സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്

സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്. സമരം ചെയ്യുന്ന കാത്തലിക് സിറിയൻ ബാങ്ക് (സിഎസ്‍ബി) ജീവനക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചാണ് മറ്റു ബാങ്കുകളിലെ ജീവനക്കാരും പണിമുടക്കുന്നത്. സഹകരണ, ഗ്രാമീണ ബാങ്ക് ജീവനക്കാരടക്കം സമരത്തിൽ പങ്കുചേരും. ഇതോടെ സംസ്ഥാനത്തെ ബാങ്കിംഗ് രംഗം ഇന്ന് പൂർണമായും സ്തംഭിക്കും.

റിസർവ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, താത്ക്കാലിക നിയമനം നിർത്തലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സിഎസ്‍ബി ബാങ്ക് ജീവനക്കാർ സമരം നടത്തുന്നത്.

കാനഡ ആസ്ഥാനമായിട്ടുള്ള ഫെയർഫാക്സ് കമ്പനി സിഎസ്‍ബി ഏറ്റെടുത്തതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. മാനേജ്മെന്റ് നടപടികളിൽ പ്രതിഷേധിച്ച് മാസങ്ങളായി തുടരുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ചാണ് സംയുക്ത സമര സമിതിയുടെ സംസ്ഥാന വ്യാപക പണിമുടക്ക്. ഇന്ന് പണിമുടക്കും നാളെ നാലാം ശനിയാഴ്ചയും തുടർന്നു ഞായറാഴ്ചയും വരുന്നതോടെ മൂന്നു ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും.

മഴയില്‍ വീട് ഭാ​ഗികമായി തകര്‍ന്നു

കിളിമാനൂർ: ശക്തമായ മഴക്കൊപ്പം എത്തിയ കാറ്റിൽ നിർധന വീട്ടമ്മയുടെ വീട് തകർന്നു. ആൽത്തറമൂട് തണ്ണിക്കോണം സ്വദേശിനി സുശീലയുടെ കാട്ടിൽവീട് എന്ന വീടാണ് ഭാ​ഗികമായി തകർന്നത്. ബുധനാഴ്ച രാത്രിപെയ്ത മഴയിലാണ് വീട് തകർന്നത്. ഈ സമയം സുശീല വീട്ടിലുണ്ടായിരുന്നെങ്കിലും അടുക്കളഭാ​ഗം മാത്രം തകർന്നതിനാൽ ആളപായമുണ്ടായില്ല. ആകെയുള്ള കിടപ്പാടം തകർന്നതോടെ ഇനി അന്തിയുറങ്ങാൻ എവിടെ പോകുമെന്ന് അറിയാതെ വിഷമിക്കുകയാണ് സുശീല. ന​ഗരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജ് സുശീലയുടെ വീട്ടിലെത്തി പരിശോധന നടത്തി. റവന്യൂ അധികാരികളുമായി സംസാരിച്ച് നിർധന വീട്ടമ്മക്ക് നഷ്ടപരിഹാരം നല്കാനുള്ള ഇടപെടൽ നടത്തുമെന്ന് അബി ശ്രീരാജ് അറിയിച്ചു.

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

ആറ്റിങ്ങല്‍: മുദാക്കല്‍ ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റിന്റെ താല്കാലിക ഒഴിവുണ്ട്. പട്ടികജാതി വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ളതാണ് ഒഴിവ്. സംസ്ഥാനസാങ്കേതികപരീക്ഷാകണ്‍ട്രോളര്‍ അല്ലെങ്കില്‍ സാങ്കേതികവിദ്യാഭ്യാസബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് വിജയിച്ചവരാകണം അപേക്ഷകര്‍. സര്‍വ്വകലാശാലാബിരുദവും ഒരുവര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ വിജയിച്ചവരെയും പരിഗണിക്കും. പ്രായം 18 നും 33 നും മധ്യേ. അപേക്ഷകള്‍ 25 വരെ പഞ്ചായത്തോഫീസില്‍ സ്വീകരിക്കും. അഭിമുഖം 26 ന് രാവിലെ 11 ന്. വ്യക്തിവിവരപ്പട്ടിക, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസല്‍രേഖകള്‍ ഹാജരാക്കണം. ഫോണ്‍: 04702639035

എസ് സുലോചനാദേവി (60) നിര്യാതയായി

ആറ്റിങ്ങൽ പാലസ് റോഡിൽ കൃഷ്ണായനം (മൃഗാശുപത്രിക്ക് സമീപം) എം.ആർ.എ113 എ പരേതനായ കേശവൻനായരുടെ ഭാര്യ എസ് സുലോചനാദേവി (60) (റിട്ടയേർഡ് അധ്യാപിക ഗവ: ഹയർസെക്കന്ററി സ്കൂൾ, നാവായിക്കുളം ) നിര്യാതയായി. മകൾ ലക്ഷ്മി കെ എസ് നായർ (കെ.എസ്.എഫ്.ഇ ആറ്റിങ്ങൽ മെയിൻ ബ്രാഞ്ച് ) മരുമകൻ പ്രേംജിത്ത് പി.ജി (മാനേജർ ,ഫെഡറൽ ബാങ്ക് , ആറ്റിങ്ങൽ) സംസ്ക്കാരം നാളെ രാവിലെ ഒമ്പത് മണിക്ക് വീട്ടുവളപ്പിൽ.

ആറ്റിങ്ങൽ നഗരത്തിൽ 90 പേർ കൊവിഡ് ബാധിതർ

ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 90 പേരാണ് കൊവിഡ് ബാധിതർ. ഇതിൽ 79 പേർ ഹോം ഐസൊലേഷേനിലും, 9 പേർ ആശുപത്രിയിലും, 2 പേർ സി.എഫ്.എൽ.റ്റി.സി യിലും കഴിയുന്നു. ഇന്ന് നഗരത്തിൽ 13 പേർ രോഗമുക്തരായി. കൂടാതെ ഇന്ന് പട്ടണത്തിൽ പുതിയതായി 17 പേർക്ക് രോഗം സ്ഥിരീകരിച്ചു. നഗരത്തിൽ ഇതുവരെ 67 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കൂടാതെ വലിയകുന്ന് താലൂക്കാശുപത്രിയിൽ നിന്നും ആകെ 75 പേർ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. അതിൽ 46 പേർ നഗരസഭാ പരിധിയിൽ നിന്നുള്ളവരും 29 പേർ മറ്റ് പഞ്ചായത്തുകളിൽ നിന്നുള്ളവരാണെന്നും ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ അറിയിച്ചു.

*വാർഡിലെ കൊവിഡ് രോഗികളുടെ എണ്ണം*

വാർഡ് 1 ൽ 1 ആൾ
വാർഡ് 2 ൽ 0 പേർ
വാർഡ് 3 ൽ 4 പേർ
വാർഡ് 4 ൽ 0 പേർ
വാർഡ് 5 ൽ 4 പേർ
വാർഡ് 6 ൽ 1 ആൾ
വാർഡ്‌ 7 ൽ 1 ആൾ
വാർഡ് 8 ൽ 7 പേർ
വാർഡ് 9 ൽ 0 ആൾ
വാർഡ് 10 ൽ 1 പേർ
വാർഡ് 11 ൽ 6 പേർ
വാർഡ് 12 ൽ 1 ആൾ
വാർഡ് 13 ൽ 4 പേർ
വാർഡ് 14 ൽ 8 പേർ
വാർഡ് 15 ൽ 0 പേർ
വാർഡ് 16 ൽ 4 പേർ
വാർഡ് 17 ൽ 8 പേർ
വാർഡ് 18 ൽ 1 ആൾ
വാർഡ് 19 ൽ 4 പേർ
വാർഡ് 20 ൽ 0 പേർ
വാർഡ് 21 ൽ 3 പേർ
വാർഡ് 22 ൽ 0 പേർ
വാർഡ് 23 ൽ 9 പേർ
വാർഡ് 24 ൽ 3 പേർ
വാർഡ് 25 ൽ 2 പേർ
വാർഡ് 26 ൽ 4 പേർ
വാർഡ് 27 ൽ 3 പേർ
വാർഡ് 28 ൽ 0 പേർ
വാർഡ് 29 ൽ 3 പേർ
വാർഡ് 30 ൽ 3 പേർ
വാർഡ് 31 ൽ 5 പേർ