. തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം.
കെ മധു സംവിധാനം ചെയ്ത ‘മൂന്നാം മുറ’ എന്ന മോഹന്ലാല് ചിത്രത്തിലൂടെയാണ് മലയാള സിനിമയില് അരങ്ങേറ്റം കുറിക്കുന്നത്. കിരീടം ആയിരുന്നു രണ്ടാമത്തെ ചിത്രം. 300 ഓളം സിനിമയില് ചെറുതും വലുതുമാ വേഷങ്ങളില് അഭിനയിച്ചിട്ടുണ്ട്.
മലയാള സിനിമയിലെ വില്ലന് വേഷങ്ങള്ക്ക് പുതിയ മാനം നല്കിയ നടനായിരുന്നു മോഹന്രാജ്. മകള് കാനഡയിലാണ്. അവിടെ നിന്നും നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാരമെന്നാണ് റിപ്പോര്ട്ടുകള്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിരുന്നു. ഡ്യൂപ്പില്ലാതെയായിരുന്നു പല സിനിമകളിലും അഭിനയിച്ചത്. അതിനിടെ ഒരു തെലുങ്ക് സിനിമയില് അഭിനയിക്കുന്നതിനിടെ കാലിന് പരിക്കേറ്റിരുന്നു. അതിനെ തുടര്ന്ന് ഏറെക്കാലം ബുദ്ധിമുട്ടിലായിരുന്നു.
സിനിമാ-സീരിയൽ താരവും നിർമാതാവുമായ ദിനേശ് പണിക്കാരനാണ് നടന്റെ മരണവാർത്ത സോഷ്യൽമീഡിയ പോസ്റ്റിലൂടെ പുറത്ത് വിട്ടത്. കിരീടം സിനിമയിലെ അതികായകനായ വില്ലൻ… കീരിക്കാടൻ ജോസിനെ അവതരിപ്പിച്ച മോഹൻരാജ് ഓർമ്മയായി. കിരീടം സിനിമയ്ക്ക് ശേഷം എന്റെ തന്നെ ചിത്രങ്ങളായ ചെപ്പ് കിലുക്കണ ചങ്ങാതി, രജപുത്രൻ, സ്റ്റാലിൻ ശിവദാസ് എന്നീ ചിത്രങ്ങളിലും എന്റെ സുഹൃത്തായ മോഹൻരാജ് അഭിനയിച്ച് സഹകരിക്കുകയുണ്ടായി. ഇന്ന് മൂന്ന് മണിയോടെ കഠിനം കുളത്തുള്ള വീട്ടിലാണ് അന്ത്യം സംഭവിച്ചത് എന്നറിയുന്നു. നാളെയാണ് സംസ്കാരം എന്നാണ് മോഹൻരാജിന്റെ വേർപാട് അറിയിച്ച് ദിനേശ് പണിക്കർ കുറിച്ചത്.
by Midhun HP News | Oct 3, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ചിറയിൻകീഴ് മേഖലയിൽ പ്രവർത്തിച്ച ഡ്രൈ ഡേ ബാറുകളാണ് ചിറയിൻകീഴ് എക്സെസിന്റെ സമയോചിതമായ നടപടിയിലൂടെ പൂട്ടിയത്. അനധികൃത മദ്യവില്പന നടത്തിയ അയിലം കൈപ്പറ്റിമുക്ക് കിഴക്കേവിള വീട്ടിൽ 57 വയസുള്ള സുധാകരൻ, നിലയ്ക്കാമുക്ക് പാറയടി സ്വദേശി 39 വയസുള്ള ഇർഷാദ് എന്നിവരെയാണ് ചിറയിൻകീഴ് എക്സ്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദീപുകുട്ടനും പാർട്ടിയും ചേർന്ന് പിടികൂടിയത്.
ഇവരിൽ നിന്നും വില്പനയ്ക്കായി സൂക്ഷിച്ച 154 കുപ്പി വിദേശമദ്യവും മദ്യവില്പനയിൽ നിന്നും ലഭിച്ച 9600 രൂപയും കണ്ടെടുത്ത് കേസുകൾ രജിസ്റ്റർ ചെയ്തു. ഒക്ടോബർ 1,2 തീയതികളിൽ ബിവറേജസ്, ബാർ മുതലായവ അവധി ആയതിനാൽ ചില്ലറ വില്പന നടത്താനായി അതീവ രഹസ്യമായി വൻതോതിൽ മദ്യം വാങ്ങി ശേഖരിച്ചു വച്ചു, കൂടിയ വിലയ്ക്കു വില്പന നടത്തിവരവേയാണ് ഈ രണ്ടു പ്രതികളും എക്സ്സൈസ് പിടിയിൽ ആവുന്നത്.
പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാർട്ടിയിൽ ചിറയിൻകീഴ് എക്സ്സൈസ് റേഞ്ച് ഇൻസ്പെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്പെക്ടർ
(ഗ്രേഡ്) കെ.ഷിബുകുമാർ, കെ ആർ രാജേഷ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ദേവിപ്രസാദ്, സിവിൽ എക്സ്സൈസ് ഓഫീസർമാരായ വൈശാഖ്, അജാസ്, ശരത്ബാബു, വനിതാ സിവിൽ എക്സ്സൈസ് ഓഫീസർ സ്മിത, എക്സ്സൈസ് ഡ്രൈവർ ഉഫൈസ് ഖാൻ എന്നിവർ ഉണ്ടായിരുന്നു. അനധികൃത മദ്യം, മയക്ക് മരുന്നുവില്പനയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ 9400069423 എന്ന എക്സ്സൈസ് ഇൻസ്പെക്ടറുടെ നമ്പറിൽ വിളിച്ചറിയിക്കാവുന്നതാണ്.
Recent Comments