by admin | Oct 20, 2021 | Latest News, ജില്ലാ വാർത്ത
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഹൈക്കോടതിയുടെ നിർദ്ദേശാനുസരണം ജീവനക്കാരുടെ സംഘടന പ്രവർത്തനത്തിന്റെ ഭാഗമായി ഒരു അംഗീകൃത സംഘടന മാത്രമേ പാടുള്ളു എന്നതിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന നാലാമത് തെരഞ്ഞെടുപ്പ് ഒക്ടോബർ 28 ആം തീയതി നടക്കുന്നു.
20 പോളിംഗ് ബൂത്തുകളിലായി നടക്കുന്ന വോട്ടിങ്ങിലൂടെയാണ് അംഗീകൃത സംഘടനയെ തെരെഞ്ഞെടുക്കുന്നത്. ഇതിന്റെ പ്രചരണാർത്ഥം തിരുവാറാട്ട്കാവ് ദേവസ്വം മേൽശാന്തി മാധവൻ പോറ്റി രചിച്ച് വൃന്ദാവനം പാർത്ഥസാരഥി ആലപിച്ച പാട്ടിന്റെ സി.ഡി മാധവൻ പോറ്റി തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ഉപരക്ഷാധികാരി ശശികുമാറിന് നൽകി പ്രകാശന കർമം നിർവഹിച്ചു.








by admin | Oct 20, 2021 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഗവ.പോളിടെക്നിക്ക് കോളേജിൽ തുടർ വിദ്യാഭ്യാസകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഉടൻ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സായ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ (DCA) കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
വിദ്യാഭ്യാസ യോഗ്യത SSLC. അപേക്ഷാഫോറവും വിശദവിവരങ്ങളും പോളിടെക്നിക്കിലെ തുടർവിദ്യാഭ്യാസ കേന്ദ്രത്തിലെ ഓഫീസിൽ നിന്നും ലഭിക്കും. അവസാന തീയതി 29/10/2011. അപേക്ഷിക്കേണ്ട അവസാന തീയതി 29/10/2021.
ഫോൺ: 9495441971, 9895039453








by admin | Oct 20, 2021 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള മത്സരപരീക്ഷകളിൽ വിദ്യാർത്ഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വവികസനം, കമ്മ്യൂണിക്കേഷൻ, സാമൂഹിക പരിജ്ഞാനം, കരിയർ വികസനം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ മേഖലകളിൽ സൈബർശ്രീ സിഡിറ്റ് പരിശീലനം നൽകും.

മൂന്നു മാസത്തെ സൗജന്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പ്രതിമാസം 1,000 രൂപ സ്റ്റൈപെന്റായി ലഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം മൂന്നു വർഷ ഡിപ്ലോമ/ എൻജിനിയറിങ് പാസായവർക്കും കോഴ്‌സ് പൂർത്തീകരിച്ചവർക്കും അവസരം ലഭിക്കും. പ്രായപരിധി 18നും 26നും മദ്ധ്യേ.

വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപേക്ഷയ്‌ക്കൊപ്പം സൈബർശ്രീ സെന്റർ, സി-ഡിറ്റ്, അംബേദ്കർ ഭവൻ, മണ്ണന്തല പി.ഒ, തിരുവനന്തപുരം – 695 015 എന്ന വിലാസത്തിലോ cybersricdit@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ഒക്‌ടോബർ 30 നകം അയയ്ക്കണം. അപേക്ഷകൾ www.cybersri.org യിൽ ലഭ്യമാണ്. ഫോൺ: 0471-2933944, 9947692219, 9447401523.






by admin | Oct 20, 2021 | Latest News, ജില്ലാ വാർത്ത
കെ.എസ്.ആർ.ടി.സി സിവിൽ വിഭാഗം മേധാവി ചീഫ് എൻജിനിയർ ആർ. ഇന്ദുവിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. കെ.എസ്.ആർ.ടി.സി എറണാകുളം ഡിപ്പോയിലെ കാരയ്ക്കാമുറി അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കിന്റെയും ഗ്യാരേജിന്റെയും നിർമ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേടിനും ഹരിപ്പാട്, തൊടുപുഴ, കണ്ണൂർ, ചെങ്ങന്നൂർ, മൂവാറ്റുപുഴ എന്നീ ഡിപ്പോകളുടെ നിർമ്മാണം സംബന്ധിച്ച നടപടി ക്രമങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തുകയും കരാറുകാരെ വഴിവിട്ട് സഹായിക്കുകയും ചെയ്തതിനുമാണ് നടപടിയെന്ന് മന്ത്രി അറിയിച്ചു.








by admin | Oct 20, 2021 | Latest News, ജില്ലാ വാർത്ത
സംസ്ഥാനത്തെ 120 റോഡുകളുടെ നവീകരണത്തിനായി പിഎംജിഎസ്വൈ പദ്ധതിയിലൂടെ 378.98 കോടി രൂപ അനുവദിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. 567.79 കിലോമീറ്റർ നീളമുള്ള റോഡുകളുടെ നവീകരണത്തിന് 224.38 കോടി രൂപ കേന്ദ്ര സർക്കാർ വിഹിതവും 154.60 കോടി രൂപ സംസ്ഥാന സർക്കാർ വിഹിതവും ആണ്.

പിഎംജിഎസ്വൈ മൂന്നാംഘട്ടത്തിന്റെ മാർഗനിർദേശ പ്രകാരം റോഡിന്റെ ഡിസൈൻ ലൈഫ് പത്തു വർഷമാണെന്നും ആദ്യത്തെ അഞ്ചു വർഷത്തെ ഡിഫെക്ട് ലയബിലിറ്റി പിരീഡ് (ഡിഎൽപി) കോൺട്രാക്ടർ തന്നെ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. മൊത്തം നിർമാണ ചിലവിന്റെ 9 ശതമാനം അഞ്ചുവർഷ ഡിഎൽപി ക്ക് വേണ്ടി നീക്കി വെക്കും. റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 33.67 കോടി രൂപയുടെ ഡിഎൽപി മെയിന്റനൻസ് കോസ്റ്റും 75.85 കോടി രൂപ പ്രതീക്ഷിത പുനരുജ്ജീവന തുകയായും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.







Recent Comments