അഞ്ചുതെങ്ങ് കൃഷിഭവനിൽ സൗജന്യ ഫലവൃക്ഷ തൈകളുടെ വിതരണം

അഞ്ചുതെങ്ങ് കൃഷിഭവനിൽ ഒരു കോടി ഫല വൃക്ഷ തൈ വിതരണത്തിന്റെ ഭാഗമായി
സൗജന്യമായി ഫലവൃക്ഷതൈകൾ വിതരണം ചെയുന്നു. മാതളം, നാരകം, പാഷൻ ഫ്രൂട്ട് എന്നിവയുടെ തൈകളാണ് വിതരണത്തിനായ് കൃഷിഭവനിൽ എത്തിയിട്ടുള്ളത്. ആവശ്യക്കാർ കൃഷിഭവനിലെത്തി കൈപ്പറ്റാമെന്ന് അഞ്ചുതെങ്ങ് കൃഷിഭവൻ ഓഫീസർ സീമ വി അറിയിച്ചു.

മുന്നറിയിപ്പില്ലാതെ മന്ത്രി വീണാ ജോര്‍ജ് രാത്രിയില്‍ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു

തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യാഴാഴ്ച രാത്രിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ചു. രാത്രികാലത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തനം നേരിട്ട് ബോധ്യമാകാനാണ് രാത്രി 10.30ന് ശേഷം മന്ത്രി മെഡിക്കല്‍ കോളേജില്‍ നേരിട്ടെത്തിയത്. മൂന്ന് മണിക്കൂറോളം മന്ത്രി മെഡിക്കല്‍ കോളേജില്‍ ചെലവഴിച്ചു.

ആശുപത്രിയിലെത്തിയ രോഗികളുമായും കൂട്ടിരിപ്പുകാരുമായും അവരുടെ ബന്ധുക്കളുമായും ആശയവിനിമയം നടത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകരുമായും സംസാരിച്ചു. ഡ്യൂട്ടി ലിസ്റ്റും അതനുസരിച്ച് ഡ്യൂട്ടി സമയത്ത് ജീവനക്കാര്‍ ഉണ്ടോയെന്നും പരിശോധിച്ചു. ഡ്യൂട്ടിയിലുള്ള സമയത്ത് സീനിയര്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ അവിടെത്തന്നെയുണ്ടാകേണ്ടതാണ്. രോഗികള്‍ക്ക് ചികിത്സയും പരിചരണവും ഉറപ്പ് വരുത്തണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിനോട് ഇത് നിരന്തരം നിരീക്ഷിക്കാനും റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി ആവശ്യപ്പെട്ടു.

ആദ്യം പഴയ അത്യാഹിത വിഭാഗമാണ് മന്ത്രി സന്ദര്‍ശിച്ചത്, തുടര്‍ന്ന് ഒബ്‌സര്‍വേഷന്‍ റൂമുകള്‍, വാര്‍ഡുകള്‍, പുതിയ അത്യാഹിത വിഭാഗം എന്നിവ സന്ദര്‍ശിച്ചു. രോഗികളുടേയും ജീവനക്കാരുടേയും സൗകര്യങ്ങളും അസൗകര്യങ്ങളും നേരിട്ട് വിലയിരുത്തി. മെച്ചപ്പെടുത്തേണ്ട കാര്യങ്ങളില്‍ മന്ത്രി നിര്‍ദേശം നല്‍കി. പഴയ അത്യാഹിത വിഭാഗത്തിലെ സ്ഥലപരിമിതി പലരും പറഞ്ഞു. കോവിഡ് കുറഞ്ഞ് വരുന്നതിനാല്‍ അത്യാഹിത വിഭാഗം പുതിയ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റാനുള്ള നടപടികള്‍ ത്വരിതപ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കി.

കുടവൂർക്കോണം ഗവ.ഹൈസ്കൂൾ സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി ബിജെപി

ആറ്റിങ്ങൽ: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കുടവൂർക്കോണം ഗവ.ഹൈസ്കൂൾ സ്കൂളിൽ ശുചീകരണ പ്രവർത്തനവും മാസ്ക്, സാനിറ്റൈസർ എന്നിവയുടെ വിതരണവും നടത്തി. ബിജെപി കടയ്ക്കാവൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിലാണ് പ്രവർത്തനം നടന്നത്.

ചെറിയാന്‍ ഫിലിപ്പ് വീണ്ടും കോണ്‍ഗ്രസിൽ

ചെറിയാന്‍ ഫിലിപ്പിന്റെ കോണ്‍ഗ്രസ് പുന:പ്രവേശനം യാഥാർത്ഥ്യമായി. ഇന്ന് രാവിലെ എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച തീരുമാനം എടുത്തത്. ഔദ്യാഗിക പ്രഖ്യാപനം ഉടൻ അദ്ദേഹം നടത്തും.

കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് പോകുമെന്ന വാര്‍ത്തകളും അഭ്യൂഹങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം ഇന്ന് വ്യക്തമാക്കിയത്. ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നതായി എ കെ ആൻ്റണി കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു. പ്രമുഖ നേതാക്കള്‍ നേരത്തെ തന്നെ അനുകൂല പ്രസ്ഥാവനകളുമായി രംഗത്തെത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയുമായി കഴിഞ്ഞ ദിവസം ചെറിയാന്‍ ഫിലിപ്പ് വേദി പങ്കിടുകയും ചെയ്തിരുന്നു.

രണ്ട് പതിറ്റാണ്ട് മുന്‍പാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച്‌ ഇടത് സഹയാത്രികനാകുന്നത്. അംഗത്വം ഇല്ലെങ്കിലും സിപിഐഎമ്മിന്റെ സജീവ സഹയാത്രികനായി തുടരുകയായിരുന്നു ചെറിയാന്‍ ഫിലിപ്പ്. എന്നാല്‍ കഴിഞ്ഞ കുറച്ച്‌ നാളുകളായി സിപിഐഎംഎം വേണ്ട പരിഗണന നല്‍കുന്നില്ല എന്ന പരാതിയിലാണ് പാര്‍ട്ടി മാറ്റം.

പേരുമാറ്റി ഫേസ്ബുക്ക് കമ്പനി; ഇനി ‘മെറ്റ’

കമ്പനിയുടെ ഔദ്യോഗിക പേരിൽ മാറ്റം വരുത്തി ഫേസ്ബുക്ക്. മെറ്റ എന്നായിരിക്കും കമ്പനി ഇനി അറിയപ്പെടുകയെന്ന് സിഇഒ മാർക് സുക്കർബർഗ് അറിയിച്ചു. അതേസമയം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ് എന്നീ പ്ലാറ്റ്ഫോമുകൾ നിലവിലുള്ള പേരുകളിൽ തന്നെ ആയിരിക്കുമെന്നും കമ്പനി അറിയിച്ചു.വി​ര്‍​ച്വ​ല്‍ റി​യാ​ലി​റ്റി കോ​ണ്‍​ഫ​റ​ന്‍​സി​ലാ​ണ് സുക്കർബർഗ് ഇക്കാര്യമറിയിച്ചത്. മെറ്റ എന്ന ഗ്രീക്ക് വാക്കിനർത്ഥം പരിമിതികൾക്കപ്പുറം എന്നാണ്.