by admin | Oct 21, 2021 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കെൽട്രോണിന്റെ നോളജ് സർവീസ് ഗ്രൂപ്പ് നടത്തുന്ന 400 മണിക്കൂർ ദൈർഘ്യമുള്ള മെഡിക്കൽ കോഡിംഗ് (CPC Prep Program) കോഴ്സിൽ അപേക്ഷ ക്ഷണിച്ചു. ബിരുദം അല്ലെങ്കിൽ മെഡിക്കൽ/ പാരാമെഡിക്കൽ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ പ്രവൃത്തിപരിചയം വേണം. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9567777444, 0471 2337450.








by admin | Oct 21, 2021 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നടത്തുന്ന ആറ് മാസ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിനുള്ള അപേക്ഷയുടെ മാതൃകയും പ്രോസ്‌പെക്ടസും www.statelibrary.kerala.gov.in ൽ ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷകൾ നവംബർ 20ന് വൈകിട്ട് 5നകം സ്റ്റേറ്റ് ലൈബ്രേറിയൻ, സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി, പാളയം, വികാസ്ഭവൻ. പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. എസ്.എസ്.എൽ.സിയോ തത്തുല്യമായ പരീക്ഷയോ പാസ്സായിട്ടുള്ളവർക്ക് കോഴ്‌സിന് അപേക്ഷിക്കാം. വിശദവിവരങ്ങൾ 9633551419 നമ്പറിൽ വാട്‌സ് ആപ്പിൽ ലഭിക്കും.








by admin | Oct 21, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 21) 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യം മുന്‍ നിര്‍ത്തി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.








by admin | Oct 21, 2021 | മരണം
ചിറയിൻകീഴ്: ചിറയിൻകീഴ് പുരവൂർ ശ്രീഭവനത്തിൽ ശ്രീദേവി.ജി (56) നിര്യാതയായി. ഭർത്താവ് : വസന്തൻ. മക്കൾ:ശ്രീദേവ്, ശ്രീക്കുട്ടി, ലക്ഷ്മിശ്രീ. മരുമക്കൾ:രമേശ്, നീതു.
by admin | Oct 21, 2021 | Latest News, ജില്ലാ വാർത്ത
നഗരൂർ ജംഗ്ക്ഷനിൽ പ്രവർത്തിക്കുന്ന ബേക്കറിയിലും സമീപത്തുള്ള ഹോട്ടലിലുമാണ് ഇന്നലെ അർദ്ധരാത്രിയോടെ മോഷണം നടന്നത്. ഇരു കടകളിൽ നിന്നുമായി അര ലക്ഷം രൂപ നഷ്ടപ്പെട്ടതായി ഉടമകൾ അറിയിച്ചു. ഇന്നലെ രാത്രി പെയ്ത ശക്തമായ മഴ സമയത്തായിരിക്കും മോഷണം നടന്നതെന്ന അനുമാനത്തിലാണ് വ്യാപാരികൾ.
ജംഗ്ക്ഷനിലുള്ള പി.കെ.എച്ച് ബേക്കറിയുടെ പുറകുവശത്തെ കതക് പൊളിച്ചാണ് മോഷ്ടാവ് ഉള്ളിൽ കടന്നിരിക്കുന്നത്. ഇവിടെ നിന്ന് പണവും മറ്റും അപഹരിച്ചശേഷം സി.സി.ടി.വി ക്യാമറയുടെ ഹാർഡ് ഡിസ്ക് ഊരി എടുത്തു കൊണ്ട് പോവുകയായിരുന്നു. ഈ കടയുടെ അടുത്ത് തന്നെ പ്രവർത്തിക്കുന്ന ഹാജ ഹോട്ടലിൻ്റെ ബാത്ത് റൂം ഗ്രിൽ പൊളിച്ചാണ് മോഷ്ടാക്കൾ ഉള്ളിൽ കടന്ന്. ഇവിടത്തെ ക്യാഷ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണവും ഒരു ചരിറ്റബിൾ സൊസൈറ്റി സ്ഥാപിച്ചിരുന്ന പെട്ടിയിലെ പണവുമാണ് അപഹരിച്ചത്.

ഉടമസ്ഥർ രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടൻ തന്നെ ഇവർ നഗരൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. നഗരൂർ എസ്.എച്ച്.ഒ ഷിജുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മോഷ്ടാക്കൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി.







Recent Comments