കിളിമാനൂരിൽ വീണ്ടും നാട്ടുകാർ പെരുമ്പാമ്പിനെ പിടികൂടി; ഒരാൾക്ക് കടിയേറ്റു

കിളിമാനൂരിൽ വീണ്ടും നാട്ടുകാർ പെരുമ്പാമ്പിനെ പിടികൂടി. ഒരാൾക്ക് കടിയേറ്റു. ഒരാഴ്ച്ചയ്ക്ക് ഇടയിൽ രണ്ടാമത്തെ പെരുമ്പാമ്പിനെയാണ് നാട്ടുക്കാർ പിടികൂടി പാലോട് വനം വകുപ്പിന് കൈമാറിയത്.

കഴിഞ്ഞ ദിവസം രാത്രി 8.30ന് കിളിമാനൂർ അടയമൺ പയ്യനാട് ക്ഷേത്രത്തിന് സമീപമാണ് പെരുമ്പാമ്പിനെ കണ്ടെത്. ബൈക്കിൽ വീട്ടിലേക്ക് വന്ന യുവവാണ് റോഡിൽ കിടക്കുന്ന പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് നാട്ടുക്കാരുമായി നടത്തിയ തെരച്ചിലിൽ തൊട്ടടുത്ത കുറ്റിക്കാട്ടിൽ കയറിയ പെരുമ്പാമ്പിനെ നാട്ടൂക്കാർ പിടികൂടി ചാക്കിൽ ആക്കി.

പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെ ഒരാൾക്ക് കടിയേൽക്കുകയും ചെയ്തു. പയ്യനാട് സ്വദേശി സണ്ണിക്ക് ആണ് കടിയേറ്റത്. അയാളെ ആശുപത്രിയിൽ കൊണ്ടുപോയി, പരിക്ക് സാരമില്ല,

കഴിഞ്ഞ രണ്ട് ദിവസം മുമ്പ് തെരുവ് നായയെ വിഴുങ്ങി മയങ്ങി പോയ പെരുമ്പാമ്പിനെ ഈ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ മാറി നാട്ടുകാർ പിടികൂടി. ഈ മേഖലയിൽ 4 മാതെ പെരുമ്പാമ്പിനെ യാണ് നാട്ടുകാർ പിടികൂടുന്നത്. 8 അടിയോളം നീളം ഉള്ള പെരുമ്പാമ്പ് ആണ്.

തലയിൽ പ്ലാസ്റ്റിക് ബോട്ടിൽ കുടുങ്ങിയ തെരുവു നായയ്ക്ക് ഫയർഫോഴ്‌സ് രക്ഷകരായി

തിരുവനന്തപുരം: തലയിൽ പ്ലാസ്റ്റിക് ബോട്ടിൽ കുടുങ്ങി വഴിയോരത്തെ ഓടയിൽ വീണ് മലിനജലത്തിൽ മുങ്ങിത്താണ തെരുവു നായയ്ക്ക് ഫയർഫോഴ്‌സ് രക്ഷകരായി. തിരുവനന്തപുരം ഈഞ്ചയ്ക്കൽ അനന്തപുരി ആശുപത്രിക്കു സമീപത്താണ് സംഭവം. കുരുക്കിട്ട് നായയെ ഓടയിൽ നിന്ന് പുറത്തെടുത്തശേഷം കുപ്പി ഊരിയെടുത്ത് സ്വതന്ത്രനാക്കി വിടുകയായിരുന്നു.

വത്സല (53) നിര്യാതയായി

കല്ലമ്പലം: തോട്ടയ്ക്കാട്, എരമത്തു വിള വീട്ടിൽ (സൗഹൃദ റെസിഡൻറ് സ് അസോസിയേഷൻ B-55) സുഭാഷിന്റെ ഭാര്യ വത്സല (53) നിര്യാതയായി. മകൻ: സൂരജ്.

അഞ്ചുതെങ്ങ് വിപ്ലവത്തിന്റെ മുന്നൂറാം വാർഷികം: വീര സ്മരണാചരണം സംഘടിപ്പിച്ചു

അഞ്ചുതെങ്ങ് വിപ്ലവത്തിന്റെയും കോട്ട ഉപരോധത്തിന്റെയും മുന്നൂറാം വാർഷികവും വീരസ്മരണാചരണവും സംഘടിപ്പിച്ചു. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൻറെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് കോട്ട സമീപം സംഘടിപ്പിച്ച പരിപാടി പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.ചരിത്രത്തെ പഠിച്ച് കഴിഞ്ഞു പോയ കാലത്തിൻറെ നന്മ തിന്മകളെ തിരിച്ചറിയാൻ പുതിയ തലമുറയ്ക്ക് കഴിയണം. മറവികൾക്കെതിരെയുള്ള സർഗാത്മക സമരമാണ് ഓർമ്മകൾ എന്ന് അദ്ദേഹം പറഞ്ഞു.

മുൻ ഡെപ്യൂട്ടി സ്പീക്കറും എംഎൽഎയുമായ വി ശശി അധ്യക്ഷത വഹിച്ചു. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ലൈജു, വൈസ് പ്രസിഡന്റ് ലിജബോസ്,ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സി ജയശ്രീ , INL ജില്ലാ സെക്രട്ടറി ബഷറുളള , ജോസഫിൻ മാർട്ടിൻ,സ്റ്റീഫൻ ലൂയിസ്,ഫ്ളോറൻസ് ജോൺസൺ,ജയാ ശ്രീരാമൻ ,സരിതബിജു,ദിവ്യഗണേശ്,സജി സുന്ദർ, ഡോൺബോസ്കോ, സോഫിയ, യേശുദാസൻ സ്റ്റീഫൻ, ഷീമ ലെനിൻ, ജൂഡ് ജോർജ്, മിനി ജൂഡ് ,സി. പയസ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ ,ജറാൾഡ്,ഷെറിൻ ജോൺ ,ബി. എൻ. സൈജുരാജ് തുടങ്ങിയവർ പങ്കെടുത്തു.

മുംബെെയിൽ കെട്ടിടസമുച്ചയത്തിൽ തീപ്പിടിത്തം; ഒരു മരണം

മുംബൈ: മുംബൈയിലെ ലാൽബാഗിൽ കെട്ടിടസമുച്ചയത്തിൽ വൻതീപ്പിടിത്തം. നഗരത്തിലെ ആഡംബര പാർപ്പിട സമുച്ചയത്തിന്റെ 19-ാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. പതിനാല് ഫയർ എഞ്ചിനുകൾ എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. ഒരാൾ മരിച്ചതായാണ് റിപ്പോർട്ട്.

കെട്ടിടത്തിന്റെ പത്തൊൻപതാം നിലയിൽ നിന്ന് ഒരാൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ താഴേക്ക് വീഴുന്ന ദൃശ്യങ്ങൽ പുറത്തുവന്നിരുന്നു. ഉച്ചയ്ക്ക് 12.45 ഓടെയാണ് അരുൺ തിവാരി (30) എന്നയാളെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ ഇയാൾ മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. കിലോമീറ്ററുകളോളം കാണാവുന്ന രീതിയിൽ കറുത്ത പുക അന്തരീക്ഷത്തിലേക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്. മുംബൈ മേയർ കിഷോരി പെഡ്‌നെകറും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കുകയാണ്.