by liji HP News | Sep 30, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ നീണ്ട മൂന്നര മണിക്കൂറിന് ശേഷം വൈദ്യുതി പുന:സ്ഥാപിച്ചു. വൈദ്യുതി മുടങ്ങിയതോടെ രോഗികളുടെ കൂട്ടിരിപ്പുകാരും പൊലീസും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. കെഎസ്ഇബി ട്രാൻസ്ഫോർമർ തകരാറിലായതാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്നാണ് എസ്എടി അധികൃതരുടെ വാദം.

സപ്ലൈ തകരാർ കൊണ്ടല്ല വൈദ്യുതി മുടങ്ങിയതെന്നായിരുന്നു കെഎസ്ഇബിയുടെ വിശദീകരണം. രോഗികളുടെ കൂട്ടിരിപ്പുകാരുടെ കടുത്ത പ്രതിഷേധത്തിനൊടുവിൽ പുറത്തു നിന്നും ജനറേറ്റർ എത്തിച്ചാണ് ഒടുവിൽ വൈദ്യുതി പുന:സ്ഥാപിച്ചു. സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു.
എസ്എടി ആശുപത്രിയിൽ ആരോഗ്യമന്ത്രി സന്ദർശനം നടത്തുകയും ആശുപത്രി സൂപ്രണ്ട് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. സമഗ്ര സാങ്കേതിക സമിതി അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ആരോഗ്യ വകുപ്പ് റിപ്പോർട്ട് നൽകണം. സംഭവത്തിൽ ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.
by liji HP News | Sep 30, 2024 | Latest News, കേരളം
കൊച്ചി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനായി ഹാജരാകും. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരാകുന്നത്.

തനിക്കെതിരായ കേസിൽ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിന്റെ വാദം. സുപ്രീം കോടതി മുന്കൂര് ജാമ്യാപേക്ഷ തള്ളിയാല് പ്രത്യേക അന്വേഷണസംഘത്തിന് മുന്നില് സിദ്ദിഖ് കീഴടങ്ങുമെന്നാണ് സൂചന.
സിദ്ദിഖിനെ ഒളിവിൽ പോകാൻ സഹായിച്ചെന്ന സംശയത്തിൽ മകൻ ഷഹീന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് അന്വേഷണസംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു.
by liji HP News | Sep 30, 2024 | Latest News, കേരളം
കൊല്ലം: പരവൂരിൽ ഷവർമ്മയെ ചൊല്ലി തർക്കം ഹോട്ടലുടമയായ സ്ത്രീയെ മർദിക്കുകയും ജീവനക്കാരനെ കുത്തിപരുക്കേൽപ്പിക്കുകയും ചെയ്തു. പ്രതി പരവൂർ കോങ്ങാൽ കുളച്ചേരിവീട്ടിൽ സഹീർ (23) നെ പൊലീസ് അറസ്റ്റ് ചെയ്തു. പരവൂർ ഇൻസ്പെക്ടർ ദീപുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച്ച രാത്രിയാണ് സംഭവം. തെക്കുംഭാഗം റോഡിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ പ്രതികളും സുഹ്യത്തുക്കളുമെത്തി ഷവർമ ആവശ്യപ്പെട്ടു . ചോദിച്ച അത്രയും ഷവർമ്മ ഇല്ലെന്ന് അറിയിച്ച ഹോട്ടലുടമയെ മർദിക്കുകയും പിടിച്ചുമാറ്റാനെത്തിയ ജീവനക്കാരനെ ഷവർമാ കത്തി ഉപയോഗിച്ച് കുത്തുകയും കട തല്ലിത്തകർക്കുകയും ചെയ്തെന്നുമാണ് പരാതി.
by Midhun HP News | Sep 30, 2024 | Latest News, ജില്ലാ വാർത്ത
രാമച്ചംവിള ബൈപ്പാസിന്റെ ഇടറോഡിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. കഴിഞ്ഞദിവസം രാത്രിയോടെയാണ് ലോറിയിൽ കൊണ്ട് മാലിന്യം തള്ളിയത്. നാട്ടുകാർ ഓടിഎത്തിയപ്പോഴേയ്ക്കും ലോറി വിട്ടുപോയിരുന്നു. നിരന്തരമായി ഈ മേഖലയിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

by liji HP News | Sep 30, 2024 | Latest News, കേരളം
കൊച്ചി: റെക്കോര്ഡുകള് ഭേദിച്ച സ്വര്ണവില താഴേക്ക്. പവന് 120 രൂപ കുറഞ്ഞതോടെ ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വില 56,640ല് എത്തി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്ണത്തിന്റെ ഇന്നത്തെ വില 7080 രൂപയാണ്.

മെയില് രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്ഡ് തിരുത്തി വില 56,800 എത്തിയെങ്കിലും പിന്നീടങ്ങോട് വില ഇടിയുന്ന ട്രെന്ഡാണ് ദൃശ്യമായത്.
ഈ മാസത്തിന്റെ തുടക്കത്തില് 53,360 രൂപയായിരുന്നു സ്വര്ണവില. 25 ദിവസത്തിനിടെ ഏകദേശം 3500 രൂപയാണ് വര്ധിച്ചിരുന്നു.
by Midhun HP News | Sep 29, 2024 | Latest News, കേരളം
തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ ആസൂത്രണ കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരമായ ഭാരത് സേവക് ഹോണർ പുരസ്കാരം ദീപിക & രാഷ്ട്ര ദീപിക തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ടർ എം. സുരേഷ് ബാബുവിനു സമ്മാനിച്ചു.
രാജ്യത്ത് വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് നൽകുന്ന പുരസ്കാരമാണ് ഭാരത് സേവക് ഹോണർ പുരസ്കാരം.
രാഷ്ട്ര ദീപികയിൽ പ്രസിദ്ധീകരിച്ച പരമ്പരകളും അനേഷണാത്മകമായ വിവിധ വാർത്ത റിപ്പോർട്ടുകളുടെ മികവും പരിഗണിച്ചായിരുന്നു അവാർഡ്.
കവടിയാർ സദ്ഭാവന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ഡോ. ബി എസ് ബാലചന്ദ്രനാണ് സുരേഷ് ബാബുവിന് അവാർഡ് നൽകിയത്.
രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്ലാല് നെഹ്റു 1952ല് ഇന്ത്യാ ഗവണ്മെന്റിന്റെ ആസൂത്രണ കമ്മീഷന്റെ കീഴില് സ്ഥാപിച്ച ദേശീയ വികസന ഏജന്സിയാണ് ഭാരത് സേവക് സമാജ്.
ഇന്ത്യൻ ഫെഡറേഷൻ ഓഫ് സ്മോൾ ആന്റ് മീഡിയം ന്യൂസ് പേപ്പേഴ്സിന്റെ പൂവച്ചൽ സദാശിവൻ സ്മാരക മാധ്യമ പുരസ്കാരവും ഭാരത രത്നം ഡോ. കാമരാജ് സ്മാരക മാധ്യമ പുരസ്കാരവും
പ്രേംനസീർ സുഹൃത് സമിതിയുടെ പ്രേംനസീർ മാധ്യമ പുരസ്കാരവും എം സുരേഷ് ബാബുവിന് ലഭിച്ചിരുന്നു.
Recent Comments