വയനാട് പുനരധിവാസ പാക്കേജ്; ഇന്ന് സർവകക്ഷി യോ​ഗം

വയനാട് പുനരധിവാസ പാക്കേജ്; ഇന്ന് സർവകക്ഷി യോ​ഗം

തിരുവനന്തപുരം: വയനാട് പുനരവധിവാസ പാക്കേജ് സംബന്ധിച്ച തീരുമാനം എടുക്കുന്നതിന്റെ ഭാ​ഗമായി ഇന്ന് സർവകക്ഷി യോ​ഗം. ഇന്ന് വൈകീട്ട് 4.30നു ഓൺലൈനായാണ് യോ​ഗം ചേരുന്നത്.

ഈ യോ​ഗത്തിനു മുൻപായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായും ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തും. രാവിലെ 9.30നാണ് കൂടിക്കാഴ്ച. സർക്കാർ ഉദ്ദേശിക്കുന്ന പാക്കേജിനെ കുറിച്ച് പ്രതിപക്ഷ നേതാക്കളോടു വിശദീകരിക്കും. ഇതിനു ശേഷം മന്ത്രിസഭ യോ​ഗം ചേർന്നു പാക്കേജ് ചർച്ച ചെയ്യും. ഇതിനു ശേഷമായിരിക്കും വൈകീട്ട് 4.30നു ചേരുന്ന സർവകക്ഷി യോ​ഗത്തിൽ ഇതിന്റെ കരട് അവതരിപ്പിക്കുക.

ന്യൂനമർദം അറബിക്കടലിലേക്ക്; പരക്കെ മഴ സാധ്യത

ന്യൂനമർദം അറബിക്കടലിലേക്ക്; പരക്കെ മഴ സാധ്യത

തിരുവനന്തപുരം: സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളിൽ സ്ഥിതിചെയ്യുന്ന തീവ്ര ന്യൂനമർദം നാളെയോടെ വടക്ക് കിഴക്കൻ അറബിക്കടലിൽ എത്തിച്ചേരും. മധ്യ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുനമർദ്ദ പാത്തിയും സ്ഥിതിചെയ്യുന്നു. നാളെയോടെ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യുനമർദ്ദവും രൂപപ്പെടും.

പിന്നാലെ ഇത് ആന്ധ്രാ ഒഡിഷ തീരത്തേക്ക് നീങ്ങും. ഈ അന്തരീക്ഷ സ്ഥിതിയുടെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഞായറാഴ്ച വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അയ്യങ്കാളി ജയന്തി ആഘോഷിച്ച് കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റി

അയ്യങ്കാളി ജയന്തി ആഘോഷിച്ച് കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റി

സാമൂഹൃ പരിഷ്കർത്താവ് മഹാത്മാ അയ്യങ്കാളിയുടെ 161-ാം ജയന്തിദിനത്തിൽ കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പെരുങ്ങുഴി ആറാട്ടുകടവിലെ അയ്യങ്കാളി പ്രതിമക്ക് മുന്നിൽ നടന്ന അനുസ്മരണ സമ്മേളനവും, പുഷ്പാർച്ചനയും ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.

ജാതിക്കോമരങ്ങളുടെ അതിക്രമങ്ങൾക്കും, തൊട്ടുകൂടായ്മയ്‌ക്കെതിരെ പടനയിച്ച ധീരനായ പോരാളിയായിരുന്നു അയ്യങ്കാളിയെന്ന് അദ്ദേഹം അനുസ്മരിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് എം. ഷാബുജാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് നേതാക്കളായ കെ. ഓമന, മാടൻവിള നൗഷാദ്, അഴൂർ വിജയൻ, എം.കെ. ഷാജഹാൻ, സുരേന്ദ്രൻ. എസ്, രാജൻ കൃഷ്ണപുരം, പ്രശോഭനൻ, എം.നിസാം, പ്രവീണകുമാരി, അഴൂർ രാജു, ഉല്ലാസ്, ജി.എസ് മധു, അജിത അഴൂർ, സാബുസാംബൻ, ചന്ദ്രസേനൻ, ബാബു, തുളസി തുടങ്ങിയവർ പങ്കെടുത്തു. മുൻ ഗ്രാമ പഞ്ചായത്തംഗം എസ് മധു സ്വാഗതവും, വൈസ് പ്രസിഡന്റ് ജനകലത നന്ദിയും പറഞ്ഞു.

പാലക്കാട് ഇഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ കേന്ദ്രം

പാലക്കാട് ഇഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ കേന്ദ്രം

ഡല്‍ഹി: പാലക്കാട് ഇഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കേന്ദ്രമന്ത്രി സഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്താകാമാനമുള്ള 12 വ്യവസായ നഗരങ്ങളിലൊന്നാണ് പാലക്കാട് പുതുശേരിയില്‍ ആരംഭിക്കുന്നത്. ദേശീയ വ്യവസായ ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായാണ് പാലക്കാട് വ്യവസായ സഗരം സ്ഥാപിക്കുന്നത്. 51,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും, 3,806 കോടി മുതല്‍ മുടക്കില്‍ കൊച്ചി- സേലം പാതയിലാണ് വ്യവസായ നഗരം സ്ഥാപിക്കുന്നത്.

പദ്ധതിക്ക് 28,602 കോടി രൂപയാണ് ആകെ ചെലവ് കണക്കാക്കുന്നത്. മെഡിക്കല്‍, കെമിക്കല്‍, നോണ്‍ മെറ്റാലിക്, മിനറല്‍, റബ്ബര്‍, പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഉത്പ്പന്നങ്ങള്‍ എന്നിവയാണ് സ്മാര്‍ട്ട് സിറ്റിയില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.

‘ഓണക്കാല പൂകൃഷി’ പദ്ധതിയുടെ പഞ്ചായത്ത് തല വിളവെടുപ്പ് ഉദ്ഘാടനം നടന്നു

‘ഓണക്കാല പൂകൃഷി’ പദ്ധതിയുടെ പഞ്ചായത്ത് തല വിളവെടുപ്പ് ഉദ്ഘാടനം നടന്നു

ജനകീയസൂത്രണം 2024-25 കിളിമാനൂർ ബ്ലോക്ക്‌ പഞ്ചായത്തും മടവൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ‘ഓണക്കാല പൂകൃഷി’ പദ്ധതിയുടെ പഞ്ചായത്ത് തല വിളവെടുപ്പ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. പി. മുരളി നിർവഹിച്ചു. പഞ്ചായത്തിലെ വിവിധ വാർഡുകളിലായി പത്തേക്കർ സ്ഥലത്താണ് പൂകൃഷി നടപ്പിലാക്കുന്നത്.

ഗ്രാമപഞ്ചായത്ത്, കൃഷി വകുപ്പ്, തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിത കേരളം മിഷൻ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ബിജു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റസിയ ബി എം, ബ്ലോക്ക് പഞ്ചായത്ത് അംഗം അഫ്സൽ എസ് ആർ, മറ്റ് പഞ്ചായത്ത് അംഗങ്ങൾ എസ് എം റാഫി, ഹസീന, ഇന്ദു രാജീവ്, സിമി സതീഷ്, സുജീന മക്തൂം, കൃഷി ഓഫീസർ ആശ ബി നായർ, സിഡിഎസ് പ്രതിനിധികൾ, MGNREGS എ ഇ ഇജാസ്, ഓവർസിയർമാരായ രാജേഷ്, പ്രതീഷ്, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖരസമിതി, VFPCK, മടവൂർ കാർഷിക കൂട്ടായ്മ പ്രതിനിധികൾ, കൃഷിഭവൻ ഉദ്യോഗസ്ഥർ പങ്കെടുത്തു. മികച്ച രീതിയിൽ പൂകൃഷി ചെയ്ത കുടുംബശ്രീ അംഗങ്ങളെ ആദരിക്കുകയും ചെയ്തു.

‘സി.എച്ച് പ്രതിഭാ ക്വിസ് ‘ സീസൺ 6 നാളെ നടക്കും

‘സി.എച്ച് പ്രതിഭാ ക്വിസ് ‘ സീസൺ 6 നാളെ നടക്കും

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ (എം-4/16810/2024/ഡി.ജി.ഇ dated : 22-08-2024) സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ അറിവുത്സവങ്ങളിൽ ഒന്നായ സി.എച്ച് പ്രതിഭാ ക്വിസ് സീസൺ 6 പ്രാഥമികതല മത്സരം നാളെ ഓൺലൈൻ ആയി നടക്കും.

എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കന്ററി എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് ഈ മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയുക. തിരുവനന്തപുരം ജില്ലയിൽ നിന്ന് സി.എച്ച് പ്രതിഭാ ക്വിസ് സീസൺ 6 ൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് 8848189739, 9446614440, എന്നീ നമ്പറുകളിൽ വാട്സാപ്പിൽ പേര് രജിസ്റ്റർ ചെയ്യാം.

വിശദ വിവരങ്ങൾക്ക്: 9895545450