by admin | Oct 6, 2021 | Latest News, ജില്ലാ വാർത്ത
പോത്തൻകോട് പണിമൂലയിൽ ഭർത്താവിന്റെ അനുജൻ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവതി മരിച്ചു. പോത്തൻകോട് പണിമൂല തെറ്റിച്ചിറയിൽ വിജയൻ- മോളി ദമ്പതികളുടെ മകൾ വൃന്ദയാണ് (28) ഇന്നലെ രാത്രി 10.30ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. സെപ്തംബർ 29ന് ഉച്ചയ്ക്ക് 12 നായിരുന്നു സംഭവം.

യുവതിയുടെ ഭർത്താവിന്റെ അനിയൻ സുബിൻലാലാണ് (29) പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. പൊലീസ് അറസ്റ്റ് ചെയ്ത സിബിൻലാൽ ഇപ്പോൾ റിമാന്റിലാണ്. യുവതി തയ്യൽ പഠിക്കുന്ന പോത്തൻകോട് കാവുവിളയിലെ രാധയുടെ തയ്യൽക്കടയിൽ വച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ യുവതിയുടെ അരയ്ക്ക് താഴേക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് എട്ടു മാസമായി യുവതി സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്.





by admin | Oct 6, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൻറെ പരിധിയിൽ വരുന്ന പറങ്കി മാവിള, വലിയവിള, പന്തു കുളം, ചെറുവള്ളി കോണം, തെഞ്ചേരിക്കോണം, തൊട്ടിക്കല്ല് തുടങ്ങിയ സ്ഥലങ്ങളിൽ 11 കെവി ലൈനിൽ തട്ടി നിൽക്കുന്ന വൃക്ഷ ശിഖരങ്ങൾ മുറിച്ചു മാറ്റുന്ന ജോലികൾ നടക്കുന്നതിനാൽ നാളെ (7-10-2021 വ്യാഴം) രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതായിരിക്കുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
by admin | Oct 6, 2021 | Latest News, ജില്ലാ വാർത്ത
വെമ്പായം: കുടുംബ പ്രശ്നത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കന്യാകുളങ്ങര സിയോൻ കുന്ന് നാല് സെൻറ് കോളനിയിലാണ് സംഭവം. അനിക്കുട്ടൻ എന്നറിയപ്പെടുന്ന ജോണി ആണ് ഭാര്യ ഷിബിയെ വെട്ടി പരിക്കേൽപ്പിച്ചത്. ഷിബിക്ക് സാരമായ പരിക്കേറ്റു. തുടർന്ന് ജോണിയും വിഷം കഴിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയാണ് സംഭവം.
മദ്യലഹരിയിലാണ് അനിക്കുട്ടൻ ഷിബിയെ വെട്ടിപ്പരിക്കേൽപ്പിച്ചത് എന്ന് പോലീസ് പറഞ്ഞു. ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.






by admin | Oct 6, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ സ്വകാര്യ ആംബുലൻസ് ഇടിച്ച് ഉന്തുവണ്ടി കച്ചവടക്കാരന് പരിക്കേറ്റു. ശ്രീകണ്ഠൻ എന്ന വഴിയോര ഉന്തുവണ്ടി കച്ചവടക്കാരനാണ് പരിക്കേറ്റത്. തലയ്ക്ക് സാരമായ പരിക്കേറ്റ ഇയാളെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
ആറ്റിങ്ങൽ കെഎസ്ആർടി സ്റ്റാൻഡിന് സമീപം കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയാണ് അപകടമുണ്ടായത്. ഓക്സിജൻ സിലിണ്ടറുമായി പോയ സ്വകാര്യ ആംബുലൻസാണ് അപകടത്തിൽപെട്ടത്.






Recent Comments