by admin | Oct 31, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങലിൽ ഇന്ദിരാ ഗാന്ധിരക്തസാക്ഷിത്വദിനം ആചരിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അംബിരാജ, ഡിസിസി അംഗങ്ങളായ.പിവി ജോയ്, ബാലകൃഷ്ണൻ, വെസ്റ്റ് മണ്ഡലം പ്രസിഡന്റ് തോട്ടവാരം ഉണ്ണികൃഷ്ണൻ, ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് പ്രശാന്തൻ, മുൻ കൗൺസിലർ പ്രശാന്ത്, വിജയൻസോപാനം എന്നിവർ നേതൃത്വം നൽകി.








by admin | Oct 31, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം സെൻട്രലിൽ നിന്നും ആരംഭിച്ച് സ്റ്റാച്ച്യൂ, പാറ്റൂർ, ചാക്ക, ഇൻഫോസിസ്, ടെക്‌നോപാർക്ക്, കഴക്കൂട്ടം, മംഗലപുരം, ആറ്റിങ്ങൽ, ആലംകോട്, ചാത്തൻപാറ വഴി നഗരൂരിലേക്ക് ആണ് ബോണ്ട് സർവ്വീസ് നവംബർ 1 മുതൽ ആരംഭിക്കുന്നത്. RIET കോളേജിലെ വിദ്യാർത്ഥികൾക്കും ഈ സർവീസ് പ്രയോജനപ്പെടുത്താവുന്നതാണ്. രാവിലെ 6:50 ന് ആരംഭിച്ച് 8:20ന് നഗരൂർ എത്തിച്ചേരുന്നതും 8:30ന് BOND സർവ്വീസ് ആയി നഗരൂർ, വഞ്ചിയൂർ, ആലംകോട്, ആറ്റിങ്ങൽ, കഴക്കൂട്ടം, ടെക്നോപാർക്ക്, ജനറൽ ആശുപത്രി, യൂണിവേഴ്സിറ്റി, നിയമസഭ, പിഎംജി, സെക്രട്ടറിയേറ്റ്, ബേക്കറി ജംഗ്ഷൻ, വഴുതക്കാട് വഴി തിരുവനന്തപുരത്ത് എത്തിച്ചേരുന്ന വിധത്തിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്.

ആകർഷകമായ നിരക്കിൽ പ്രതിമാസ BOND ട്രാവൽ കാർഡുകളും ലഭിക്കുന്നതാണ്.
വിശദ വിവരങ്ങൾക്കും കാർഡ് ലഭിക്കുന്നതിനും ബന്ധപ്പെടുക.
മൊബൈൽ
9946575817
9446970040
8078023692
ഈ മെയിൽ
tvm@kerala.gov.in
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – 8129562972







by admin | Oct 31, 2021 | Latest News, ജില്ലാ വാർത്ത
അഴൂർ: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 37-ാം രക്ത സാക്ഷിത്വ ദിനത്തില്‍ കോണ്‍ഗ്രസ് അഴൂർ, പെരുങ്ങുഴി മണ്ഡലം കമ്മിറ്റികള്‍ പെരുങ്ങുഴി മേട ജംഗ്‌ഷനില്‍ ഇന്ദിരാജിയുടെ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചനയും, അനുസ്മരണവും, ദേശീയ ഐക്യ പ്രതിജ്ഞയും നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാര്‍ പരിപാടികള്‍ ഉത്ഘാടനം ചെയ്തു.

ബ്രിട്ടീഷ് ഭരണത്തിന്റെ പാപഭാരം പേറി കഴിഞ്ഞ ഒരു രാജ്യത്തെ ഭക്ഷ്യ സ്വയംപര്യാപ്തമാക്കുകയും, രാജ്യത്തെ ആണവ ശക്തിയാക്കി മാറ്റി ബാങ്കുകള്‍ ദേശസാത്കരിച്ച് വിപ്ലവം തീര്‍ത്ത, ഇന്ത്യയുടെ യഥാര്‍ത്ഥ ശക്തിയെന്തെന്ന് ലോകത്തിന് മുമ്പില്‍ കാണിച്ചു കൊടുത്ത ഉരുക്ക് വനിതയാണ് പ്രിയദര്‍ശിനിയെന്ന് അദ്ദേഹം പറഞ്ഞു. പെരുങ്ങുഴി
മണ്ഡലം പ്രസിഡന്റ് സി. എച്ച്. സജീവിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ അഴൂര്‍ മണ്ഡലം പ്രസിഡന്റ് ബിജുശ്രീധര്‍, നേതാക്കളായ ജി.സുരേന്ദ്രന്‍, വി. കെ. ശശിധരന്‍, മാടന്‍വിള നൗഷാദ്, എ.ആര്‍.നിസാര്‍, എം. ഷാബുജാന്‍, അഴൂര്‍ രാജു,ജയാ സജിത്ത്, പ്രജി തെറ്റിച്ചിറ, ചന്ദ്രബാബു, ഉല്ലാസ് തുടങ്ങിയവര്‍ സംസാരിച്ചു.







by admin | Oct 31, 2021 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പ്രൈമറി സ്കൂൾ അധ്യാപകൻ, ജൂനിയർ ഹിന്ദി അധ്യാപകൻ എന്നീ താത്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഗവ.ടൗൺ യുപിഎസിൽ അധ്യാപകരെ ആവശ്യമുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2.11.2021 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.








by admin | Oct 31, 2021 | Latest News, ജില്ലാ വാർത്ത
152-മത് ഗാന്ധി ജയന്തി ദിനോഘാഷങ്ങളുടെ ഭാഗമായി എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ കിളിമാനൂർ എക്‌സൈസ് റേഞ്ചും കെജെആർവി ഗ്രന്ഥശാലയും സംയുക്തമായി ലഹരിക്കെതിരെ ദീപം തെളിയിക്കൽ “ലഹരി വിരുദ്ധ ജ്വാല” ചൂട്ടയിൽ വെച്ച് സംഘടിപ്പിച്ചു . പരിപാടിയിൽ എം എൽ എ ഒ എസ് അംബിക ദീപം തെളിയിച്ചു ഉത്ഘാടനം ചെയ്തു.

കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് TR മനോജ്, വാർഡ് മെമ്പർമാരായ മോഹൻകുമാർ, ബീന, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ PL ഷിബു, കേരള എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി MR രതീഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ K.സാജു എന്നിവർ പങ്കെടുക്കുന്നു.







Recent Comments