ശിവസേനയുടെ ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറിയായി കണ്ണൻ ചന്ദ്രാപ്രസിനെ തെരഞ്ഞെടുത്തു

ശിവസേനയുടെ ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറിയായി കണ്ണൻ ചന്ദ്രാപ്രസിനെ തെരഞ്ഞെടുത്തു

ആറ്റിങ്ങൽ: ശിവസേനയുടെ ആറ്റിങ്ങൽ മണ്ഡലം സമ്മേളനം ആറ്റിങ്ങൽ വ്യാപാര ഭവനിൽ വച്ച് നടന്നു. ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറിയായി കണ്ണൻ ചന്ദ്രാപ്രസിനെ തെരഞ്ഞെടുത്തു.
ജില്ലാ പ്രസിഡന്റ് ആറ്റുകാൽ സുനിൽ, സംസ്ഥാന നേതാക്കളായ ഉണ്ണി രാജേന്ദ്രൻ, അജി ഗോവിന്ദൻ, അജീഷ് ടി നായർ, മണ്ഡലം പ്രസിഡന്റ് അനിൽകുമാർ കുഞ്ഞുമോൻ, വിവേക്, പുഷ്പകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഉണ്ണികൃഷ്ണന്‍ പല ‘ഗേ’ ഗ്രൂപ്പുകളിലും അംഗം; നിര്‍ണായക വിവരങ്ങള്‍ പൊലീസിന്

ഉണ്ണികൃഷ്ണന്‍ പല ‘ഗേ’ ഗ്രൂപ്പുകളിലും അംഗം; നിര്‍ണായക വിവരങ്ങള്‍ പൊലീസിന്

തിരുവനന്തപുരം : കമലേശ്വരത്ത് അമ്മയും മകളും വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണായ വെളിപ്പെടുത്തലുമായി പൊലീസ്. പ്രതിയായ ഉണ്ണിക്കൃഷ്ണന് ആണ്‍ സുഹൃത്തുക്കളോട് ഒപ്പം കഴിയാനായിരുന്നു താല്‍പ്പര്യമെന്ന് പൊലീസ് പറഞ്ഞു. പല ‘ഗേ’ ഗ്രൂപ്പിലും ഇയാള്‍ അംഗമായിരുന്നു. ആണുങ്ങള്‍ക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനും ആണ് ഉണ്ണിക്കൃഷ്ണന്‍ താല്‍പര്യം കാണിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി.

ഉണ്ണിക്കൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ആറു വര്‍ഷത്തിനിടെ ഗ്രീമയുടെ വീട്ടില്‍ ഉണ്ണിക്കൃഷ്ണന്‍ പോയത് ഒരു ദിവസം മാത്രമാണ്. ഇവര്‍ തമ്മില്‍ ഒന്നിച്ച് കഴിഞ്ഞത് 54 ദിവസം മാത്രവുമാണ്. പിഎച്ച്ഡി ലഭിക്കാനുള്ള പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കുടുംബാംഗങ്ങളുമായി ഇടപഴകാത്തതാണ് നല്ലതെന്ന് വിശ്വസിപ്പിച്ച് ബോധപൂര്‍വം അകലം പാലിച്ചിരുന്നു.

ഈ സമയങ്ങളില്‍ പലയിടങ്ങളിലേക്കും ആണ്‍ സുഹൃത്തുക്കളെ തേടി ഉണ്ണികൃഷ്മന്‍ സഞ്ചരിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു. കമലേശ്വരം സ്വദേശികളായ എസ് എല്‍ സജിത (54), മകള്‍ ഗ്രീമ എസ് രാജ് (30) എന്നിവരെ ബുധനാഴ്ചയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉണ്ണികൃഷ്ണന് തന്നോടുള്ള അവഗണയാണ് മരണ കാരണം എന്ന് ഗ്രീമ ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു. ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം കഴിയാനാണ് ഗ്രീമയുമായുള്ള കുടുംബജീവിതം ഒഴിവാക്കാന്‍ ഉണ്ണികൃഷ്ണന്‍ ശ്രമിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

ഓസ്ട്രേലിയൻ ഓപ്പൺ: അമേരിക്കൻ താരം അമാന്‍ഡ അനിസിമോവ ക്വാർട്ടർ ഫൈനലിൽ

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ അമേരിക്കൻ താരം അമാന്‍ഡ അനിസിമോവ ക്വാർട്ടർ ഫൈനലിലെത്തി. ചൈനീസ് താരം വാങ് സിന്യുവിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അനിസിമോവ പരാജയപ്പെടുത്തിയത്. ജോൺ കെയ്ൻ അറീനയിൽ നടന്ന മത്സരത്തിൽ 7-6 (7/4), 6-4 എന്ന സ്കോറിനായിരുന്നു അനിസിമോവയുടെ ജയം.

കഴിഞ്ഞ വർഷം രണ്ട് ഗ്രാൻഡ് സ്ലാം ഫൈനലുകളിൽ കളിച്ച താരത്തിന്റെ പരിചയസമ്പത്ത് മത്സരത്തിന് നിർണ്ണായകമായി. ക്വാർട്ടർ ഫൈനലിൽ സഹഅമേരിക്കൻ താരമായ ജെസിക്ക പെഗുലയെ നേരിടും.

നിലവിലെ ചാംപ്യൻ മാഡിസൺ കീസിനെ നേരിട്ടുള്ള സെറ്റുകളിൽ തോൽപ്പിച്ചാണ് പെഗുല ക്വാർട്ടറിൽ എത്തിയത്. ഇതുവരെ മൂന്ന് തവണ ഇരുവരും പരസ്പരം ഏറ്റുമുട്ടിയപ്പോഴും വിജയം പെഗുലയ്‌ക്കൊപ്പമായിരുന്നു.“കഠിനമായ സാഹചര്യങ്ങളിലായിരുന്നു മത്സരം നടന്നത്. മികച്ച ഒരു എതിരാളിക്കെതിരേ കളിച്ചത് ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ചൈനീസ് ആരാധകരുടെ ആവേശം മത്സരത്തെ കൂടുതൽ ഊർജസ്വലമാക്കി,” അനിസിമോവ പറഞ്ഞു.

വേടന്റെ ചോദ്യത്തിലെ സ്‌നേഹം; ലോകത്തിലെ ഏറ്റവും വലിയ പണ്ഡിതന്റെ സാരോപദേശത്തേക്കാള്‍ സന്തോഷിപ്പിക്കുന്നത്: സജി മാര്‍ക്കോസ്

വേടന്റെ ചോദ്യത്തിലെ സ്‌നേഹം; ലോകത്തിലെ ഏറ്റവും വലിയ പണ്ഡിതന്റെ സാരോപദേശത്തേക്കാള്‍ സന്തോഷിപ്പിക്കുന്നത്: സജി മാര്‍ക്കോസ്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങവെ അച്ഛനെ വേദിയിലേക്ക് ക്ഷണിച്ച വേടന്റെ വിഡിയോ വൈറലായി മാറുകയാണ്. അച്ഛനെ ചേര്‍ത്തു നിര്‍ത്തി സന്തോഷമായില്ലേ എന്ന വേടന്റെ ചോദ്യം ലോകത്തിലെ ഏറ്റവും വലിയ പണ്ഡിതന്റെ സാരോപദേശത്തേക്കാള്‍ സന്തോഷിപ്പിച്ചുവെന്നാണ് സജി മാര്‍ക്കോസ് പറയുന്നത്. വേടന്റെ വിഡിയോ എല്ലാവരും കാണണമെന്നും സജി മാര്‍ക്കോസ് പറയുന്നു. ആ വാക്കുകളിലേക്ക്:

ഈ വീഡിയോ എല്ലാവരും കാണണം. അവസാനം അപ്പന്റെ തോളില്‍ കൈയ്യിട്ടുകൊണ്ട് ‘സന്തോഷമായില്ലേ’ എന്ന ചോദ്യം കേട്ടപ്പോള്‍ കണ്ണും മനസും നിറഞ്ഞു. അമ്മ മരിച്ചു കിടക്കുമ്പോഴും വെറുപ്പും ആഭാസത്തരവും പറയുന്ന സ്‌ക്രീന്‍ ഷോട്ടുകളായിരുന്നു ഇന്നലെ സ്ട്രീം നിറയെ. അവിടെയാണിതിന്റെ പ്രസക്തി. ഇനിയും അമ്മയും അപ്പനും ജീവിച്ചിരിക്കുന്നവരോട് ഒരു കാര്യം പറയാനുണ്ട്. നമ്മള്‍ ജീവിച്ചിരിക്കുന്ന ലോകത്തെക്കുറിച്ച്, നമ്മുടെ മൂല്യങ്ങളെക്കുറിച്ച്, നമ്മുടെ ദൈവ സങ്കല്പത്തെക്കുറിച്ച്, ദൈവമില്ല എന്ന ബോധ്യങ്ങളെക്കുറിച്ച്, -അവര്‍ക്ക് ഒന്നുമറിയില്ല.

തലമുറകള്‍ തമ്മിലുള്ള അന്തരം അത്രയ്ക്കും വലുതാണ്. പത്ത് തലമുറകള്‍കൊണ്ട് വന്നിരുന്നതിലും കൂടുതല്‍ അന്തരം നമ്മുടെ ഒറ്റത്തലമുറയില്‍ വന്നിട്ടുണ്ട്. അത് അവരുടെ കുറ്റമല്ല. അവരുടെ മണ്ടത്തരങ്ങള്‍ പൊറുക്കാവുന്നതേയുള്ളു, പരസ്യമായി അവഹേളിക്കേണ്ടതില്ല. എന്റെ അമ്മ കുറച്ചുകാലം കൂടി ജീവിച്ചിരുന്നു എങ്കില്‍ എന്ന് എനിക്ക് ഇപ്പോള്‍ ആഗ്രഹമുണ്ട്. കുറച്ചുകൂടി നന്നായി ഇടപെടാന്‍, സ്‌നേഹിക്കാന്‍, അത് പ്രകടിപ്പിക്കാന്‍ ഇന്ന് എനിക്ക് അറിയാം. ‘എമ്പതി’ എന്നൊരു സംഭവം കുറച്ച് എന്നില്‍ ഉണ്ടായിട്ടുണ്ട്. ഞാനാണ് മാറേണ്ടത് എന്ന നല്ല ബോധ്യം ഇന്നെനിക്കുണ്ട്.

മക്കള്‍ ഉള്ളവരോട്: മക്കളുടെ മഹാമനസ്‌കത കൊണ്ടാണ്, നമ്മളെ സഹിക്കുന്നതും സ്‌നേഹിക്കുന്നതും. അത്രയ്ക്കും മോശമായ മൂല്യങ്ങളും വിശ്വാസങ്ങളും പെരുമാറ്റങ്ങളും സംസാരങ്ങളുമാണ് നമ്മുടേത്. അവരുടെ ഭാഷ പോലും നമുക്ക് മനസിലാകുന്നതല്ല. പക്ഷേ, നമ്മള്‍ ചത്ത് മലച്ചു കിടക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അവര്‍ പുലഭ്യം പറയും എന്ന് എനിക്ക് തോന്നുന്നില്ല. കാരണം അവര്‍ നമ്മളെക്കാള്‍ നല്ലവരാണ്.

ഞാന്‍ എഡ്വിനെ വളര്‍ത്തിയത് നന്നായിട്ടല്ല. മോശം അപ്പനായിരുന്നു. തല്ലുമായിരുന്നു, എന്റെ ഇഷ്ടവും ചിന്തകളും അടിച്ചെല്പിക്കുമായിരുന്നു. അക്കാലമെല്ലാം സ്‌നേഹത്തിന്റെ ധാര മുറിയാതെ നിലനിര്‍ത്തിയത് അവനായിരുന്നു. ഇന്ന് മക്കളുമായി നല്ല ബന്ധം നിലനില്‍ക്കുന്നത് അവരുടെ നന്മ കൊണ്ടാണ്. നമ്മുടെ മാതാപിതാക്കളുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍, അവരെ മനസിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് നമ്മുടെ മാത്രം പ്രശ്‌നമാണ്. അവരുടേതല്ല.

രക്ഷിതാക്കളുമായുള്ള ബന്ധത്തെ റൊമാന്റിസൈസ് ചെയ്യുകയല്ല. അവര്‍ കുറച്ച് മുന്‍പേ ജനിച്ചു ജീവിച്ചു മരിച്ചു- അത്രയുമേയുള്ളൂ. അതിന്റെയിടയില്‍ നമ്മള്‍ ജനിച്ചു , അവരോടൊപ്പം വളര്‍ന്നു, അതില്കൂടുതല്‍ മാഹാത്മ്യമൊന്നുമില്ല. പക്ഷേ , അവര്‍ പുലര്‍ത്തിയിരുന്ന വിശ്വാസങ്ങളോ, അവിശ്വാസങ്ങളോ എന്നില്‍ നിന്നും വ്യത്യസ്തമായിരുന്നു എന്നത്, അവരെ അവഹേളക്കിക്കുവാനുള്ള കാരണമാകുന്നില്ല.

ഞാന്‍ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്‌നേഹമില്ല എങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ. (ബൈബിള്‍). വേടന്റെ ‘സന്തോഷമായില്ലേ’ എന്ന ചോദ്യത്തിലെ സ്‌നേഹം, ലോകത്തിലെ ഏറ്റവും വലിയ പണ്ഡിതന്റെ സാരോപദേശത്തെക്കാളെന്നെ സന്തോഷിപ്പിച്ചു. ആ ചോദ്യം നമ്മള്‍ ഇഷ്ടപെടുന്നവരോട് നമുക്ക് വേണ്ടപ്പെട്ടവരോട് ചോദിക്കാന്‍ കഴിയണം. അവര്‍ ആരായിരുന്നാലും നമ്മള്‍ എങ്ങിനെ ഇടപെടുന്നു എന്നതാണ് കാര്യം. അപ്പോഴേ നമ്മള്‍ മനുഷ്യരാകുന്നുള്ളൂ. ഇല്ലെങ്കില്‍ ശാപ്പാട് മലം ആക്കുന്ന മറ്റൊരു ജീവി മാത്രം.

റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ച് ആലങ്കോട് മേഖല കോൺഗ്രസ് കമ്മിറ്റി

റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ച് ആലങ്കോട് മേഖല കോൺഗ്രസ് കമ്മിറ്റി

ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആലങ്കോട് മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലങ്കോട് ഇന്ദിരാ പ്രിയദർശിനി സ്മൃതി മണ്ഡപത്തിൽ ദേശീയ പതാക ഉയർത്തി മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ അയം പള്ളി മണിയൻ പതാക ഉയർത്തി നഗരസഭ കൗൺസിലർ എസ് എസ് ലാലി ‘മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അംബി രാജ.എം എച്ച് അഷ്റഫ് ആലങ്കോട് ‘ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിഎ എം നസീർ. കെ എം ഇഖ്ബാൽ ‘ സെൻറർ ഹാഷിം. G N കാവ് ഹുസൈൻ. അയമ്പള്ളി ജോയ്’കോകിത്തറ ബഷീർ തുടങ്ങിയവർ പങ്കെടുത്തു.

32 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഫെബ്രുവരിയില്‍ നാടിന് സമര്‍പ്പിക്കും, റോബോട്ടിക്സ് പഠനത്തിനായി 2500 അഡ്വാന്‍സ്ഡ് കിറ്റുകള്‍

32 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഫെബ്രുവരിയില്‍ നാടിന് സമര്‍പ്പിക്കും, റോബോട്ടിക്സ് പഠനത്തിനായി 2500 അഡ്വാന്‍സ്ഡ് കിറ്റുകള്‍

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ കിഫ്ബി വഴി 4000 കോടിയുടെ നിക്ഷേങ്ങള്‍ സാധ്യമായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. വിഭാവനം ചെയ്ത പദ്ധതികളില്‍ 629 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാന്‍ സാധിച്ചു. നിര്‍മ്മാണം പൂര്‍ത്തിയായ 32 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഫെബ്രുവരി10നകം നാടിന് സമര്‍പ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

പൊതുവിദ്യാഭ്യാസ മേഖലയില്‍ റോബോട്ടിക്സ് പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി മുഴുവന്‍ ഹൈസ്‌കൂളുകളിലേക്കും’കൈറ്റ്’വഴി ഫെബ്രുവരിയില്‍2500അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകള്‍ നല്‍കും. വൈഫൈ, ബ്ലൂടൂത്ത് സൗകര്യങ്ങളുള്ള ഇ.എസ്.പി-32 ഡെവലപ്മെന്റ് ബോര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഈ കിറ്റുകള്‍ ഉപയോഗിച്ച് ഐ.ഒ.ടി അധിഷ്ഠിത ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. കുട്ടികളില്‍ ബ്ലോക്ക് കോഡിങ്, പൈത്തണ്‍ പ്രോഗ്രാമിങ് എന്നിവയില്‍ നൈപുണ്യം വളര്‍ത്താന്‍ സഹായിക്കും. സ്‌കൂളുകളില്‍ ആരംഭിച്ച 210 സ്‌കില്‍ ഡെവലപ്മെന്റ് സെന്ററുകള്‍ വഴി 420 ബാച്ചുകള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. 50 കോടി രൂപയുടെ ഉപകരണങ്ങളാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്.

കാസര്‍ഗോഡ് കമ്പല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയും കലാരംഗത്തെ പ്രതിഭയുമായ സച്ചുവിന് നാഷണല്‍ സര്‍വീസ് സ്‌കീം വീട് നിര്‍മിച്ചു നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് മാതൃകാപരമാണെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ ഔദ്യോഗിക വിവരങ്ങള്‍ക്കായി www.hseportal.kerala.gov.in എന്ന പുതിയ വെബ്സൈറ്റ് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററിന്റെ സഹകരണത്തോടെ സജ്ജമാക്കിയ വെബ്സൈറ്റ് മന്ത്രി പ്രകാശനം ചെയ്തു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ എല്ലാ ഔദ്യോഗിക അറിയിപ്പുകളും പുതിയ പോര്‍ട്ടല്‍ വഴി ലഭ്യമാവുമെന്നും അദ്ദേഹം അറിയിച്ചു.

ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ പരിഷ്‌കരണം പൂര്‍ത്തിയായി. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഉള്‍പ്പെടെ597ടൈറ്റിലുകളിലുള്ള പാഠപുസ്തകങ്ങളാണ് തയ്യാറാക്കിയിക്കിയിട്ടുണ്ട്. പതിനൊന്നാം ക്ലാസിലെ പുതിയ പാഠപുസ്തകങ്ങള്‍ ഫെബ്രുവരി രണ്ടാം വാരം പ്രകാശനം ചെയ്യും. മലയാള ഭാഷാ ബില്ലുമായി ബന്ധപ്പെട്ട് ഉയരുന്ന അടിസ്ഥാനരഹിതമായ വിമര്‍ശനങ്ങളെ തള്ളിക്കളയണമെന്നും വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ വലിയ മാറ്റങ്ങള്‍ക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.