by liji HP News | Nov 20, 2021 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
ഐഎച്ച്ആർഡിയുടെ കീഴിൽ ഉള്ള ആറ്റിങ്ങൽ എഞ്ചിനീയറിംഗ് കോളേജിൽ എൻട്രൻസ് കമ്മീഷണറുടെ സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെട്ടവർക്കായി ഒഴിവുള്ള ബി ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ
ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലേക്കു സ്പോട്ട്
അഡ്മിഷൻ ഈ മാസം 23-ാം തീയ്യതി രാവിലെ പത്തു മണിക്ക് നടത്തുന്നു. നേരത്തെ കീം റാങ്ക് ലിസ്റ്റിൽ ഉൾപെട്ടവർക്കും പങ്കെടുക്കാവുന്നതാണ്.
വിശദവിവരങ്ങൾക്ക് :- 9447863759 , 9446700417, 9846934601

by liji HP News | Nov 20, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ ജനകീയാസൂത്രണം പദ്ധതിയിലൂടെ കാർഷിക വികസനരംഗത്ത് പട്ടണത്തിൽ നടപ്പിലാക്കിയ നിരവധി സംരഭങ്ങളാണ് പൂർണതയിലെത്തി നിൽക്കുന്നത്. ഇതിന്റെ ഭാഗമായി നഗരസഭാ കൃഷിഭവനിലൂടെ കുറ്റി കുരുമുളക് തൈ വിതരണം, കുടുംബശ്രീ പ്രവർത്തകർക്കും അംഗങ്ങളല്ലാത്ത വനിതകൾക്കുമുള്ള പച്ചക്കറി തൈ വിതരണം എന്നിവ സംഘടിപ്പിക്കുന്നു.

അത്യുൽപ്പാദന ശേഷിയുള്ളതും വർഷം മുഴുവൻ നല്ല വിളവ് നൽകുന്നതും ചെടിച്ചട്ടികളിൽ നട്ടു വളർത്താവുന്നതുമായ തരത്തിലുള്ള തൈകാളാണ് വിതരണത്തിന് തയ്യാറാക്കിയിട്ടുള്ളത്. ഇതിന്റ നഗരസഭാ തല ഉദ്ഘാടനം നവംബർ 23 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നഗരസഭാങ്കണത്തിൽ വച്ച് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി നിർവ്വഹിക്കും. ജനകീയാസൂത്രണം പദ്ധതി പ്രകാരം അപേക്ഷ നൽകിയിട്ടുള്ളവർ വാർഡ് കൗൺസിലറുമായി ബന്ധപ്പെട്ട് തൈകൾ കൈപ്പറ്റേണ്ടതാണെന്ന് കൃഷി ഓഫീസർ വി.എൽ. പ്രഭ അറിയിച്ചു.

by liji HP News | Nov 20, 2021 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഇടയ്ക്കോട് ഡിവിഷനിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നന്ദു രാജ് ആർ.പി ചിറയിന്കീഴ് ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ ലെനിന് മുന്പാകെ നാമനിർദേശപത്രിക സമര്പ്പിച്ചു. എംഎൽഎ ഒ എസ് അംബിക, ജില്ലാ പഞ്ചായത്ത് അംഗം ആർ സുഭാഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

by liji HP News | Nov 20, 2021 | Entertainment, Latest News, ജില്ലാ വാർത്ത
പ്രേംനസീർ സുഹൃത് സമിതിയുടെ പ്രഥമ നിർമ്മാണ സംരംഭമായ ‘സമാന്തരപക്ഷികൾ’ എന്ന ചിത്രം ജഹാംഗീർ ഉമ്മർ ആണ് സംവിധാനം ചെയ്യുന്നത്. സാമൂഹിക പ്രതിബദ്ധതയിലൂന്നിയ വിദ്യാഭ്യാസ ബോധവത്കരണ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് പ്രശസ്ത നടൻ കൊല്ലം തുളസിയാണ്. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഒരു കളക്ടറുടെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

നമ്മുടെ വിദ്യാർത്ഥികൾക്ക് ഇന്ന് വേണ്ടതെല്ലാം ഏതു വിധേയനെയും ഒരുക്കി കൊടുക്കുന്ന മാതാപിതാക്കൾ, അവരുടെ സഞ്ചാരം എങ്ങോട്ടെന്ന് അന്വേഷിക്കാൻ വിട്ടു പോകുന്നിടത്ത് സംഭവിക്കുന്ന നിരവധി വിപത്തുകളിലേക്ക് വിരൽ ചൂണ്ടുകയാണ് ‘സമാന്തര പക്ഷികൾ’ . ചില തെറ്റായ പ്രവണതകളിലേക്ക് വഴുതി വീഴുന്ന കൗമാരമനസ്സുകളെ അതിൽ നിന്നും പിന്തിരിപ്പിച്ച് നേർവഴിക്ക് നടത്താൻ ഉതകുന്ന പരിഹാര മാർഗ്ഗങ്ങളും ചിത്രം ചർച്ച ചെയ്യുന്നു. ഈ കാലഘട്ടത്തിന് എന്തുകൊണ്ടും അനിവാര്യമായ ചിത്രമെന്ന സവിശേഷതയും സമാന്തര പക്ഷികൾ അവകാശപ്പെടുന്നുണ്ട്.
കൊല്ലം തുളസി, ചിറ്റയം ഗോപകുമാർ, എം ആർ ഗോപകുമാർ, വഞ്ചിയൂർ പ്രവീൺകുമാർ, റിയാസ് നെടുമങ്ങാട്, അഡ്വക്കേറ്റ് മോഹൻകുമാർ, രാജമൗലി, വെങ്കി, ആരോമൽ, ആദിൽ, ഫബീബ്, ജെറിൻ, ജിഫ്രി, അജയഘോഷ് പരവൂർ, ശ്രീപത്മ, കാലടി ഓമന, ശുഭ തലശ്ശേരി, സൂര്യ കിരൺ, മഞ്ജു, റുക്സാന എന്നിവർ അഭിനയിക്കുന്നു. നിർമ്മാണം – പ്രേംനസീർ സുഹൃത് സമിതി, സംവിധാനം – ജഹാംഗീർ ഉമ്മർ , കഥ, തിരക്കഥ, സംഭാഷണം – കൊല്ലം തുളസി, ഛായാഗ്രഹണം – ഹാരിസ് അബ്ദുള്ള, ഗാനരചന – പ്രഭാവർമ്മ, സംഗീതം – ഡോക്ടർ വാഴമുട്ടം ചന്ദ്രബാബു, ആലാപനം – കല്ലറ ഗോപൻ , ക്രിയേറ്റീവ് ഹെഡ് – തെക്കൻസ്റ്റാർ ബാദുഷ (പ്രേംനസീർ സുഹൃത് സമിതി ), പ്രൊഡക്ഷൻ കൺട്രോളർ – ഷാജി തിരുമല, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ഷാക്കീർ വർക്കല, കല- കണ്ണൻ മുടവൻമുഗൾ , കോസ്റ്റ്യും – അബി കൃഷ്ണ, ചമയം – സുധീഷ് ഇരുവയി , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഗോപൻ ശാസ്തമംഗലം, നിർമ്മാണ നിർവ്വഹണം – നാസർ കിഴക്കതിൽ, ഓഫീസ് നിർവ്വഹണം – പനച്ചമൂട് ഷാജഹാൻ, യൂണിറ്റ് – മാതാജി യൂണിറ്റ് തിരുവനന്തപുരം, സ്റ്റിൽസ് – കണ്ണൻ പള്ളിപ്പുറം, പി ആർ ഓ – അജയ് തുണ്ടത്തിൽ . തിരുവനന്തപുരവും പരിസര പ്രദേശങ്ങളുമാണ് ലൊക്കേഷൻ. .
by liji HP News | Nov 20, 2021 | Latest News, ജില്ലാ വാർത്ത
വർക്കല: വിദ്യാർഥിനിയുടെ വിരലിൽ കുടുങ്ങിയ മോതിരം അഗ്നിരക്ഷാ ഉദ്യോഗസ്ഥർ മുറിച്ചുമാറ്റി. ചെമ്മരുതി കോവൂർ സ്വദേശിനിയായ ലക്ഷ്മിയുടെ വിരലിൽ കുടുങ്ങിയ സ്റ്റീൽ മോതിരമാണ് വർക്കല അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ യന്ത്രസഹായത്തോടെ മുറിച്ചുമാറ്റിയത്. വിദ്യാർഥിനിയുടെ വിരലിൽ മോതിരം കുരുങ്ങി നീരുവന്ന നിലയിൽ ആയതിനാൽ അഗ്നിശമന സേനയുടെ സഹായം തേടുകയായിരുന്നു. വർക്കല അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എസ്.എസ്. ഹരിലാലിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പത്മകുമാർ എന്നിവർ ചേർന്നാണ് ആണ് മോതിരം സുരക്ഷിതമായി മുറിച്ചുമാറ്റിയത്.


Recent Comments