by Midhun HP News | Aug 31, 2024 | Latest News, ദേശീയ വാർത്ത
ദില്ലി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ദില്ലിയിലെ എയിംസിൽ ചികിത്സയിൽ തുടരുന്നുവെന്ന് സിപിഎം വാർത്താ കുറിപ്പ്. ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് യെച്ചൂരിയെ ചികിത്സിക്കുന്നത്. ശ്വാസകോശത്തിലെ അണുബാധയ്ക്കാണ് ചികിത്സയെന്നും വാർത്താ കുറിപ്പിലുണ്ട്. ഈമാസം 20 നാണ് യെച്ചൂരിയെ ന്യുമോണിയ ബാധയെ തുടർന്ന് ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിലാണ് ചികിത്സ. മുഖ്യമന്ത്രി പിണറായി വിജയനടക്കം നേരത്തെ യെച്ചൂരിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.
by Midhun HP News | Aug 31, 2024 | Latest News, കേരളം
കോട്ടയം: കാപ്പാ കേസില് ഉള്പ്പെട്ട് നാടുകടത്തപ്പെട്ട പ്രതിയെ എരമല്ലൂരില് കൊല്ലപ്പെട്ട നിലയില് കണ്ടെത്തി. കോട്ടയം തിരുവഞ്ചൂര് പ്ലാന്കുഴിയില് ജയകൃഷ്ണന് (26) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. എരമല്ലൂര് കിഴക്കുഭാഗത്ത് പ്രവര്ത്തിക്കുന്ന പൊറോട്ട കമ്പനിയോട് ചേര്ന്ന് ജീവനക്കാര് താമസിക്കുന്ന മുറിയില് ആയിരുന്നു മൃതദേഹം. സംഭവത്തിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന സഹായി രക്ഷപെട്ടിരുന്നു.
ഇയാളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹത്തിനു സമീപത്തു നിന്നും തേങ്ങാ പൊതിക്കുന്ന ഇരുമ്പുപാര കണ്ടെത്തി. കുത്തിയും അടിച്ചും കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എരമല്ലൂര് ബാറിനു സമീപം പ്രവര്ത്തിക്കുന്ന പൊറോട്ട കമ്പനിയില് നിന്നും പൊറോട്ട വാങ്ങി വിതരണം ചെയ്യുന്ന ആളാണ് ജയകൃഷ്ണന്. രാത്രി തൊഴിലാളികള് താമസിക്കുന്നയിടത്ത് ഉറങ്ങിയ ശേഷം പുലര്ച്ചെ വാഹനത്തില് പൊറോട്ടയുമായി പോവുകയായിരുന്നു പതിവ്. പുലര്ച്ചെ കമ്പനിയിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ കൂടെയുണ്ടായിരുന്ന സഹായിയെ കാണാനില്ല. ഇയാള്ക്കായി പൊലീസ് തിരച്ചില് നടത്തുകയാണ്.
by Midhun HP News | Aug 31, 2024 | Latest News, കേരളം
കൊച്ചി: ബലാത്സംഗക്കേസിൽ പ്രത്യേക അന്വേഷണസംഘത്തോട് സഹകരിക്കാതെ മുകേഷ് എംഎൽഎ. അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും കൊച്ചി മരടിലെ വില്ലയുടെ താക്കോൽ മുകേഷ് കൈമാറിയില്ല. ഇന്നലെ വൈകിട്ട് വില്ലയിൽ എത്തിയെങ്കിലും പരിശോധന നടത്താനാകാതെ അന്വേഷണസംഘം മടങ്ങി.
by Midhun HP News | Aug 31, 2024 | Latest News, കേരളം
ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് ഇ.പി.ജയരാജനെ മാറ്റി. ടി പി രാമകൃഷ്ണന് ചുമതല. ബിജെപി ബന്ധ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാന സമിതിക്ക് കാക്കാതെ ഇ.പി.ജയരാജൻ കണ്ണൂരിലേക്ക് മടങ്ങിയിരുന്നു. സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ‘എല്ലാം നടക്കട്ടെ’ എന്നു മാത്രമാണ് ഇ.പി പ്രതികരിച്ചത്.
ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇ.പി.ജയരാജൻ ദല്ലാൾ നന്ദകുമാറിന്റെ സാന്നിധ്യത്തിൽ കൂടിക്കാഴ്ച നടത്തിയെന്ന വിവരം വൻ വിവാദമായിരുന്നു. ഇ.പി കൂടിക്കാഴ്ച നടത്തിയെന്ന കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി നേതാക്കൾ പലരെയും കാണാറുണ്ട്. ഞാനും ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ഇതിൽ ഇ.പിയുടെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ ഇക്കാര്യത്തിൽ ഇ.പിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
ഇന്നത്തെ സംസ്ഥാന സമിതി ചർച്ച ചെയ്യുകയും നടപടി ഉണ്ടാകുമെന്നും ഉറപ്പായതോടെയാണ് ഇ.പി.ജയരാജൻ രാജി സന്നദ്ധത അറിയിച്ചത്. നാളെ മുതൽ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾക്കു തുടക്കമാകും.പി.കെ.ശശിക്കെതിരെയും, കെ മുകേഷിനെതിരെയും ഉള്ള ആരോപണങ്ങളിലും ഇന്ന് തീരുമാനം ഉണ്ടാവും
by Midhun HP News | Aug 31, 2024 | Latest News, കേരളം
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നു ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവരെ ഒരാഴ്ചയ്ക്കുള്ളിൽ വീടുകളിലേക്ക് മാറ്റി താമസിപ്പിക്കണമെന്നു ഹൈക്കോടതി നിർദ്ദേശം. ദുരിത ബാധിതരുടെ ആശുപത്രി ബില്ലുകൾ സർക്കാർ നേരിട്ട് അടയ്ക്കണമെന്നും ജസ്റ്റിസ് എകെ ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് വിഎം ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് നിർദ്ദേശിച്ചു.
ദുരന്തമുണ്ടായി ഒരു മാസം കഴിഞ്ഞെന്നു ഓർമിപ്പിച്ച കോടതി ക്യംപിൽ കഴിയുന്നത് അത്ര സുഖകരമായ കാര്യമല്ലെന്നും ചൂണ്ടിക്കാട്ടി. ആരെങ്കിലും ക്യാംപിൽ നിന്നു മാറാൻ തയ്യാറാകുന്നില്ലെങ്കിൽ അതിനു കാരണങ്ങളുണ്ടാകും. അവ പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു. സഹായധനമായി നൽകിയ തുകയിൽ നിന്നു ബാങ്കുകൾ വായ്പാ വിഹിതം പിടിക്കുന്നുണ്ടെങ്കിൽ അക്കാര്യം കോടതിയെ അറിയിക്കണം. ഇങ്ങനെ തുക ഈടാക്കാതിരിക്കാൻ ബാങ്കുകൾക്ക് ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ട്. ഇതു ലംഘിക്കപ്പെട്ടതായി അറിയിച്ചാൽ ബാക്കി നടപടികൾ കോടതി സ്വീകരിക്കും. ഇക്കാര്യത്തിൽ ഹെൽപ് ഡെസ്ക് തുടങ്ങണമെന്നും കോടതി പറഞ്ഞു.
നിർദ്ദേശിക്കുന്ന വിഷയങ്ങളിൽ സർക്കാർ സമയബന്ധിതമായി റിപ്പോർട്ട് നൽകണം. ഇല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഓൺലൈൻ വഴി ഹാജരാകണം. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ കാര്യം എന്തായെന്നു അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. വിഷയത്തിൽ സ്വമേധയാ എടുത്ത കേസിലാണ് കോടതി നിർദ്ദേശങ്ങൾ.
by Midhun HP News | Aug 31, 2024 | Latest News, കേരളം
തിരുവനന്തപുരം: ലൈംഗിക അതിക്രമ കേസില് പ്രതിയായ നടന് എം മുകേഷ് എംഎല്എ രാജി വയ്ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സമിതിയില് തീരുമാനം. ലൈംഗിക ആരോപണങ്ങളില് എംഎല്എ സ്ഥാനം രാജിവച്ച കീഴ്വഴക്കമില്ലെന്നാണ് ഇന്നു ചേര്ന്ന സംസ്ഥാന സമിതി വിലയിരുത്തിയത്. രാജി ആവശ്യമേ ഉദിക്കുന്നില്ലെന്ന് പാര്ട്ടി നേതൃയോഗം വ്യക്തമാക്കി.
ഇപി ജയരാജനെ ഇടതു മുന്നണി കണ്വീനര് സ്ഥാനത്തു നിന്ന് നീക്കാനുള്ള സെക്രട്ടേറിയറ്റ് തീരുമാനത്തിന് സംസ്ഥാന സമിതി അംഗീകാരം നല്കി. ഇന്നലെ ചേര്ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ജയരാജനെ നീക്കാന് തീരുമാനിച്ചത്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇപി ജയരാജന് ദല്ലാള് നന്ദകുമാറിന്റെ സാന്നിധ്യത്തില് കൂടിക്കാഴ്ചയത് വന് വിവാദമായിരുന്നു. ഇതിനെത്തുടര്ന്നാണ് പാര്ട്ടി നടപടി.
സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനത്തിനു പിന്നാലെ ഇപി ജയരാജന് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കു മടങ്ങി. ഇന്നു ചേരുന്ന സംസ്ഥാനസമിതി യോഗത്തിന് നില്ക്കാതെയാണ് ഇപി മടങ്ങിയത്. കണ്ണൂരില് ചില പരിപാടികള് ഉള്ളതിനാല് ഇന്ന് തിരുവനന്തപുരത്ത് ഇല്ലെന്നാണ് ഇപിയുടെ വിശദീകരണം.
സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്ത്തകരോട് ‘എല്ലാം നടക്കട്ടെ’ എന്നു മാത്രമാണ് ഇപി പ്രതികരിച്ചത്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇപി ജയരാജന് ദല്ലാള് നന്ദകുമാറിന്റെ സാന്നിധ്യത്തില് കൂടിക്കാഴ്ചയത് വന് വിവാദമായിരുന്നു. കൂടിക്കാഴ്ച നടത്തിയ കാര്യം ഇപി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പ്രവര്ത്തനത്തിന്റെ ഭാഗമായി നേതാക്കള് പലരെയും കാണാറുണ്ട്. താനും ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ജയരാജന്റെ മറുപടി. ഇപിയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനുള്പ്പെടെ പരസ്യവിമര്ശനവുമായി രംഗത്തെത്തിയിരുന്നു.
Recent Comments