by admin | Oct 23, 2021 | Latest News, ജില്ലാ വാർത്ത
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,326 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത് .കൂടാതെ 666 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.രാജ്യത്ത് 1,73,728 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

233 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. അതെസമയം 9,361 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ച കേരളത്തിലാണ് ഒരു ദിവസത്തിനിടെ കൂടുതൽ രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.








by admin | Oct 23, 2021 | Informations & Vaccancy, ജില്ലാ വാർത്ത
വർക്കല: വർക്കല നഗരസഭയുടെയും കൃഷിഭവൻറെയും സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലബോറട്ടറിയുടെയും സംയുക്താഭിമുഖ്യത്തിൽ വർക്കല നഗരസഭയിലെ കർഷകർക്കായി സൗജന്യ മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
നഗരസഭാ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിജി.ആർ.വി സ്വാഗതം ആശംസിച്ച ക്യാമ്പിന്റ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കെ.എം ലാജി നിർവഹിച്ചു. ശാസ്ത്രീയ മണ്ണ് പരിശോധന എന്ന വിഷയത്തിൽ അസിസ്റ്റന്റ് സോയിൽ കെമിസ്റ്റ് – ഫിറോഷ് എ.എസ് കർഷകർക്ക് പഠനക്ലാസ് നടത്തി. സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ലാബിന്റെ കൃഷി ഓഫീസർ ഗ്രീഷ്മ .എസ് മണ്ണിലെ മൂലകങ്ങളുടെ കുറവും അതിന്റെ പരിഹാരവും ക്യാമ്പിൽ പങ്കെടുത്ത കർഷകർക്ക് വിശദീകരിച്ച് മനസ്സിലാക്കി കൊടുത്തു.
നഗരസഭാ സെക്രട്ടറി സജികുമാർ വർക്കല കൃഷിഓഫീസർ രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

സഞ്ചരിക്കുന്ന മണ്ണ് പരിശോധന ശാലയിലെ സയന്റിഫിക് അസിസ്റ്റന്റ് ലത മണ്ണ് പരിശോധനയുടെ വിവിധഘട്ടങ്ങൾ വിശദീകരിച്ചു. ലാബ് അറ്റൻഡർ അനിത്.കെ റസ്സൽ,ബിന്ദു എന്നിവരും ഒപ്പമുണ്ടായിരുന്നു.








by admin | Oct 23, 2021 | Latest News, ജില്ലാ വാർത്ത
വർക്കല: വർക്കല എക്സൈസിന്റെ വിമുക്തിയുടെയും വൈസ്മെൻ ഇന്റർനാഷണൽ ഡേയും വർക്കല ടൗൺ ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ പ്രചാരണത്തിനു തുടക്കമായി. വർക്കല എക്സൈസ് റേഞ്ച് ഓഫീസിൽ നടന്ന ചടങ്ങിൽ വർക്കല ദേവകുമാർ അധ്യക്ഷനായിരുന്നു. എൻ വിജയൻ സ്വാഗതം ആശംസിച്ച ചടങ്ങിന് ഉദ്ഘാടനം എക്സൈസ് വിമുക്തി അസിസ്റ്റന്റ് കമ്മീഷണർ ജയരാജ് നിർവഹിച്ചു. വർക്കല എക്സൈസ് ഇൻസ്പെക്ടർ വിനോദ് ആശംസകളർപ്പിച്ച് സംസാരിച്ചു. തുളസീധരൻ ചടങ്ങിൽ നന്ദി പ്രകാശനം നടത്തി.









by admin | Oct 23, 2021 | Latest News, ജില്ലാ വാർത്ത
കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന അച്ഛനോ അമ്മയോ അല്ലെങ്കില്‍ ഇരുവരും മരണമടഞ്ഞതും നിര്‍ദ്ധനരുമായ കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/പ്രൊഫഷണല്‍ ബിരുദം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ ‘സ്നേഹപൂര്‍വം’ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന 27 മുതല്‍ സമര്‍പ്പിക്കാം.

ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി അപ്ലോഡ് ചെയ്യണം. സ്ഥാപന മേധാവികള്‍ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. ഓണ്‍ലൈന്‍ ആയി ഡിസംബര്‍ 15 നകം സമര്‍പ്പിക്കണം. വിശദവിവരം www.kssm.ikm.in ലും ടോള്‍ഫ്രീ നമ്പറായ 1800 120 1001 ലും ലഭിക്കും.








by admin | Oct 23, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ.ടൗൺ യുപിഎസ് പൂർവ വിദ്യാർത്ഥി സംഘത്തിന്റെ ആഭിമുഖ്യത്തിൽ നാളെ (24/10/2021) സ്കൂളും പരിസരവും ശുചീകരിക്കുന്നു. രാവിലെ 10 മണിയ്ക്ക് വാർഡ് കൗൺസിലർ ബിനു ജി എസ് ഉത്‌ഘാടനം നിർവഹിക്കും. പരിപാടിയിൽ എല്ലാ പൂർവ വിദ്യാർത്ഥികളും പി ടി എ അംഗങ്ങളും അധ്യാപകരും പൊതു വിദ്യാലയ സ്നേഹികളായ എല്ലാവരും പങ്കെടുക്കണമെന്ന് പൂർവ വിദ്യാർത്ഥി സംഘം സെക്രട്ടറി കെ സുരേഷ് ബാബു അഭ്യർത്ഥിച്ചു.









Recent Comments