by Midhun HP News | Aug 31, 2024 | Latest News, കേരളം
ആറ്റിങ്ങൽ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക വിനിയോഗിച്ച് നിർമ്മിച്ച കവലയൂർ – പുതുവിള റോഡിൻ്റെ ഉദ്ഘാടനം എം.എൽ.എ ഒ.എസ്.അംബിക നിർവഹിച്ചു. മണമ്പൂർ ഗ്രാമപഞ്ചായത്ത് 16-ാം വാർഡിൽ ഉൾപെടുന്ന ഈ റോഡ് 10 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ. നഹാസ്, വൈസ് പ്രസിഡൻ്റ് ലിസ്സി.വി.തമ്പി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സുധീർ, ഗ്രാമപഞ്ചായത്ത് അംഗം സുരേഷ്കുമാർ, മണമ്പൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അഡ്വ.മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുത്തു.
by Midhun HP News | Aug 31, 2024 | Latest News, കായികം
പാരിസ്: പാരാലിംപിക്സില് ഇന്ത്യക്ക് നാല് മെഡലുകള്. ഒരു സ്വര്ണം, ഒരു വെള്ളി, രണ്ട് വെങ്കലം മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലേക്ക് രണ്ടാം ദിനം എത്തിയത്. പുരുഷന്മാരുടെ ഷൂട്ടിങില് മനിഷ് നര്വാളാണ് വെള്ളി നേടിയത്.
പത്ത് മീറ്റര് എയര് റൈഫിള് എസ്എച് 1 വിഭാഗത്തിലാണ് താരത്തിന്റെ നേട്ടം. 234.9 പോയിന്റുകള് നേടിയാണ് താരം വെള്ളി വെടിവച്ചിട്ടത്.
നേരത്തെ വനിതാ വിഭാഗം ഷൂട്ടിങ്ങില് അവനി ലെഖാരെ സ്വര്ണവും മോന അഗര്വാള് വെങ്കലവും നേടിയിരുന്നു. 100 മീറ്റര് എയര് റൈഫിള് സ്റ്റാന്ഡിങ് എസ്എച്ച് വണ്ണിലാണ് ഇരുവരും മെഡല് നേടിയത്.ടോക്യോ പാരാലിംപിക്സില് കൈവരിച്ച നേട്ടം ഇത്തവണയും അവനി നിലനിര്ത്തി. ടോക്യോയില് പാരാ വിഭാഗത്തിലെ ലോക റെക്കോര്ഡിന് (249.6) ഒപ്പമെത്തുന്ന പ്രകടനം നടത്തിയ അവനി പാരാലിംപിക്സ് റെക്കോര്ഡും സ്വന്തം പേരിലാക്കിയിരുന്നു. ഇത്തവണ അത് മെച്ചപ്പെടുത്തി പുതിയ റെക്കോര്ഡും (249.7) അവനി സ്ഥാപിച്ചു.
വനിതകളുടെ നൂറ് മീറ്ററില് പ്രീതി പാല് വെങ്കലം നേടി. 14.21 സെക്കന്ഡില് ഓടിയെത്തിയാണ് പ്രീതി മൂന്നാമത് എത്തിയത്. പാരാലിംപിക്സില് ഇന്ത്യയ്ക്കായി ആദ്യമെഡല് നേടുന്ന സ്പ്രിന്ററാണ് പ്രീതി.
by Midhun HP News | Aug 31, 2024 | Latest News, കേരളം
മലയാളം സിനിമയില് നിന്നുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി തമിഴ് നടി രാധിക ശരത്കുമാര്. കാരവനില് ഒളിക്യാമറ വച്ച് നടിമാരുടെ നഗ്ന ദൃശ്യം പകര്ത്തുന്നുണ്ടെന്നാണ് രാധിക പറഞ്ഞത്. ഈ ദൃശ്യങ്ങള് പുരുഷന്മാര് ഒന്നിച്ചിരുന്ന് ആസ്വദിക്കുന്നത് താന് കണ്ടെന്നും താരം വെളിപ്പെടുത്തി. ഇതിന്റെ പേരില് കാരവന് വേണ്ടെന്ന് പറഞ്ഞ് താന് ഹോട്ടലില് പോയി വസ്ത്രം മാറിയെന്നാണ് ടെലിവിഷന് മാധ്യമത്തിന് നല്കിയ അഭിമുഖത്തില് താരം പറഞ്ഞത്.
ഒരിക്കല് ഞാന് സെറ്റിലൂടെ പോകുമ്പോള് കുറേ പുരുഷന്മാര് എന്തോ വിഡിയോ കണ്ട് ചിരിച്ച് രസിക്കുന്നതു കണ്ടു. അതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കാരവനില് ഒളിക്യാമറ വച്ച് ദൃശ്യങ്ങള് ചിത്രീകരിക്കുന്ന വിവരം അറിഞ്ഞത്. ഈ ദൃശ്യങ്ങള് ഓരോ നടിമാരുടേയും പേരില് പ്രത്യേകം ഫോള്ഡറുകളിലാണ് സൂക്ഷിക്കുന്നത്. നടിയുടെ പേര് അടിച്ചുകൊടുത്താന് ദൃശ്യങ്ങള് ലഭിക്കും. ഒരു വിധപ്പെട്ട എല്ലാ കാരവനിലും ഇത്തരത്തില് കാമറയുണ്ടെന്നാണ് ഞാന് അറിഞ്ഞത്. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന് ഉപയോഗിക്കാതെ ഹോട്ടല് മുറിയില് പോയി വസ്ത്രം മാറി. ഇതിനെതിരെ രൂക്ഷമായി ഞാന് പ്രതികരിച്ചു. ഇനി ഇങ്ങനെയുണ്ടായാല് ചെരിപ്പൂരി അടിക്കുമെന്ന് പറഞ്ഞു. ഇതേക്കുറിച്ച് പല നടിമാര്ക്കും ഞാന് മുന്നറിയിപ്പ് നല്കിയിരുന്നു.- രാധിക പറഞ്ഞു.
തനിക്കും സിനിമയില് നിന്ന് ഒരുപാട് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട് എന്നാണ് രാധിക പറയുന്നത്. നടിമാരുടെ കതകില് മുട്ടുന്നത് താന് പലപ്പോഴും കണ്ടിട്ടുണ്ട്. കേരളത്തില് മാത്രമല്ല തമിഴ് ഉള്പ്പടെയുള്ള സിനിമാ രംഗത്തെ അവസ്ഥയും ഇതു തന്നെയാണെന്നും താരം കൂട്ടിച്ചേര്ത്തു.
46 വര്ഷമായി ഞാന് സിനിമയിലുണ്ട്. എന്നോട് പലരും മോശമായി പെരുമാറിയിട്ടുണ്ട്. സ്ത്രീകള് ശക്തമായി നോ പറയേണ്ടതുണ്ട്. കതകില് തട്ടുന്നത് ഞാന് പലപ്പോഴും കണ്ടിട്ടുണ്ട്. എന്നെ വളരെ ശക്തയായാണ് കാണുന്നത്. അതിനാല് നിരവധി സ്ത്രീകളാണ് സഹായം ചോദിച്ച് എന്റെ റൂമില് അഭയം തേടിയിട്ടുള്ളത്. കേരളത്തിലെ കാര്യം മാത്രമല്ല ഞാന് പറയുന്നത്.- രാധിക പറഞ്ഞു.
by Midhun HP News | Aug 31, 2024 | Latest News, കേരളം
കോഴിക്കോട്: ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തി കൊന്നു. കൂടരഞ്ഞി പൂവാറൻതോടിലാണ് ദാരുണ സംഭവം. ബിജു എന്ന ജോൺ ചെരിയന്പുറത്താണ് മകൻ ക്രിസ്റ്റിയെ (24) മദ്യ ലഹരിയിൽ കുത്തി കൊന്നത്.
ഇന്ന് പുലർച്ചെയാണ് സംഭവം. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറയുന്നു. ജോണിനെ കസ്റ്റഡിയിലെടുത്തു. കിടന്നുറങ്ങുകയായിരുന്ന ക്രിസ്റ്റിയെ ജോൺ കത്തി കൊണ്ടു നെഞ്ചിൽ കുത്തിയാണ് കൊന്നത്. സ്ഥിരമായി മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്ന ആളാണ് ജോൺ. മരിച്ച ക്രിസ്റ്റിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ.
by Midhun HP News | Aug 31, 2024 | Latest News, കേരളം
കോഴിക്കോട്: ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയിൽ നടന്മാരായ സുധീഷിനും ഇടവേള ബാബുവിനുമെതിരെ കേസ്. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. 364 (A) വകുപ്പ് പ്രകാരം ലൈംഗികാധിക്ഷേപം നടത്തി എന്നാണ് കേസ്.
സുധീഷും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന പരാതിയുമായാണ് യുവതി രംഗത്തെത്തിയത്. ജൂനിയർ ആർട്ടിസ്റ്റായ യുവതിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കും. നേരത്തെ സംവിധായകന്മാരായ രഞ്ജിത്ത്, വി എ ശ്രീകുമാർ എന്നിവർക്കെതിരെയും ലൈംഗിക ആരോപണ പരാതിയിൽ കേസെടുത്തിരുന്നു. അമ്മയില് അംഗത്വം എടുക്കുന്നതിനുള്ള ഫീസിനു പകരം അഡജസ്റ്റ് ചെയ്യണം എന്നാണ് ഇടവേള ബാബു യുവതിയോട് ആവശ്യപ്പെട്ടത്. അഡ്ജസ്റ്റ് ചെയ്താൽ രണ്ട് ലക്ഷം നൽകാതെ അമ്മയിൽ അംഗത്വം ലഭിക്കുമെന്നും കൂടാതെ സിനിമയിൽ കൂടുതൽ അവസരം കിട്ടുമെന്നും ഇടവേളബാബു പറഞ്ഞു എന്നാണ് ആരോപിച്ചത്. കൂടാതെ സുധീഷും ലൈംഗിക ചുവയോടെ സംസാരിച്ചു എന്നും ആരോപിച്ചു.
by Midhun HP News | Aug 31, 2024 | Latest News, കേരളം
കോഴിക്കോട്: യുവാവിന്റെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസെടുത്ത് പൊലീസ്. കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റര് ചെയ്തത്. നഗ്ന ചിത്രം അയച്ചു നൽകിയ കുറ്റത്തിന് ഐടി ആക്റ്റും രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുണ്ട്.
സിനിമയിൽ അവസരം വാഗ്ദാനം നൽകി ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് കോഴിക്കോട് സ്വദേശിയുടെ പരാതി. 2012-ല് ബാവൂട്ടിയുടെ നാമത്തില് എന്ന ചിത്രത്തിന്റെ ലൊക്കേഷനില് നടന്മാരെ കാണാന് പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അന്ന് പ്ലസ് ടു വിദ്യാര്ഥിയായിരുന്നു. പിന്നീട് ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില് വരാനാവശ്യപ്പെടുകയും അവിടെവെച്ച് സിനിമയില് അവസരം വാഗ്ദാനംചെയ്ത് ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് പരാതി.
പ്രത്യേക അന്വേഷണസംഘം കഴിഞ്ഞദിവസം കോഴിക്കോട് കാരപ്പറമ്പില് എത്തി യുവാവില് നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണങ്ങങ്ങളില് ഉറച്ചുനില്ക്കുന്നെന്നും കൈയിലുള്ള തെളിവുകള് അന്വേഷണ സംഘത്തിന് കൈമാറുമെന്നും യുവാവ് അറിയിച്ചിരുന്നു. കേസ് പിന്വലിക്കാന് സമ്മര്ദവും ഭീഷണിയും ഉണ്ടെന്നും യുവാവ് വെളിപ്പെടുത്തിയിരുന്നു.
Recent Comments