പൊയ്‌കമുക്കിൽ കൗതുകമായി പറക്കും തവള

പൊയ്‌കമുക്കിൽ കൗതുകമായി പറക്കും തവള

ആറ്റിങ്ങൽ: നാട്ടുകാരിൽ കൗതുകമുണർത്തി പൊയ്‌കമുക്കിൽ പറക്കും തവളയെ കണ്ടെത്തി. പശ്ചിമഘട്ട മേഖലകളിൽ കാണപ്പെടുന്ന മലബാർ പറക്കും തവളയെ ആണ് കണ്ടെത്തിയത്. ഇളിത്തേമ്പൻ തവള, പച്ചത്തവള, പച്ചിലപ്പാറാൻ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന മലബാർ പറക്കും തവളയുടെ ശാസ്ത്രീയനാമം റാക്കോഫോറസ് മലബാറിക്കസ് എന്നാണ്.

പൊയ്‌ക മുക്ക് കാർത്തിക വിലാസം പ്രശീലൻ – റീജ ദമ്പതികളുടെ വീട്ടുമുറ്റത്താണ് അപൂർവ അതിഥി വിരുന്നെത്തിയത്. മഴക്കാടുകളിലെ മരങ്ങളിൽ നിന്ന് അടുത്ത മരത്തിലേക്ക് ഒഴുകിപ്പറക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. 15 മീറ്റർ ദൂരം വരെ ഇവർ ഇത്തരത്തിൽ വായുവിലൂടെ തെന്നി നീങ്ങുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.

കൈകാലുകളും നെഞ്ചുമായി ബന്ധിച്ചിരിക്കുന്ന നേർത്ത സ്തരവും (പാട) വിരലുകൾക്കിടയിലെ ഓറഞ്ച് നിറത്തിലുള്ള സ്തരവുമാണ് ഇവയെ പറക്കാൻ സഹായിക്കുന്നത്. ശരീരത്തിലെ പാട വിടർത്തി കൈകാലുകൾ നീട്ടിയാണ് ഇത് സാധ്യമാവുന്നത്. പൊതുവേ പകൽസമയം ഉറങ്ങുകയും രാത്രി ഇര തേടുകയുമാണ് ഇവയുടെ രീതി. അപൂർവ ഇനം തവളയെ കാണാനും ചിത്രങ്ങൾ പകർത്താനും ഒട്ടേറെപ്പേരാണ് ഈ വീട്ടിൽ എത്തുന്നത്. പച്ചയും ചുവപ്പും മഞ്ഞയും നിറം കൊണ്ട് വർണ്ണാഭമാണ് ഈ തവള.

വെമ്പായം ഗ്രാമപഞ്ചായത്ത് ഓഫീസിൽ വൻ തീപിടിത്തം

വെമ്പായം ഗ്രാമപഞ്ചായത്ത് ഓഫീസിൽ വൻ തീപിടിത്തം

വെമ്പായം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഇന്ന് പുലർച്ചെ വൻ തീപിടിത്തം. 75 ലക്ഷം രൂപയുടെ നഷ്ടം കണക്കാകുന്നു. ഫയലുകൾ, കമ്പ്യുട്ടറുകൾ, ഫർണിച്ചറുകൾ എന്നിവ കത്തി നശിച്ചു.

വീട്ടമ്മയുടെ കണ്ണിൽ മുളക് പൊടി വിതറി മാല പിടിച്ചു പൊട്ടിച്ച പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിൽ

വീട്ടമ്മയുടെ കണ്ണിൽ മുളക് പൊടി വിതറി മാല പിടിച്ചു പൊട്ടിച്ച പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിൽ

വീട്ടമ്മയുടെ കണ്ണിൽ മുളക് പൊടി വിതറി മാല പിടിച്ചു പൊട്ടിച്ച പ്രതിയെ ഒരു മണിക്കൂറിനുള്ളിൽ അയിരൂർ പൊലീസ് എസ്എച്ച്ഒ ശ്യാമിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഇലകമണിൽ ബിന്ദു നിവാസിൽ 64 കാരിയായ സുലഭയുടെ സ്വർണ്ണമാലയാണ് ഇലകമൺ സ്വദേശിയും അയൽവാസിയായ യുവാവ് ആരോമൽ മോഷ്ടിച്ചത്. മകളുടെ വീട്ടിലേക്ക് പോകാൻ ഒരുങ്ങവേ വീടിന്റെ അടുക്കള ഭാഗത്ത്‌ കൂടി എത്തിയ പ്രതി കൈയിൽ കരുതിയിരുന്ന മുളക് പൊടി വീട്ടമ്മയുടെ കണ്ണിൽ വിതറുകയും തോർത്തു കൊണ്ട് മുഖം മൂടുകയും ചെയ്തു.

കഴുത്തിൽ കിടന്ന മാല പൊട്ടിച്ച ശേഷം നിമിഷങ്ങൾക്കുള്ളിൽ യുവാവ് ഓടി മറഞ്ഞു. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് വിവരം അയിരൂർ പൊലീസിൽ അറിയിക്കുന്നത്. തുടർന്ന് അയിരൂർ എസ് എച്ച് ഓയുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്ത് എത്തി.
മോഷ്ടാവിന്റെ മുഖം വ്യക്തമായി കണ്ടില്ലെന്ന് സുലഭ പറഞ്ഞെങ്കിലും അയൽവാസിയായ യുവാവിനെ സുലഭയ്ക്ക് സംശയം ഉണ്ടെന്ന് സുലഭ പോലീസിനോട് പറഞ്ഞു.

തുടർന്ന് പോലീസ് സംഘം വീട്ടിലും പരിസരത്തും അന്വേഷണം നടത്തി. വീടിന്റെ പുറകുവശത്തുകൂടി ആരോമൽ നടന്നു പോകുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു.

മുളക് പൊടി കൊണ്ട് വന്ന പേപ്പർ കഷ്ണവുമായി അയൽവാസിയുടെ വീട്ടിൽ പൊലീസ് എത്തി. പത്രത്തിന്റെ കീറിയ ഭാഗം വീട്ടിൽ ഉണ്ടായിരുന്ന ബാക്കി ഭാഗവുമായി ഒത്തു നോക്കിയ പൊലീസ് യുവാവിനെ ചോദ്യം ചെയ്തു. എന്നാൽ യുവാവ് കുറ്റം സമ്മതിച്ചില്ല. നിമിഷങ്ങൾ ഉള്ളിൽതന്നെ മൊബൈൽ ടവറും പരിശോധിച്ചു തുടർന്ന് കൂടുതൽ ചോദ്യം ചെയ്യുന്നതിനിടയിലാണ് യുവാവ് മാല മോട്ടോർ ബൈക്കിലെ സീറ്റിനടിയിൽ ഒളിപ്പിച്ചതായി പോലീസിനോട് പറഞ്ഞത്. മോഷണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു.

അയിരൂർ എസ് എച്ച് ഓ ശ്യാം, എ എസ് ഐ ഷിർജു, സിപി ഒ മാരായ വിഷ്ണു, അനിൽകുമാർ, ഷൈൻ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് സംഭവസ്ഥലത്ത് എത്തി സമൃദ്ധമായ അന്വേഷണത്തിലൂടെ അരമണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയത്.

കാഴ്ച പരിമിതികളെ അതിജീവിച്ച് കൃഷിയിറക്കി; നൂറ് മേനി വിജയം നേടി കര്‍ഷകന്‍

കാഴ്ച പരിമിതികളെ അതിജീവിച്ച് കൃഷിയിറക്കി; നൂറ് മേനി വിജയം നേടി കര്‍ഷകന്‍

കൊല്ലം: മനസ്സും താല്‍പ്പര്യവും ഉണ്ടെങ്കില്‍ കാഴ്ച പരിമിതിയെ മറികടന്നും കൃഷിയില്‍ വിജയം നേടാമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കര്‍ഷകന്‍. കൊല്ലം ഇളമാട് കാരിക്കല്‍ സ്വദേശി ജലീലാണ് കാഴ്ച പരിമിതികളെ അതിജീവിച്ച് കൃഷിയില്‍ നൂറ് മേനി വിജയം നേടിയത്.

ക്രഷര്‍ യൂണിറ്റില്‍ ജോലിചെയ്യുന്നതിനിടെയാണ് ജലീലിന്റെ രണ്ടു കണ്ണുകളിലും പാറ ചീളുകള്‍ തുളച്ചു കയറി കാഴ്ച നഷ്ടപ്പെട്ടത്. തുടര്‍ന്ന് സര്‍ജറികള്‍ പലതും നടത്തിയെങ്കിലും കാഴ്ച തിരികെ ലഭിച്ചില്ല.പറക്കമുറ്റാത്ത രണ്ട് മക്കളും ഭാര്യയുമൊത്തുള്ള കുടുംബജീവിതം പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. ജീവിത പ്രാരാബ്ദങ്ങളെ വെല്ലുവിളികളോടെ ഏറ്റെടുത്ത ജലീലിന് കൃഷി തുണയാവുകയായിരുന്നു. ഇഷ്ടദാനമായി ലഭിച്ച അമ്പത് സെന്ററില്‍ ഏത്തവാഴയും പച്ചക്കറികളും കൃഷിയിറക്കി. ഇപ്പോള്‍ മാതൃകാ കര്‍ഷകനായി കൃഷിയില്‍ വിജയം നേടിയിരിക്കുകയാണ് ജലീല്‍. ജലീല്‍ തനിച്ചാണ് കൃഷി നടത്തുന്നത്. സഹായത്തിനു മക്കളും ഭാര്യയും ഒപ്പം കൂടാറുണ്ട്.

ഏത്തവാഴകള്‍ വിളവ് ആകുന്നത് അകകണ്ണില്‍ ജലീല്‍ തിരിച്ചറിയും.കൃഷിയിലൂടെ ലഭിക്കുന്ന സന്തോഷം മറ്റ് ഒന്നില്‍നിന്നും തനിക്ക് ലഭിച്ചിട്ടില്ലന്നാണ് ജലീല്‍ പറയുന്നത്.കാലാവസ്ഥ വ്യതിയാനത്താല്‍ കൃഷിനാശം സംഭവിച്ച് നഷ്ടങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും അതിജീവനത്തിന്റെ പാതയിലൂടെ വീണ്ടും കൃഷിയില്‍ വിജയം നേടാനൊരുങ്ങുകയാണ് കര്‍ഷകന്‍.

‘ഷൂട്ടിങ് സെറ്റിൽ വെച്ച് കടന്നുപിടിച്ചു’; നടൻ ജയസൂര്യക്കെതിരെ വീണ്ടും പരാതി

‘ഷൂട്ടിങ് സെറ്റിൽ വെച്ച് കടന്നുപിടിച്ചു’; നടൻ ജയസൂര്യക്കെതിരെ വീണ്ടും പരാതി

തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരെ വീണ്ടും ലൈം​ഗികാതിക്രമ പരാതി. ഷൂട്ടിങ് സെറ്റിൽവെച്ച് തന്നെ ജയസൂര്യ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. 2013- തൊടുപുഴയിൽ ഷൂട്ടിങ് സെറ്റിൽ വെച്ചാണ് സംഭവമെന്നും പരാതിയിൽ പറയുന്നു. അന്വേഷണ സംഘത്തിലെ വനിതാ ഐപിഎസ് ഓഫീസർമാരായ ജി പൂങ്കുഴലി,ഐശ്വര്യ ഡോങ്ക്റെ എന്നിവർ പരാതിക്കാരിയുമായി നേരിട്ട് സംസാരിച്ചു.

നേരത്തെ മറ്റൊരു നടിയും ജയസൂര്യക്കെതിരെ പരാതി നല്‍കിയിരുന്നു. 2008 ൽ സെക്രട്ടേറിയറ്റിൽ നടന്ന സിനിമാ ഷൂട്ടിങ്ങിനിടെ ജയസൂര്യയിൽ നിന്നും മോശം പെരുമാറ്റം ഉണ്ടായെന്നാണ് നടി പരാതിപ്പെട്ടത്. റസ്റ്റ് റൂമിൽ പോയി വരുമ്പോൾ ജയസൂര്യ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു ചുംബിച്ചു. ഫ്ലാറ്റിലേക്ക് വരാൻ ക്ഷണിച്ചെന്നുമായിരുന്നു നടിയുടെ പരാതി. ഈ പരാതിയിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മെയിൽ ഐഡിയിൽ പരാതി നൽകാം

സിനിമാ മേഖലയിൽ നിന്ന് ഇതുവരെ 18 ഓളം പരാതികൾ പൊലീസിന് ലഭിച്ചതായാണ് വിവരം. വെളിപ്പെടുത്തൽ നടത്താത്ത സംഭവങ്ങളിലും പരാതി ലഭിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് സ്വകാര്യത കാത്തുസൂക്ഷിച്ചുകൊണ്ട് പരാതികൾ അറിയിക്കാൻ പ്രത്യേക അന്വേഷണ സംഘം ഇ- മെയിൽ ഐ ഡിയും വാട്സ്ആപ്പ് നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജിയുടെ മെയിൽ ഐഡിയിൽ പരാതി നൽകാം. പരാതിയുള്ളവർക്ക് digtvmrange.pol@kerala.gov.in എന്ന മെയില്‍ ഐഡിയിലേക്ക് പരാതി നല്‍കാം. അന്വേഷണ സംഘത്തിലെ ഡിഐജി അജീത ബീഗത്തിന്‍റെ ഇ-മെയിൽ ഐഡിയാണിത്. 0471-2330747 എന്ന നമ്പരിലും പരാതികൾ അറിയിക്കാം. ഇതുവഴി ലഭിക്കുന്ന പരാതികളിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസുകൾ രജിസ്റ്റർ ചെയ്യും.

വണ്ടാനം മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ അറസ്റ്റില്‍

വണ്ടാനം മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ അറസ്റ്റില്‍

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശുചിമുറിയില്‍ ഒളികാമറ വെച്ച ജീവനക്കാരന്‍ അറസ്റ്റില്‍. ആറാട്ടുപുഴ സ്വദേശി സുനിലാലി(45) നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. എന്‍എച്ച്എം താത്ക്കാലിക ജീവനക്കാരനാണ് സുനിലാല്‍.

ആശുപത്രി ജീവനക്കാര്‍ ഉപയോഗിക്കുന്ന ശുചിമുറിയിലാണ് ഇയാള്‍ മൊബൈല്‍ ഫോണ്‍ ക്യാമറ സ്ഥാപിച്ചത്. സംശയം തോന്നിയ ഡോക്ടര്‍ ഇയാളെ നിരീക്ഷിക്കുകയും അശുപത്രി അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. സിസിടിവി പരിശോധനയില്‍ ഇയാള്‍ ശുചിമുറിയില്‍ മൊബൈല്‍ കാമറ സ്ഥാപിച്ചതായി കണ്ടെത്തി. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ശുചിമുറിയില്‍ സ്ഥാപിച്ച മൊബൈല്‍ ഫോണ്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തു.സിനിമയിലെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ അതിജീവിതകള്‍ക്ക് പരാതിപ്പെടാനും, കൃത്യമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാനും സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിനെ ഫെഫ്ക സ്വാഗതം ചെയ്യുന്നു. അതിജീവിതമാരെ പരാതി നല്‍കുന്നതിലേക്കും, നിയമപരമായ നടപടികളിലേക്ക് സന്നദ്ധരാക്കാനും സാധ്യമായ എല്ലാ നിയമസഹായങ്ങളും ഉറപ്പാക്കാനും ഫെഫ്കയിലെ സ്ത്രീ അംഗങ്ങളുടെ കോര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തും.

പ്രത്യേക അന്വേഷണ സംഘത്തെ സമീപിക്കാനും, നിയമനടപടികള്‍ തുടങ്ങിവെയ്ക്കാനുമുള്ള അതിജീവിതകള്‍ക്കുള്ള ഭയാശങ്കകളെ അകറ്റാന്‍ വിദഗ്ധയായ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കുറ്റാരോപിതരായ ഫെഫ്ക അംഗങ്ങളുടെ കാര്യത്തില്‍ മുന്‍കാലങ്ങളിലെന്ന പോലെ, പൊലീസ് അന്വേഷണത്തിലോ, കോടതി നടപടികളിലോ വ്യക്തമായ പരാമര്‍ശങ്ങളോ കണ്ടെത്തലുകളോ, അറസ്റ്റ് പോലുള്ള നടപടികളോ ഉണ്ടായാല്‍ വലിപ്പചെറുപ്പമില്ലാതെ നടപടി സ്വീകരിക്കും.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സിനിമാ ചരിത്രത്തിലെ ഏറ്റവും പ്രധാന മാര്‍ഗരേഖയാണ്. ഫെഫ്കയിലെ അംഗസംഘടനകളുടെ യോഗം സെപ്തംബര്‍ 2,3,4 തീയതികളില്‍ ചേരും. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടര്‍ ചര്‍ച്ചകള്‍ക്കായാണ് യോഗം ചേരുന്നത്. അപക്വവും വൈകാരികവുമായ പ്രതികരണങ്ങളല്ല വേണ്ടതെന്നും റിപ്പോര്‍ട്ട് സമഗ്രമായി വിലയിരുത്തുന്നതിനാണ് യോഗമെന്നും വാർത്താക്കുറിപ്പിൽ ഫെഫ്ക വ്യക്തമാക്കി.