by liji HP News | Nov 3, 2021 | Latest News, ജില്ലാ വാർത്ത
മുടപുരം: മുടപുരം ഗവ.യു.പി സ്കൂളിൽ കുരുന്നുകളെ വരവേൽക്കുന്നതിനായി നടത്തിയ പ്രവേശനോത്സവം കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് കെ.എസ് വിജയകുമാരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ പി.പവനചന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ്, എസ്.എം.സി എക്സിക്യൂട്ടീവ് അംഗങ്ങളായ ബി.എസ് സജിതൻ,ഡി.ബാബുരാജ്, സുനിൽകുമാർ,താരതങ്കൻ തുടങ്ങിയവർ പങ്കെടുത്തു.

by liji HP News | Nov 3, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങള് സൃഷ്ടിക്കാത്തതുമായ ‘ഹരിത പടക്കങ്ങള്’ (ഗ്രീന് ക്രാക്കേഴ്സ്) മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്ഡ്.

പടക്കങ്ങള് ഉപയോഗിക്കുന്ന സമയം ദീപാവലിക്ക് രാത്രി എട്ടുമുതല് പത്തുവരെയാക്കി നിജപ്പെടുത്തി ആഭ്യന്തര വകുപ്പും ഉത്തരവിറക്കി. ആശുപത്രികള്, കോടതികള്, വിദ്യാഭ്യാസ സ്ഥാപനങ്ങള്, ആരാധനാലയങ്ങള് തുടങ്ങിയവയുടെ 100 മീറ്ററിനുള്ളില് ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള് പൊട്ടിക്കാന് പാടില്ലെന്നും നിര്ദേശമുണ്ട്.
by liji HP News | Nov 3, 2021 | Latest News, ജില്ലാ വാർത്ത
കേരള ഖാദി ഗ്രാമ വ്യവസായ ബോര്ഡിന്റെ ജില്ലാ ഓഫീസ് നടപ്പാക്കുന്ന എന്റെ ഗ്രാമം പദ്ധതി പ്രകാരം സ്വയം തൊഴില് വായ്പയ്ക്ക് ഓണ്ലൈന് അപേക്ഷ ക്ഷണിച്ചു. വായ്പകള്ക്ക് സബ്സിഡി ലഭിക്കും. ഗ്രാമപ്രദേശത്താണ് വ്യവസായം ആരംഭിക്കേണ്ടത്. താല്പ്പര്യമുള്ളവര് യൂണിറ്റ് ആരംഭിക്കുന്ന സ്ഥലത്തെ ബാങ്കുമായി വായ്പാ ലഭ്യത ഉറപ്പു വരുത്തി segp.kkvib.org എന്ന വെബ്സൈറ്റില് അപേക്ഷിക്കണം. പരമാവധി പദ്ധതി ചെലവ് അഞ്ച് ലക്ഷം രൂപ.

ജനറല് വിഭാഗം പുരുഷന്മാര്ക്ക് പദ്ധതി ചെലവിന്റെ 25 ശതമാനം മാര്ജിന് മണിയായി ലഭിക്കും. പിന്നാക്ക വിഭാഗങ്ങള്ക്കും സ്ത്രീകള്ക്കും പദ്ധതി ചെലവിന്റെ 30 ശതമാനവും പട്ടിക ജാതി, പട്ടിക വര്ഗ വിഭാഗങ്ങള്ക്ക് 40 ശതമാനവുമാണ് മാര്ജിന് മണി. ജനറല് വിഭാഗത്തിലെ പുരുഷന്മാര് പദ്ധതി ചെലവിന്റെ 10 ശതമാനം സ്വന്തം മുതല് മുടക്കായി വിനിയോഗിക്കണം.
മറ്റ് പിന്നാക്ക വിഭാഗങ്ങള്ക്കും സ്ത്രീകള്ക്കും ഇത് അഞ്ച് ശതമാനമാണ്. പിന്നാക്ക വിഭാഗത്തിലുള്ളവരും പട്ടിക ജാതി, പട്ടിക വര്ഗ വിഭാഗത്തില്പെട്ട പുരുഷന്മാരും ജാതി തെളിയിക്കുന്ന സര്ട്ടിഫിക്കറ്റും അനുബന്ധ രേഖകളും അപേക്ഷയ്ക്കൊപ്പം അപ്ലോഡ് ചെയ്യണമെന്ന് പ്രോജക്ട് ഓഫീസര് അറിയിച്ചു. കൂടുതല് വിവരങ്ങള്ക്ക് -0471 2472896.
by liji HP News | Nov 3, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് ചെറുമഞ്ചലില് കെഎസ്ആര്ടിസി ബസ് നിയന്ത്രണം വിട്ട് വെയിറ്റിങ് ഷെഡിലേക്ക് പാഞ്ഞുകയറി അപകടം. അഞ്ച് കുട്ടികള് ഉള്പ്പെടെ ആറുപേര്ക്ക് സംഭവത്തില് പരിക്കേറ്റു.
പരിക്കേറ്റവരില് ഒരാള് അപകടത്തില്പ്പെട്ട ബസിലെ യാത്രക്കാരനാണ്. സോമന് നായര് (60) എന്നയാള്ക്കാണ് പരിക്കേറ്റത്. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം. വിദ്യ (13), ഗൗരി (18), വൈശാഖ് (14), വൃന്ദ (15), മിഥുന് (13) എന്നിവരാണ് പരിക്കേറ്റ വിദ്യാര്ത്ഥികള്.

നെടുമങ്ങാട് ഭാഗത്തേക്ക് വന്ന കെഎസ്ആര്ടിസി ബസ്സാണ് അപകടത്തില്പ്പെട്ടത്. അപകടത്തില് വെയിറ്റിങ് ഷെഡ് പൂര്ണമായും തകര്ന്നു. ബസ് വളവ് തിരിഞ്ഞു വരുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല് കോളേജിലേക്ക് മാറ്റി.
ബസ് അമിതവേഗതയിലായിരുന്നെന്നാണ് ദൃക്സാക്ഷികള് പറയുന്നത്. രാവിലെ സ്കൂളിലേക്ക് പോകാന് ബസ് കാത്തുനിന്ന് വിദ്യാര്ത്ഥികളാണ് അപകടത്തില്പ്പെട്ടത്.
by liji HP News | Nov 3, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: അതിദരിദ്രരുടെ അതിജീവന പദ്ധതി ആറ്റിങ്ങൽ നഗരസഭയിൽ പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ടി നഗരസഭ കൗൺസിലർക്കായുള്ള പരിശീലന പരിപാടി മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടന്നു. നഗരസഭാ ചെയർ പേഴ്സൺ അഡ്വ. എസ്.കുമാരി മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. കേരള ഇൻസ്റ്റിട്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) റിസോഴ്സ് പേഴ്സൺമാരായ ആർ. സുധീർ രാജ്, വേണുനാഥ് തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി.

Recent Comments