by liji HP News | Jun 20, 2022 | Uncategorized
ആറ്റിങ്ങൽ: പകൽക്കുറി ഗവ.എൽ.പി. എസിൽ വായന വാരാഘോഷത്തിന് വിപുലമായ ചടങ്ങുകളോടെ തുടക്കം കുറിച്ചു. ഇതോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെയും, പൂർവ്വവിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിന് 50 കസേരകൾ സംഭാവനയായി നൽകിയതിന്റെയും ഉദ്ഘാടനം പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന നിർവഹിച്ചു. ശരീരത്തിന് വ്യായാമം എങ്ങനെയാണോ അപ്രകാരമാണ് മനസ്സിന് വായന എന്ന് സ്വാഗതം ആശംസിച്ച എച്ച് എം മനോജ് ബി.കെ നായർ സൂചിപ്പിച്ചു. കുട്ടികളുടെ വായനാഭിരുചി വർദ്ധിപ്പിക്കുന്നതിനും അമ്മ വായന പ്രോത്സാഹിപ്പിക്കുന്നതിനായി വരും ദിവസങ്ങളിൽ നിരവധി പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പള്ളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാധവൻ കുട്ടി, പി ടി എ പ്രസിഡണ്ട് ജോഷ് മോൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ.ആർ, വാർഡ് മെമ്പർ രഘുത്തമൻ, എം പി ടി എ പ്രസിഡന്റ് ശ്രീലത, പൂർവ്വ വിദ്യാർത്ഥികളായ അരുൺ കൃഷ്ണ, സംഗീത്, ഷാജി വിദ്യാരംഗം കോ-ഓർഡിനേറ്റർ ജിനു ജോൺ എന്നിവർ സംസാരിച്ചു.

by liji HP News | Jun 20, 2022 | Uncategorized
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഹ്രസ്വകാല സൈനിക നിയമന പദ്ധതിയായ അഗ്നിപഥിനെതിരെയുള്ള വ്യാപകപ്രതിഷേധത്തിനും ബന്ദ് ആഹ്വാനത്തിനുമിടെ കനത്ത ജാഗ്രതാനിര്‍ദേശം. രാജ്യമെങ്ങും സുരക്ഷ ശക്തമാക്കി.

നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ള നോയിഡയിലേക്കും ഗുരുഗ്രാമിലേക്കും പോകുന്ന വാഹനങ്ങളില്‍, പോലീസിന്റെ സുരക്ഷാ പരിശോധനകളെ തുടര്‍ന്ന് വന്‍ഗതാഗത കുരുക്ക് സൃഷ്ടിക്കപ്പെട്ടു. ബിഹാര്‍, പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രധാന കേന്ദ്രങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ സ്‌കൂളുകള്‍ അടച്ചിടുകയും ഒമ്പത്,11 ക്ലാസുകളുടെ പരീക്ഷ നീട്ടിവെക്കുകയും ചെയ്തു.
അഗ്നിപഥ് പ്രതിഷേധങ്ങളുടെ ഭാഗമായി തിങ്കളാഴ്ച 530 ഓളം ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇതില്‍ 348 പാസഞ്ചര്‍ ട്രെയിനുകളും 181 മെയില്‍-എക്സ്പ്രസ് ട്രെയിനുകളും ഉള്‍പ്പെടുന്നതായി റെയില്‍വേ അറിയിച്ചു. പത്തോളം ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.
by liji HP News | Jun 20, 2022 | Uncategorized
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ 164 മൊഴി പകർപ്പ് എൻഫോഴ്സ്മെന്‍റിന് നൽകാൻ കോടതി ഉത്തരവ്നൽകി. അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ഇഡിയുടെ അപേക്ഷ പരിഗണിക്കുന്നതിനെ കസ്റ്റംസ് എതിർത്തില്ല. തുടർന്നാണ് സ്വപ്ന സുരേഷ്, സരിത് എന്നിവർ നൽകിയ മൊഴികളിൽ ഒന്ന് ഇഡിയ്ക്ക് നൽകാൻ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഉത്തരവിട്ടത്.

അതേസമയം, ഡോളർ കടത്ത് കേസിൽ 164 മൊഴി ആവശ്യപ്പെട്ടുള്ള ഇഡി ഹർജിയിൽ ഇന്ന് തന്നെ വാദം നടക്കും. കസ്റ്റസിന്റെ വിശദീകരണം കേൾക്കാനായി കേസ് മറ്റന്നാളേക്ക് മാറ്റിയിരുന്നു. എന്നാൽ കസ്റ്റംസ് അഭിഭാഷകൻ ഹാജരായതോടെയാണ് ഇന്ന് തന്നെ വാദം നടത്താൻ തീരുമാനമായത്. മൊഴി വിശദമായി പരിശോധിച്ചാകും സ്വപ്ന സുരേഷിന്‍റെ ചോദ്യം ചെയ്യൽ, ബുധനാഴ്ചയാണ് കൊച്ചി ഇഡി ഓഫീൽ സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുക.
by liji HP News | Jun 19, 2022 | Latest News, Uncategorized, കേരളം, ജില്ലാ വാർത്ത
അഗ്നിപഥ് പദ്ധതി പ്രകാരം അഗ്നിവീര്‍ സേനയിലേയ്ക്കുള്ള റിക്രൂട്ട് മെന്റ് തീയതിയും എഴുത്തുപരീക്ഷാ ദിനവും ഇന്ത്യന്‍ സേനാ വിഭാഗങ്ങള്‍ പ്രഖ്യാപിച്ചു. ഇനി റിക്രൂട്ട്‌മെന്റുകള്‍ അഗ്നപഥ് വഴി മാത്രമായിരിക്കുമെന്ന സേനാ മേധാവികള്‍ സ്ഥിരീകരിച്ചു. അഗ്‌നിവീറിന്റെ ആദ്യ ബാച്ചിന്റെ രജിസ്ട്രേഷന്‍ നടപടികള്‍ ജൂണ്‍ 24 മുതല്‍ ആരംഭിക്കുമെന്ന് വ്യോമസേന പ്രഖ്യാപിച്ചു. നാവിക സേനയയുടേത് കരസേനയിലെ റിക്രൂട്ട് മെന്റ് വിജ്ഞാപനം ജൂണ്‍ 20 തിങ്കളാഴ്ച ഇറങ്ങും.

അഗ്നിപഥ് പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്ന് പ്രതിരോധമന്ത്രാലയം ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. റിക്രൂട്ട്‌മെന്റ് പരിശീലനം നടത്തുന്ന സ്ഥാപനങ്ങളാണ് കലാപത്തിനു പിന്നിലെന്നും മന്ത്രാലയം കുറ്റപ്പെടുത്തി. അക്രമങ്ങളില്‍ പങ്കുള്ളവര്‍ക്ക് സേനയില്‍ സ്ഥാനമുണ്ടാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മൂന്നു സേനയുടേയും തലവന്‍ന്മാര്‍ ഡല്‍ഹിയില്‍ നടത്തിയ പത്ര സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കപ്പെട്ടത്.
കരസേനയിലെ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം നാളെയിറങ്ങും. റിക്രൂട്ട്‌മെന്റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കുമെന്നും സൈനികകാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി ഡല്‍ഹിയില്‍ അറിയിച്ചു. കരസേനയില്‍ ഡിസംബര്‍ ആദ്യവാരവും ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം.
വ്യോമസേനയുടെ ഓണ്‍ലൈന്‍ പരീക്ഷാ നടപടികള്‍ ജൂലൈ 24 മുതല്‍ ആരംഭിക്കും. ഡിസംബര്‍ 30ന് പരിശീലനം തുടങ്ങുന്ന രീതിയിലാണ് ഷെഡ്യൂള്‍. പ്രവേശന പരീക്ഷ ജൂലൈ 10നും നടക്കും. റിക്രൂട്ട് മെന്റിന്റെ വിശദാംശങ്ങള്‍ നേരത്തേ തന്നെ വ്യോമസേന പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബറോടെ ആദ്യ ബാച്ച് എന്റോള്‍ ചെയ്യുമെന്നും ഡിസംബര്‍ 30ന് പരിശീലനം ആരംഭിക്കുമെന്നും എയര്‍ മാര്‍ഷല്‍ എസ് കെ ഝാ പറഞ്ഞു.
ഹ്രസ്വകാല സൈനികസേവന പദ്ധതിയായ അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ് സ്‌കീം അനുസരിച്ച് നാവികസേനയില്‍ 25-നായിരിക്കും റിക്രൂട്ട്‌മെന്റ് പരസ്യം നല്‍കുക. നാവികസേനയിലും ഓണ്‍ലൈന്‍ പരീക്ഷ ഒരു മാസത്തിനുള്ളില്‍ത്തന്നെ നടക്കും. നവംബര്‍ 21 മുതല്‍ നാവികസേനയുടെ ആദ്യ ബാച്ച് ഒഡീഷയിലെ പരിശീലന സ്ഥാപനമായ ഐഎന്‍എസ് ചില്‍കയില്‍ എത്തുമെന്ന വൈസ് അഡ്മിറല്‍ ദിനേഷ് ത്രിപാഠി പറഞ്ഞു. നാവികസേനയ്ക്കായി വനിതാ അഗ്‌നിവീരന്മാരെയും റിക്രൂട്ട് ചെയ്യുമെന്ന് ദിനേഷ് ത്രിപാഠി അറിയിച്ചു.
കരസേനയിലെ ‘അഗ്‌നിവീര്‍ സൈനികര്‍’ 46,000 ആയി തുടരില്ല, സമീപഭാവിയില്‍ തന്നെ 1.25 ലക്ഷമായി ഉയരുമെന്ന് ലെഫ്റ്റനന്റ് ജനറല്‍ അരുണ്‍ പുരി അറിയിച്ചു. സേവനത്തിനിടെ വീരമൃത്യു വരിച്ചാല്‍ അഗ്‌നിവീരന്മാരുടെ ബന്ധുക്കള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്നും ലഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി പറഞ്ഞു.
സാധാരണ സൈനികര്‍ക്ക് ലഭിക്കുന്ന അതേ അലവന്‍സ് അഗ്‌നിവീര്‍ സേനക്കും ലഭിക്കുമെന്ന് സൈന്യം വ്യക്തമാക്കുന്നു
നിലവില്‍ സേവനമനുഷ്ഠിക്കുന്ന സാധാരണ സൈനികര്‍ക്ക് ബാധകമായ അതേ അലവന്‍സ് സിയാച്ചിന്‍ പോലുള്ള പ്രദേശങ്ങളിലും മറ്റ് പ്രദേശങ്ങളിലും അഗ്‌നിവീരന്മാര്‍ക്കും ലഭിക്കും. സേവന വ്യവസ്ഥകളില്‍ അവരോട് വിവേചനം ഉണ്ടാവില്ല.
പ്രതിരോധരംഗത്തെ ജോലി ഒരു വികാരമാണ്, അതിനെ ശമ്പളത്തില്‍ അളക്കാനാവില്ലെന്നും ലഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി പറഞ്ഞു. ഭാവിയിലെ യുദ്ധങ്ങള്‍ സാങ്കേതിക പരിജ്ഞാനമുള്ളതായിരിക്കും, വ്യത്യസ്ത തരത്തിലുള്ള സൈനികരെ ആവശ്യമുണ്ട്. അതിന് അനുസൃതമായ പരിശീലനമാകും ലഭ്യമാക്കുകയെന്നും ലഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി പറഞ്ഞു.
അഗ്‌നിപഥ് യുവത്വത്തിന്റെയും അനുഭവപരിചയത്തിന്റെയും അനുയോജ്യമായ സമ്മിശ്രമണമാണെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | Jun 12, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രകുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം 7.30 ഓടെയാണ് ഞെക്കാട് സ്വദേശിയായ ലിജിനെ കാണാതായത്. തുടർന്ന് 2 മണിക്കൂറോളം പോലീസും ഫയർഫോഴ്‌സ് തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെ 8 മണിയോടെ തിരച്ചിൽ പുനരാരംഭിക്കുകയും ചെയ്തു. ഇന്ന് 6 മണിക്കൂർ. ഓളം നടന്ന തിരച്ചിലിന് ഒടുവിൽ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിൽ ലേക്ക് മാറ്റിയിട്ടുണ്ട്.
ലിജിൻ സുഹൃത്തുക്കളോടൊപ്പം ആണ് സമീപത്തുള്ള സുഹൃത്തിന്റെ റൂമിൽ എത്തുകയും മദ്യപിക്കുകയും ചെയ്തിരുന്നു. വൈകിട്ട് 6.30 ഓട് കൂടി ഭാര്യ വിളിക്കുകയും സിനിമയ്ക്ക് പോകാനായി വർക്കല ക്ഷേത്രത്തിന് സമീപം എത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിനു ശേഷം മൊബൈൽ റൂമിൽ വയ്ക്കുകയും കുളത്തിൽ കുളിക്കാനായി പോകുന്നു എന്നും ഭാര്യ വിളിക്കുകയാണെങ്കിൽ ഫോൺ എടുക്കണമെന്നും സുഹൃത്തുക്കളോട് പറഞ്ഞ ശേഷമാണ് ലിജിൻ കുളത്തിലേക്ക് പോകുന്നത് എന്നാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്ത്ക്കൾ പറയുന്നത്.
ലിജിൻ പറഞ്ഞത് അനുസരിച്ച് ഭാര്യ ക്ഷേതത്തിന് സമീപം എത്തുകയും ചെയ്തിരുന്നു. കുളിക്കാൻ പോയ ലിജിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തത് കൊണ്ട് തിരക്കി ഇറങ്ങിയ സുഹൃത്തുക്കൾ ആണ് ലിജിന്റെ വസ്ത്രങ്ങൾ കുളിക്കടവിൽ നിന്നും കണ്ടെടുത്തതും പോലീസിലും ഫയർ ഫോഴ്‌സിലും വിവരം അറിയിക്കുകയും ചെയ്തത്
by liji HP News | Jun 9, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
നടി നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെയും വിവാഹത്തോടനുബന്ധിച്ച് കുട്ടികളടക്കം 1,18,000 ഉച്ചഭക്ഷണം നല്‍കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം തമിഴ്‌നാട്ടിലെ വിവിധ വൃദ്ധസദനങ്ങളിലേയും അനാഥമന്ദിരങ്ങളിലേയും അഗതികള്‍ക്കാണ് ഭക്ഷണം നല്‍കുന്നത്.

മഹാബലിപുരത്തുള്ള റിസോര്‍ട്ടിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ഷാരൂഖ് ഖാന്‍, ശരത് കുമാര്‍, കാര്‍ത്തി, ദിവ്യദര്‍ശിനി, ദിലീപ്, എ.എല്‍ വിജയ് എന്നിവര്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്.
ചടങ്ങ് നടക്കുന്നിടത്തേക്ക് മാധ്യമങ്ങള്‍ക്കും പ്രവേശനമില്ല. പകരം, വ്യാഴാഴ്ച ഉച്ചയോടെ വിവാഹചിത്രങ്ങള്‍ പുറത്തുവിടുമെന്ന് വിഘ്‌നേഷ് ശിവന്‍ അറിയിച്ചു. സിനിമാ മേഖലയിലുള്ളവരടക്കമുള്ള പ്രമുഖര്‍ക്കുവേണ്ടി സത്കാരവും നടത്തുന്നുണ്ട്. ശനിയാഴ്ച ഇരുവരും മാധ്യമങ്ങളെ കാണും. വിവാഹച്ചടങ്ങുകള്‍ ഡോക്യുമെന്ററി പോലെ ചിത്രീകരിക്കുന്നുണ്ട്. സംവിധായകന്‍ ഗൗതം മേനോനാണ് ഇതിന്റെ സംവിധാനം നിര്‍വഹിക്കുന്നതെന്നാണ് സൂചന. വിവാഹച്ചടങ്ങിന്റെ സംപ്രേഷണാവകാശം ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിനാണ്.
Recent Comments