by liji HP News | Jul 4, 2022 | Uncategorized
വർക്കല: ദേശീയ ഡോക്ടർ ദിനത്തോടനുബന്ധിച്ചു ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ജൂലൈ 1 വെള്ളിയാഴ്ച്ച ഡോക്ടേഴ്സ് ദിനം ആചരിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. ടിറ്റി പ്രഭാകരൻ, മെഡിക്കൽ ഡയറക്ടർ ഡോ.നിഷാദ് എസ്.കെ, ആർ.എം.ഒ ഡോ.ജോഷി എന്നിവർ പങ്കെടുത്തു. കൂടാതെ ആശുപ്രതിയിൽ സേവനം അനുഷ്ഠിക്കുന്ന മറ്റു ഡോക്ടർമാർക്ക് മൊമെന്റോ നൽകി ആദരിച്ചു. ആശുപത്രി സെക്രട്ടറി ശ്രീമത് വിശാലാനന്ദ സ്വാമി ഡോക്ടേഴ്സ് ദിന സന്ദേശം നൽകി.


by Midhun HP News | Jul 3, 2022 | Latest News, Uncategorized, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം കനത്ത മഴക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. നാളെ ആറ് ജില്ലകളിലും മറ്റന്നാള്‍ ഒമ്പത് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്, കാസര്‍കോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്, കാസര്‍കോട് ജില്ലകളിലാണ് മറ്റന്നാള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

മണ്‍സൂണ്‍ പാത്തി കൂടുതല്‍ തെക്കോട്ട് നീങ്ങിയതും, ജാര്‍ഖണ്ഡിന് മുകളിലെ ന്യൂന മര്‍ദ്ദവുമാണ് മഴ ശക്തമാകാന്‍ കാരണം. സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. തൃശ്ശൂര്‍ തൃക്കൂരില്‍ മരം കടപുഴകി വീണ് വീട് തകര്‍ന്നു. വേപ്പൂര്‍ വേലായുധന്‍റെ വീടാണ് തകര്‍ന്നത്. ഇടുക്കി പതിനാറാംകണ്ടത്ത് മണ്ണിടിഞ്ഞു വീണ് വീട് ഭാഗികമായി തകർന്നു. കോട്ടയം പൊന്‍പള്ളിക്ക് സമീപം വീടിനു മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനു മുകളില്‍ മരം വീണു. കാര്‍ പൂര്‍ണമായും തകര്‍ന്നു. കൊല്ലം പുനലൂര്‍നെല്ലിപ്പള്ളിയില്‍റോഡിന്‍റെ നിര്‍മാണത്തിലിരുന്ന സംരക്ഷണ ഭിത്തി തകര്‍ന്നു.
പുനലൂര്‍ മൂവാറ്റുപുഴ റോഡിന്‍റെ സംരക്ഷണ ഭിത്തിയാണ് പുലര്‍ച്ചെ മൂന്നു മണിയോടെ തകര്‍ന്ന് കല്ലടയാറ്റില്‍ പതിച്ചത്. എറണാകുളം പൂയംകുട്ടിയിലെ മണികണ്ഠൻ ചാൽ പാലം മുങ്ങി. ആദിവാസി കുടികളിലേക്കും, മലയോര ഗ്രാമമായ മണികണ്ഠൻചാലിലേക്കുമുള്ള ഏകപ്രവേശന മാർഗമാണ് ഈ പാലം. ഇതോടെ ഈ പ്രദേശം ഒറ്റപ്പെട്ടു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി പാംബ്ല അണക്കെട്ടിന്‍റെ ഒരു ഷട്ടർ ഉയർത്തി. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണ കൂടം അറിയിച്ചു. വയനാട്ടിൽ കുറിച്യാർ മലയിൽ മണ്ണിടിച്ചിൽ ഉണ്ടായ സാഹചര്യത്തിൽ സമീപ പ്രദേശങ്ങളിലെ കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി.
by Midhun HP News | Jul 3, 2022 | Uncategorized
പത്തനംതിട്ട: മലയാലപ്പുഴയിൽ വൈദ്യുതിവേലിക്ക് സമീപം വീട്ടമ്മ മരിച്ചനിലയിൽ. വള്ളിയാനി ചരിവ് പുരയിടത്തിൽ ശാന്തമ്മ ആണ് മരിച്ചത്. വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റതാണെന്ന് ശാന്തമ്മയുടെ ഭർത്താവ് എബ്രഹാം തോമസ് പറഞ്ഞു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഭർത്താവിനും വൈദ്യുതാഘാതം ഏറ്റു. ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്.

by Midhun HP News | Jul 3, 2022 | Entertainment, Latest News, Uncategorized, ജില്ലാ വാർത്ത
എ ബി എസ് സിനിമാസിന്റെ ബാനറിൽ അനീഷ് ശ്രീധരൻ നിർമ്മാണവും രാഹുൽ കല്യാൺ രചനയും ഉണ്ണി മാധവ് സംവിധാനവും നിർവ്വഹിക്കുന്ന “പ്രൈസ് ഓഫ് പോലീസ് “തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു.

തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ വെട്ടുകാട് പള്ളിയിൽ നടന്ന ചടങ്ങിൽ, റവ.ഫാദർ ഡോ.ജോർജ് ഗോമസ് പ്രാർത്ഥനയും ആശംസയും അർപ്പിച്ച് സംസാരിച്ചു. ആദ്യ ക്ലാപ്പടിച്ചത് നടൻ കോട്ടയം രമേഷായിരുന്നു. വ്യത്യസ്ഥങ്ങളായ കൊലപാതക പരമ്പരകൾ തേടിയുള്ള ഡി വൈ എസ് പി മാണി ഡേവിസിന്റെ അന്വേഷണയാത്രയിലൂടെയാണ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിലുള്ള പ്രൈസ് ഓഫ് പോലീസ് സഞ്ചരിക്കുന്നത്.

കലാഭവൻ ഷാജോണാണ് മാണി ഡേവിസാകുന്നത്. കലാഭവൻ ഷാജോണിനു പുറമെ മിയ, രാഹുൽ മാധവ് , റിയാസ് ഖാൻ , തലൈവാസൽ വിജയ്, സ്വാസിക, മറീന മൈക്കിൾ , കോട്ടയം രമേഷ് , മൃൺമയി, സൂരജ് സൺ, ജസീല പർവീൺ, വി കെ ബൈജു , അരിസ്റ്റോ സുരേഷ്, നാസർ ലത്തീഫ്, ഷഫീഖ് റഹ്മാൻ , ബിജു പപ്പൻ , പ്രിയാമേനോൻ , സാബു പ്രൗദീൻ, മുൻഷി മധു , റോജിൻ തോമസ് എന്നിവരും കഥാപാത്രങ്ങളാകുന്നു.

ബാനർ – എ ബി എസ് സിനിമാസ്
നിർമ്മാണം – അനീഷ് ശ്രീധരൻ
സംവിധാനം – ഉണ്ണി മാധവ്
രചന – രാഹുൽ കല്യാൺ
ഛായാഗ്രഹണം – ഷമിർ ജിബ്രാൻ
ലൈൻ പ്രൊഡ്യൂസർ – അരുൺ വിക്രമൻ
സംഗീതം, പശ്ചാത്തലസംഗീതം – റോണി റാഫേൽ
പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ
എഡിറ്റിംഗ് – അനന്തു എസ് വിജയ്
ഗാനരചന – ബി കെ ഹരി നാരായണൻ ,പ്രെറ്റി റോണി
ആലാപനം – കെ എസ് ഹരിശങ്കർ, നിത്യാമാമ്മൻ , അനാമിക
കൊറിയോഗ്രാഫി – കുമാർ ശാന്തി മാസ്റ്റർ, സ്പ്രിംഗ്
കല- അർക്കൻ എസ് കർമ്മ
കോസ്റ്റ്യും – ഇന്ദ്രൻസ് ജയൻ
ചമയം – പ്രദീപ് വിതുര
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ജിനി സുധാകരൻ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജേഷ് എം സുന്ദരം അസ്സോസിയേറ്റ് ഡയറക്ടർ – അരുൺ ഉടുമ്പൻചോല
ഫിനാൻസ് കൺട്രോളർ – സണ്ണി തഴുത്തല
അസിസ്റ്റന്റ് ഡയറക്ടേഴ്സ് – അനീഷ് കെ തങ്കപ്പൻ, മുകേഷ് മുരളി, ശ്രീജിത്ത്, ജോവിത, സുജിത്ത് സുദർശൻ
പ്രൊഡക്ഷൻ മാനേജർ – പ്രസാദ് മുണ്ടേല
ഡിസൈൻസ് – പ്രമേഷ് പ്രഭാകർ
സ്റ്റിൽസ് – അജി മസ്കറ്റ്
ആർ ഓ – അജയ് തുണ്ടത്തിൽ


by Midhun HP News | Jul 2, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
തോന്നയ്ക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളില്‍, ഹൈസ്കൂള്‍ വിഭാഗത്തില്‍ ഗണിതശാസ്തത്തിന് ഒരു താല്ക്കാലിക ഒഴിവുകളുണ്ട്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 4 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂളില്‍ എത്തിച്ചേരേണ്ടതാണ്.

by liji HP News | Jul 1, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
കേരളത്തിന്റെ തനത് കലാ രൂപങ്ങളെ പരിപോഷിപ്പിക്കുന്നതിനായി വർക്കലയിൽ നിർമിച്ച രംഗകലാകേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം ജൂലൈ രണ്ടിന് നടക്കുമെന്ന് രംഗകലാകേന്ദ്രം ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് 6 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.

വർക്കലയുടെ സമഗ്ര വികസനത്തിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ രൂപവത്ക്കരിച്ച വിഷൻ വർക്കല ഇൻഫ്രാ സ്ട്രക്ച്ചർ ഡവലപ്‌മെന്റ് കോർപ്പറേഷൻ മുഖേനയാണ് മികച്ച സൗകര്യങ്ങളോടുകൂടി കേന്ദ്രം സജ്ജമാക്കിയിട്ടുള്ളത്. വിനോദ സഞ്ചാര വകുപ്പിൽ നിന്ന് വിട്ടുകിട്ടിയ മൂന്നേക്കാൽ ഏക്കർ സ്ഥലത്ത് 13,000 ചതുരശ്ര അടിയിലാണ് കേന്ദ്രം നിർമിച്ചിട്ടുള്ളത്. കൂത്തമ്പലം, കളരിത്തറ, ആംഫി തിയേറ്റർ, ആമ്പൽകുളം, ആനപ്പള്ള ചുറ്റുമതിൽ, കാവ്, 2,000 ചതുരശ്ര അടി വിസ്തീർണമുള്ള ചുവർ ചിത്രം തുടങ്ങിയവ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.
കേരളത്തിന്റെ കലാ സാംസ്‌കാരിക പൈതൃകങ്ങൾ പരിചയപ്പെടുന്നതിനും പ്രാചീനവും ആധുനികവുമായ സമൃദ്ധ സംസ്‌കൃതിയെക്കുച്ചു പഠനം നടത്തുന്നതിനും കേന്ദ്രം സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് വേദിയിൽ പ്രശസ്ത കർണാടക സംഗീതജ്ഞൻ എം.ടി കൃഷ്ണയും സംഘവും സംഗീത കച്ചേരി നടത്തും. ശേഷം രാജശ്രീ വാര്യരുടെ നൃത്താവതരണവുമുണ്ടാകും. വർക്കല എം എൽ എ വി ജോയി, രംഗകലാകേന്ദ്രം എക്‌സിക്യൂട്ടിവ് ഡയറക്ടർ വി രാമചന്ദ്രൻ പോറ്റി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Recent Comments