by Midhun HP News | Dec 8, 2025 | Latest News, കേരളം
കോഴിക്കോട്: സംസ്ഥാനത്ത് സ്ത്രീ സുരക്ഷ കുറച്ചുകൂടി കാര്യക്ഷമമാകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ദിലീപിനെ വെറുതെ വിട്ടതില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ഇന്നയാളെ ശിക്ഷിക്കണമെന്ന് പറയാന്‍ കഴിയില്ലെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനമെടുക്കുന്നതെന്നും സതീശന്‍ പറഞ്ഞു. കേസില്‍ കോടതി വിധി വന്നതിന് പിന്നാലെ കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശന്‍.
‘നടിക്കെതിരായ അതിക്രമത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ കുറ്റക്കാരാണെന്ന് കണ്ടത്തിയ വിധി ആശ്വാസകരമാണ്. ഒരുസ്ത്രീക്കും സംഭവിക്കാന്‍ പാടില്ലാത്ത ദുരിതമാണ് അതിജീവിതക്ക് ഉണ്ടായത്. അതില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടുവെന്നതില്‍ വളരെ സന്തോഷമുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിധി വളരെ സഹായകരമാകും. അന്ന് തൃക്കാക്കര എംഎല്‍എയായ പിടി തോമസിന്റെ ഇടപെടലാണ് ഇങ്ങനെയൊരു പരിസമാപ്തിയിലേക്ക് കേസ് വന്നത്. അദ്ദേഹത്തിന്റെ ഇടപെടല്‍ ഇല്ലെങ്കില്‍ ഒരുപക്ഷേ കേസ് പോലും ഇല്ലാതെ പോകുമായിരുന്നു.
ഇത്തരം കാര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ കുറെക്കൂടി സ്ത്രീ സുരക്ഷ സംസ്ഥാനത്തുണ്ടാകേണ്ടതുണ്ട്. മയക്കുമരുന്ന് വ്യാപനം ഉണ്ടായതോടുകൂടി സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചുവരുന്നു. പരാതികളുമായി പോയാല്‍ സ്ത്രീകള്‍ക്ക് നീതി കിട്ടുമെന്ന് ഉറപ്പാക്കാന്‍ ഇപ്പോഴത്തെ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല. ഇന്നത്തെ കാലഘട്ടത്തനുസരിച്ച് അത് മാറേണ്ടതുണ്ട്. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന് പോകും. കേസില്‍ ഒരാളെ ശിക്ഷിക്കണമെന്ന് നമുക്ക് പറയാന്‍ പറ്റില്ലല്ലോ. തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനമെടുക്കുന്നത്. പ്രോസിക്യഷന്‍ പരാജയമാണോ എന്നത് പറയേണ്ടത് കോടതിയാണ്. വിധി പകര്‍പ്പ് കണ്ടശേഷമേ അതില്‍ എന്തെങ്കിലും പറയാന്‍ പറ്റുകയുള്ളു.



അതേസമയം, കോടതി വിധി തൃപ്തികരമല്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. കേസ് വാദിച്ച് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. ഗൂഢാലോചന ഭാഗം തെളിയിക്കാന്‍ കഴിയാതെ പോയത് കേസ് അന്വേഷിച്ച പൊലീസിന്റെയും കോടതിയില്‍ അവതരിപ്പിച്ച പ്രോസിക്യൂഷന്റെയും പരാജയമാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി
by Midhun HP News | Dec 8, 2025 | Latest News, കേരളം
തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ട കോടതി വിധിയില്‍ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ‘നാലുകൊല്ലം മുമ്പ് ഞാന്‍ പറഞ്ഞ വിധി തന്നെയാണ് ഇന്ന് വന്നിരിക്കുന്നത്. നേരത്തെ എഴുതിവെച്ച വിധിയാണിത്. ഇതിനപ്പുറം പ്രതീക്ഷിച്ചിട്ടില്ല. എന്തുകൊണ്ട് ഈ വിധി എന്ന് ചോറുണ്ണുന്ന ഓരോരുത്തര്‍ക്കും മനസ്സിലാകും. ഭാഗ്യലക്ഷ്മി പറഞ്ഞു.
അതിജീവിതയുടെ വീട്ടില്‍ വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി. കൈയില്‍ കിട്ടിയ ഇത്രയധികം തെളിവുകള്‍ ഉണ്ടായിട്ടും സാക്ഷികള്‍ ഉണ്ടായിട്ടും അതൊന്നും കണ്ടില്ലെന്ന് നടിച്ച് വിധി പറയാന്‍ പറ്റുമോ എന്ന് സംശയമുണ്ട്. ഇപ്പോഴും ഞാന്‍ അവളോടൊപ്പം തന്നെയാണ്. അയാള്‍ നിഷ്‌കളങ്കനാണെന്ന് ആരൊക്കെ പറഞ്ഞാലും ഞങ്ങള്‍ ആരും വിശ്വസിക്കാന്‍ പോകുന്നില്ല. മരണം വരെ അവളോടൊപ്പം നില്‍ക്കും.
ഇനി എന്തുചെയ്യണം എന്ന് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. അത് വരും ദിവസങ്ങളില്‍ അതിജീവിത തന്നെ വ്യക്തമാക്കും. കേസില്‍ കൂറുമാറിയവരും പ്രതിക്കൊപ്പം നില്‍ക്കുന്നവരും, അവനവന്റെ വീട്ടിലും അവനവന്റെ സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ഇത്തരം ഒരവസ്ഥ വരുമ്പോള്‍ പഠിക്കും’. ഭാഗ്യലക്ഷ്മി പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ, ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് പറഞ്ഞാണ് എട്ടാം പ്രതി ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്.



by Midhun HP News | Dec 8, 2025 | Latest News, ജില്ലാ വാർത്ത
റിപ്പോര്‍ട്ടര്‍ ചാനല്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം കണ്ടെത്തിയത് കിന്‍ഫ്ര പാര്‍ക്കിന് സമീപത്തെ തടാകത്തില്‍. തിരുവനന്തപുരം വെള്ളറട ചാരുകുഴിയില്‍ പുത്തന്‍ നട്ടില്‍ ഷാലു(34)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആത്മത്യയെന്ന് പ്രാഥമിക നിഗമനം.
റിപ്പോര്‍ട്ടര്‍ ചാനലില്‍ സൗണ്ട് ഓഡിയോ എന്‍ജിനീയര്‍ ആണ് ഷാലു. ‘അമ്മാ, അച്ഛാ മാപ്പ്’ എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പറയുന്നു. ശമ്പളം കിട്ടാത്തതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.



by Midhun HP News | Dec 8, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശരീരമാകെ മുറിവേല്‍പ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്തതെന്ന്, പാലക്കാട് എംഎല്‍എയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ മൊഴി. വിവാഹ വാഗ്ദാനം നല്‍കിയാണ് ബന്ധം സ്ഥാപിച്ചതെന്ന യുവതിയുടെ മൊഴി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിക്കും മുന്‍പാണ് പൊലീസ് നടപടി.
വിവാഹ വാഗ്ദാനം നല്‍കിയാണ് ബന്ധം സ്ഥാപിച്ചതെന്നു യുവതിയുടെ മൊഴിയിലുണ്ട്. സംസാരിക്കാനെന്നു പറഞ്ഞാണ് ഹോംസ്റ്റേയിലെ മുറിയിലേക്ക് കൊണ്ട് പോയത്. ശരീരമാകെ മുറിവേല്‍പ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് നടത്തിയത്. ‘ഐ വാണ്ടഡ് ടു റേപ്പ് യു’ എന്ന് പറഞ്ഞു കൊണ്ടിരുന്നു. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടര്‍ന്നു. ലൈംഗിക അതിക്രമത്തിനു ശേഷം വിവാഹം ചെയ്യാനാകില്ലെന്ന് അറിയിച്ചു. മാനസികമായും ശാരീരികമായും തകര്‍ന്നു പോയി.
വീണ്ടും ബന്ധം പുനഃസ്ഥാപിക്കാന്‍ രാഹുല്‍ പിന്നാലെ നടന്നു. ഫോണ്‍ എടുത്തില്ലെങ്കില്‍ അസഭ്യം വിളിക്കുമായിരുന്നു. വീടിന്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ വരാന്‍ പലവട്ടം ആവശ്യപ്പെട്ടു. നമുക്ക് ഒരു കുഞ്ഞു വേണം എന്ന വിചിത്ര ആവശ്യവും രാഹുല്‍ ഉന്നയിച്ചു. രാഹുലിനെ ഭയമാണ്. കേസുമായി മുന്നോട്ട് പോകാന്‍ ഭയപ്പെടുന്നു എന്നും അന്വേഷണ സംഘത്തോട് അതിജീവിത പറഞ്ഞു. പ്രോസിക്യൂട്ടര്‍ സീല്‍ വച്ച കവറില്‍ മൊഴി സമര്‍പ്പിച്ചു.
മറ്റൊരു യുവതിയെ ബലാത്സംഗം ചെയ്യുകയും നിര്‍ബന്ധിച്ചു ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്ന ആദ്യ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. ഹര്‍ജി അടുത്ത തവണ പരിഗണിക്കുന്ന 15 വരെ അറസ്റ്റ് ചെയ്യരുതെന്നാണു ജസ്റ്റിസ് കെ ബാബുവിന്റെ ഉത്തരവ്. ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനു പിന്നാലെ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ടെത്താന്‍ പുതിയ സംഘത്തെ പൊലീസ് നിയോഗിച്ചിട്ടുണ്ട്.



by Midhun HP News | Dec 8, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർക്കുന്ന് ശോഭാമന്ദിരത്തിൽ പരേതനായ എസ് ജനാർദ്ദനൻ നായരുടെ (റിട്ടയേർഡ് കെ.എസ്.ഇ.ബി ആറ്റിങ്ങൽ) സഹധർമ്മിണി ബി ഗോമതി അമ്മ ((86) അന്തരിച്ചു.
മക്കൾ: ജി ശോഭന (റിട്ടയേർഡ് അക്കൗണ്ടന്റ്, പാർവ്വതീ മിൽ, കൊല്ലം),
ജയകുമാർ (റിട്ടയേർഡ് സബ് എഞ്ചീനിയർ തൃശൂർ മുനിസിപ്പാലിറ്റി),
ജി പുഷ്പകുമാരി, ജി ലീന (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്, ഗവ:യു.പി.എസ് ആലന്തറ).
മരുമക്കൾ: ആർ ഭുവനേന്ദ്രൻ നായർ (റിട്ടയേർഡ് സുപ്രണ്ട് കെ.എസ്.ആർ.ടി.സി,ആറ്റിങ്ങൽ), ആർ ജയകുമാരി, എസ് ജയചന്ദ്രൻ നായർ റിട്ടയേർഡ് ചെക്കിംഗ് ഇൻസ്പക്റ്റർ,കെ.എസ്.ആർ.ടി.സി ആറ്റിങ്ങൽ), എസ് ജയകുമാർ (റിട്ടയേർഡ് ഹെഡ്മാസ്റ്റർ, എസ്.എസ്.വി.ജി.എച്ച്.എസ്.എസ് ചിറയിൻകീഴ്).
സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.
by Midhun HP News | Dec 8, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍. ആക്രമിക്കപ്പെട്ട നടിയ്ക്ക് പൂര്‍ണ നീതി ലഭിച്ചില്ലെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. ഒരു ഭാഗം തെളിയിക്കപ്പെട്ടെങ്കിലും എല്ലാവരും പ്രതീക്ഷിച്ചതുപോലുള്ള വിധിയിലേക്ക് എത്തിയിട്ടില്ല. വിധിയെപ്പറ്റി മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും, അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്നും മന്ത്രി രാജീവ് അറിയിച്ചു.
അതിജീവിതയ്‌ക്കൊപ്പം ഉറച്ചു നില്‍ക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സര്‍ക്കാരും എപ്പോഴും സ്വീകരിച്ചത്. പൊലീസ് വളരെ ശക്തമായ അന്വേഷണമാണ് നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണമായ സ്വാതന്ത്ര്യമാണ് സര്‍ക്കാര്‍ നല്‍കിയത്. അവര്‍ ശരിയായ രൂപത്തില്‍ അന്വേഷണം നടത്തി. പ്രോസിക്യൂഷനും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു. വിചാരണയ്ക്കിടെ ചില പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ ഹൈക്കോടതിയെ അടക്കം സമീപിക്കുന്നതില്‍ സര്‍ക്കാര്‍ ഒട്ടും മടി കാണിച്ചിട്ടില്ലെന്ന് മന്ത്രി രാജീവ് പറഞ്ഞു.
പ്രതികള്‍ക്കെതിരെ ശക്തമായ നിലപാടാണ് കിട്ടാവുന്ന ഏറ്റവും മികച്ച അഭിഭാഷകരെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തിയത്. ഹൈക്കോടതിയില്‍ ഡിജിപി തുടര്‍ച്ചയായി ഹാജരായിരുന്നു. സുപ്രീംകോടതിയിലും മികച്ച അഭിഭാഷകരെയാണ് നിയോഗിച്ചത്. എന്നാല്‍ വ്യത്യസ്തമായ വിധിയാണ് ഇപ്പോള്‍ വന്നിട്ടുള്ളത്. കുറ്റം തെളിയിക്കപ്പെട്ടു. എന്നാല്‍ ഗൂഢാലോചനയില്‍ അഞ്ചു വോള്യങ്ങളായി ആര്‍ഗ്യുമെന്റ് നോട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതിനു അനുസൃതമായ വിധിയല്ല വന്നിട്ടുള്ളത്.
പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തിയത്. സര്‍ക്കാര്‍ എപ്പോഴും അതിജീവിതയ്‌ക്കൊപ്പമാണ് നിന്നിട്ടുള്ളത്. പൂര്‍ണമായി നീതി ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ കാണുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അല്ലെങ്കില്‍ ദിലീപ് അറസ്റ്റിലാകുമായിരുന്നോയെന്ന് പി രാജീവ് ചോദിച്ചു. നടിയെ ആക്രമിച്ച കേസില്‍ കുറ്റകൃത്യത്തില്‍ പങ്കെടുത്ത ആദ്യ ആറു പ്രതികള്‍ കുറ്റക്കാരാണെന്നാണ് വിചാരണക്കോടതി വിധിച്ചത്. ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ടു.



Recent Comments