by admin | Oct 21, 2021 | Latest News
കല്ലമ്പലം : കെടിസിടി ആശുപത്രിയിൽ അസ്ഥി ക്ഷയരോഗ ദിനാചരണം കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു. ചെയർമാൻ ഡോ. പി ജെ നഹാസ് ഉദ്ഘാടനം ചെയ്തു. കെ ടി സി ടി കൺവീനർ എം എസ് ഷെഫീർ അധ്യക്ഷനായിരുന്നു.

സൗജന്യ അസ്ഥിരോഗനിർണ്ണയ ക്യാമ്പിൽ ഇരുന്നൂറോളംപേർ പങ്കെടുത്തു.ക്യാമ്പിൽ പങ്കെടുത്ത അഞ്ച് പേർക്ക് പൂർണ്ണമായും സൗജന്യമായി അസ്ഥിരോഗ ശസ്ത്രക്രിയ ചെയ്തുകൊടുക്കും. കെടിസിടി ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം മേധാവി ഡോ.സാബു മുഹമ്മദ് നൈന ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഡോ. ബിജോ പോൾ, ഡോ. തോമസ് മാനുവൽ, ഡോ. ലിജൂ വർഗീസ്, ഡോ. ജോർജ് ജേക്കബ്, രാഖി രാജേഷ്, ഷൈലാനന്ദിനി, പി എസ് നിമി , ആർ ഷെമീന, ഷജിം വാറുവിള, ഷൈലാബുദ്ദീൻ, ജി എസ് ഗോപൻ, നൈഫ, ഇ അസീജ തുടങ്ങിയവർ സംസാരിച്ചു.







by admin | Oct 21, 2021 | Latest News, ജില്ലാ വാർത്ത
അഴൂർ: പെരുങ്ങുഴി അൽ ഹുദാ ഇസ്ലാമിക് അസോസിയേഷൻ 2021 ലെ നബിദിന പരിപാടികളുടെ സമാപന സമ്മേളനം അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ അനിൽ ഉദ്ഘാടനം ചെയ്തു. അഴൂർ പഞ്ചായത്തിലെ മികച്ച സാമൂഹ്യ പ്രവർത്തകന് അൽ ഹുദാ ഇസ്ലാമിക് അസോസിയേഷൻ നൽകുന്ന പ്രഥമ അൽ ഹുദാ അവാർഡ് ചടങ്ങിൽ വെച്ച് അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അൽ ഹുദാ ട്രഷറർ എം നിസാമിന് നൽകി ആദരിച്ചു.നബിദിന പരിപാടികളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണവും, പ്രദേശത്തെ ഇരുപത്തിമൂന്ന് കുടുംബാഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണവും നൂറ്റമ്പത് വീടുകളിൽ അന്നദാനവും നൽകി.

അൽഹുദാ ഇസ്ലാമിക് അസോസിയേഷൻ പ്രസിഡൻറ് എ റഹീം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം ജലാലുദ്ദീൻ സ്വാഗതവും പ്പറഞ്ഞു.വാർഡ് മെമ്പർ കെ എസ് അനിൽ നാഗർ നട, ആർ നൗഷാദ്, എ ആർ നിസാർ, എം സൈനുല്ലാബ്ദീൻ, നാസർ എ ആർ മുട്ടപ്പലo എന്നിവർ പങ്കെടുത്തു.അഷറഫ് നന്ദിയും രേഖപ്പെടുത്തി.







by admin | Oct 21, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1434, തിരുവനന്തപുരം 1102, തൃശൂര്‍ 1031, കോഴിക്കോട് 717, കോട്ടയം 659, കൊല്ലം 580, പത്തനംതിട്ട 533, കണ്ണൂര്‍ 500, മലപ്പുറം 499, പാലക്കാട് 439, ഇടുക്കി 417, ആലപ്പുഴ 369, വയനാട് 288, കാസര്‍ഗോഡ് 165 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 86,303 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,86,888 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,77,907 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8981. പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 667 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 81,496 കോവിഡ് കേസുകളില്‍, 9.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 27,202 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 31 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8308 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 326 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 68 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9855 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1531, കൊല്ലം 564, പത്തനംതിട്ട 586, ആലപ്പുഴ 635, കോട്ടയം 673, ഇടുക്കി 386, എറണാകുളം 1072, തൃശൂര്‍ 1181, പാലക്കാട് 602, മലപ്പുറം 685, കോഴിക്കോട് 827, വയനാട് 253, കണ്ണൂര്‍ 661, കാസര്‍ഗോഡ് 199 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 81,496 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 47,79,228 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്
· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.17 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,51,52,430), 47.03 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,25,59,913) നല്‍കി.
· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,56,384)
· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 8733 പുതിയ രോഗികളില്‍ 7336 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 2105 പേര്‍ ഒരു ഡോസ് വാക്‌സിനും 2974 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 2257 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.
· ഒക്‌ടോബര്‍ 13 മുതല്‍ 19 വരെയുള്ള കാലയളവില്‍, ശരാശരി 93,338 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 11,807 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 17 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 16%, 13%, 32%, 12%, 13%, 20% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.
by admin | Oct 21, 2021 | മരണം
കൂന്തള്ളൂർ ചിറയിൽ വീട്ടിൽ കെ സരോജിനിയമ്മ (95) അന്തരിച്ചു. ഭർത്താവ്: പരേതനായ തങ്കപ്പൻ പിള്ള. മകൾ: വസന്തകുമാരി (റിട്ട.വി.എസ്.എസ്.സി). മരുമകൻ: പരേതനായ സദാശിവൻ പിള്ള.
by admin | Oct 21, 2021 | Latest News
വെമ്പായം: പ്രഭാത സവാരിക്കിറങ്ങി കാണാതായ വെമ്പായം നെടുവേലി സ്വദേശി സജീവ് (47) നെയാണ് വീടിനു സമീപത്തെ റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പതിവു സമയത്തും സജീവ് വീട്ടിലെത്താത്തതിനെ തുടർന്നാണ് ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തിയത്. പത്തു മണിയോടെ വീടിനു സമീപത്തെ റബ്ബർ കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴുത്തിൽ വയറിംഗിനുപയോഗിക്കുന്ന നിരവധി റ്റാഗുകൾ ചുറ്റിയിരുന്നു. കണ്ണാടി വച്ച നിലയിൽ മലർന്നാണ് മൃതദേഹം കിടന്നിരുന്നത്. ഇയാളുടെ ഫോൺ കണ്ടെത്തിയിട്ടില്ല. കൊലപാതകമാണെന്ന നിഗമനത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു. ടൈൽ കമ്പനിയിൽ ജനറൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു സജീവ്.
ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. റൂറൽ എസ്പിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് – ആറ്റിങ്ങൽ Dysp മാരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.
Recent Comments