ഏഴ് ജില്ലകള്‍ ബൂത്തിലേക്ക്; ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 1,32,83,789 വോട്ടര്‍മാര്‍; 36,630 സ്ഥാനാര്‍ഥികള്‍

ഏഴ് ജില്ലകള്‍ ബൂത്തിലേക്ക്; ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 1,32,83,789 വോട്ടര്‍മാര്‍; 36,630 സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. വൈകുന്നേരം 6 മണിവരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് – 471, ബ്ലോക്ക് പഞ്ചായത്ത് – 75, ജില്ലാ പഞ്ചായത്ത് – 7, മുനിസിപ്പാലിറ്റി – 39, കോര്‍പ്പറേഷന്‍ – 3) 11168 വാര്‍ഡുകളിലേയ്ക്കാണ് (ഗ്രാമ പഞ്ചായത്ത് വാര്‍ഡ് – 8310, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് – 1090, ജില്ലാ പഞ്ചായത്ത് വാര്‍ഡ് – 164, മുനിസിപ്പാലിറ്റി വാര്‍ഡ് – 1371 , കോര്‍പ്പറേഷന്‍ വാര്‍ഡ് – 233) ഇന്ന് (ഡിസംബര്‍ 9) വോട്ടെടുപ്പ് നടക്കുന്നത്.

ആകെ 1,32,83,789 വോട്ടര്‍മാരാണ് പട്ടികയിലുള്ളത് (പുരുഷന്‍മാര്‍ – 62,51,219, സ്ത്രീകള്‍ – 70,32,444, ട്രാന്‍സ്ജെന്‍ഡര്‍ – 126). 456 പ്രവാസി വോട്ടര്‍മാരും പട്ടികയിലുണ്ട്. പഞ്ചായത്തുകളില്‍ ആകെ 1,01,46,336 ഉം, മുനിസിപ്പാലിറ്റികളില്‍ 15,58,524 ഉം, കോര്‍പ്പറേഷനുകളില്‍ 15,78,929 വോട്ടര്‍മാരും ആണുള്ളത്.

ആകെ 36630 സ്ഥാനാര്‍ത്ഥികളാണ് (17056 പുരുഷന്മാരും, 19573 സ്ത്രീകളും, ഒരു ട്രാന്‍സ്ജെന്‍ഡറും) മത്സരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേയക്ക് 27141 ഉം, ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് 3366 ഉം, ജില്ലാപഞ്ചായത്തിലേയ്ക്ക് 594 ഉം, മുനിസിപ്പാലിറ്റികളിലേയ്ക്ക് 4480 ഉം, കോര്‍പ്പറേഷനുകളിലേയ്ക്ക് 1049 ഉം സ്ഥാനാര്‍ത്ഥികളുമാണ് മത്സരരംഗത്തുള്ളത്.

ആദ്യഘട്ടത്തില്‍ ആകെ 15432 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതില്‍ 480 എണ്ണം പ്രശ്നബാധിത ബൂത്തുകളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. കാന്‍ഡിഡേറ്റ് സെറ്റിങ് കഴിഞ്ഞ 15432 കണ്‍ട്രോള്‍ യൂണിറ്റും 40261 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി തയ്യാറായി കഴിഞ്ഞു. 2516 കണ്‍ട്രോള്‍ യൂണിറ്റും 6501 ബാലറ്റ് യൂണിറ്റും റിസര്‍വ്വായി കരുതിയിട്ടുണ്ട്.

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. താമരശേരിയില്‍ വിറ്റ BN 107880 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ പത്തനംതിട്ടയില്‍ വിറ്റ BW 593269 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വയനാട്ടില്‍ വിറ്റ BN 866509 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. .ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

BO 107880

BP 107880

BR 107880

BS 107880

BT 107880

BU 107880

BV 107880

BW 107880

BX 107880

BY 107880

BZ 107880

4th Prize: ₹5,000/-

0067 0186 1824 2730 3306 3696 4956 5367 5752 5860 7436 7842 7884 7916 8627 8638 8798 9161 9572

5th Prize ₹2,000/-

0371 4372 6113 6120 7581 8800

6th Prize ₹1,000/-

0395 1885 2434 3185 3513 3797 4083 5040 5122 5465 5467 6432 6490 7349 7575 7794 7820 8390 8527 8594 8781 8879 8917 9016 9575

7th Prize ₹500/-

0097 0100 0306 0468 0469 0605 0734 0755 0781 1021 1087 1318 1688 1941 2184 2268 2286 2300 2687 2892 2894 3031 3048 3113 3200 3489 3783 3848 3880 3959 4110 4235 4298 4379 4422 4437 4516 4525 4698 4736 5060 5271 5563 5813 5977 6239 6274 6297 6365 6649 6686 6796 6847 7157 7339 7364 7439 7463 7543 7667 7721 7879 7943 8173 8259 8542 8882 9216 9550 9552 9693 9819 9860 9879 9918 9945

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

‘സത്യത്തിന്റെ വിധി’; രാമന്‍പിള്ളയുടെ വീട്ടിലെത്തി കാല്‍തൊട്ട് വന്ദിച്ച് ദിലീപ്

‘സത്യത്തിന്റെ വിധി’; രാമന്‍പിള്ളയുടെ വീട്ടിലെത്തി കാല്‍തൊട്ട് വന്ദിച്ച് ദിലീപ്

കൊച്ചി: കോടതി വിധിക്ക് പിന്നാലെ അഭിഭാഷകന്‍ രാമന്‍ പിളളയുടെ വീട്ടിലെത്തി ഉമ്മവച്ച് കാലില്‍തൊട്ട് വന്ദിച്ച് നടന് ദിലീപ്. കേസില്‍ നടന്‍ ദീലീപിന് വേണ്ടി കോടതിയില്‍ ഹാജരായത് മുതിര്‍ന്ന അഭിഭാഷകന്‍ രാമന്‍പിള്ളയായിരുന്നു. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ നടന്‍ ദിലീപിന് പങ്കില്ലെന്ന് വിചാരണക്കോടതി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപിനെ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസ് വെറുതെവിട്ടു. സ്വന്തം വിവാഹജീവിതം തകര്‍ന്നതിന് കാരണം ആക്രമിക്കപ്പെട്ട നടിയാണെന്ന് കരുതി അവരോട് വൈരാഗ്യം തീര്‍ക്കാന്‍ മുഖ്യപ്രതികളെ കൂട്ടുപിടിച്ച് ദിലീപ് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ആക്രമണം എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം കോടതി തള്ളുകയായിരുന്നു.

സത്യത്തിനും നീതിക്കും ന്യായത്തിനും യോജിച്ച ജഡ്ജ്‌മെന്റാണ് ഉണ്ടായതെന്ന് രാമന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു. ദിലീപിനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. ഇത്തരമൊരു വിധി പ്രതീക്ഷിച്ചിരുന്നെന്നും രാമന്‍പിള്ള പറഞ്ഞു. കേസില്‍ ആരും കൂറുമാറിയിട്ടില്ല. പൊലീസിന് അനുകൂലമായ മൊഴി രേഖപ്പെടുത്തുകയാണ് ഉണ്ടായതെന്നും അത് പിന്നീട് തിരുത്തുകയുമായിരുന്നു. ദിലീപിനെ ഉള്‍പ്പെടുത്തിയത് ആസൂത്രിതമായിരുന്നെന്നും രാമന്‍പിള്ള പറഞ്ഞു.

വിധിക്ക് പിന്നാലെ, 9 വര്‍ഷത്തെ നിയമയുദ്ധത്തില്‍ തനിക്കൊപ്പം നിന്നവര്‍ക്ക് നന്ദി ദിലീപ് നന്ദി അറിയിക്കുകയും ചെയ്തു. ‘എന്റെ കൂടെനിന്ന കുടുംബാംഗങ്ങളോടും എന്റെ സുഹൃത്തുക്കളോടും അവരുടെ കുടുംബങ്ങളോടും ആത്മാര്‍ഥമായി നന്ദി പറയുന്നു. എനിക്കറിയാത്ത എന്നെ കണ്ടിട്ടുപോലുമില്ലാത്ത ഒരുപാട് ആളുകള്‍ എനിക്കുവേണ്ടി പ്രാര്‍ഥിച്ചിട്ടുണ്ട്. അവര്‍ക്കൊക്കെ നന്ദി.’

‘ഈ നിയമയുദ്ധത്തില്‍ 9 വര്‍ഷത്തോളം എന്നെ ഡിഫന്‍ഡ് ചെയ്ത രാമന്‍പിള്ള വക്കീലിനോട് ഞാന്‍ എന്റെ ജീവിതത്തിലുടനീളം കടപ്പെട്ടിരിക്കും. അതുപോലെ അദ്ദേഹത്തോടൊപ്പമുള്ള അഡ്വക്കേറ്റ് സുജേഷ് മേനോന്‍, കോളജില്‍ എന്റെ സീനിയറായിരുന്ന ഫിലിപ് ടി വര്‍ഗീസ്, അദ്ദേഹത്തിന്റെ അസോസിയേറ്റ്‌സ്, ശുഭ, നിത്യ തുടങ്ങിയ മറ്റ് ജൂനിയേഴ്‌സ്, സുപ്രീംകോടതിയിലെ മുകുള്‍ റോഹത്ഗി, പ്രഗ്യ, വംശി തുടങ്ങി എല്ലാവരോടും ഞാന്‍ ആത്മാര്‍ഥമായി നന്ദി പറയുന്നു. അതുപോലെ എന്നെ സപ്പോര്‍ട്ട് ചെയ്ത് 9 വര്‍ഷക്കാലം ജീവിപ്പിച്ച ഒരുപാടാളുകള്‍ ഉണ്ട്. അവരുടെ പേരുകള്‍ എടുത്ത് പറഞ്ഞാല്‍ തീരില്ല. അവര്‍ വിവിധ മേഖലകളിലുള്ളവരാണ്. അവരോടെല്ലാം നന്ദി. ഒരുപാട് ഒരുപാട് സന്തോഷം.’

മഞ്ജു വാരിയര്‍ ‘ക്രിമിനല്‍ ഗൂഢാലോചന’ എന്ന് പറഞ്ഞിടത്താണ് തനിക്കെതിരായ ഗൂഢാലോചന ആരംഭിച്ചതെന്ന് ദിലീപ് പറഞ്ഞു. ‘അന്നത്തെ ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയും അവര്‍ തിരഞ്ഞെടുത്ത ഒരു സംഘം ക്രിമിനല്‍ പൊലീസുകാരും ചേര്‍ന്നാണ് ഇങ്ങനെയൊരു നടപടിയുണ്ടാക്കിയത്.

അതിനായി ഈ കേസിലെ മുഖ്യപ്രതിയെയും ജയിലില്‍ ഉണ്ടായിരുന്ന അയാളുടെ കൂട്ടുപ്രതികളെയും കൂട്ടുപിടിച്ച് ഈ പൊലീസ് സംഘം ഒരു കള്ളക്കഥ മെനഞ്ഞെടുക്കുകയാണ് ചെയ്തത്. ചില മാധ്യമങ്ങളെയും അവര്‍ക്ക് ഒത്താശ ചെയ്യുന്ന ചില മാധ്യമപ്രവര്‍ത്തകരെയും കൂട്ടുപിടിച്ച് പൊലീസ് സംഘം ഈ കള്ളക്കഥ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഈ കേസില്‍ യഥാര്‍ഥ ഗൂഢാലോചന എന്നെ പ്രതിയാക്കാനാണ്. സമൂഹത്തില്‍ എന്റെ കരിയറും ജീവിതവും എല്ലാം നശിപ്പിക്കാന്‍ വേണ്ടി ചെയ്തതാണ്’- ദിലീപ് കൂട്ടിച്ചേര്‍ത്തു.

വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിലേക്ക് ചെല്ലുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിലേക്ക് ചെല്ലുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിലേക്ക് ചെല്ലുന്ന സമ്മതിദായകന്‍ ഒന്നാം പോളിംഗ് ഓഫീസറുടെ അടുത്ത് ആദ്യം എത്തണം. സമ്മതിദായകന്‍ തിരിച്ചറിയല്‍ രേഖ പോളിംഗ് ഓഫീസര്‍ക്ക് നല്‍കണം.

രേഖകളിലെ വിവരങ്ങള്‍ നോക്കിയശേഷം സമ്മതിദായകന്റെ ക്രമനമ്പരും മറ്റ് വിവരങ്ങളും ഒന്നാം പോളിംഗ് ഓഫീസര്‍ ഉറക്കെ വിളിച്ചുപറയും. രേഖ സംബന്ധിച്ച തര്‍ക്കമില്ലെങ്കില്‍ വോട്ടര്‍പട്ടികയില്‍ സമ്മതിദായകന്റെ വിവരം രേഖപ്പെടുത്തിയ സ്ഥാനത്ത് പോളിംഗ് ഓഫീസര്‍ അടയാളമിടും. ഇതിനുശേഷം സമ്മതിദായകന്‍ രണ്ടാം പോളിംഗ് ഓഫീസറുടെ അടുത്ത് എത്തണം. വോട്ട് രജിസ്റ്ററില്‍ ക്രമനമ്പര്‍ രേഖപ്പെടുത്തി പോളിംഗ് ഓഫീസര്‍ സമ്മതിദായകന്റെ ഒപ്പോ, വിരലടയാളമോ വാങ്ങും. തുടര്‍ന്ന് സമ്മതിദായകന്റെ ഇടത് ചൂണ്ട് വിരല്‍ പരിശോധിച്ച് അതില്‍ നഖം മുതല്‍ മുകളിലോട്ട് വിരലിന്റെ ആദ്യ മടക്കുവരെ മായ്ക്കാനാവാത്ത മഷികൊണ്ട് അടയാളപ്പെടുത്തും.

മഷി അടയാളം പുരട്ടിയശേഷം സമ്മതിദായകന്‍ അത് തുടച്ചുകളയുവാന്‍ പാടില്ല. ഇടത് ചൂണ്ടുവിരല്‍ ഇല്ലാത്തപക്ഷം സമ്മതിദായകന്റെ ഇടത് കൈയ്യിലെ നടുവിരലില്‍ പോളിംഗ് ഓഫീസര്‍ മഷി അടയാളം പതിക്കും. ഇടത് കൈയ്യില്ലാത്തവരാണെങ്കില്‍ വലതുകൈയ്യിലെ ചൂണ്ട് വിരലില്‍ മഷി പതിക്കും. തുടര്‍ന്ന് സമ്മതിദായകന് പോളിംഗ് ഓഫീസര്‍ വോട്ട് ചെയ്യുന്നതിനുള്ള സ്ലിപ്പ് നല്‍കും.

വോട്ടിംഗ് കമ്പാര്‍ട്ട്മെന്റില്‍ മറ്റാരും ഇല്ലെന്ന് ഉറപ്പാക്കിയശേഷം മൂന്നാം പോളിംഗ് ഓഫീസര്‍ വോട്ടിംഗ് സ്ലിപ്പും മഷി അടയാളവും പരിശോധിച്ച് വോട്ട് ചെയ്യാനായി സമ്മതിദായകനെ അനുവദിക്കും. വോട്ട് ചെയ്യാന്‍ പാകത്തില്‍ വോട്ടിംഗ് മെഷീനിലെ കണ്‍ട്രോള്‍ യൂണിറ്റിന്റെ സ്വിച്ച് പോളിംഗ് ഓഫീസര്‍ അമര്‍ത്തുമ്പോള്‍ ബാലറ്റ് യൂണിറ്റുകള്‍ വോട്ട് ചെയ്യാന്‍ സജ്ജമാവും. ത്രിതല പഞ്ചായത്തുകളില്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് ബാലറ്റ് യൂണിറ്റുകളുണ്ടാവും. വെള്ള, പിങ്ക്, ആകാശ നീല എന്നിങ്ങനെയാവും നിറങ്ങള്‍.

ഇടത്തു നിന്ന് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലാണ് ബാലറ്റ് യൂണിറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ബട്ടണില്‍ വിരല്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്താം.

ഒരു ബാലറ്റ് യൂണിറ്റില്‍ വോട്ട് രേഖപ്പെടുത്തി കഴിയുമ്പോള്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ നേരെയുള്ളിടത്ത് ലൈറ്റ് തെളിയും. മൂന്ന് വോട്ടും മൂന്ന് ബാലറ്റ് യൂണിറ്റിലായി രേഖപ്പെടുത്തി കഴിയുമ്പോള്‍ ബീപ്പ് ശബ്ദം കേള്‍ക്കും. അപ്പോള്‍ വോട്ട് രേഖപ്പെടുത്തിയതായി കണക്കാക്കാം.

നഗരസഭകളില്‍ ഒരു ബാലറ്റ് യൂണിറ്റ് മാത്രമാണുള്ളത്. ഇവിടെ വോട്ടര്‍മാര്‍ ഒരു വോട്ട് മാത്രം രേഖപ്പെടുത്തിയാല്‍ മതി. വോട്ടെടുപ്പ് സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ്. ആറു മണിക്ക് ക്യൂവില്‍ ഉള്ളവര്‍ക്ക് സ്ലിപ്പ് നല്‍കിയശേഷം അവരെ വോട്ട് ചെയ്യാന്‍ അനുവദിക്കും.

✍️ പൊതു അറിവിനായി ✍️

🟦 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് — വോട്ടിംഗ് ക്രമം

⏰ വോട്ടെടുപ്പ് സമയം

രാവിലെ 7 മുതൽ വൈകിട്ട് 6 വരെ.
6 മണിക്ക് ക്യൂവിലുള്ളവർക്ക് സ്ലിപ്പ് നൽകി വോട്ട് ചെയ്യാൻ അനുവദിക്കും.

🚶‍♂️ പോളിംഗ് ബൂത്തിൽ പ്രവേശിക്കുമ്പോൾ വോട്ടർ ചെയ്യേണ്ടത്
1️⃣ ഒന്നാം പോളിംഗ് ഓഫീസറുടെ അടുത്ത്
തിരിച്ചറിയൽ രേഖ സമർപ്പിക്കുക

രേഖ പരിശോധിച്ച് വോട്ടർ പട്ടികയിൽ പേരിനോട് ചേർന്ന് അടയാളമിടും

2️⃣ രണ്ടാം പോളിംഗ് ഓഫീസറുടെ അടുത്ത്

വോട്ട് രജിസ്റ്ററിൽ ക്രമനമ്പർ രേഖപ്പെടുത്തും

സമ്മതിദായകന്റെ ഒപ്പോ വിരലടയാളമോ വാങ്ങും

ഇടത് ചൂണ്ടുവിരലിൽ മായാത്ത മഷി പുരട്ടും

ഇടത് ചൂണ്ടുവിരൽ ഇല്ലെങ്കിൽ ഇടത് നടുവിരൽ

ഇടത് കൈ ഇല്ലെങ്കിൽ വലത് ചൂണ്ടുവിരൽ

ശേഷം വോട്ട് ചെയ്യാനുള്ള സ്ലിപ്പ് നൽകും.

3️⃣ മൂന്നാം പോളിംഗ് ഓഫീസർ

സ്ലിപ്പും മഷി അടയാളവും പരിശോധിക്കും

വോട്ട് ചെയ്യാൻ അനുമതി നൽകും

* മഷി അടയാളം പുരട്ടിയശേഷം സമ്മതിദായകന്‍ അത് തുടച്ചുകളയുവാന്‍ പാടില്ല.
*ഇടത് ചൂണ്ടുവിരല്‍ ഇല്ലാത്തപക്ഷം സമ്മതിദായകന്റെ ഇടത് കൈയ്യിലെ നടുവിരലില്‍ പോളിംഗ് ഓഫീസര്‍ മഷി അടയാളം പതിക്കും.

ഇടത് കൈയ്യില്ലാത്തവരാണെങ്കില്‍ വലതുകൈയ്യിലെ ചൂണ്ട് വിരലില്‍ മഷി പതിക്കും. തുടര്‍ന്ന് സമ്മതിദായകന് പോളിംഗ് ഓഫീസര്‍ വോട്ട് ചെയ്യുന്നതിനുള്ള സ്ലിപ്പ് നല്‍കും.

🗳️ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഓരോ പോളിംഗ് ബൂത്തിലും മൂന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (EVM) സജ്ജീകരിച്ചിരിക്കും. ഒരു സമ്മതിദായകൻ വോട്ട് ചെയ്യേണ്ടത് താഴെക്കൊടുത്തിരിക്കുന്ന മൂന്ന് തലങ്ങളിലായി മൂന്നു വോട്ടുകളാണ്:

1.ഗ്രാമ പഞ്ചായത്ത് – വെള്ള നിറം (White)

2.ബ്ലോക്ക് പഞ്ചായത്ത് – പിങ്ക് നിറം (Pink)

3.ജില്ല പഞ്ചായത്ത് – ഇളം നീല നിറം (Sky Blue)

ബാലറ്റ് യൂണിറ്റുകളിൽ ക്രമനമ്പർ, സ്ഥാനാർത്ഥിയുടെ പേര്, ചിഹ്നം എന്നിവ രേഖപ്പെടുത്തിയിരിക്കും. ചിഹ്നത്തിനോടു ചേർന്നുള്ള ബട്ടൺ അമർത്തിയാണ് വോട്ട് രേഖപ്പെടുത്തേണ്ടത്.
ഒരു വോട്ടറിന്റെ മൂന്നു വോട്ടുകളും രേഖപ്പെടുമ്പോൾ ഒരു ‘ബീപ്പ്’ ശബ്ദം ഉണ്ടാകും.

6 മണിക്ക് ക്യൂവിലുള്ളവർക്ക് സ്ലിപ്പ് നൽകി വോട്ട് ചെയ്യാൻ അനുവദിക്കും.

ദിലീപിനെ തിരിച്ചെടുക്കുമെന്ന് ചലച്ചിത്ര സംഘടനകള്‍; അടിയന്തര യോഗം ചേര്‍ന്ന് അമ്മ

ദിലീപിനെ തിരിച്ചെടുക്കുമെന്ന് ചലച്ചിത്ര സംഘടനകള്‍; അടിയന്തര യോഗം ചേര്‍ന്ന് അമ്മ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായ നടന്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ ഒരുങ്ങി ചലച്ചിത്ര സംഘടനകള്‍. ദിലീപ് അപേക്ഷ നല്‍കുകയാണെങ്കില്‍ യോഗം ചേര്‍ന്ന് ദിലീപിനെ തിരിച്ചെടുക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. നേരത്തെ ദിലീപിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ദിലീപ് ഒരു സിനിമ നിര്‍മ്മിച്ചു. സിനിമ നിര്‍മ്മിച്ച സമയത്ത് താത്കാലിക മെമ്പര്‍ഷിപ്പ് നല്‍കി തിരിച്ചെടുക്കുകയുണ്ടായി. ഇനിയിപ്പോള്‍ അപേക്ഷ നല്‍കുകയാണെങ്കില്‍ യോഗം ചേര്‍ന്ന് ദിലീപിനെ തിരിച്ചെടുക്കുമെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയത്.

ദിലീപിന്റെ ഫെഫ്കയിലെ സസ്‌പെന്‍ഷന്‍ പുനഃപരിശോധിക്കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. സംഘടനയില്‍ പ്രവര്‍ത്തിക്കുക എന്നത് അയാളുടെ മൗലികാവകാശമാണെന്നും സംഘടനയുടെ കമ്മിറ്റി ചര്‍ച്ച ചെയ്ത് അക്കാര്യം തീരുമാനിക്കട്ടെയെന്നും ബി ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘രണ്ടു മണിക്കൂറിനുള്ളില്‍ ദിലീപിനെ പുറത്താക്കിയ സംഘടന ഫെഫ്കയാണ്. അന്ന് വിശേഷിച്ച് ഒരു കമ്മിറ്റിയും കൂടാതെ, ഫെഫ്കയുടെ ഭരണഘടന ജനറല്‍ സെക്രട്ടറിയ്ക്ക് നല്‍കുന്ന അധികാരങ്ങളെ ആദ്യമായി ഉപയോഗപ്പെടുത്തിയ സന്ദര്‍ഭം അതാണ്. ട്രെയ്ഡ് യൂണിയന്‍ എന്ന നിലയില്‍ ഞങ്ങള്‍ ദിലീപിനെ കുറ്റാരോപിതനായ സമയത്ത് അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇന്ന് വിധിയിലൂടെ അദ്ദേഹം കുറ്റവിമുക്തമായി.

ആ സാഹചര്യത്തില്‍ തീര്‍ച്ചയായും അദ്ദേഹത്തിന്റെ അംഗ്വത്വത്തെ സംബന്ധിച്ചുള്ള തുടര്‍ നടപടികള്‍ എന്തായിരിക്കണമെന്ന് ആലോചിക്കാന്‍ യൂണിയനോട് ആവശ്യപ്പെടുന്നുണ്ട്. ഉത്തരവാദിത്തപ്പെട്ട കോടതി കുറ്റവിമുക്തനാണെന്ന് പറഞ്ഞാല്‍, സംഘടനയില്‍ പ്രവര്‍ത്തിക്കുക എന്നത് അയാളുടെ മൗലികാവകാശമാണ്. അവിടെ ഞാന്‍ വിശേഷാധികാരം ഉപയോഗിക്കുന്നില്ല. സംഘടനയുടെ കമ്മിറ്റി ചര്‍ച്ച ചെയ്ത് അക്കാര്യം തീരുമാനിക്കട്ടെ. അദ്ദേഹത്തിന് താത്പര്യമുണ്ടോയെന്ന് അന്വേഷിച്ചിട്ടില്ല,’- ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

കേസില്‍ ദിലീപിനെ വെറുതെ വിട്ടതിന് പിന്നാലെ താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നിരുന്നു. അമ്മ പ്രസിഡന്റ് ശ്വേത മേനോന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ദിലീപിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയതായാണ് വിവരം. കോടതി വിധിയില്‍ വ്യക്തിപരമായി സന്തോഷമെന്നാണ് അമ്മ വൈസ് പ്രസിഡന്റും നടിയുമായ ലക്ഷ്മിപ്രിയ പ്രതികരിച്ചത്.

ദിലീപ് കുറ്റക്കാരന്‍ അല്ല എന്ന് തന്നെയാണ് അന്നും ഇന്നും വിശ്വാസം. അതിനര്‍ത്ഥം ഇരയ്‌ക്കൊപ്പം അല്ല എന്നല്ല.രണ്ടുപേരും സഹപ്രവര്‍ത്തകരാണ്.വിധി അമ്മയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.ഔദ്യോഗികമായി പ്രതികരണം ഉടന്‍ ഉണ്ടാകുമെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.അതേസമയം, നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നും കോടതിയെ ബഹുമാനിക്കുന്നുവെന്നുമാണ് അമ്മ സംഘടന സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

പാൻകാർഡും ആധാറും ലിങ്ക് ചെയ്തില്ലേ? ഇനി ദിവസങ്ങൾ മാത്രം; ചെയ്തില്ലെങ്കിൽ അസാധുവാകും

പാൻകാർഡും ആധാറും ലിങ്ക് ചെയ്തില്ലേ? ഇനി ദിവസങ്ങൾ മാത്രം; ചെയ്തില്ലെങ്കിൽ അസാധുവാകും

സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ഒരു വ്യക്തിയെ സംബന്ധിച്ചെടുത്തോളം പെർമനന്റ് അകൗണ്ട് നമ്പർ അഥവാ പാൻ കാർഡ് നിർബന്ധമായും കയ്യിൽ ഉണ്ടാകേണ്ട പ്രധാന രേഖയാണ്. വലിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനും ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനും ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനുപോലും പാൻ കാർഡ് നിർബന്ധമാണ്.

എന്നാൽ ഈ പാൻകാർഡും ആധാറും ലിങ്ക് ചെയ്തില്ലെങ്കിൽ ഇനിമുതൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തന രഹിതമാകും. ഈ ഡിസംബർ 31 ആണ് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി. ഈ സമയത്തിനുള്ളിൽ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ 2026 ജനുവരി 1 മുതൽ പാൻ കാർഡ് അസാധുവാകും.പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാമെന്ന് നോക്കാം.

ഇതിനായി https://www.incometax.gov.in/iec/foportal/ എന്ന ആദായനികുതി ഇ-ഫയലിങ് പോർട്ടൽ സന്ദർശിക്കുക. ശേഷം ‘ലിങ്ക് ആധാർ’ (ഹോംപേജിൽ താഴെ ഇടതുവശത്ത്) ക്ലിക്ക് ചെയ്യുക. അതിൽ നൽകിയ ഫീൽഡുകളിൽ നിങ്ങളുടെ 10 അക്ക പാൻ, 12 അക്ക ആധാർ നമ്പറുകൾ നൽകുക. നിർദേശങ്ങൾ പാലിച്ച് 1,000 രൂപ പേയ്മെന്റ് പൂർത്തിയാക്കണം. ശേഷം അഭ്യർത്ഥന സമർപ്പിച്ചാൽ പോർട്ടൽ അത് സ്വീകരിക്കുകയും ലിങ്കിങ് പ്രോസസ്സ് ചെയ്യുകയും ചെയ്യും.

ഇത് ഓൺലൈനിലൂടെ പരിശോധിക്കുന്നത്തിനായി uidai.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. ഇതിൽ ആധാർ സർവീസസിൽ ക്ലിക്ക് ചെയ്യുക. ശേഷം ആധാർ ലിങ്കിങ് സ്റ്റാറ്റസ് തെരഞ്ഞെടുക്കുക. 12 അക്ക ആധാർ നമ്പർ നൽകി ഗെറ്റ് സ്റ്റാറ്റസിൽ ക്ലിക്ക് ചെയ്യുക. ഇനി പാൻ കാർഡ് നമ്പർ നൽകുക. സെക്യൂരിറ്റി വെരിഫിക്കേഷനായി കാപ്ച കോഡ് നൽകുക. ഗെറ്റ് ലിങ്കിങ് സ്റ്റാറ്റസിൽ ക്ലിക്ക് ചെയ്യുന്നതോടെ നടപടി പൂർത്തിയായി. തുടർന്ന് ആധാർ പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കും. www.nsdl.com ൽ കയറിയും ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സാധിക്കും.

ഇനി എസ്എംഎസ് വഴി പരിശോധിക്കുന്നതിനായി UIDPAN എന്ന് ടൈപ്പ് ചെയ്യുക.ഇതിൽ സ്‌പേസ് ഇട്ട ശേഷം ആധാർ നമ്പർ നൽകുക.വീണ്ടും സ്‌പേസ് ഇട്ട ശേഷം പാൻ നമ്പർ ടൈപ്പ് ചെയ്യുക. (UIDPAN < 12 digit Aadhaar number> < 10 digit Permanent Account Number> ഇതായിരിക്കണം ഫോർമാറ്റ്). ഇങ്ങനെ 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാൽ ആധാറുമായി പാൻ ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കും.