by admin | Oct 22, 2021 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
ആറ്റിങ്ങല്‍: പോളിടെക്നിക് പ്രവേശനത്തിന് സംസ്ഥാനതലത്തില്‍ റാങ്ക് പട്ടികയിലുള്ളവര്‍ക്ക് ആറ്റിങ്ങല്‍ ഗവ.പോളിടെക്നിക് കോളേജില്‍ 25 ന് സ്പോട്ട് അഡ്മിഷന് നടത്തുന്നു. ലാറ്റിന്‍കാത്തലിക്, ധീവര, ടെക്നിക്കല്സ്കൂള്, വി.എച്ച്.എസ്.ഇ (കമ്പ്യൂട്ടര്‍) സി.ആര്.പി.എഫ്, ഡിഫന്‍സ് പേഴ്സണ്‍ എന്നീ വിഭാഗങ്ങളിലുള്ളവര്‍ രാവിലെ 9 നും പത്തിനും ഇടയ്ക്കും റാങ്ക് പട്ടികയില്‍ ഒന്നുമുതല്‍ 7500 വരെയുള്ളവര്‍ 11-നും 12-നും ഇടയ്ക്കും 7501 മുതല്‍ 15,000 വരെയുള്ളവര്‍ 1 നും 2 നും ഇടയ്ക്കും 15001 മുതല്‍ 22000 വരെയുള്ളവര്‍ 3 നും 4 നും ഇടയ്ക്കും കോളേജിലെത്തി രജിസ്റ്റര്‍ ചെയ്യണം.









by admin | Oct 22, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങല്‍: വാട്ടര്‍ അതോറിറ്റിയുടെ വലിയുകന്നില് പ്രവര്‍ത്തിക്കുന്ന ജലശുദ്ധീകരണശാലയില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ 23 ന് (നാളെ) ആറ്റിങ്ങല്‍ നഗരസഭാപ്രദേശത്തും ചിറയിന്‍കീഴ്, കിഴുവിലം, അഴൂര്‍ എന്നീ പഞ്ചായത്തുകളിലേയ്ക്കുമുള്ള ജലവിതരണം മുടങ്ങും.








by admin | Oct 22, 2021 | മരണം
ആറ്റിങ്ങല്‍: അയിലം ജി.ജി.ഭവനില്‍ ബി.ഗോപാലകൃഷ്ണന് (65) അന്തരിച്ചു.
ഭാര്യ: ഗിരിജ
മക്കള്‍: അശ്വതി, അരുണ്‍, ആശ
മരുമക്കള്‍: ബൈജു, സന്ധ്യ, ബിജു
by admin | Oct 22, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഗവ.കോളേജില്‍ കേരള സര്‍വ്വകലാശാലയുടെ തുടര്‍വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്സിന് സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര് കോളേജുമായി ബന്ധപ്പെടണം. വിവരങ്ങള്‍ക്ക് 8129418236, 9495476495








by admin | Oct 22, 2021 | Latest News, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: രാജ്യത്ത് 15,786 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രോഗബാധിതരുടെ എണ്ണം 3,41,43,236 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 24 മണിക്കൂറിനിടെ 231 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണനിരക്ക് 4,53,042 ആയി.
നിലവില്‍ 1,75,745 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 232 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 18,641 പേര് കഴിഞ്ഞ ദിവസം രോഗമുക്തരായി. ഇതോടെ 3,35,14,449 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. 98.16 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇപ്പോള്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. 8,733 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 118 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. വാക്സിന് യജ്ഞത്തിന്റെ ഭാഗമായി രാജ്യത്ത് 100.58 കോടിയാളുകള്‍ കുത്തിവയ്പ്പ് എടുത്തു.








Recent Comments