തുടര്‍ച്ചയായ മൂന്നാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

തുടര്‍ച്ചയായ മൂന്നാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 53,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6680 രൂപ നല്‍കണം.

20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. തുടര്‍ന്ന് ഏറിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4500 രൂപയോളമാണ് താഴ്ന്നത്. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു.

തുടര്‍ച്ചയായ മൂന്നാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

മൂന്നാം ദിനവും സ്വർണവിലയിൽ മാറ്റമില്ല; 53,500ൽ താഴെ തന്നെ

കൊച്ചി: തുടർച്ചയായ മൂന്നാം ദിനവും സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. 53,440 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 6680 രൂപ നൽകണം.

20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വർധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിലവാരമായ 53,720 രൂപയിലേക്ക് സ്വർണവില എത്തിയിരുന്നു. തുടർന്ന് ഏറിയും കുറഞ്ഞും നിൽക്കുകയാണ് സ്വർണവില.

മൂന്ന് വയസുകാരനെ കൊലപ്പെടുത്തി, മൃതദേഹം വാഷിങ് മെഷീനില്‍ ഒളിപ്പിച്ചു; അയല്‍വാസിയായ യുവതി അറസ്റ്റില്‍

മൂന്ന് വയസുകാരനെ കൊലപ്പെടുത്തി, മൃതദേഹം വാഷിങ് മെഷീനില്‍ ഒളിപ്പിച്ചു; അയല്‍വാസിയായ യുവതി അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ അയല്‍വാസി മൂന്ന് വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് വാഷിങ് മെഷീനില്‍ ഒളിപ്പിച്ചു. കുട്ടിയുടെ പിതാവുമായുള്ള വൈരാഗ്യത്തിന്റെ പേരിലാണ് അയല്‍വാസി 40കാരിയായ തങ്കമ്മാള്‍ കുട്ടിയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ സംശയം.

തിരുനെല്‍വേലി ജില്ലയിലെ രാധാപുരം താലൂക്കിലെ അത്കുറിച്ചി ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. നിര്‍മാണത്തൊഴിലാളി വിഘ്‌നേഷിന്റെ മകന്‍ സഞ്ജയ് ആണ് മരിച്ചത്. സഞ്ജയ് രാവിലെ വീടിനടുത്ത് കളിക്കുകയായിരുന്നു. അങ്കണവാടിയിലേക്ക് കൊണ്ടുപോകാനായി അമ്മ രമ്യ തിരച്ചില്‍ നടത്തിയപ്പോഴാണ് കുട്ടിയെ കാണാതായത്.

രാധാപുരം പൊലീസില്‍ വിഘ്‌നേഷ് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കുട്ടിയുടെ തെരുവിലെ വീടുകളില്‍ തിരച്ചില്‍ നടത്തി. സംശയം തോന്നി അയല്‍വാസിയായ തങ്കമ്മാളിന്റെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തങ്കമ്മാളിന്റെ വീട്ടിലെ വാഷിംഗ് മെഷീന്റെ പിന്നില്‍ ചാക്കില്‍ പൊതിഞ്ഞ നിലയിലാണ് സഞ്ജയിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം കന്യാകുമാരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റ് ചെയ്ത തങ്കമ്മാളിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

വിഘ്നേഷും തങ്കമ്മാളും തമ്മില്‍ മുന്‍വൈരാഗ്യമുണ്ടായിരുന്നതായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഈ വൈരാഗ്യത്തിന്റെ പേരിലാണ് തങ്കമ്മാള്‍ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണ്. അടുത്തിടെ ഒരു അപകടത്തില്‍ തങ്കമ്മാളിന് മകനെ നഷ്ടപ്പെട്ടിരുന്നു. അവരുടെ മാനസിക നിലയെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കാൻസർ മരുന്നുകൾക്ക് വില കുറയും, നികുതി 12ൽ നിന്ന് 5 ശതമാനമാക്കി

കാൻസർ മരുന്നുകൾക്ക് വില കുറയും, നികുതി 12ൽ നിന്ന് 5 ശതമാനമാക്കി

ഡൽഹി: കാൻസർ മരുന്നുകളുടെ നികുതി കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ യോ​ഗത്തിൽ തീരുമാനം. ആരോ​ഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്ക്കുന്ന കാര്യത്തിൽ നവംബറിൽ ചേരുന്ന ജിഎസ്ടി കൗൺസിൽ യോ​ഗത്തിൽ തീരുമാനിക്കും. ഇക്കാര്യം പരിശോധിക്കാൻ മന്ത്രിതല സമിതിയെ നിയോ​ഗിച്ചുവെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. യോ​ഗത്തിനു ശേഷം ധനമന്ത്രി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

കാൻസർ മരുന്നുകളുടെ നികുതി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു. ഏതാനും ലഘു ഭക്ഷണങ്ങളുടേയും ജിഎസ്ടിയിൽ കുറവു വരുത്തിയിട്ടുണ്ട്. ഷെയറിങ് അടിസ്ഥാനത്തിൽ ഉപയോ​ഗിക്കുന്ന ​​ഹെലികോപ്റ്ററുകളുടെ ജിഎസ്എടി അഞ്ച് ശതമാനമായിരിക്കും. കേന്ദ്ര- സംസ്ഥാന സർവകലാശാലകൾക്കുള്ള ജിഎസ്ടി ഒഴിവാക്കി.

​ഹെൽത്ത്- ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്ക്കുന്നതിൽ തിങ്കളാഴ്ച ചേർന്ന യോ​ഗത്തിൽ വിശാല സമവായത്തിലെത്തിയതായി സൂചനയുണ്ട്. നിലവിൽ 18 ശതമാനമാണ് പ്രീമിയത്തിന്റെ ജിഎസ്ടി.

ഓൺലൈൻ ​ഗെയിമിങിൽ നിന്നുള്ള വരുമാനം 412 ശതമാനം വർധിച്ചു 6,909 കോടിയായി. നികുതി കുറച്ചതോടെയാണ് വരുമാനം വർധിച്ചത്. ആറ് മാസത്തിലാണ് ഈ തുക ലഭിച്ചതെന്നും ധനമന്ത്രി അറിയിച്ചു. യോ​ഗത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ധന മന്ത്രിമാർ പങ്കെടുത്തു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ഹര്‍ജികള്‍ ഹൈക്കോടതി പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കും. ഹര്‍ജികള്‍ പരിഗണിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക ബെഞ്ചിന്റെ ആദ്യ സിറ്റിങ്ങ് ആണ് ഇന്നു നടക്കുക. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനെതിരെ നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ അപ്പീല്‍, റിപ്പോര്‍ട്ടില്‍ പറയുന്ന കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വനിതാ അഭിഭാഷകരായ എ ജന്നത്ത്, അമൃത പ്രേംജിത്ത് എന്നിവര്‍ നല്‍കിയ പൊതുതാല്‍പ്പര്യഹര്‍ജി, ടി പി നന്ദകുമാര്‍, മുന്‍ എംഎല്‍എ ജോസഫ് എം പുതുശേരി എന്നിവര്‍ നല്‍കിയ ഹര്‍ജികളും പ്രത്യേക ബെഞ്ച് പരിഗണിക്കും.

ഹര്‍ജികളില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് നടി രഞ്ജിനിയും കോടതിയെ സമീപിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന ലൈംഗിക അതിക്രമം നടത്തിയവര്‍ക്കെതിരെ ക്രിമിനല്‍ നടപടി ആരംഭിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകന്‍ പായിച്ചിറ നവാസ് നല്‍കിയ പൊതുതാല്‍പ്പര്യഹര്‍ജിയും പ്രത്യേക ബെഞ്ച് പരിഗണിക്കും.മലയാള സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ ആക്ടിങ് ചീഫ് ജസ്റ്റീസ് എ മുഹമ്മദ് മുഷ്താഖ് ഉള്‍പ്പെട്ട മറ്റൊരു ബെഞ്ച് നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മുദ്ര വെച്ച കവറില്‍ നല്‍കുന്ന റിപ്പോര്‍ട്ടിനൊപ്പം, സര്‍ക്കാരിന്റെ നിലപാടും അറിയിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

45 ശതമാനം വരെ വിലക്കുറവ്, നിയോജകമണ്ഡല തലത്തിലുള്ള സപ്ലൈകോ ഓണം ഫെയറുകൾ ഇന്നുമുതൽ

45 ശതമാനം വരെ വിലക്കുറവ്, നിയോജകമണ്ഡല തലത്തിലുള്ള സപ്ലൈകോ ഓണം ഫെയറുകൾ ഇന്നുമുതൽ

തിരുവനന്തപുരം: നിയോജകമണ്ഡല തലത്തിലുള്ള സപ്ലൈകോയുടെ ഓണം ഫെയറുകൾ ഇന്ന് ആരംഭിക്കും. ഓരോ നിയോജകമണ്ഡലത്തിലെയും ഒരു സൂപ്പർമാർക്കറ്റ് വീതമാണ് ഓണം ഫെയർ ആയി പ്രവർത്തിക്കുക. സെപ്റ്റംബർ 14 വരെയാണ് സപ്ലൈകോ ഓണം ഫെയറുകൾ സംഘടിപ്പിക്കുന്നത്.

എറണാകുളം ജില്ലയിൽ കൊച്ചി മറൈൻഡ്രൈവിൽ പ്രവർത്തിക്കുന്ന സപ്ലൈകോ ജില്ലാ ഓണം ഫെയറിന് പുറമെയാണ് നിയോജകമണ്ഡല തലത്തിലുള്ള ഫെയറുകൾ സംഘടിപ്പിക്കുന്നത്. പെരുമ്പാവൂർ സൂപ്പർമാർക്കറ്റ്, അങ്കമാലി പീപ്പിൾസ് ബസാർ, കോലഞ്ചേരി സൂപ്പർമാർക്കറ്റ്, പിറവം ഹൈപ്പർ മാർക്കറ്റ്, കോതമംഗലം സൂപ്പർമാർക്കറ്റ്, മൂവാറ്റുപുഴ സൂപ്പർ മാർക്കറ്റ്, വൈപ്പിനിലെ നായരമ്പലം മാവേലി സ്റ്റോർ, പറവൂർ പീപ്പിൾസ് ബസാർ, കളമശ്ശേരി നീരിക്കോട് മാവേലി സ്റ്റോർ, തൃപ്പൂണിത്തുറ സൂപ്പർ മാർക്കറ്റ്, ആലുവ സൂപ്പർമാർക്കറ്റ്, എറണാകുളം ഗാന്ധിനഗർ ഹൈപ്പർമാർക്കറ്റ്, കൊച്ചി ചുള്ളിക്കൽ പീപ്പിൾസ് ബസാർ, തൃക്കാക്കര വൈറ്റില സൂപ്പർമാർക്കറ്റ് എന്നിവയാണ് നിയോജകമണ്ഡലം ഫെയറുകൾ ആയി പ്രവർത്തിക്കുക.

ഓണംഫെയറുകളിലും എല്ലാ സപ്ലൈകോ വില്പനശാലകളിലും നിത്യോപയോഗ സാധനങ്ങൾക്ക് 45% വരെ വിലക്കുറവുണ്ട്. ഫെയറുകളിലും സൂപ്പർമാർക്കറ്റുകളിലും ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെ ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സ് പദ്ധതി നടപ്പാക്കുന്നുണ്ട്. നിത്യോപയോഗ സാധനങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവ് ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സിൽ ലഭിക്കും.