ചന്ദ്രിക (58) നിര്യാതയായി
ആറ്റിങ്ങൽ ACAC നഗർ പണ്ടാരവിള ചോതിയിൽ ചന്ദ്രിക (58) നിര്യാതയായി. ഭർത്താവ് പരേതനായ സുധാകരൻ. മക്കൾ- സിമി, സിനി, സിജി. മരുമക്കൾ- വിനു. ടി, വിനോദ് കുമാർ, സന്തോഷ് കുമാർ.
ആറ്റിങ്ങൽ ACAC നഗർ പണ്ടാരവിള ചോതിയിൽ ചന്ദ്രിക (58) നിര്യാതയായി. ഭർത്താവ് പരേതനായ സുധാകരൻ. മക്കൾ- സിമി, സിനി, സിജി. മരുമക്കൾ- വിനു. ടി, വിനോദ് കുമാർ, സന്തോഷ് കുമാർ.
അഞ്ചുതെങ്ങ്: കേരളപ്പിറവി ദിനത്തിൽ സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ച് എസ്എഫ്ഐ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചാരണത്തിന്റെ ഭാഗമായി ‘പ്രകൃതിയിലേക്ക്’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് പഞ്ചായത്തിന്റെ പ്രധാനപ്പെട്ട സ്ഥാപനങ്ങൾക്ക് മുന്നിൽ ഫലവൃക്ഷ തൈകൾ നടുന്ന പരിപാടിക്ക് തുടക്കം കുറിച്ചു. പാരിസ്ഥിതിക വിഷയങ്ങളിൽ എസ് എഫ് ഐ ഉയർത്തിപ്പിടിക്കുന്ന നിലപാടുകൾ ജനങ്ങളുടെ ഇടയിൽ പ്രചരിപ്പിക്കുന്നതിന് വേണ്ടിയിട്ടാണ് എസ്എഫ്ഐ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചത്.

മഹാകവി കുമാരനാശാന്റെ ജന്മസ്ഥലമായ കായിക്കര ആശാൻ സ്മാരകത്തിൽ വെച്ച് പരിപാടിക്ക് തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു ആശാൻ സ്മാരകത്തിൽ മാവിൻ തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻ സെക്രട്ടറി എസ്.പ്രവീൺ ചന്ദ്ര, കേരള സർവകലാശാല സ്റ്റുഡൻസ് കൗൺസിൽ അംഗം വിജയ് വിമൽ ജിതിൻ റാം, അഭയ് എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ ഫലവൃക്ഷ തൈകൾ നട്ടു പിടിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
കടയ്ക്കാവൂർ: ശ്രീജനി ചാരിറ്റബിൾ സൊസൈറ്റിയുടെ പഠനോത്സവത്തോടനുബന്ധിച്ച് കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കടയ്ക്കാവൂർ എസ്എസ്പിബിഎച്ച്എസ് സ്കൂളിൽ പത്രവിതരണം നടത്തി. കടയ്ക്കാവൂർ സിഐ അജേഷ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്കൂൾ എച്ച്എം ശോഭ എസ്.കെ, പ്രിൻസിപ്പൽ ദീപ, എഎസ്ഐമാരായ ജയപ്രസാദ് ഷെഫി സൊസൈറ്റി പ്രസിഡന്റ് സിന്ധു സുരേഷ്, സെക്രട്ടറി വക്കം സുനു, ഭരണസമിതി അംഗം ബിനു എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: സിപിഐഎം മുൻ വട്ടവിള ബ്രാഞ്ച് സെക്രട്ടറി വി.അനിയുടെ മകളുടെ വിവാഹത്തോട് അനുബന്ധിച്ച് ഒരു ലക്ഷം രൂപയുടെ ചെക്ക്. ഇ. കെ. നായനാർ ചാരിറ്റബിൾ ട്രെസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് നൽകി. സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ചെക്ക് ഏറ്റുവാങ്ങി.

സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ.രാമു, ഏര്യാ കമ്മിറ്റി അംഗം ആർ.രാജു, ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. ദേവരാജൻ, DYFI മേഖല സെക്രട്ടറിയും കൗൺസിലറുമായ എസ്.സുഖിൽ, പി.സന്തോഷ്, മനോഹരൻ എന്നിവർ പങ്കെടുത്തു. തിരുവനന്തപുരം ജില്ലയിലെ തന്നെ മികച്ച ചരിറ്റി പ്രവർത്തനം നടത്തുന്ന ട്രെസ്റ്റിലേക്ക് തുടർന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് തന്റെ കുടുംബം പങ്കാളിയാകുമെന്നും അനി അറിയിച്ചു.
ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ആറ്റിങ്ങൽ- ചിറയിൻകീഴ് റോഡ്, കൊല്ലമ്പുഴ അപ്രോച്ച് റോഡ് എന്നിവയുടെ നവീകരണത്തിന് നാലു കോടി രൂപ അനുവദിച്ചതായി ഒ.എസ്സ്. അംബിക എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു. ശബരിമല തീർത്ഥാടകർക്കുള്ള യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനോട് അനുബന്ധിച്ചാണ് പൊതുമരാമത്ത് റോഡുകൾ നവീകരിക്കുന്നത്. ആറ്റിങ്ങൽ- ചിറയിൻകീഴ് റോഡിന്റെയും കൊല്ലമ്പുഴ പാലം അപ്രോച്ച് റോഡിന്റെയും ശോച്യവസ്ഥ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് തുക അനുവദിക്കാനായതെന്നും നടപടി ക്രമങ്ങൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Recent Comments