ഹരികുമാർ സി (61) അന്തരിച്ചു
ചിറയിൻകീഴ് ആൽത്തറമൂട് ഗോകുലത്തിൽ ഹരികുമാർ സി (വിജയൻ, 61) അന്തരിച്ചു. ആറ്റിങ്ങൽ കോളേജ് ഓഫ് ഇംഗ്ലീഷ്, മഹാരാജാസ് തുടങ്ങിയ സ്ഥാപനങ്ങളിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു.
ചിറയിൻകീഴ് ആൽത്തറമൂട് ഗോകുലത്തിൽ ഹരികുമാർ സി (വിജയൻ, 61) അന്തരിച്ചു. ആറ്റിങ്ങൽ കോളേജ് ഓഫ് ഇംഗ്ലീഷ്, മഹാരാജാസ് തുടങ്ങിയ സ്ഥാപനങ്ങളിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു.
കോഴിക്കോട്: വിനോദ സഞ്ചാര കേന്ദ്രം കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കോഴിക്കോട് തൊട്ടില്‍പ്പാലത്താണ് സംഭവം. കേസില്‍ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സുഹൃത്തായ യുവാവാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയത്. വിനോദസഞ്ചാര കേന്ദ്രത്തിലെത്തിച്ച് ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം സുഹൃത്തും ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. പീഡന വിവരം പുറത്ത് അറിയിച്ചാല്‍ കൊന്നുകളയുമെന്ന് യുവാക്കള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ഇവര്‍ പെണ്‍കുട്ടിയെ അവരുടെ ബന്ധുവീടിന് സമീപം കൊണ്ടെത്തിച്ച ശേഷം രക്ഷപ്പെടുകയും ചെയ്തു.

മൂന്ന് കായക്കൊടി സ്വദേശികളേയും ഒരു കുറ്റ്യാടി സ്വദേശിയേയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. അടുത്തിടെ ഇത് മൂന്നാം തവണയാണ് കോഴിക്കോട് ജില്ലയില്‍ കൂട്ട ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.






ആറ്റിങ്ങൽ: മൂന്നുമുക്ക് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന എം.എസ്.എം.ഇ സൗജന്യ പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ നിർവ്വഹിച്ചു. പിന്നോക്ക വിഭാഗത്തിലുള്ള 18 വയസു മുതൽ 45 വയസു വരെ പ്രായമുള്ള ഉദ്യോഗാർത്ഥികളാണ് ഈ പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നത്. കമ്പ്യൂട്ടർ ഹാർഡ്‌വേർ ആൻഡ് നെറ്റ്‌വർക്കിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നീ കോഴ്സുകൾക്കാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. രെജിസ്ടർ ചെയ്ത 85 പേരിൽ അർഹാരായ 55 പിന്നോക്ക വിഭാഗ ഉദ്യോഗാർത്ഥികളെയാണ് 3 മാസത്തെ സൗജന്യ പരിശീലനത്തിനായി തിരഞ്ഞെടുത്തത്. പഠനം പൂർത്തിയാകുന്ന മുറക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 3000 രൂപ സ്റ്റൈഫന്റും ഇവർക്ക് ലഭ്യമാവും.

2020 ജനുവരിയിൽ ആരംഭിച്ച ഈ സ്ഥാപനത്തിൽ നിന്നും വിവിധ മേഖലയിൽ നിന്നുള്ള 150 ൽ അധികം പേരാണ് സങ്കേതിക പരിജ്ഞാനം നേടിയിട്ടുള്ളത്. ബാംബു, ഹാൻഡ്ലൂം കാർപ്പറ്റ് തുടങ്ങി പ്രാധാന്യമുള്ള പത്തോളം സംരഭങ്ങൾ ഈ സ്ഥാപനത്തിലൂടെ അർഹരായ പഠിതാക്കളിൽ എത്തിക്കാൻ സാധിച്ചു. ക്ലാസ് റൂം പഠനത്തിന് പുറമെ ഓൺലൈൻ വിദ്യാഭ്യാസവും ഇവിടെ നിന്ന് നൽകി വരുന്നു. സ്ഥാപനത്തിൽ വച്ച് നടന്ന ചടങ്ങിൽ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, സൂപ്പർവൈസർ കീർത്തി, സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങളായ കോതണ്ടപാണി, ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു.







തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളിയായ യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖ പ്രസവം. മധ്യപ്രദേശ് ലംസാര സ്വദേശിയും ഇടുക്കി രാജാക്കാട് ആനപ്പാറ താമസവുമായ ടീകാമിന്റെ ഭാര്യ ഹേമാവതി (31) ആണ് ആംബുലന്‍സിനുള്ളില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. അടിമാലി താലൂക്ക് ആശുപത്രിയില്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കൃത്യമായ ഇടപെടലിലൂടെ അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിച്ച കനിവ് 108 ആംബുലന്‍സ് ജീവനക്കാരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ചൊവ്വാഴ്ച രാത്രി 10.30നാണ് സംഭവം. ഹേമാവതിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പ്രദേശത്തെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ ബന്ധപ്പെടുകയും തുടര്‍ന്ന് ഇവര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയുമായിരുന്നു. കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദേശാനുസരണം ഉടന്‍ തന്നെ രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ആഷ്‌ലി ജോസഫ്, പൈലറ്റ് മോന്‍സന്‍ പി സണ്ണി എന്നിവര്‍ സ്ഥലത്തേക്ക് തിരിച്ചു. സ്ഥലത്തെത്തി എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ആഷ്‌ലി ജോസഫ് നടത്തിയ പരിശോധനയില്‍ ഹേമാവതി തീരെ അവശയാണെന്നും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്നും മനസിലാക്കി. തുടര്‍ന്ന് ഇതിനു വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുകയും ഹേമാവതിയെ ആംബുലന്‍സിലേക്ക് മാറ്റുകയും ചെയ്തു.

അടിമാലി താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ രാജാക്കാട് എത്തുമ്പോഴേക്കും ഹേമാവതിയുടെ ആരോഗ്യനില കൂടുതല്‍ വഷളാകുകയും തുടര്‍ന്ന് സമീപത്ത് കണ്ട ഒരു ക്ലിനിക്കിലേക്ക് ആംബുലന്‍സ് കയറ്റുകയും ചെയ്തു. എന്നാല്‍ ഡോക്ടര്‍ എത്തുന്നതിന് മുന്‍പ് തന്നെ ആംബുലന്‍സിനുള്ളില്‍ വെച്ച് 11 മണിയോടെ ആഷ്‌ലിയുടെ പരിചരണത്തില്‍ ഹേമാവതി കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ ഡോ. ജയചന്ദ്രന്‍ അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഉടന്‍ തന്നെ ഇരുവരെയും അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആഷ്‌ലിയുടെ പരിചരണത്തില്‍ കനിവ് 108 ആംബുലന്‍സില്‍ നടക്കുന്ന രണ്ടാമത്തെ പ്രസവമാണ് ഇത്.






സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ വീണ്ടും മാറ്റം. സംസ്ഥാനത്തെ ഒരു ജില്ലകളിലും ഇന്ന് തീവ്രമായ മഴയ്ക്ക് സാധ്യതയില്ലെന്ന കേന്ദ്ര കാലാവസ്ഥ മന്ത്രാലയത്തിന്റെ പുതുക്കിയ മുന്നറിയിപ്പ് പ്രകാരം മൂന്ന് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേർട്ടുകൾ മാറ്റി. നേരത്തെ കാസർഗോഡ്, ആലപ്പുഴ, കൊല്ലം ഒഴികെ 11 ജില്ലകളിൽ ആയിരുന്നു മഴ മുന്നറിയിപ്പ് നൽകിയിരുന്നത്. അതേസമയം കേരളത്തിൽ തുലാവർഷം ചൊവ്വാഴ്ചയോടെ തുടങ്ങുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

ഇന്ന് മുതൽ അതിശക്തമായ മഴ ഉണ്ടാകുമെന്നും രണ്ട് ദിവസം മഴ തുടരുമെന്നുമായിരുന്നു നേരത്തെയുള്ള മുന്നറിയിപ്പ്. കിഴക്കൻ കാറ്റിന്റെ സാന്നിധ്യമായിരുന്നു മഴയ്ക്ക് സാധ്യതയാക്കി കണക്കാക്കിയത്. എന്നാൽ 9 ജില്ലകളിലെ ഓറഞ്ച് അലേർട്ട് പിൻവലിച്ചതോടെ സംസ്ഥാനത്ത് ആശങ്ക കൂടിയാണ് ഒഴിയുന്നത്.ന്യൂനമർദം ദുർബലമാകുന്ന പശ്ചാത്തലത്തിലാണ് മാറ്റം. പകരം നാളെ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്തു.

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സർവകലാശാലകളിൽ ഇന്ന് മുതൽ നടക്കേണ്ടിയിരുന്ന പരീക്ഷകൾ മാറ്റി വെച്ചു. കേരള,കൊച്ചി, കാലിക്കറ്റ് സർവകലാശാലകൾ ഇന്ന് മുതൽ 23 വരെയുളള പരീക്ഷകളും, കണ്ണൂർ സർവകലാശാല ഇന്ന് മുതൽ 22 വരെയുളള പരീക്ഷകളും മാറ്റി.






Recent Comments