അഞ്ചുതെങ്ങിൽ ഡങ്കിപ്പനി മരണം

അഞ്ചുതെങ്ങിൽ ഡങ്കിപ്പനി മരണം

അഞ്ചുതെങ്ങിൽ ഡങ്കിപ്പനി മരണം. അഞ്ചുതെങ്ങ് തോട്ടരികത്ത് വീട്ടിൽ പരേതരായ സുകുമാരൻ സുഭദ്ര ദമ്പതികളുടെ മകൻ സന്തോഷ്‌ കുമാർ (ഉണ്ണി) (56) ആണ് മരണമടഞ്ഞത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കടുത്ത പനി ബാധിച്ച് ക്ഷീണിതനായ നിലയിലായിരുന്നു, പരിശോധനയിൽ ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ 9:30 ഓടെ താമസസ്ഥലത്ത് കിടക്കയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. അഞ്ചുതെങ്ങ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റോബർട്ട് ആൻഡ്‌ കമ്പനി ഫിഷ് കമ്മീഷൻ ഏജന്റ് കമ്പനിയിലെ തൊഴിലാളിയായിരുന്നു. കമ്പനിയിൽ തന്നെയായിരുന്നു താമസം.

എം കോം മികച്ച മാർക്കോടെ വിദ്യാഭ്യാസം പൂർത്തിയാക്കിയ സന്തോഷ്‌കുമാർ വളരെക്കാലം അഞ്ചുതെങ്ങ് പോസ്റ്റ്‌ ഓഫീസിൽ പോസ്റ്റുമാൻ താത്കാലിക നിയമനത്തിൽ ജോലി നോക്കിയിരുന്നു. അവിവാഹിതനായിരുന്നു.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിലെ വിവിധ മേഖലകളിൽ ഇതിനോടകം ഡെങ്കിപ്പനി സ്ഥിരീകരിച്ചു കഴിഞ്ഞു. അഞ്ചുതെങ്ങ് സി എച്ച് സി യിലും, സമീപത്തെ സ്വകാര്യ ആശുപത്രികളിലും ദിനം പ്രതി എത്തുന്ന രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. 2017-18 കാലയളവിലും മേഖലയിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു. അന്നത്തെക്കാൾ ഗുരുതരമാണ്
ഇപ്പോഴത്തെ സ്ഥിതിയെന്നാണ് സൂചന.

ആറ്റിങ്ങൽ മൂന്നുമൂക്കിൽ വാഹനാപകടം; ഓട്ടോ റിക്ഷാ ഡ്രൈവർ മരണപെട്ടു

ആറ്റിങ്ങൽ മൂന്നുമൂക്കിൽ വാഹനാപകടം; ഓട്ടോ റിക്ഷാ ഡ്രൈവർ മരണപെട്ടു

ആറ്റിങ്ങൽ: മൂന്നു മുക്കിൽ നിന്നും ആറ്റിങ്ങലിലേയ്ക് വരുകയായിരുന്ന ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചു ഓട്ടോ ഡ്രൈവർ മരണപെട്ടു. പട്ട്ള തിരുവാതിരയിൽ മധുകുമാർ (66) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 10 മണിയോടെ വെഡ് ലാൻഡിനു മുന്നിലായിരുന്നു സംഭവം ആറ്റിങ്ങൽ കെ എസ് ആർ ടി സി സ്റ്റാൻഡിലെ ഓട്ടോറിക്ഷാ തൊഴിലാളിയാണ് ഇദ്ദേഹം അപകടത്തെ തുടർന്ന് നാട്ടുകാർ ആറ്റിങ്ങൽ വലിയകുന്നു താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രസന്ന ഭാര്യയും എബിൻ, അക്ഷര മക്കളുമാണ്.

ശംഭു അതിർത്തിയിൽ സംഘർഷം; കർഷകർക്ക് നേരെ ടിയർ ഗ്യാസ് പ്രയോഗിച്ച് പോലീസ്

ശംഭു അതിർത്തിയിൽ സംഘർഷം; കർഷകർക്ക് നേരെ ടിയർ ഗ്യാസ് പ്രയോഗിച്ച് പോലീസ്

ഡൽഹി: കർഷകരുടെ ഡൽഹി ചലോ മാർച്ച് ആരംഭിക്കാനിരിക്കെ ശംഭു അതിർത്തിയിൽ കർഷകർക്ക് നേരെ ടിയർ ഗ്യാസ് പ്രയോഗിച്ച് പോലീസ്. സംഘർഷമുണ്ടായാൽ ഉത്തരവാദിത്തം സർക്കാരുകൾക്ക് ആയിരിക്കുമെന്ന് കർഷക നേതാക്കളും മുന്നറിയിപ്പ് നൽകി.

ചലോ ഡൽഹി മാർച്ച് നവംബർ ഏഴിന് തീരുമാനിച്ചതാണെന്നും സംഘർഷത്തിന് താത്പര്യമില്ലെന്നും നേതാക്കൾ പറഞ്ഞു. ബാരിക്കേഡുകൾ ഇട്ട് പാത തടയുന്നത് അവകാശങ്ങൾ നിഷേധിക്കലാണ്. കേന്ദ്രസർക്കാർ സഹകരിച്ചാൽ സമാധാനപരമായി മാർച്ച് നടത്തുമെന്നും കർഷക നേതാക്കൾ അറിയിച്ചു. കേന്ദ്രസർക്കാരും വീണ്ടും ചർച്ചക്ക് താത്പര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. അവതരിപ്പിച്ച പദ്ധതിയിൽ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും ചർച്ച നടന്നാൽ മാത്രമേ പരിഹാരമുണ്ടാകൂവെന്നും കേന്ദ്രം വ്യക്തമാക്കി.

ദിലീപിന് തിരിച്ചടി; മെമ്മറി കാർഡ് ചോർന്നതിലെ അന്വേഷണ റിപ്പോർട്ട് പകർപ്പ് അതിജീവിതക്ക് നൽകും

ദിലീപിന് തിരിച്ചടി; മെമ്മറി കാർഡ് ചോർന്നതിലെ അന്വേഷണ റിപ്പോർട്ട് പകർപ്പ് അതിജീവിതക്ക് നൽകും

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. മെമ്മറി കാർഡ് ചോർന്നതിലെ അന്വേഷണ റിപ്പോർട്ട് അതിജീവിതക്ക് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു

ജസ്റ്റിസ് കെ ബാബുവിന്റേതാണ് ഉത്തരവ്. റിപ്പോർട്ടിന്റെ പകർപ്പ് നടിക്ക് നൽകാൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിനോട് ഹൈക്കോടതി നിർദേശിച്ചു. റിപ്പോർട്ട് ലഭിക്കാത്തത് ചോദ്യം ചെയ്ത് അതിജീവിത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ഇതിനെ കേസിലെ എട്ടാം പ്രതി ദിലീപ് എതിർത്തിരുന്നു. അതിജീവിതക്ക് റിപ്പോർട്ടിന്റെ പകർപ്പ് നൽകരുതെന്നും തനിക്ക് പകർപ്പ് നൽകണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. ഇത് കോടതി തള്ളി.

സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സുകൾ സമാപിച്ചു

സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സുകൾ സമാപിച്ചു

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ കൊല്ലം കേന്ദ്രത്തിൽ ഒരുവർഷമായി പരിശീലനം നൽകി വന്നിരുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് സമാപിച്ചു. സമാപന സെഷൻ സിവിൽ സർവീസ് പരിശീലകൻ പ്രൊഫ. അബ്ദുൽ സഫീർ ഉദ്ഘാടനം ചെയ്തു. കൊല്ലം സെൻറർ കോഡിനേറ്റർ സന്ധ്യ അധ്യക്ഷത വഹിച്ചു. അധ്യാപിക റീനു ചടങ്ങിൽ പങ്കെടുത്തു.

സിവിൽ സർവീസ് പരീക്ഷ വിജയിക്കാൻ വേണ്ടിയുള്ള കാര്യങ്ങൾ പഠിച്ചെടുക്കാൻ കഴിയുന്നതാണെന്നും, അതിന് ആവശ്യമായ നോളജ്, ലാംഗ്വേജ് പഠിച്ചെടുക്കാവുന്നതുമാണ്. അച്ചീവ്മെൻറ് എന്നത് പെട്ടെന്ന് ഒരാളിലേക്ക് എത്തിച്ചേരുന്നതല്ലെന്നും, നിരന്തരമുള്ള ചെറിയ ചെറിയ കോൺട്രിബ്യൂഷൻസ് വഴിയാണ് ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതെന്നും അബ്ദുൽ സഫീർ അഭിപ്രായപ്പെട്ടു.

2023-24 സിവിൽ സർവീസ് ബാച്ചിന്റെ അവലോകനവും നടത്തി. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി എല്ലാവർഷവും കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി ടാലൻറ് ഡെവലപ്മെൻറ് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സുകൾ നടത്തിവരുന്നു. സിവിൽ സർവീസ് ഫൗണ്ടേഷൻ, ടാലൻറ് ഡെവലപ്മെൻറ് കോഴ്സിന്‍റെ വെക്കേഷൻ ബാച്ച് ഏപ്രിൽ ആരംഭിക്കാനാണ് പദ്ധതി. അക്കാദമിയുടെ പരിശീലനത്തിന് വിദ്യാർത്ഥികളിൽ നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായത്. കൊല്ലം ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളേജ് ക്യാമ്പസിലാണ് കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി കൊല്ലം കേന്ദ്രം സ്ഥിതിചെയ്യുന്നത്.