സിപിഐ (എം) ലോക്കൽ സമ്മേളനം സ്വാഗത സംഘം രൂപികരിച്ചു

സിപിഐ (എം) ലോക്കൽ സമ്മേളനം സ്വാഗത സംഘം രൂപികരിച്ചു

സിപിഐ (എം) ലോക്കൽ സമ്മേളനം സ്വാഗത സംഘം രൂപികരിച്ചു. സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനം ഒക്ടോബർ 20നു കായിക്കരയിൽ നടക്കും.

കായിക്കര ആശാൻ സ്മാരകത്തിൽ ചേർന്ന രൂപികരണ യോഗം സിപിഐഎം ഏരിയ സെക്രട്ടറി അഡ്വ. എസ്. ലെനിൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. ലൈജു ആദ്യക്ഷനായിരുന്നു. എസ്. സുരേന്ദ്രൻ, സി. പയസ്, ആർ. ജെറാൾഡ്, എസ്. പ്രവീൺ ചന്ദ്ര, ബി എൻ സൈജു രാജ് എന്നിവർ സംസാരിച്ചു.

വി. ലൈജു (ചെയർമാൻ)
എസ് പ്രവീൺ ചന്ദ്ര (ജനറൽ കൺവീനർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

സബ് കമ്മിറ്റികൾ
ഫിനാൻസ് ചെയർമാൻ: ആർ. ജെറാൾഡ്
കൺവീനർ: എസ്. പ്രവീൺ ചന്ദ്ര

ഭക്ഷണം ചെയർമാൻ: ലിജാ ബോസ്, കൺവീനർ: ശ്യാമ പ്രകാശ്

പബ്ലിസിറ്റി ചെയർമാൻ: ബി എൻ സൈജു രാജ്, കൺവീനർ: സജി സുന്ദർ

മീഡിയ & കായിക മത്സരങ്ങൾ ചെയർമാൻ: വിഷ്ണു മോഹൻ കൺവീനർ വിജയ് വിമൽ

അനുബന്ധ പരിപാടികൾ ചെയർമാൻ: കെ ബാബു കൺവീനർ: തോബിയാസ്

കലാ പരിപാടികൾ ചെയർമാൻ: കിരൺ ജോസഫ്, കൺവീനർ: ബിപിൻ ചന്ദ്ര പാൽ

ഹേമ കമ്മീഷന്‍: ദേശീയ വനിതാ കമ്മീഷന്‍ കേരളത്തിലേക്ക്

ഹേമ കമ്മീഷന്‍: ദേശീയ വനിതാ കമ്മീഷന്‍ കേരളത്തിലേക്ക്

ന്യൂഡല്‍ഹി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിലപാട് കടുപ്പിച്ച് ദേശീയ വനിതാ കമ്മീഷന്‍. വനിതാ കമ്മീഷന്‍ അംഗങ്ങള്‍ കേരളത്തിലെത്തി പരാതിക്കാരില്‍ നിന്ന് മൊഴിയെടുക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ദേശീയ വനിതാ കമ്മീഷന്റെ നീക്കം.

സന്ദർശനം ഉടൻ ഉണ്ടാകുമെന്ന് ദേശീയ വനിതാ കമ്മീഷൻ അറിയിച്ചു. കൂടുതൽ പരാതി ഉള്ളവർക്ക് നേരിട്ട് സമീപിക്കാമെന്നും ദേശീയ വനിതാ കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം നൽകണമെന്ന് ദേശീയ വനിതാ കമ്മീഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന് മറുപടി പോലും ലഭിച്ചില്ലെന്ന് ദേശീയ വനിതാ കമ്മീഷൻ പറയുന്നു.

ഹേമ കമ്മിറ്റിക്ക് മുന്നില്‍ ലൈംഗിക ഉപദ്രവവും ചൂഷണവും വെളിപ്പെടുത്തിയ ഇരുപതിലധികം പേരുടെ മൊഴി ഗൗരവസ്വഭാവമുള്ളതെന്ന് പ്രത്യേക അന്വേഷണസംഘം വിലയിരുത്തിയിരുന്നു. മൊഴി നൽകിയവരെ നേരിട്ട് ബന്ധപ്പെടാനാണ് എസ്ഐടിയുടെ തീരുമാനം. നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മാസം മൂന്നാം തീയതിക്കുള്ളില്‍ കേസെടുക്കും. മൊഴി നൽകിയ നടിമാര്‍ അടക്കമുള്ളവരെ കണ്ടെത്താനുള്ള ചുമതല എസ്‌ഐടിയിലെ അംഗങ്ങള്‍ക്ക് വിഭജിച്ച് നല്‍കിയിട്ടുണ്ട്.

ദില്ലി മുഖ്യമന്ത്രിയായി ആതിഷി

ദില്ലി മുഖ്യമന്ത്രിയായി ആതിഷി

ഡൽഹി: ദില്ലി മുഖ്യമന്ത്രിയായി ആതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്തു. അരവിന്ദ് കെജ്രിവാൾ അടക്കം പങ്കെടുത്ത ചടങ്ങിൽ ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു ദില്ലിയുടെ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ.

ദില്ലിയിൽ മുഖ്യമന്ത്രി പദത്തിലെത്തുന്ന മൂന്നാമത്തെ സ്ത്രീയാണ് ആതിഷി. അരവിന്ദ് കെജ്രിവാൾ രാജിവെച്ചതിനെ തുട‍ർന്നാണ് ആതിഷി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. ദില്ലി രാജ്നിവാസിലാണ് ചടങ്ങ് നടന്നത്. ചടങ്ങിൽ ഗോപാൽ റായ്, കൈലാഷ് ഗെഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ, മുകേഷ് അഹ്‌ലാവത് എന്നിവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ഇവർ മുൻപ് കെജ്രിവാൾ മന്ത്രിസഭയിലും മന്ത്രിമാരായിരുന്നു. ഈ മാസം 26, 27 തീയതികളിൽ ദില്ലി നിയമസഭ സമ്മേളനം ചേരാനും തീരുമാനമുണ്ട്.നാളെ കെജ്‌രിവാൾ ജനത കി അദാലത്ത് എന്ന പേരിൽ പൊതുപരിപാടി സംഘടിപ്പിക്കും. ജന്തർമന്തറിലാണ് പരിപാടി.

സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ വെള്ളനാട് ശശി പത്തനംതിട്ടയിൽ അറസ്റ്റിലായി

സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ വെള്ളനാട് ശശി പത്തനംതിട്ടയിൽ അറസ്റ്റിലായി

സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ വെള്ളനാട് ശശി പത്തനംതിട്ടയിൽ അറസ്റ്റിലായി. കടയിൽ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും മർദിച്ച സംഭവത്തിലാണ് ആര്യനാട് പൊലീസ് ശശിയെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്‌റ്റുചെയ്തത്.

തട്ടുകടയുടെ ബോർഡ് റോഡിൽനിന്നു മാറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. അരുൺ എന്നയാളുടെ കടയിൽ വച്ചാണ് സംഭവം. അരുണിൻ്റെ ഭാര്യ സുകന്യ, മാതാവ് ഗീത എന്നിവരുമായി ശശി തർക്കിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. സംഭവം വിഡിയോയിൽ പകർത്താൻ ശ്രമിച്ച സുകന്യയുടെ മകൻ മൊഹിത്തിന്റെ കൈയിൽനിന്ന് ശശി മൊബൈൽ ഫോൺ തട്ടിയെറിയുന്നത് ദൃശ്യത്തിൽ വ്യക്തമായിരുന്നു.

കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 672 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. വയനാട്ടിൽ വിറ്റ KL 644906 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ ആലപ്പുഴയിൽ വിറ്റ KM 349817 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

ട്രെയിനിനു മുന്നിൽ ചാടി മധ്യവയസ്കൻ ജീവനൊടുക്കി

ട്രെയിനിനു മുന്നിൽ ചാടി മധ്യവയസ്കൻ ജീവനൊടുക്കി

ആലപ്പുഴ: ഹരിപ്പാട് ട്രെയിനിനു മുന്നിൽ ചാടി മധ്യവയസ്കൻ ജീവനൊടുക്കി. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് ഹരിപ്പാട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവമുണ്ടായത്. സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ വിശ്രമിക്കുകയായിരുന്ന മധ്യവയസ്കൻ പോർബന്ധർ-കൊച്ചുവേളി എക്സ്പ്രസിന് മുന്നിലേക്ക് ചാടുകയായിരുന്നു.

പ്ലാറ്റ്ഫോമിലൂടെ ട്രെയിൻ കടന്നുപോകുന്നതിനിടെ പെട്ടെന്നാണ് എടുത്തുചാടി ജീവനൊടുക്കിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മധ്യവയസിനോട് അടുത്ത് പ്രായം തോന്നിക്കുന്നയാളാണ് മരിച്ചത്. ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ചയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.