ടൈറ്റസ് ആറ്റിങ്ങലിന് പുലരി ടി വിയുടെ പുരസ്കാരം

ടൈറ്റസ് ആറ്റിങ്ങലിന് പുലരി ടി വിയുടെ പുരസ്കാരം

ടൈറ്റസ് ആറ്റിങ്ങലിന് പുലരി ടി വിയുടെ പുരസ്കാരം. ആലപ്പി അഷ്റഫ് സംവിധാനം ചെയ്ത അടിയന്തരാവസ്ഥ കാലത്തെ അനുരാഗം എന്ന ചിത്രത്തിന് കഥ, പാട്ടുകൾ, കോ പ്രൊഡ്യൂസർ എന്നി നിലകളിൽ പ്രവർത്തിച്ചതിനാണ്. പ്രശസ്ത സംവിധായാകൻ ടി എസ് സുരേഷ് ബാബുവാണ് പുരസ്കാരം നൽകിയത്. ഫെഫ്ക സെക്രട്ടറി അജയ് തുണ്ടത്തിൽ പങ്കെടുത്തു.

കുടവൂർക്കോണം ഗവഃ ഹൈസ്കൂളിൽ ഫയർ ആൻ്റ് റെസ്‌ക്യൂ ടീമിൻ്റെ സുരക്ഷാ ബോധവൽക്കരണ ക്ലാസ്

കുടവൂർക്കോണം ഗവഃ ഹൈസ്കൂളിൽ ഫയർ ആൻ്റ് റെസ്‌ക്യൂ ടീമിൻ്റെ സുരക്ഷാ ബോധവൽക്കരണ ക്ലാസ്

ആറ്റിങ്ങൽ: കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ സുരക്ഷ, സ്വയം രക്ഷാ മാർഗ്ഗങ്ങളെക്കുറിച്ച് ആറ്റിങ്ങൽ ഫയർ ആൻ്റ് റസ്‌ക്യൂ ടീം കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.

ആറ്റിങ്ങൽ ഫയർ ആൻ്റ് റെസ്‌ക്യൂ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ജയദേവൻ, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ വിഷ്ണു.എം.സി, മനീഷ്, ബൈജു എന്നിവർ ക്ലാസ് നയിച്ചു. അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തുന്ന മാർഗ്ഗങ്ങൾ, ജലസുരക്ഷാ മാർഗ്ഗങ്ങൾ, ഫസ്റ്റ് എയ്ഡ് എന്നിവയെക്കുറിച്ച് ക്ലാസ് നൽകി. വിവിധ സുരക്ഷാ ഉപകരണങ്ങൾ പരിചയപ്പെടുത്തി. സ്കൂൾ പ്രഥമാധ്യാപകൻ സജികുമാർ.എസ് സ്വാഗതവും കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ തസ്നീന നന്ദിയും പറഞ്ഞു.

നെടുമങ്ങാട് തൊളിക്കോട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

നെടുമങ്ങാട് തൊളിക്കോട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

തൊളിക്കോട് സ്വദേശി ആക്വാബ് 21 ആണ് മരിച്ചത്. പറങ്ങോട്ടുള്ള ബന്ധുവീട്ടിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് ആഷിക്കിനെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്

യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ സ്വാഗതം ചെയ്ത് നടന്‍ പൃഥ്വിരാജ്. ജെസി ഡാനിയേലിന്റെ പേരില്‍ ഫിലിം സിറ്റി സ്ഥാപിക്കുമെന്ന തീരുമാനം സന്തോഷവും അഭിമാനവുമാണെന്ന് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് പൃഥ്വിരാജിന്റെ പ്രതികരണം.

”മലയാളസിനിമയുടെ സ്രഷ്ടാവ് എന്നുതന്നെ വിളിക്കാവുന്ന ജെ.സി.ഡാനിയേലിന്റെ പേരില്‍ കൊച്ചിയില്‍ ഫിലിംസിറ്റി സ്ഥാപിക്കുമെന്നും സിനിമയെ വ്യവസായമാക്കുമെന്നുമുള്ള സര്‍ക്കാരിന്റെ വാക്ക് ‘സെല്ലുലോയ്ഡി’നെ തൊട്ടുനില്കുന്ന ഒരാളെന്നെ നിലയില്‍ സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നല്കുന്നു” പൃഥ്വിരാജ് പറയുന്നു.

”ആന്റി പൈറസി സെല്‍ രൂപവത്കരിക്കുമെന്ന പ്രഖ്യാപനമാണ് ശ്രദ്ധേയമായ മറ്റൊന്ന്. അത് സിനിമാമേഖലയ്‌ക്കൊരു രക്ഷാകവചമാകുമെന്ന് പ്രതീക്ഷിക്കാം. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദിയെന്നതുള്‍പ്പെടെ സിനിമയ്ക്ക് നല്കിയ മറ്റ് സമ്മാനങ്ങളും വിലപ്പെട്ടതാണ്. സര്‍ക്കാരിനും മുഖ്യമന്ത്രി വ്രി.ഡി.സതീശനും സിനിമാമന്ത്രി പി.സി.വിഷ്ണുനാഥിനും നന്ദി” എന്നും പൃഥ്വിരാജ് കുറിക്കുന്നു.

സിനിമാ മേഖലയ്ക്ക് വ്യവസായ പദവി നല്‍കുന്നതിനൊപ്പം, സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ പേരില്‍ തൃശ്ശൂരില്‍ മ്യൂസിക് അക്കാദമി ആരംഭിക്കുമെന്നും സലിം കുമാറിന്റെ ഓര്‍മയ്ക്കായി കൊച്ചിയില്‍ സ്മാരകം നിര്‍മിക്കുമെന്നും പ്രഖ്യാപനമുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദി, ആന്റി പൈറസി സെല്‍ തുടങ്ങിയവയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മാസപ്പടി കേസ്; വീണ വിജയൻ്റെ ബാങ്ക് ലോക്കറിൽ ഇഡി ഉദ്യോഗസ്ഥരുടെ പരിശോധന

മാസപ്പടി കേസ്; വീണ വിജയൻ്റെ ബാങ്ക് ലോക്കറിൽ ഇഡി ഉദ്യോഗസ്ഥരുടെ പരിശോധന

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണയുടെ ബാങ്ക് ലോക്കർ ഇഡി ഉദ്യോഗസ്ഥർ പരിഗോധിക്കുന്നു. ആയുർവേദ കോളേജിൻ്റെ മുന്നിലുള്ള എച്ച്ഡിഎഫ്സി ബാങ്കിലാണ് പരിശോധന നടക്കുന്നത്. തുടരന്വേഷണത്തിൻ്റെ ഭാഗമായാണ് പരിശോധന. മാസപ്പടി കേസിൽ വീണയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന സൂചന.

അങ്കണവാടി ജീവനക്കാരി മേനകയെ കൊന്നത് തോട്ടിൽ മുക്കിയെന്ന് പ്രതി വിനോദിന്റെ മൊഴി

അങ്കണവാടി ജീവനക്കാരി മേനകയെ കൊന്നത് തോട്ടിൽ മുക്കിയെന്ന് പ്രതി വിനോദിന്റെ മൊഴി

പത്തനംതിട്ട: ഗവി വനമേഖലയിൽ അങ്കണവാടി ജീവനക്കാരിയായ മേനക (30) കാട്ടിനുള്ളിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ മൂഴിയാർ സ്വദേശി വിനോദ് കുമാറിന്റെ നടുക്കുന്ന മൊഴി പുറത്ത്. ഇന്നലെ രാവിലെ ഗവിയിൽ നിന്നും മീനാറിലേക്ക് നടന്നുപോകുകയായിരുന്ന മേനകയെ ഒരു കിലോമീറ്ററോളം ദൂരം ഇയാൾ ഒളിച്ചു പിൻതുടരുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് കാട്ടുപാതയിൽ വെച്ച് നിർബന്ധിച്ച് കടന്നുപിടിക്കുകയും, പ്രതിരോധിച്ച യുവതിയെ റോഡിൽ നിന്നും ഒരു കിലോമീറ്ററോളം ദൂരം വലിച്ചിഴച്ച് വനത്തിനുള്ളിലെ തോട്ടിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. അവിടെ വെച്ച് മേനകയുടെ തല തോട്ടിലെ വെള്ളത്തിൽ ബലമായി മുക്കിപ്പിടിച്ചാണ് കൊലപാതകം നടത്തിയത്. യുവതി മരിച്ചുവെന്ന് ഉറപ്പായതോടെ പ്രതി ഗവി വെയ്റ്റിങ് ഷെഡിന് സമീപം തിരിച്ചെത്തുകയും, കൂടെയുണ്ടായിരുന്ന ബന്ധുവായ പെൺകുട്ടിയെയും കൂട്ടി ബസിൽ കയറി രക്ഷപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഗവി കെഎഫ്‌ഡിസി ജീവനക്കാരനായ സുരേഷിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട മേനക. സഞ്ചനയാണ് മകൾ. വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പത്തനംതിട്ട പൊലീസിന് കൈമാറിയിട്ടുണ്ട്. മൂഴിയാർ എസ്എച്ച്ഒ ആർ. പ്രകാശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദും സംഭവസ്ഥലം സന്ദർശിച്ച് നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തി.

പ്രതിയെ കുടുക്കിയത് ആ നിർണ്ണായക ഫോൺ കോൾ

മേനകയുടെ ദാരുണമായ മരണം അതിവേഗം തെളിയിക്കാനും പ്രതിയെ മണിക്കൂറുകൾക്കകം വലയിലാക്കാനും അന്വേഷണ ഏജൻസികളെ സഹായിച്ചത് അവർ നടന്നുപോകുമ്പോൾ ചെയ്ത ഒരു ഫോൺ കോളായിരുന്നു. വീട്ടിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയുള്ള അങ്കണവാടിയിലേക്ക് വനത്തിലൂടെയുള്ള റോഡിലൂടെ നടന്നുപോകവേയാണ് മേനകയ്ക്ക് നേരെ അതിക്രമമുണ്ടാകുന്നത്. ഈ സമയം അവർ സ്വന്തം പിതൃസഹോദരനുമായി ഫോണിൽ സംസാരിച്ചുകൊണ്ടാണ് നടന്നിരുന്നത്. പെട്ടെന്ന് പിന്നിൽ നിന്നും ആക്രമണമുണ്ടായതോടെ മേനകയുടെ ഭാഗത്തുനിന്നും നിലവിളിയും അസ്വാഭാവിക ശബ്ദങ്ങളും ഉയർന്നു.

ഫോൺ വിളിക്കിടെ എന്തോ വലിയ അപകടം സംഭവിച്ചെന്ന് മനസ്സിലാക്കിയ പിതൃസഹോദരൻ ഒട്ടും സമയം കളയാതെ ഗവിയിലുള്ള ബന്ധുക്കളെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. കാട്ടുപാതയായതിനാൽ ഏതോ വന്യമൃഗം ആക്രമിച്ചെന്നാണ് ആദ്യം വനപാലകരും നാട്ടുകാരും കരുതിയത്. തുടർന്ന് വനപാലകരും കെഎഫ്ഡിസി ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ഗവി-മീനാർ റോഡിൽ മൂന്നു ഷെഡിന് സമീപം ഗവിയാർ തോടിനോട് ചേർന്ന് മേനകയുടെ മൃതദേഹം കണ്ടെത്തുന്നത്. തലഭാഗം വെള്ളത്തിലും ഉടൽ കരയിലുമായ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.

ചെക്ക്പോസ്റ്റിൽ കുടുങ്ങി പ്രതി

യുവതി ക്രൂരമായി കൊല്ലപ്പെട്ടതാണെന്ന് ബോധ്യപ്പെട്ടതോടെ, ആ സമയം വഴിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വിനോദ് കുമാറിലേക്ക് നാട്ടുകാരുടെ ശ്രദ്ധ തിരിഞ്ഞു. ഇയാൾ പത്തനംതിട്ടയിൽ നിന്നും കുമളിയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിൽ ഒരു കുട്ടിയുമായി കയറിപ്പോയതായി ചിലർ മൊഴി നൽകി. തുടർന്ന് വള്ളക്കടവ് ചെക്ക്പോസ്റ്റിൽ ഉടൻ തന്നെ വിവരമറിയിക്കുകയും പൊലീസ് ഇടപെട്ട് വിനോദിനെ ബസിൽ വെച്ച് തന്നെ പിടികൂടുകയുമായിരുന്നു.