by admin | Oct 26, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ദേശാടന പക്ഷിക്കുഞ്ഞിന് രക്ഷകരായി ശാലുവും കുടുംബവും. ഇന്ന് രാവിലെയോടെയാണ് വിളയിൽമൂല സ്വദേശിയായ ശാലുവിന്റെ വീടിന്റെ പരിസരത്ത് ദേശാടന പക്ഷിക്കുഞ്ഞിനെ കാണുന്നത്.
പൂച്ചയും കാക്കകളും ആക്രമിക്കുന്നതായി കണ്ടതോടെ ഇവർ അതിനെ രക്ഷിക്കുകയും വെള്ളവും ആഹാരവും നൽകുകയും ചെയ്തു.










by admin | Oct 26, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നഗരശ്രീ ഉത്സവ് 2021 ന്റെ ഭാഗമായി വിവിധ പരിപാടികളും കുടുംബശ്രീ നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ ഫോട്ടോ പ്രദർശനവും സംഘടിപ്പിക്കുന്നു. ഇതിന്റെ ഉദ്ഘാടനം ഒക്ടോബർ 28 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നഗരസഭാങ്കണത്തിൽ വച്ച് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിക്കും.
നഗരശ്രീ ഉത്സവിനോട് അനുബന്ധിച്ച് നിലവിലെ കുടുംബശ്രീ ഭരണ സമിതി നടപ്പിലാക്കിയ വിവിധങ്ങളായ പദ്ധതികളുടെ ഫോട്ടോ പ്രദർശനവും സംഘടിപ്പിക്കുന്നു. ചെണ്ടമേളത്തോടൊപ്പം കേരളീയ വസ്ത്രമണിഞ്ഞ് എത്തുന്ന കുടുംബശ്രീ അംഗങ്ങൾ നയിക്കുന്ന റാലി പട്ടണ വീഥിയിലൂടെ കടന്ന് പോകും. ലിങ്കേജ് ലോൺ, സംരഭകർക്കുള്ള വായ്പ എന്നിവ ഉൾപ്പെടുത്തി ലോൺ മേളയും സംഘടിപ്പിക്കും.

വഴിയോര തെരുവ് കച്ചവടക്കാർക്ക് ഡിജിറ്റൽ പണമിടപാട് നടത്തുന്നതിനുള്ള ക്യാമ്പയിൻ, കുടംബശ്രീ സംരഭകരുടെ കച്ചവടം വിപുലീകരിക്കുന്നതിന് ആവശ്യമായ തുക കൈമാറലും അന്നേ ദിവസം നടപ്പിലാക്കും. കുടുംബശ്രീയുടെ തൊഴിൽ പരിശീലന ക്യാമ്പിലൂടെ സ്വയം തൊഴിലിന് പ്രാപ്തരായവർക്കുള്ള സർട്ടിഫിക്കറ്റും, ടി.എ വിതരണവും കൂടാതെ കുടുംബശ്രീ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് സംരഭക വിപണന മേളയും നഗരശ്രീ ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്നും സിഡിഎസ് ചെയർപേഴ്സൺ എ.റീജ അറിയിച്ചു.









by admin | Oct 26, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നൂറ്റി അമ്പത്തിരണ്ടാമത് ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ആഫീസിന്റെയും, ഫെറ റെസിഡൻസ് അസോസിയേഷന്റെയും, ശ്രീ സത്യസായി ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും അഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. റാലിയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫ് കർമ്മവും നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി നിർവ്വഹിച്ചു.

സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിനെതിരെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ലഹരി വർജ്ജന മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയാണ് വിമുക്‌തി. ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നിന്ന് ആരംഭിച്ച റാലി ചെറുവള്ളിമുക്ക്, അവനവഞ്ചേരി, വലിയകുന്ന്, മൂന്നുമുക്ക് തുടങ്ങി പട്ടണത്തിന്റെ പ്രധാന ഭാഗങ്ങളിലൂടെ കടന്ന് പോകും. ബോധവൽക്കരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശങ്ങൾ ആലേഖനം ചെയ്ത പ്ലക്കാർഡുകളും റാലിക്ക് ഉപയോഗിക്കുന്ന സൈക്കിളിൽ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ റാലിയിൽ പങ്കെടുക്കുന്ന ശ്രീ സത്യസായി കോളേജിലെ എൻ.എസ്.എസ് വോളന്റിയർമാരെ യോഗത്തിൽ ആദരിച്ചു.

നഗരസഭ കൗൺസിലറും വോളന്റിയർ ബ്രിഗേഡുമായ വി.എസ്. നിതിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ വാർഡ് കൗൺസിലർ ജി.എസ്.ബിനു, റസിഡൻസ് അസോസിയേഷൻ ചെയർമാൻ ഉണ്ണി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ.ഷിബു സ്വാഗതവും, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് എം.ഷിബു നന്ദിയും അറിയിച്ചു.








by admin | Oct 26, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി വനിതകൾക്കായി ഷി ടെക്‌നിഷ്യൻ കോഴ്സ് നടത്തുന്ന ടിഎംസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയുടെ പുതിയ ഇൻസ്റ്റിറ്റ്യൂട്ട് സമുചയം അഡ്വ: വി. കെ. പ്രശാന്ത് എം എൽഎയുടെ അദ്ധ്യക്ഷതയിൽ വിദ്യാദ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം കവടിയാർ ടി വി എസ് ടവറിലാണ് പുതിയ കെട്ടിടം ആരംഭിച്ചിരിക്കുന്നത്.

ടിഎംസിയുടെ മൊബൈല്‍ ടെക്‌നിക്കല്‍ ട്രയിനിങ് കോഴ്‌സുകള്‍ ഇതിനോടകംതന്നെ ജില്ലയിൽ ജനശ്രദ്ധയാകര്‍ഷിച്ച ഒന്നാണ്. കാരണം വനിതകള്‍ക്ക് മൊബൈല്‍ ടെക്‌നിക്ക്ല്‍ ട്രെയിങ്ങ് നല്‍കുന്ന കേരളത്തിലെ ആദ്യത്തെ സ്ഥാപനമാകും ടിഎംസി. വളരെ വേഗത്തില്‍ ചുരുങ്ങിയ കാലയളവില്‍ Mobile phone Hardware and Software റിപ്പയറിങ് കോഴ്‌സ് പഠനം പൂര്‍ത്തിയാക്കി ജോലിക്ക് അനുയോജ്യരാകുന്നു. ഇതിനോടൊപ്പം സൗജന്യ Tool Kitകളും സൗജന്യ Industrial Trainingഉം നല്‍കുന്നു. കൂടാതെ വ്യത്യസ്ത മേഖലയിലെ experienced technicianമാരുടെ സേവനവും അവരുടെ ടിപ്‌സുകളും സര്‍വീസ് മേഖലയില്‍ അവര്‍ക്ക് കൂടുതല്‍ മുതല്‍കൂട്ടാകുന്നു.

മാറുന്ന കാലഘട്ടത്തിനൊപ്പം അനുയോജ്യമായ കോഴ്‌സുകളും ജോലിസാധ്യതകളും പരിഗണിക്കാത്തതാണ് പുതിയ തലമുറയിലെ യുവാക്കള്‍ തൊഴില്‍ രഹിതരായി തുടരുന്നതിന്റെ പ്രധാന കാരണം. ഈ സാഹചര്യം മുന്നില്‍ കണ്ടുകൊണ്ടാണ് TMC Mobile Technology യുവതി യുവാക്കള്‍ക്കായി Mobile Technician Courseകള്‍ നടത്തിവരുന്നത്.
പഠിച്ചിറങ്ങുന്ന വനിതകള്‍ക്ക് പ്ലേസ്‌മെന്റ് കണ്ടെത്തി കൊടുക്കുന്നതിനൊപ്പം പുറത്ത് പോയി ജോലി ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് സ്വന്തമായി ഷോപ് നടത്തുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും വീട്ടില്‍ ഇരുന്നുതന്നെ ജോലി ചെയ്യുവാനുള്ള സാഹചര്യവും TMC Mobile Technology നല്‍കുന്നു.
For more details 9995300007, 9037080007
TMC institute of mobile technology KOWDYIAR., PATTOM road trivandrum







by admin | Oct 26, 2021 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: എം.എസ്.സി കമ്പ്യൂട്ടർ സയൻസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥിനിയെ ജയദേവൻമാസ്റ്റർ സ്മാരക പെയിൻ ആന്റ് പാലയേറ്റീവ് സൊസൈറ്റി, സിപിഐ എം കക്കോട് ബ്രാഞ്ച് എന്നിവയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മടവൂർ കക്കോട് സ്വദേശിനി ഷബ്ന അയൂബാണ് ഒന്നാംറാങ്ക് കരസ്ഥമാക്കിയത്. ജയദേവൻമാസ്റ്റർ സൊസൈറ്റി പ്രസിഡന്റ് മടവൂർ അനിൽ ഷബ്ന അയൂബിന് ഉപഹാരം സമ്മാനിച്ചു. ചടങ്ങിൽ സൊസൈറ്റി സെക്രട്ടറി എം ഷാജഹാൻ, സിപിഐ എം ലോക്കൽ സെക്രട്ടറി എച്ച് നാസർ, ബിനു, അനിപിള്ള, നാദിർഷാ, വിജയകുമാർ, സിദ്ദിഖ്, അനിൽകുമാർ, അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.










Recent Comments