സംസ്ഥാനത്ത് ബ്രേക്കിട്ട് സ്വര്‍ണവില; പവന് 1,08,120 രൂപ

സംസ്ഥാനത്ത് ബ്രേക്കിട്ട് സ്വര്‍ണവില; പവന് 1,08,120 രൂപ

കൊച്ചി: സംസ്ഥാനത്ത് ബ്രേക്കിട്ട് സ്വര്‍ണവില. 1,08,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 600 രൂപയാണ് കുറഞ്ഞത്. 13,515 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിന് പുറമേ അമേരിക്കയില്‍ പണപ്പെരുപ്പനിരക്ക് ഉയര്‍ന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

പണപ്പെരുപ്പ നിരക്ക് കൂടിയതോടെ പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് തയ്യാറായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയ്ക്കാമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 105 ഡോളറിന് മുകളിലാണ്. സൗദി അറേബ്യയും യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരും തമ്മിലുള്ള സംഘര്‍ഷം അടക്കമുള്ള വിഷയങ്ങളാണ് എണ്ണവില ഉയര്‍ന്നുനില്‍ക്കാന്‍ പ്രധാന കാരണം.

മൈസൂരുവിന് സമീപം വാഹനാപകടം; മലയാളികളടക്കം നാലു മരണം

മൈസൂരുവിന് സമീപം വാഹനാപകടം; മലയാളികളടക്കം നാലു മരണം

കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോയ സ്വകാര്യ യാത്രാബസ് അപകടത്തിൽപ്പെട്ട് നാല് പേർ മരിച്ചു. പുലർച്ചെ ഹുൻസൂരിന് സമീപം ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ കോഴിക്കോട് ബേപ്പൂർ സ്വദേശി അസ്താബ്, മാങ്കാവ് സ്വദേശി ശ്രീജേഷ്, സുനിൽ എന്നീ മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു. മരിച്ച നാലാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. മുപ്പതോളം പേർക്ക് പരിക്കേറ്റു.

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന

‌‌‌‌എറണാകുളം: മിനി കൂപ്പർ ഇടിച്ച് മൂന്ന് പേർ മരിച്ച നെടുമ്പാശ്ശേരി അപകടത്തിലെ പ്രതി സുഹൈൽ സജീവ് (19) അമിതമായി മദ്യപിച്ചിരുന്നതായി തെളിഞ്ഞു. സുഹൈലിന്റെ രക്തസാമ്പിളടക്കം പരിശോധിച്ച കാക്കനാട്ടെ റീജ്യണൽ കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയുടെ പരിശോധനാ ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പിൾ പരിശോധന ഫലം പൊലീസിന് ലഭിച്ചു. സുഹൈൽ സജീവിൻ്റെ ശരീരത്തിൽ കൂടിയ അളവിൽ മദ്യം ഉണ്ടായിരുന്നതായി പരിശോധന ഫലത്തിൽ പറയുന്നു. രാസലഹരി ഉൾപ്പെടെ ഉപയോഗിച്ചിരുന്നോ എന്ന കാര്യം കൂടുതൽ പരിശോധനയിലേ വ്യക്തമാകൂ. എന്നാൽ എത്രയാണ് കണ്ടെത്തിയ മദ്യത്തിന്റെ അളവ് എന്നത് പുറത്തുവിട്ടിട്ടില്ല.

പ്രതി സുഹൈലുമായി പൊലീസ് തെളിവെടുപ്പ് നടത്തി. അപകടം ഉണ്ടായ എയർപോർട്ട് റോഡിലും മദ്യപിച്ച ബാറുകളിലുമാണ് പ്രതിയെ എത്തിച്ചത്. സുഹൈലിനെ മാത്രമാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. ആദ്യം മൂന്ന് ജീവനുകൾ ഇടിച്ചുതെറിപ്പിച്ച എയർപോർട്ട് റോഡിലേക്കാണ് കൊണ്ടുപോയത്. എന്നാൽ അപകടമുണ്ടായ സ്ഥലത്ത് സുഹൈലിനെ വാഹനത്തിൽ നിന്ന് ഇറക്കിയില്ല. അപകടമുണ്ടായ സ്ഥലവും, പിന്നീട് വാഹനം നിർത്തിയ സ്ഥലവും സുഹൈൽ അന്വേഷണ സംഘത്തിന് ചൂണ്ടിക്കാണിച്ചു കൊടുത്തു.

ആളുകൾ കൂടിയതോടെ ക്രമസമാധാന പ്രശ്നം ഉണ്ടായേക്കാം എന്ന് കണക്കാക്കിയാണ് പ്രതിയെ പുറത്തിറക്കാതിരുന്നത്. അതിവേഗം തെളിവെടുപ്പ് പൂർത്തിയാക്കി പിന്നീട് നെടുമ്പാശ്ശേരിയിലെ ബാറിലേക്ക് കൊണ്ടുപോയി. ഈ ബാറിൽ വെച്ചാണ് പ്രതികൾ അപകടത്തിന് മുമ്പ് അവസാനമായി മദ്യപിച്ചത്.

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ഡൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാര്‍ഷിക വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 17 ഇടങ്ങളിലെ വോട്ടർ പട്ടികകളിൽ എസ്എസ്ആർ (സ്‌പെഷൽ സമ്മറി റിവിഷൻ) നടത്താനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുന്നത്. 13 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലും അസമിലുമാണ് എസ്എസ്ആർ ആരംഭിക്കുന്നത്.

എസ്‌ഐആറിൽ ഒഴിവാക്കപ്പെട്ടവരെയും പുതിയ വോട്ടർമാരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. കേരളമടക്കം എസ്ഐആര്‍ പൂര്‍ത്തിയായ സംസ്ഥാനങ്ങളിലാണ് നടപടി.

എസ്എസ്ആറിന് ശേഷമുള്ള കരട് പട്ടിക നവംബർ 12-ന് പ്രസിദ്ധീകരിക്കും. ഡിസംബർ 11-ാം തീയതിവരെ അവകാശവാദങ്ങളും എതിർപ്പുകളും ബോധിപ്പിക്കാം. അന്തിമപട്ടിക 2027 ജനുവരി നാലാം തീയതി നിലവിൽ വരും. നിലവിൽ എസ്‌ഐആർ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നിടങ്ങളിൽ തീയതികളിൽ വ്യത്യാസമുണ്ടാകും.

എസ്എസ്ആറിന് ശേഷമുള്ള കരട് പട്ടിക നവംബർ 12 ന് പ്രസിദ്ധീകരിക്കും. ഡിസംബർ 11 തീയതിവരെ അവകാശവാദങ്ങളും എതിർപ്പുകളും ബോധിപ്പിക്കാം. അന്തിമപട്ടിക 2027 ജനുവരി നാലാം തീയതി നിലവിൽ വരും. നിലവിൽ എസ്‌ഐആർ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നിടങ്ങളിൽ തീയതികളിൽ വ്യത്യാസമുണ്ടാകും. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും ഇതില്‍പെടും.

കെ എസ് ടി എ തിരുവനന്തപുരം ജില്ലാ സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു

കെ എസ് ടി എ തിരുവനന്തപുരം ജില്ലാ സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു

ആറ്റിങ്ങൽ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെ എസ് ടി എ 36-ാം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ നടത്തിപ്പിനായുള്ള സ്വാഗതസംഘം രൂപീകരിച്ചു. ആറ്റിങ്ങൽ കലാപ സ്മാരക ഹാളിൽ നടന്ന യോഗം സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയി എം എൽ എ ഉദ്ഘാടനം ചെയ്തു.

സി.ഐ.ടി .യു സംസ്ഥാന കമ്മിറ്റി അംഗം ആർ സുഭാഷ്, ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപ്, മുൻ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ അഡ്വ.സി.ജെ. രാജേഷ് കുമാർ, നഗര സഭാ മുൻ വൈസ് ചെയർമാൻ തുളസീധരൻ പിള്ള, കെ എസ് ടി എ സംസ്ഥാന സെക്രട്ടറി എ. നജീബ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി.രാജേഷ്, കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സിജോവ് സത്യൻ, പി.സുജു മേരി, സംസ്ഥാന കമ്മിറ്റി അംഗം ബി എം. ശ്രീലത എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ആർ. ഷിബു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ.വിദ്യാവിനോദ് സ്വാഗതം പറഞ്ഞു. ആറ്റിങ്ങൽ സബ് ജില്ലാ സെക്രട്ടറി എസ്. നിഹാസ് യോഗത്തിന് നന്ദി പറഞ്ഞു. 2027 ജനുവരി 8, 9, 10 തിയതികളിൽ ആറ്റിങ്ങൽ മുൻസിപ്പൽ ടൗൺ ഹാളിൽ വച്ചാണ് സമ്മേളനം നടക്കുന്നത്.

ആർ. രാമു ചെയർമാനും എസ്. നിഹാസ് ജനറൽ കൺവീനറുമായി 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.

ശക്തമായ മഴ പെയ്യുമ്പോള്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്. ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലൂടെയുള്ള യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കുക.

തുലാവര്‍ഷം തുടങ്ങി

സംസ്ഥാനത്ത് തുലാവര്‍ഷം ആരംഭിച്ചതോടെയാണ് മഴ വീണ്ടും കനത്തത്. തമിഴ്നാട്, പുതുച്ചേരി & കാരയ്ക്കല്‍, തീരദേശ ആന്ധ്രാപ്രദേശ്, റായലസീമ, തെക്കന്‍ ഉള്‍നാടന്‍ കര്‍ണാടക, കേരളം & മാഹി എന്നിവിടങ്ങളില്‍ തുലാവര്‍ഷം (വടക്കുകിഴക്കന്‍ മണ്‍സൂണ്‍) ഇന്നലെ ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. അതോടൊപ്പം കാലവര്‍ഷം രാജ്യത്തു നിന്ന് പൂര്‍ണമായും പിന്‍വാങ്ങുകയും ചെയ്തു.

തെക്കുകിഴക്കന്‍ അറബിക്കടലിനും സമീപമുള്ള ലക്ഷദ്വീപിനും മുകളിലായി സമുദ്രനിരപ്പില്‍ നിന്ന് 1.5 മുതല്‍ 4.5 കിലോമീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന ചക്രവാതചുഴി നിലനില്‍ക്കുന്നു. തെക്കന്‍ തമിഴ്‌നാട് തീരത്തിന് മുകളില്‍ മറ്റൊരു ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു. കേരളത്തില്‍ 2026 ഒക്ടോബര്‍ 19 വരെയുള്ള ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറില്‍ 40-50 കി.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.