by admin | Oct 21, 2021 | Latest News, ജില്ലാ വാർത്ത
ന്യൂഡൽഹി: വാക്സിനേഷനിൽ 100 കോടിയെന്ന ചരിത്ര നിമിഷത്തിനരികെ ഇന്ത്യ. രാജ്യത്ത് വിതരണം ചെയ്ത ആകെ വാക്സീൻ ഡോസ് ഇന്ന് 100 കോടി കടക്കും. ഒന്‍പത് മാസത്തിനുള്ളിൽ ആണ് നൂറ് കോടി ഡോസ് വാക്സീൻ വിതരണം ചെയ്യാൻ ഇന്ത്യക്ക് സാധിച്ചത്. ചരിത്രം കുറിക്കുന്ന സാഹചര്യത്തിൽ ആഘോഷ പരിപാടികൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ചെങ്കോട്ടയിൽ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്തും.

വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലുകളിലും 100 കോടി ഡോസ് വാക്സീൻ മറികടന്നത് സംബന്ധിച്ച പ്രഖ്യാപനവും നടത്തും. രാജ്യത്ത് ഇതുവരെ 99.84 കോടി ഡോസാണ് വിതരണം ചെയ്തത്. ഇതിൽ 70.68 കോടി പേർക്ക് ആദ്യ ഡോസ് നൽകാനായി. 29.15 കോടി പേർക്കാണ് ഇതു വരെ രണ്ട് ഡോസ് വാക്സീൻ നൽകിയത്.







by admin | Oct 20, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 85 പേരാണ് കൊവിഡ് ബാധിതർ. ഇതിൽ 73 പേർ ഹോം ഐസൊലേഷേനിലും, 10 പേർ ആശുപത്രിയിലും, 2
പേർ സി.എഫ്.എൽ.റ്റി.സി യിലും കഴിയുന്നു. ഇന്ന് നഗരത്തിൽ 15 പേർ രോഗമുക്തരായി. കൂടാതെ ഇന്ന് പട്ടണത്തിൽ പുതിയതായി 6 പേർക്ക് രോഗം സ്ഥിരീകരിച്ചു. നഗരത്തിൽ ഇതുവരെ 67 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കൂടാതെ വലിയകുന്ന് താലൂക്കാശുപത്രിയിൽ നിന്നും ആകെ 183 പേർ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. അതിൽ 90 പേർ നഗരസഭാ പരിധിയിൽ നിന്നുള്ളവരും 93 പേർ മറ്റ് പഞ്ചായത്തുകളിൽ നിന്നുള്ളവരാണെന്നും ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ അറിയിച്ചു.
*വാർഡിലെ കൊവിഡ് രോഗികളുടെ എണ്ണം*
വാർഡ് 1 ൽ 1 ആൾ
വാർഡ് 2 ൽ 0 പേർ
വാർഡ് 3 ൽ 5 പേർ
വാർഡ് 4 ൽ 0 പേർ
വാർഡ് 5 ൽ 2 പേർ
വാർഡ് 6 ൽ 1 ആൾ
വാർഡ് 7 ൽ 1 ആൾ
വാർഡ് 8 ൽ 7 പേർ
വാർഡ് 9 ൽ 0 പേർ
വാർഡ് 10 ൽ 2 പേർ
വാർഡ് 11 ൽ 4 പേർ
വാർഡ് 12 ൽ 1 ആൾ
വാർഡ് 13 ൽ 3 പേർ
വാർഡ് 14 ൽ 5 പേർ
വാർഡ് 15 ൽ 0 പേർ
വാർഡ് 16 ൽ 5 പേർ
വാർഡ് 17 ൽ 9 പേർ
വാർഡ് 18 ൽ 1 ആൾ
വാർഡ് 19 ൽ 2 പേർ
വാർഡ് 20 ൽ 0 പേർ
വാർഡ് 21 ൽ 2 പേർ
വാർഡ് 22 ൽ 1 ആൾ
വാർഡ് 23 ൽ 10 പേർ
വാർഡ് 24 ൽ 3 പേർ
വാർഡ് 25 ൽ 2 പേർ
വാർഡ് 26 ൽ 0 പേർ
വാർഡ് 27 ൽ 3 പേർ
വാർഡ് 28 ൽ 3 പേർ
വാർഡ് 29 ൽ 5 പേർ
വാർഡ് 30 ൽ 2 പേർ
വാർഡ് 31 ൽ 5 പേർ
by admin | Oct 20, 2021 | Latest News, ജില്ലാ വാർത്ത
പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ കുടിവെള്ളം എത്തിക്കുക എന്ന ഉദ്ദേശത്തോടു കൂടി, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പള്ളിക്കൽ ജംഗ്ഷനിൽ സ്ഥാപിതമായ വാട്ടർ എ.റ്റി.എം.മിൻ്റെ ഉത്ഘാടനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബി.പി.മുരളി ഉത്ഘാടനം ചെയ്തു. രണ്ടു രൂപ നിരക്കിൽ കുടിവെള്ളം സാധാരണ ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അദ്ധ്യക്ഷയായിരുന്നു. ഡിവിഷൻ മെമ്പർ അഫ്സൽ എസ്.ആർ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ, വൈസ് പ്രസിഡൻ്റ് ശ്രീജ ഉണ്ണികൃഷ്ണൻ, എ.നിഹാസ്, ബൻഷാ ബഷീർ, ജിഹാദ്, സജി കുമാർ, ദീപ.ഡി. , സരളമ്മ, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് എസ്.നിസ്സാം . ലോക്കൽ കമ്മിറ്റി സെക്രട്ടറി സജീബ് ഹാഷിം , ഗ്രാമ പഞ്ചായത്ത് മെമ്പറൻമാർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, തുടങ്ങിയവർ പങ്കെടുത്തു.
by admin | Oct 20, 2021 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി തിളങ്ങിയ എസ് നിരഞ്ചനെ എല്ലാവരും അറിഞ്ഞു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത കാസിമിന്റെ കടൽ എന്ന തന്റെ രണ്ടാമത്തെ ചിലച്ചിത്രത്തിൽ ബിലാൽ എന്ന ബാലന്റെ വേഷം തകർത്താടി സംസ്ഥാന ചലച്ചിത്രപുരസ്കാരം നാവായിക്കുളം വെട്ടിയറ എന്ന കൊച്ചുഗ്രാമത്തിലേക്ക് എത്തിച്ച നിരഞ്ചന്റെ വെള്ളിത്തിരയ്ക്ക് പിറകിലെ ജീവിതം അധികമാർക്കും അറിയില്ലായിരുന്നു. സ്വന്തമായി ഒരു വീടെന്ന് പറയാൻ നിരഞ്ചനും കുടുംബത്തിനും ഒന്ന് ഇല്ല. താൽകാലികമായി ഷീറ്റ് മറച്ച ഒരു ഒറ്റമുറി ഷെഡും അടുക്കളയും മാത്രം. ഈ വീട്ടിലാണ് നിരഞ്ചനും സഹോദരി ഡിഗ്രി വിദ്യാർത്ഥിനിയും കൂലിപ്പണിക്കാരായ മാതാപിതാക്കളും കഴിഞ്ഞുവന്നത്. മാതാപിതാക്കൾ അന്നത്തിനുള്ള വകയ്ക്കായി കഷ്ടപ്പെടുമ്പോഴും നിരഞ്ചനിലെ കലാകാരൻ ഉയരങ്ങൾ താണ്ടാൻ വെമ്പുകയായിരുന്നു. മികച്ച ഒരു ഫുട്ബോളർ കൂടിയായ നിരഞ്ചന് തനിക്ക് സഹോദരിക്കും മാതാപിതാക്കൾക്കും മഴയും വെയിലുമേൽക്കാതെ അന്തിയുറങ്ങാൻ സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീട് വേണം എന്ന സ്വപ്നത്തിന്റെ പിറകെയാണ്. അഭിനയിച്ച് വലിയ ആളായി എല്ലാം നേടണമെന്ന നിരഞ്ചന്റെ ആഗ്രഹത്തിന് എല്ലാ പിന്തുണയുമായി സിപിഐ എം നിയന്ത്രണത്തിലുള്ള കെ എം ജയദേവൻ മാസ്റ്റർ സൊസൈറ്റി രംഗത്തെത്തി. നിരഞ്ജനെ അനുമോദിക്കാനായാണ് സൊസൈറ്റി പ്രവർത്തകർ എത്തിയത്. നിരഞ്ചന് സൊസൈറ്റിയുടെ ഉപഹാരം കൈമാറിക്കൊണ്ട് പ്രസിഡന്റ് മടവൂർ അനിൽ നിരഞ്ചന് വീട് സൊസൈറ്റി നിർമ്മിച്ച് നല്കുമെന്ന് അറിയിക്കുകയായിരുന്നു. നിരഞ്ചനും കുടുംബത്തിനും താമസിക്കാൻ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ വീടായിരിക്കും സൊസൈറ്റി നിർമ്മിച്ച് നല്കുന്നത്. ഇതിനായുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും പ്രസിഡന്റ് മടവൂർ അനിൽ അറിയിച്ചു. ചടങ്ങി്ൽ സൊസൈറ്റി വൈസ് പ്രസിഡന്റ് എസ് ജയചന്ദ്രൻ, സെക്രട്ടറി എം ഷാജഹാൻ, ട്രഷറർ എസ് രഘുനാഥൻ,സിപിഐ എം ഏരിയാകമ്മറ്റിയംഗങ്ങളായ ജി വിജയകുമാർ, ജി രാജു, ലോക്കൽ സെക്രട്ടറി എൻ രവീന്ദ്രനുണ്ണിത്താൻ, ഹജീർ, ദിലീപ് കുമാര്, രാമചന്ദ്രകുറുപ്പ് തുടങ്ങിയവർ സംബന്ധിച്ചു. നിലവിൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ രണ്ടു കുടുംബങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങളുമുള്ള വീട് നിർമ്മിച്ച് താക്കോൽ കൈമാറി. സൊസൈറ്റിയുടെ മൂന്നാമത്തെ വീടായാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് എസ് നിരഞ്ചന് വീടൊരുക്കുന്നത്.
by admin | Oct 20, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2012, തിരുവനന്തപുരം 1700, തൃശൂര്‍ 1168, കോഴിക്കോട് 996, കോട്ടയം 848, കൊല്ലം 846, മലപ്പുറം 656, ആലപ്പുഴ 625, കണ്ണൂര്‍ 531, ഇടുക്കി 439, പത്തനംതിട്ട 427, പാലക്കാട് 415, വയനാട് 328, കാസര്‍ഗോഡ് 159 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 94,151 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,89,666 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,80,038 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9628 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 707 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 82,738 കോവിഡ് കേസുകളില്‍, 9.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 82 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 27,084 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 41 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,689 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 348 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8592 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1085, കൊല്ലം 470, പത്തനംതിട്ട 418, ആലപ്പുഴ 660, കോട്ടയം 858, ഇടുക്കി 806, എറണാകുളം 593, തൃശൂര്‍ 1137, പാലക്കാട് 662, മലപ്പുറം 631, കോഴിക്കോട് 433, വയനാട് 309, കണ്ണൂര്‍ 313, കാസര്‍ഗോഡ് 217 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 82,738 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 47,69,373 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്
· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.08 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,51,26,813), 46.50 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,24,18,684) നല്‍കി.
· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,51,711)
· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 11,150 പുതിയ രോഗികളില്‍ 9456 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 2842 പേര്‍ ഒരു ഡോസ് വാക്‌സിനും 3669 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 2945 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.
· ഒക്‌ടോബര്‍ 13 മുതല്‍ 19 വരെയുള്ള കാലയളവില്‍, ശരാശരി 93,338 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 11,807 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 17 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 16%, 13%, 32%, 12%, 13%, 20% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.
Recent Comments