കെ. വാസുദേവൻ അന്തരിച്ചു

കെ. വാസുദേവൻ അന്തരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിന് പിറകുവശം പത്മവിലാസത്തിൽ കെ. വാസുദേവൻ (ബിസിനസ്) അന്തരിച്ചു.

ഭാര്യ: റിട്ടയേർഡ് അധ്യാപിക, ഗവ: ഹൈസ്കൂൾ, അവനവഞ്ചേരി).
മക്കൾ: പി.വി രാജേഷ് (റെയിൽവേ), പി.വി രാകേഷ് (കെ.എസ്.ആർ.ടി.സി) മരുമക്കൾ: സന്ധ്യ, വിനീത.
സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8 മണിക്ക്

ന്യൂനമര്‍ദ്ദം: ഞായറാഴ്ച വരെ തീവ്രമഴ; ഇന്ന് അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ന്യൂനമര്‍ദ്ദം: ഞായറാഴ്ച വരെ തീവ്രമഴ; ഇന്ന് അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഒറ്റപ്പെട്ട തീവ്രമഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് ഉണ്ട്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച അഞ്ചു ജില്ലകള്‍ ഒഴികെ മഴ മുന്നറിയിപ്പ് ഉള്ള മറ്റു ജില്ലകളിലെല്ലാം ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ് ഉള്ളത്. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചത്. വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ശനിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തീവ്രമഴയാണ് പ്രവചിക്കുന്നത്.

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന തമിഴ്നാട് തീരത്തുത്തിനും മുകളിലായി സമുദ്രനിരപ്പില്‍ നിന്ന് 5.8 കിലോമീറ്റര്‍ വരെ ഉയരത്തില്‍ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. വരും മണിക്കൂറില്‍ ഇത് ന്യൂനമര്‍ദ്ദമായി രൂപപ്പെടാന്‍ സാധ്യതയുണ്ട്.

തായ്ലന്‍ഡ് കടലിടുക്കിനും അതിനോട് ചേര്‍ന്ന തായ്ലന്‍ഡ്, മ്യാന്‍മര്‍ പ്രദേശത്തിനും മുകളിലായി മറ്റൊരു ചക്രവാത ചുഴിയും നിലനില്‍ക്കുന്നുണ്ട്. വെള്ളിയാഴ്ചയോടെ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇത് ന്യൂനമര്‍ദ്ദമായി രൂപപ്പെടാനും സാധ്യതയുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കി.മീ. വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കല്ലമ്പലത്ത് ചിട്ടിപ്പണം നൽകാത്തതിനെച്ചൊല്ലി വീട്ടമ്മയെയും മകളെയും ആക്രമിച്ചു; അറസ്റ്റ്

കല്ലമ്പലത്ത് ചിട്ടിപ്പണം നൽകാത്തതിനെച്ചൊല്ലി വീട്ടമ്മയെയും മകളെയും ആക്രമിച്ചു; അറസ്റ്റ്

കല്ലമ്പലത്ത് ചിട്ടിപ്പണം നൽകാൻ വൈകിയതിനെച്ചൊല്ലി വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെയും 14 വയസ്സുകാരിയായ മകളെയും ആക്രമിച്ച കേസിൽ രണ്ടുപേരെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു.

കീഴാറ്റിങ്ങൽ ടി.വി. ഹൗസിൽ മുഹമ്മദ് അഫ്സൽ (22), മണമ്പൂർ തൊട്ടിക്കല്ലിൽ ലക്ഷംവീട്ടിൽ ഷെരുഖ് (21) എന്നിവരാണ് അറസ്റ്റിലായത്. വ്യാപാരിയും ചിട്ടി നടത്തിപ്പുകാരിയുമായ യുവതിയുടെ വീട്ടിലാണ് തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ ആക്രമണം നടന്നത്. ചിട്ടിപ്പണമായ 6,000 രൂപ നൽകാൻ വൈകിയതിനെത്തുടർന്നാണ് പ്രതികൾ യുവതിയുടെ വീട്ടിലെത്തിയതെന്നാണ് പോലീസ് നൽകുന്ന വിവരം.

റ്റി.ആർ സത്യഭാമ (76) നിര്യാതയായി

റ്റി.ആർ സത്യഭാമ (76) നിര്യാതയായി

ആറ്റിങ്ങൽ: അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിന് പിറകുവശം ശ്രീവിലാസത്തിൽ റ്റി.ആർ സത്യഭാമ (76) (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ്, ഗവ:യു.പി.എസ്, പുരവൂർ) അന്തരിച്ചു.

ഭർത്താവ്: പരേതനായ ശ്രീനിവാസൻ പോറ്റി (റിട്ടയേർഡ് എൽ.ഐ.സി, ആറ്റിങ്ങൽ)
മക്കൾ: എസ്.എസ് ശ്രീജിത്ത് (പൂജാരി), എസ്.എസ് ശ്രീജ (ആറ്റിങ്ങൽ മജിസ്ട്രേറ്റ് കോടതി -1)
മരുമക്കൾ: എസ് ജയകൃഷ്ണൻ പോറ്റി(പൂജാരി), എ അക്ഷയ (ഫിറ്റ്നസ് ട്രെയിനർ)

മാസപ്പടിക്കേസ്; വിജിലൻസ് അന്വേഷണത്തിന് ഒരാഴ്ചത്തേക്ക് സ്റ്റേ

മാസപ്പടിക്കേസ്; വിജിലൻസ് അന്വേഷണത്തിന് ഒരാഴ്ചത്തേക്ക് സ്റ്റേ

ഡൽഹി: മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണത്തില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസം. വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി താത്കാലികമായി തടഞ്ഞു. അപ്പീൽ നൽകി തീരുമാനമെടുക്കുന്നത് വരെ ഒരാഴ്ചത്തേക്കാണ് വിജിലൻസ് കേസിലെ അന്വേഷണ നടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നത്.

എസ് ജയശ്രീ ചന്ദ്രദാസ് (72) നിര്യാതയായി

എസ് ജയശ്രീ ചന്ദ്രദാസ് (72) നിര്യാതയായി

കല്ലമ്പലം ആഴാംകോണം മണമ്പൂർ ശ്രീനികേതത്തിൽ പരേതരായ ശിവാനന്ദൻ വൈദ്യന്റെ മകളും ചന്ദ്രദാസിന്റെ സഹധർമ്മിണിയുമായ എസ് ജയശ്രീ ചന്ദ്രദാസ് (72) നിര്യാതയായി.

മകൾ: ലക്ഷ്മി ദാസ്
മരുമകൻ: ജയശങ്കർ
സഞ്ചയനം 24 ആം തീയതി ശനിയാഴ്ച രാവിലെ 8 മണി