ഒറ്റയടിക്ക് 1080 രൂപയുടെ ഇടിവ്; സ്വര്‍ണവില 1,15,000ല്‍ താഴെ, ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 5000 രൂപ

ഒറ്റയടിക്ക് 1080 രൂപയുടെ ഇടിവ്; സ്വര്‍ണവില 1,15,000ല്‍ താഴെ, ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 5000 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 1080 രൂപ കുറഞ്ഞതോടെ 1,15,000ല്‍ താഴെ എത്തിയിരിക്കുകയാണ് സ്വര്‍ണവില. 1,14,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 135 രൂപയാണ് കുറഞ്ഞത്. 14,370 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരാഴ്ചയ്ക്കിടെ പവന്‍ വിലയില്‍ 5000 രൂപയാണ് കുറഞ്ഞത്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. വരാനിരിക്കുന്ന അമേരിക്കന്‍ പണപ്പെരുപ്പ കണക്കുകളും പലിശനിരക്ക് വര്‍ധിപ്പിക്കുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ സൂചനയുമാണ് പ്രധാനമായി സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും എണ്ണവിലയും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ശ്രീ വിദ്യാധിരാജ പുരസ്‌കാരം നേടി കൗൺസിലർ ദീപ രാജേഷ്

ശ്രീ വിദ്യാധിരാജ പുരസ്‌കാരം നേടി കൗൺസിലർ ദീപ രാജേഷ്

ആറ്റിങ്ങൽ:ശ്രീ വിദ്യാധിരാജ ഫൗണ്ടേഷൻ തിരുവനന്തപുരം എർപ്പെടുത്തിയ മികച്ച ജനപ്രതിനിധിക്കുള്ള അവാർഡ് ആറ്റിങ്ങൽ മുനിസിപ്പാലിറ്റി മൂന്നാം വാർഡ് കൗൺസിലർ ദീപ രാജേഷിന് എൻ എസ് എസ് വൈസ് പ്രസിഡൻ്റ് സംഗീത്കുമാർ നൽകി.സ്വന്തം വാർഡിലും പുറത്തുമുള്ള സേവന പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്‌കാരം നൽകിയത്.

ഇനി പരിവാഹന്‍ സേവനങ്ങള്‍ക്ക് ആധാര്‍ ഒടിപി നിര്‍ബന്ധം; ബാധകമാകുക 60 കാര്യങ്ങള്‍ക്ക്

ഇനി പരിവാഹന്‍ സേവനങ്ങള്‍ക്ക് ആധാര്‍ ഒടിപി നിര്‍ബന്ധം; ബാധകമാകുക 60 കാര്യങ്ങള്‍ക്ക്

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ 60 പരിവാഹന്‍ സേവനങ്ങളും ആധാര്‍ ഒടിപി അധിഷ്ഠിതമാക്കുന്നു. സാധാരണക്കാരെ അനധികൃത വ്യക്തികളും ഇടനിലക്കാരും ചൂഷണം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതൊഴിവാക്കാനാണ് എംവിഡിയുടെ നീക്കം.

അപേക്ഷകള്‍ വൈകിപ്പിച്ച ശേഷം വേഗത്തില്‍ ആക്കി തരാമെന്ന് എന്ന് പറഞ്ഞ് അപേക്ഷകരില്‍ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്യുന്നത് പതിവാണെന്നും ഒടിപി സംവിധാനം വരുന്നതോടെ ഒരു പരിധി വരെ ഇത്തരം തട്ടിപ്പുകള്‍ ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. സെപ്റ്റംബര്‍ 21 മുതലാണ് പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.

വാഹന്‍ (വാഹന സംബന്ധമായ സേവനങ്ങള്‍), സാരഥി (ഡ്രൈവിങ് ലൈസന്‍സ് സംബന്ധമായ സേവനങ്ങള്‍) പോര്‍ട്ടലുകള്‍ വഴി മോട്ടോര്‍ വാഹന വകുപ്പ് 60-ഓളം സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ഇതില്‍ 21 സേവനങ്ങള്‍ നിലവില്‍ ‘ഫേസ്ലെസ്സ്’ (നേരിട്ട് ഓഫീസില്‍ എത്തേണ്ടതില്ലാത്ത) സേവനങ്ങളാണ്. അതായത്, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ വഴിയുള്ള ഒ.ടി.പി പരിശോധനയിലൂടെ അപേക്ഷകര്‍ക്ക് പൂര്‍ണ്ണമായും ഓണ്‍ലൈനായി ഇതിന് അപേക്ഷിക്കാം.

എന്നാല്‍ ശേഷിക്കുന്ന സേവനങ്ങള്‍ക്ക് കൃത്യമായ ഒടിപി പരിശോധനയില്ലാത്തതിനാല്‍, സാധാരണക്കാരായ അപേക്ഷകരെ ചില അനധികൃത വ്യക്തികളും ഇടനിലക്കാരും ചൂഷണം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സമയക്കുറവ് കൊണ്ടോ അപേക്ഷാ നടപടികളുടെ സങ്കീര്‍ണ്ണത കൊണ്ടോ പല അപേക്ഷകരും ഏജന്റുമാരെ ആശ്രയിക്കാറുണ്ട്. എന്നാല്‍ ചില ഏജന്റുമാര്‍ അപൂര്‍ണ്ണമായ രേഖകള്‍ അപ്ലോഡ് ചെയ്യുകയും, ബോധപൂര്‍വ്വം അപേക്ഷകള്‍ വൈകിപ്പിക്കുകയും, പിന്നീട് ഇത് വേഗത്തിലാക്കി തരാം എന്ന് പറഞ്ഞ് അപേക്ഷകരില്‍ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്യുന്നത് പതിവാണ്.

ഈ പ്രശ്‌നത്തിന് പരിഹാരമായി, ശേഷിക്കുന്ന എല്ലാ പരിവാഹന്‍ സേവനങ്ങളും കൂടി ഫേസ്ലെസ്സ് ഓണ്‍ലൈന്‍ സേവനങ്ങളാക്കി മാറ്റാന്‍ MVD, നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിനോടും (ചകഇ) കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തോടും (ങീഞഠഒ) അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ സോഫ്റ്റ്വെയര്‍ പരിശോധനകള്‍ ഇപ്പോള്‍ നടന്നുവരികയാണ്.

പുതിയ സംവിധാനത്തിന്റെ പ്രധാന നേട്ടങ്ങള്‍:
1.ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ വഴി ഒ.ടി.പി അധിഷ്ഠിതമായി അപേക്ഷകള്‍ സമര്‍പ്പിക്കാം.

2.ആദ്യം വരുന്നവര്‍ക്ക് ആദ്യം’ (എശൃേെ ഇീാല എശൃേെ ടലൃ്‌ല) എന്ന മുന്‍ഗണനാ ക്രമത്തില്‍ അപേക്ഷകള്‍ തീര്‍പ്പാക്കും.

3.വാഹന പരിശോധന, അനന്തരാവകാശികളുടെ തിരിച്ചറിയല്‍ പരിശോധന, കാരണം കാണിക്കല്‍ നോട്ടീസിനെത്തുടര്‍ന്നുള്ള വ്യക്തിഗത വാദം കേള്‍ക്കല്‍ തുടങ്ങിയ പ്രക്രിയകള്‍ക്ക് ഒഴികെ ഭൂരിഭാഗം സേനങ്ങള്‍ക്കും ഇനി ആര്‍.ടി. ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ടതില്ല.

4.നമ്മുടെ കേരളം’ പോര്‍ട്ടല്‍ വഴി വാഹന പരിശോധനയ്ക്കുള്ള സ്ലോട്ടുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.

നമ്മുടെ കേരളം’ പോര്‍ട്ടല്‍ വഴി വ്യക്തിഗത വാദം കേള്‍ക്കല്‍, അനന്തരാവകാശ പരിശോധന എന്നിവയ്ക്കുള്ള സ്ലോട്ടുകളും ബുക്ക് ചെയ്യാന്‍ സാധിക്കും.

5.നമ്മുടെ കേരളം’ പോര്‍ട്ടലിലെ ‘ഢാലല’േ വഴി ആര്‍.ടി.ഒയ്ക്ക് മുന്നില്‍ വീഡിയോ കോള്‍ വഴി ഹാജരാകാനുള്ള സൗകര്യം.

6.പൊതുജനങ്ങള്‍ക്ക് ഏജന്റുമാരെയോ അനധികൃത വ്യക്തികളെയോ സമീപിക്കേണ്ടി വരില്ല. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതില്‍ സഹായം ആവശ്യമുള്ളവര്‍ക്കോ, സമയമില്ലാത്തവര്‍ക്കോ, നടപടിക്രമങ്ങള്‍ അറിയാത്തവര്‍ക്കോ അക്ഷയ കേന്ദ്രങ്ങളെയോ സി.എസ്.സി (ഇടഇ) കേന്ദ്രങ്ങളെയോ അല്ലെങ്കില്‍ ആര്‍.ടി. ഓഫീസുകളെയോ സമീപിക്കാവുന്നതാണ്.

7.ആധാര്‍ ഒ.ടി.പി പരിശോധന പരാജയപ്പെടുന്ന സാഹചര്യത്തില്‍ മാത്രം, അപേക്ഷകന് ആധികാരികത ഉറപ്പുവരുത്താനായി ഒരു തവണ ആര്‍.ടി. ഓഫീസില്‍ നേരിട്ട് പോകേണ്ടി വന്നേക്കാം.

8.ഓണ്‍ലൈന്‍ അപേക്ഷകളുടെ പ്രിന്റ് ഔട്ടുകള്‍ ആര്‍.ടി. ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതില്ല.

9.ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ്, ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ്, ഹെവി വെഹിക്കിള്‍ ബാഡ്ജ് ടെസ്റ്റ്, കണ്ടക്ടര്‍ ലൈസന്‍സ് ടെസ്റ്റ് എന്നിവയ്ക്കുള്ള അപേക്ഷകര്‍ സാരഥി പോര്‍ട്ടല്‍ വഴി സ്ലോട്ടുകള്‍ ബുക്ക് ചെയ്യണം.

10.വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റിനുള്ള അപേക്ഷകര്‍ വാഹന്‍ പോര്‍ട്ടല്‍ വഴി സ്ലോട്ടുകള്‍ ബുക്ക് ചെയ്യേണ്ടതാണ്.

11.ഉടന്‍ തന്നെ എല്ലാ ജില്ലകളിലും സ്വയംകൃത വാഹന പരിശോധനാ കേന്ദ്രങ്ങള്‍ (Automated Vehicle Testing Stations) നിലവില്‍ വരും. ഇതിനോടകം കൊല്ലം, ആലപ്പുഴ ജില്ലകളിലായി 3 എ.ടി.എസുകള്‍ പ്രവര്‍ത്തനസജ്ജമായിക്കഴിഞ്ഞു.

കൊല്ലത്ത് ഹോട്ടൽ കെട്ടിടത്തിൽ നിന്നു ചാടി യുവതി മരിച്ചു

കൊല്ലത്ത് ഹോട്ടൽ കെട്ടിടത്തിൽ നിന്നു ചാടി യുവതി മരിച്ചു

കൊല്ലത്ത് ഹോട്ടൽ കെട്ടിടത്തിൽ നിന്നു ചാടി യുവതി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി കണിച്ചുകുളങ്ങര എൻഎച്ച് ജംക്‌ഷന് കിഴക്ക് വിഷ്ണു നിവാസിൽ‌ നാഗപ്പന്റെ മകൾ വൃന്ദ (27) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് 6നാണു സംഭവം. കൊല്ലം നഗരത്തിലെ സ്വകാര്യ ഹോട്ടലിന്റെ മുകൾ നിലയിൽ നിന്നു താഴേക്കു ചാടുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു.

നിലത്തു വീണ യുവതി തൽക്ഷണം മരിച്ചു. യുവതിയും ഒപ്പമുണ്ടായിരുന്ന എറണാകുളം സ്വദേശിയായ യുവാവും ഈ മാസം 20–ാം തീയതി മുതൽ ഇവിടെ റൂം എടുത്തു താമസിച്ചു വരികയായിരുന്നു. ഇരുവരും കഴിഞ്ഞ കുറച്ചു നാളുകളായി ഒരുമിച്ചാണു താമസിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. ഇവർ താമസിച്ചിരുന്ന മുറിയിൽ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ‌. യുവതിക്ക് ഒപ്പമുണ്ടായിരുന്ന എറണാകുളം സ്വദേശിയായ യുവാവ് പൊലീസ് നിരീക്ഷണത്തിലാണ്. മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.

നേപ്പാളിൽ ചെളിയിൽ പുതഞ്ഞുപോയ കുഞ്ഞിനെ 3 ദിവസത്തിന് ശേഷം ജീവനോടെ രക്ഷിച്ചു

നേപ്പാളിൽ ചെളിയിൽ പുതഞ്ഞുപോയ കുഞ്ഞിനെ 3 ദിവസത്തിന് ശേഷം ജീവനോടെ രക്ഷിച്ചു

കാഠ്മണ്ഡു: സർവ്വതും വിഴുങ്ങിയ മലവെള്ളപ്പാച്ചിലിനും ചെളിക്കൂനകൾക്കും അടിയിൽ മൂന്ന് ദിവസത്തോളം മരണത്തോട് മല്ലടിച്ച ആറുവയസുകാരിയെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തു. നേപ്പാളിലെ രസുവ ജില്ലയെ തകർത്തുകളഞ്ഞ മിന്നൽ പ്രളയത്തിലാണ് നാടിനെയാകെ കണ്ണീരണിയിച്ച അത്ഭുതകരമായ രക്ഷപ്പെടൽ നടന്നത്. ഭോട്ടെ കോശി നദി കരകവിഞ്ഞൊഴുകി തകർന്നടിഞ്ഞ ടിമുവെ ഗ്രാമത്തിൽ നിന്നുമാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ ആറുവയസ്സുകാരിയായ മനീഷ മഗറിനെ ജീവനോടെ കണ്ടെത്തിയത്.

ദുരന്തഭൂമിയിൽ ജീവന്റെ തുടിപ്പുകൾക്കായി തിരച്ചിൽ നടത്തുകയായിരുന്ന നേപ്പാൾ ആംഡ് പൊലീസ് ഫോഴ്സ് സംഘമാണ് ചെളിക്കൂനകൾക്കടിയിൽ നിന്ന് നേർത്ത ഞരക്കവും കരച്ചിലും കേട്ടത്. ശബ്ദം കേട്ട ഭാഗത്തേക്ക് പാഞ്ഞെത്തിയ സേനാംഗങ്ങൾ അതീവ ജാഗ്രതയോടെ മണ്ണും അവശിഷ്ടങ്ങളും കൈകൾകൊണ്ട് നീക്കം ചെയ്ത് കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. തുടർന്ന് ടിമുവെയിലെ ആംഡ് പൊലീസ് ഫോഴ്സ് ബോർഡർ ഔട്ട്പോസ്റ്റിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയെങ്കിലും കുട്ടിയുടെ ആരോഗ്യനില കൂടുതൽ മോശമായി. മികച്ച വിദഗ്ദ്ധ ചികിത്സയ്ക്കായി ഉടൻ തന്നെ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് മാറ്റാൻ അധികൃതർ തീരുമാനിച്ചെങ്കിലും പ്രതികൂല കാലാവസ്ഥയും കനത്ത മൂടൽമഞ്ഞും കാരണം ഹെലികോപ്റ്റർ സർവീസ് തടസ്സപ്പെട്ടു.

ശനിയാഴ്ച ഉച്ചയോടെ കാലാവസ്ഥ അനുകൂലമായതിനെ തുടർന്ന് ആറുവയസുകാരിയെ വ്യോമസേനാ ഹെലികോപ്റ്ററിൽ കാഠ്മണ്ഡുവിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു. കുട്ടി ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചതോടെ രക്ഷാപ്രവർത്തകരുടെ അർപ്പണബോധത്തിന് അഭിനന്ദനപ്രവാഹമാണ് ഉയരുന്നത്. ദുരന്തത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്ക് എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. കുട്ടിയുടെ കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ കണ്ടെത്താനുള്ള ഊർജ്ജിതമായ ശ്രമത്തിലാണ് നിലവിൽ നേപ്പാൾ ഭരണകൂടം.

ഒലിച്ചുപോയത് 1.13 ലക്ഷം കോടി രൂപ; ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്; പൊള്ളി എയര്‍ടെലും റിലയന്‍സും

ഒലിച്ചുപോയത് 1.13 ലക്ഷം കോടി രൂപ; ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്; പൊള്ളി എയര്‍ടെലും റിലയന്‍സും

മുംബൈ: ഓഹരി വിപണിയില്‍ പത്തുമുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1.13 ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഭാരതി എയര്‍ടെലും റിലയന്‍സുമാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്.

വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സ് 276 പോയിന്റ് ആണ് താഴ്ന്നത്. ആഗോള വിപണിയിലെ അനിശ്ചിതത്വം, എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ അടക്കമുള്ള വിഷയങ്ങളാണ് വിപണിയെ സ്വാധീനിച്ചത്. ഭാരതി എയര്‍ടെലിന് മാത്രം 40,500 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 11,74,462 കോടിയായാണ് എയര്‍ടെലിന്റെ വിപണി മൂല്യം താഴ്ന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യത്തില്‍ 40,056 കോടിയുടെ ഇടിവാണ് ഉണ്ടായത്. എച്ച്ഡിഎഫ്‌സി ബാങ്ക് 11,558 കോടി, ബജാജ് ഫിനാന്‍സ് 10,086 കോടി, എല്‍ ആന്റ് ടി 6,473 കോടി, എല്‍ഐസി 3,162 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. അതേസമയം ടിസിഎസും ഐസിഐസിഐ ബാങ്കും എസ്ബിഐയും നേട്ടം ഉണ്ടാക്കി. ടിസിഎസിന് മാത്രം വിപണി മൂല്യത്തില്‍ 16,643 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്.