by Midhun HP News | Aug 31, 2024 | Latest News, കേരളം
ഒരാളെ സമൂഹത്തിന് മുന്നിൽ നാണംകെടുത്താനുള്ള തമാശക്കളിയല്ല വെളിപ്പെടുത്തലുകളെന്ന് നടി രേവതി. മലയാളത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് വെറും മീടൂ വെളിപ്പെടുത്തലുകൾ അല്ല. അതിനപ്പുറത്തേക്ക് ഇത് വളർന്നു കഴിഞ്ഞു… അടുത്ത തലമുറയ്ക്ക് സുരക്ഷിതമായ തൊഴിലിടം ഉറപ്പാക്കാനുള്ള പോരാട്ടമാണിത് രേവതി പറഞ്ഞു. സംവിധായകൻ രഞ്ജിത്ത് യുവാവിന്റെ നഗ്നചിത്രങ്ങൾ തനിക്ക് അയച്ചുവെന്ന ആരോപണം താരം നിഷേധിച്ചു. തനിക്ക് അത്തരം ഫോട്ടോകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ അക്കാര്യത്തിൽ പ്രതികരിക്കേണ്ടതില്ലെന്നും രേവതി പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം.
ഹേമ കമ്മിറ്റി നിർദേശങ്ങൾ നടപ്പിലാക്കണം. സുരക്ഷിതമായ തൊഴിലിടം മാത്രമല്ല, തുല്യ വേതനം കൂടി നൽകുന്ന ഒരു ഇടമായി മാറ്റാനാണ് ശ്രമിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പകുതി ലൈംഗികചൂഷണങ്ങളെക്കുറിച്ചാണെങ്കിലും മറു പകുതി ഇൻഡസ്ട്രിയിലെ മറ്റു പ്രശ്നങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. അതും ലൈംഗികചൂഷണം ചർച്ച ചെയ്യപ്പെടുന്നതു പോലെ ഗൗരവകരമായ വിഷയമാണ്’, രേവതി പറഞ്ഞു. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ രാജിവെച്ച് സ്വന്തം ഉത്തരവാദിത്തങ്ങളില് നിന്ന് ഒളിച്ചോടുന്ന പ്രവണത നല്ലതാണോ എന്നും രേവതി ചോദിക്കുന്നു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കണ്ടിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ല. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിൻ്റെ പ്രവർത്തനങ്ങളുമായി തിരക്കിലായിരുന്നുവെന്നും അതിനാലാണ് പ്രതികരണം വൈകിയതെന്നും താൻ എങ്ങും ഒളിച്ചോടിയിട്ടിലായെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. അമ്മ ഏറ്റവും വലിയ പേരുള്ള അസോസിയേഷനാണ് … അമ്മയിൽ നിന്നും മാറിയതിൽ ഉത്തരം പറയേണ്ടത് മൊത്തം സിനിമ ഇൻഡസ്ടറിയാണ്. എല്ലാവര്ക്കും തുറന്നു സംസാരിക്കാൻ സാധിക്കുന്ന വേദിയാകണം ഇതെന്നും മോഹൻലാൽ പറഞ്ഞു.
by Midhun HP News | Aug 31, 2024 | Latest News, കേരളം
ബംഗളൂരു: ബംഗളൂരുവില് മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില് കണ്ടെത്തി. കോഴിക്കോട് നാദാപുരം കല്ലാച്ചി വലിയപറമ്പത്ത് അശ്വതി (20) ആണ് മരിച്ചത്.ചിക്കജാല വിദ്യാനഗറിലെ താമസസ്ഥലത്ത് 30 ന് രാവിലെയാണ് യുവതിയെ തൂങ്ങി മരിച്ചനലയില് കണ്ടെത്തിയത്.
മൃതദേഹം യെലഹങ്ക സര്ക്കാര് ആശുപത്രിയില് പോസ്റ്റ്മോര്ട്ടത്തിന് ശേഷം ഓള് ഇന്ത്യ കെഎംസിസി പ്രവര്ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ കഫെ ജീവനക്കാരിയാണ്. സംസ്കാരം പിന്നീട്. സഹോദരങ്ങള്: അശ്വന്ത്, ആരാധ്യ.
by Midhun HP News | Aug 31, 2024 | Latest News, കേരളം
കൊച്ചി കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു. കളമശ്ശേരി എച്ച് എം ടി ജംങ്ഷനിലാണ് സംഭവം നടന്നത്. ഇടുക്കി സ്വദേശി അനീഷ് (34) ആണ് കൊല്ലപ്പെട്ടത്. ബസിൽ ഓടിക്കയറിയ പ്രതി അനീഷിനെ കുത്തിയശേഷം ഇറങ്ങിയോടുകയായിരുന്നു.
മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൊലപാതകത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. അസ്ത്ര ബസ്സിലെ കണ്ടക്ടറാണ് കൊല്ലപ്പെട്ടത്. മാസ്ക് ധരിച്ചെത്തിയ പ്രതി യാത്രക്കാരുടെ മുന്നിലിട്ടാണ് കൃത്യം നടത്തിയത്. സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിക്കായി തിരച്ചില് ഊര്ജിതമാക്കിയതായി പൊലീസ് അറിയിച്ചു
by Midhun HP News | Aug 31, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: താൻ ഒരിടത്തേക്കും ഒളിച്ചോടി പോയതല്ലെന്ന് മോഹൻലാൽ. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ല. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിൻ്റെ പ്രവർത്തനങ്ങളുമായി തിരക്കിലായിരുന്നുവെന്നും അതിനാലാണ് പ്രതികരണം വൈകിയതെന്നും പറഞ്ഞ അദ്ദേഹം സിനിമകളുടെ റിലീസ് മാറ്റിവച്ചുവെന്നും അറിയിച്ചു.
സിനിമ സമൂഹത്തിൻ്റെ ഭാഗമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങൾ ഇവിടെയും സംഭവിക്കുന്നു. അമ്മ ട്രേഡ് യൂണിയനല്ല. അത് അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തുടങ്ങിയ സംഘടനയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് സിനിമാ രംഗം ആകെയാണ്. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്. ഏറ്റവും കൂടുതൽ ശരങ്ങൾ വരുന്നതും തനിക്കും അമ്മയ്ക്കും നേരെയാണ്. ഈ സാഹചര്യത്തിൽ അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളിൽ നിന്ന് രാജിവെച്ചതെന്നും മോഹൻലാൽ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉത്തരം പറയേണ്ടത് അമ്മയല്ല. അമ്മയ്ക്ക് അംഗങ്ങൾക്ക് പെൻഷൻ കൊടുക്കാനുണ്ട്, ഇൻഷുറൻസ് കൊടുക്കാനുണ്ട്, വീടുകൾ നിർമ്മിച്ച് നൽകാനുണ്ട്, മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കുന്നുണ്ട്. അതൊന്നും നിർത്തിവച്ചിട്ടില്ല. ഗൂഗിൾ മീറ്റ് വഴി എല്ലാ ഭാരവാഹികളുടെയും അനുമതി വാങ്ങിയിട്ടാണ് രാജി തീരുമാനം പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമാ വ്യവസായം തകരാൻ പോവുന്ന സ്ഥിതിയാണ്. താൻ അഭിനയത്തിലേക്ക് വന്നപ്പോൾ ഒരു സൗകര്യവും ഉണ്ടായില്ല. ഒരുപാട് നല്ല താരങ്ങളുള്ള വ്യവസായ രംഗമാണ്. മലയാള സിനിമയിലേക്ക് ഫോക്കസ് ചെയ്ത് ഈ മേഖലയെ ആകെ തകർക്കരുത്. സർക്കാരും പൊലീസും കുറ്റക്കാർക്കെതിരെയുണ്ട്. കോടതി വരെ എത്തി നിൽക്കുന്ന വിഷയമാണ് ഇത്. പതിനായിരക്കണക്കിന് പേർ ജോലി ചെയ്യുന്ന വ്യവസായ രംഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | Aug 31, 2024 | Latest News, ദേശീയ വാർത്ത
ഗുജറാത്തില് ചുഴലിക്കാറ്റ് ഭീഷണി ഒഴിഞ്ഞു. അസ്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് നിന്ന് ഒമാന് തീരത്തേക്ക് നീങ്ങി. കച്ച് തീരത്തോട് ചേര്ന്ന് രൂപപ്പെട്ട തീവ്ര ന്യൂനമര്ദ്ദമാണ് ചുഴലിക്കാറ്റായി മാറിയത്. ന്യൂനമര്ദ്ദം കനത്ത മഴ പെയ്യിച്ചെങ്കിലും ചുഴലിക്കാറ്റ് ആശങ്ക പതിയെ ഒഴിഞ്ഞു . അറബിക്കടലില് ഒമാന് തീരം ലക്ഷ്യമാക്കിയാണ് അസ്ന ചുഴലിക്കാറ്റ് നീങ്ങുന്നത്.
സൗരാഷ്ട്ര കച്ച് മേഖലയില് മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളില് നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടില്ല. വഡോദരയില് പ്രളയ സമാന സാഹചര്യം മാറിത്തുടങ്ങി. വിശ്വാമിത്രി നദിയില് വെള്ളം 2 അടിയായി കുറഞ്ഞു. സംസ്ഥാന ആഭ്യന്തര മന്ത്രി ഹര്ഷ് സാംഗ്വി പ്രളയ ബാധിത മേഖലകളില് സന്ദര്ശനം നടത്തി. അതേസമയം മഴക്കെടുതിയില് സംസ്ഥാനത്ത് മരണം 32 ആയി.സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില് നിന്ന് ഇരുപതിനായിരത്തോളം പേരാണ് ക്യാമ്പില് കഴിയുന്നത്.
by Midhun HP News | Aug 31, 2024 | Latest News, കേരളം
ഗൂഗിൾ പേ ഇടപാടുകൾ ഇനി മുതൽ വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന തരത്തിലേക്ക് മാറ്റാൻ തീരുമാനിച്ച് ഗൂഗിൾ. വെള്ളിയാഴ്ച നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ 2024-ൽ ആണ് ഗൂഗിൾ അവരുടെ പണമിടപാട് ആപ്പ് ആയ ഗൂഗിൾ പേയിൽ അവതരിപ്പിക്കാൻ പോകുന്ന ഫീച്ചറുകൾ വ്യക്തമാക്കിയത്. പേയ്മെൻ്റ് കൗൺസിൽ ഓഫ് ഇന്ത്യ, നാഷണൽ പേയ്മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഫിൻടെക് കൺവേർജൻസ് കൗൺസിൽ എന്നിവ ചേർന്ന് എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഒരു വാർഷിക ഫിൻടെക് കോൺഫറൻസാണ് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ്. 2020 ൽ ആയിരുന്നു ആദ്യമായി ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് ആരംഭിച്ചത്. ഇതിന്റെ അഞ്ചാം പതിപ്പ് ആണ് ഇപ്പോൾ പൂർത്തിയായത്. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു പരിപാടി. ഓഗസ്റ്റ് 28 മുതൽ 30 വരെ ആയിരുന്നു ഫെസ്റ്റ്.
ഈ വർഷം അവസാനം ആയിരിക്കും ഗൂഗിൾ പേ അവരുടെ പുതിയ ഫീച്ചറുകൾ പുറത്തിറക്കുന്നത്. ഉപയോക്താക്കൾക്ക് ഗൂഗിൾ പേ വഴി പണമിടപാടുകൾ നടത്തുന്നത് കൂടുതൽ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ആണ് കമ്പനി ഈ പുതിയ ഫീച്ചറുകൾ കൊണ്ടുവരുന്നതെന്ന് അറിയിച്ചു. റുപേ കാർഡുകൾ ഉപയോഗിച്ച് ടാപ്പ് ചെയ്ത് പണമടയ്ക്കുന്ന രീതി, യു.പി.ഐ വൗച്ചറുകൾ അഥവാ ഇ-റുപ്പി , യു.പി.ഐ സർക്കിൾ, ക്ലിക്ക്പേ ക്യൂ.ആർ സ്കാൻ, പ്രീപെയ്ഡ് യൂട്ടിലിറ്റി പേയ്മെൻ്റുകൾ, തുടങ്ങിയവ ആണ് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ഗൂഗിൾ പ്രഖ്യാപിച്ച പുതിയ ഫീച്ചറുകൾ.
ഈ വർഷം അവസാനത്തോടെ റുപേ കാർഡുകൾ ഉപയോഗിച്ച് ടാപ്പ് ചെയ്ത് പണമടയ്ക്കുന്ന ഫീച്ചർ ഗൂഗിൾ പേയിൽ ചേർക്കും. ഈ ഫീച്ചർ എത്തുന്നതോടെ, റുപേ കാർഡ് ഉടമകൾക്ക് അവരുടെ റുപേ കാർഡ് ആപ്പിലേക്ക് ചേർക്കാനും അവരുടെ നിയർ-ഫീൽഡ് കമ്മ്യൂണിക്കേഷൻ പ്രവർത്തനക്ഷമമാക്കിയ സ്മാർട്ട്ഫോൺ, കാർഡ് മെഷീനിൽ ടാപ്പ് ചെയ്യാനും പേയ്മെൻ്റുകൾ നടത്താനും കഴിയും. മാത്രമല്ല കാർഡ് വിവരങ്ങൾ ഒന്നും തന്നെ ആപ്പിൽ സംഭരിച്ചിട്ടില്ലെന്നും ഇതിനോടൊപ്പം കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
മറ്റൊന്ന് യു.പി.ഐ വൗച്ചറുകൾ അഥവാ ഇ-റുപ്പി 2021-ൽ ആരംഭിച്ച ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ ഫീച്ചർ ഉടൻ തന്നെ ഗൂഗിൾ പേയിലേക്ക് എത്തും. ഈ ഫീച്ചർ ഉപയോഗിച്ച് ആളുകൾക്ക്, ഒരു മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിരിക്കുന്ന ഒരു പ്രീപെയ്ഡ് വൗച്ചർ സൃഷ്ടിക്കാൻ കഴിയും, കൂടാതെ ഉപയോക്താവ് ഒരു ബാങ്ക് അക്കൗണ്ട് യുപിഐയുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിലും ഡിജിറ്റൽ പേയ്മെൻ്റുകൾ നടത്താൻ ഉപയോഗിക്കുകയും ചെയ്യാം. എൻ.പി.സി.ഐ, ഫിനാൻഷ്യൽ സർവീസസ് വകുപ്പുമായി സഹകരിച്ചാണ് ഈ ഫീച്ചർ ഗൂഗിൾ പേയിൽ കൊണ്ടുവരുന്നത്.
അടുത്തത് യു.പി.ഐ സർക്കിൾ. എൻ.പി.സി.ഐ റോമിലെ ഒരു പുതിയ ഫീച്ചറാണ് യു.പി.ഐ സർക്കിൾ. ഇത് യു.പി.ഐ അക്കൗണ്ട് ഉടമകൾക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിൽപ്പോലും ഡിജിറ്റൽ പേയ്മെൻ്റുകൾ നടത്താൻ കമ്പനി വിശ്വസ്തരായ ആളുകളെ അനുവദിക്കുന്നു. ബാങ്ക് അക്കൗണ്ടോ ഗൂഗിൾ പേ-ലിങ്ക്ഡ് അക്കൗണ്ടോ ഇല്ലെങ്കിലും യുപിഐ പേയ്മെൻ്റ് നടത്തേണ്ടവർക്ക് യു.പി.ഐ സർക്കിൾ വഴി പണമിടപാടുകൾ നടത്താനാകും. ഗൂഗിൾ ഉപയോഗിച്ച് പരിചയമില്ലാത്തവർക്കും, പ്രായമായവർക്കും ഈ ഫീച്ചർ ഉപകാരപ്രദമാകും. നാഷണൽ പേയ്മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പങ്കാളിത്തത്തോടെയാണ് ഗൂഗിൾ പേ ഈ ഫീച്ചർ അവതരിപ്പിക്കുന്നത്.
ഗൂഗിൾ പേയിൽ വരുന്ന ബിൽ പേയ്മെൻ്റുകൾക്കായുള്ള മറ്റൊരു പുതിയ ഫീച്ചറാണ് ക്ലിക്ക്പേ ക്യൂ.ആർ സ്കാൻ. ആപ്പിനുള്ളിൽ ഒരു ക്യുആർ കോഡ് സ്കാൻ ചെയ്തുകൊണ്ട് ഗൂഗിൾ പേ വഴി ബില്ലുകൾ അടയ്ക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചർ ആണ് ക്ലിക്ക്പേ ക്യൂ.ആർ സ്കാൻ. ബില്ലർ ഉപഭോക്താവിനായി ഒരു ക്യൂ.ആർ കോഡ് സൃഷ്ടിച്ചാൽ മാത്രമേ ഈ പേയ്മെൻ്റുകൾ നടത്താൻ കഴിയൂ . കൂടാതെ ഈ ഒരിക്കൽ ക്യൂ.ആർ, സ്കാൻ ചെയ്താൽ ഉപയോക്താക്കൾക്ക് അടയ്ക്കേണ്ട ബിൽ തുക കാണാൻ കഴിയുമെന്നും ഗൂഗിൾ പറയുന്നു . എൻ.പി.സി.ഐ ഭാരത് ബിൽപേയുടെ പങ്കാളിത്തത്തോടെയാണ് ഗൂഗിൾ ഈ ഫീച്ചർ കൊണ്ടുവരുന്നത്.
Recent Comments