രാമച്ചംവിള ഇടറോഡിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി

രാമച്ചംവിള ഇടറോഡിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി

രാമച്ചംവിള ബൈപ്പാസിന്റെ ഇടറോഡിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. കഴിഞ്ഞദിവസം രാത്രിയോടെയാണ് ലോറിയിൽ കൊണ്ട് മാലിന്യം തള്ളിയത്. നാട്ടുകാർ ഓടിഎത്തിയപ്പോഴേയ്ക്കും ലോറി വിട്ടുപോയിരുന്നു. നിരന്തരമായി ഈ മേഖലയിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും താഴേക്ക്, പവന് 120 രൂപ കുറഞ്ഞു

സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും താഴേക്ക്, പവന് 120 രൂപ കുറഞ്ഞു

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച സ്വര്‍ണവില താഴേക്ക്. പവന് 120 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 56,640ല്‍ എത്തി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7080 രൂപയാണ്.

മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തി വില 56,800 എത്തിയെങ്കിലും പിന്നീടങ്ങോട് വില ഇടിയുന്ന ട്രെന്‍ഡാണ് ദൃശ്യമായത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. 25 ദിവസത്തിനിടെ ഏകദേശം 3500 രൂപയാണ് വര്‍ധിച്ചിരുന്നു.

ഭാരത് സേവക് ഹോണർ ദേശീയ പുരസ്‌കാരം  രാഷ്ട്ര ദീപിക റിപ്പോർട്ടർ എം. സുരേഷ് ബാബുവിന് സമ്മാനിച്ചു

ഭാരത് സേവക് ഹോണർ ദേശീയ പുരസ്‌കാരം രാഷ്ട്ര ദീപിക റിപ്പോർട്ടർ എം. സുരേഷ് ബാബുവിന് സമ്മാനിച്ചു

തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ ആസൂത്രണ കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരമായ ഭാരത് സേവക് ഹോണർ പുരസ്കാരം ദീപിക & രാഷ്ട്ര ദീപിക തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ടർ എം. സുരേഷ് ബാബുവിനു സമ്മാനിച്ചു.

രാജ്യത്ത് വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് നൽകുന്ന പുരസ്കാരമാണ് ഭാരത് സേവക് ഹോണർ പുരസ്‌കാരം.

രാഷ്ട്ര ദീപികയിൽ പ്രസിദ്ധീകരിച്ച പരമ്പരകളും അനേഷണാത്മകമായ വിവിധ വാർത്ത റിപ്പോർട്ടുകളുടെ മികവും പരിഗണിച്ചായിരുന്നു അവാർഡ്.

കവടിയാർ സദ്ഭാവന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ഡോ. ബി എസ് ബാലചന്ദ്രനാണ് സുരേഷ് ബാബുവിന് അവാർഡ് നൽകിയത്.

രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു 1952ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ആസൂത്രണ കമ്മീഷന്റെ കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയാണ് ഭാരത് സേവക് സമാജ്.

ഇന്ത്യൻ ഫെഡറേഷൻ ഓഫ്‌ സ്‌മോൾ ആന്റ് മീഡിയം ന്യൂസ്‌ പേപ്പേഴ്സിന്റെ പൂവച്ചൽ സദാശിവൻ സ്മാരക മാധ്യമ പുരസ്‌കാരവും ഭാരത രത്നം ഡോ. കാമരാജ് സ്മാരക മാധ്യമ പുരസ്‌കാരവും
പ്രേംനസീർ സുഹൃത് സമിതിയുടെ പ്രേംനസീർ മാധ്യമ പുരസ്‌കാരവും എം സുരേഷ് ബാബുവിന് ലഭിച്ചിരുന്നു.

തിരുവനന്തപുരം എസ്എടി ആശുപത്രി ഇരുട്ടില്‍; പരിശോധന ടോര്‍ച്ച് വെളിച്ചത്തില്‍, പ്രതിഷേധം

തിരുവനന്തപുരം എസ്എടി ആശുപത്രി ഇരുട്ടില്‍; പരിശോധന ടോര്‍ച്ച് വെളിച്ചത്തില്‍, പ്രതിഷേധം

തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വൈദ്യുതിയില്ല. രോഗികളുടെ ബന്ധുക്കള്‍ പ്രതിഷേധിക്കുന്നു. 3 മണിക്കൂര്‍ നേരമായി വൈദ്യുതി മുടങ്ങിയിട്ട്. കുട്ടികളുടെ ഐസിയുവില്‍ വൈദ്യുതിയുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

ടോര്‍ച്ചിന്റെ വെളിച്ചത്തിലാണ് ഡോക്ടര്‍മാര്‍ പരിശോധന നടത്തുന്നത്. മെഴുകുതിരി കത്തിച്ചാണ് ആളുകള്‍ പ്രതിഷേധിക്കുന്നത്. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നു. ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നില്ല. ഉച്ചക്ക് അധികസമയം ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചതിനാല്‍ ജനറേറ്റര്‍ കേടായി.

ആശുപത്രിക്കുള്ളിലുള്ള പ്രശ്‌നങ്ങളാണെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്ത് തമ്പടിച്ചിരിക്കുകയാണ്. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമവും തുടരുന്നു. ആരോഗ്യമന്ത്രി വൈദ്യുത മന്ത്രിയുടെ സഹായവും തേടിയിരിക്കുകയാണ്.

ലോക ഹൃദയ ദിനത്തിൽ  മെഡിക്കൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ലോക ഹൃദയ ദിനത്തിൽ മെഡിക്കൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ലോക ഹൃദയ ദിനാചരണം, ഭീമ ഉപഭോക്താക്കൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ്. കിംസ് ഹെൽത്തുമായി സഹകരിച്ച് ആണ് ആറ്റിങ്ങൽ ഭീമ ജൂവലറി പ്രത്യേകം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ഭീമയിൽ ആഭരണങ്ങൾ വാങ്ങുവാൻ എത്തിയവർക്ക് സൗജന്യ ഹൃദയ ആരോഗ്യ പരിശോധനക്ക് അവസരം ലഭിച്ചു.

സ്‌കൂള്‍ പഠനസമയത്ത് പിടിഎ, സ്റ്റാഫ് മീറ്റിങ്ങുകളും ചടങ്ങുകളും വേണ്ട; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍

സ്‌കൂള്‍ പഠനസമയത്ത് പിടിഎ, സ്റ്റാഫ് മീറ്റിങ്ങുകളും ചടങ്ങുകളും വേണ്ട; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: സ്‌കൂള്‍ സമയത്ത് യോഗങ്ങള്‍ വിലക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍.പിടിഎ, എസ്എംസി, സ്റ്റാഫ് മീറ്റിങ്, യാത്രയയപ്പ് ചടങ്ങുകള്‍ തുടങ്ങിയവ സ്‌കൂള്‍ പ്രവൃത്തിസമയത്ത്നടത്തരുതെന്നാണ് നിര്‍ദേശം. പഠനസമയം സ്‌കൂള്‍ കുട്ടികളുടെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കായിതന്നെ പ്രയോജനപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

മീറ്റിങ്ങുകളും യോഗങ്ങളും മറ്റു പരിപാടികളും നടത്തുന്നത് മൂലം അധ്യയന സമയം നഷ്ടമാകുന്നുവെന്നപരാതിയെത്തുടര്‍ന്നാണ് നിര്‍ദേശം. സ്‌കൂള്‍ സമയത്തിന് ശേഷം മാത്രമേ മീറ്റിങ്ങുകളും ചടങ്ങുകളും നടത്താവൂ. അടിയന്തര പ്രധാന്യമുള്ള മീറ്റിങ്ങുകള്‍ സ്‌കൂള്‍ സമയത്ത് നടത്തണമെങ്കില്‍ വിദ്യാഭ്യാസ ഓഫീസറുടെഅനുമതി വാങ്ങണമെന്നും പുതിയ സര്‍ക്കുലറിലുണ്ട്.