ആറ്റിങ്ങൽ ശ്രീ വിദ്യാധിരാജ സ്കൂളിൽ പ്ലസ് വൺ സീറ്റൊഴിവ്

ആറ്റിങ്ങൽ ശ്രീ വിദ്യാധിരാജ സ്കൂളിൽ പ്ലസ് വൺ സീറ്റൊഴിവ്

ആറ്റിങ്ങൽ ശ്രീ വിദ്യാധിരാജ സ്കൂളിൽ + 1 കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ കൊമേഴ്സ് എന്നീ ബ്രാഞ്ചുകൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
ഫോൺ: 9037521894, 9995333815.

തിരുവനന്തപുരത്ത് ആദ്യദിനം എത്തിയത് 45,972 വിദ്യാർത്ഥികൾ

തിരുവനന്തപുരത്ത് ആദ്യദിനം എത്തിയത് 45,972 വിദ്യാർത്ഥികൾ

20 മാസത്തെ ഇടവേളയ്ക്ക് ശേഷം സ്‌കൂളുകൾ തുറന്നപ്പോൾ ആദ്യദിനം ജില്ലയിലെ സ്‌കൂളുകളിലെത്തിയത് 45,972 വിദ്യാർത്ഥികൾ. ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയുള്ള പ്രൈമറി ക്ലാസുകാരുടെയും പത്താം ക്ലാസുകാരുടെയും കണക്കാണിത്.

5018 കുരുന്നുകളാണ് ഒന്നാം ക്ലാസിൽ എത്തിയത്. രണ്ടാം ക്ലാസിൽ 4665 കുട്ടികളും മൂന്നാം ക്ലാസിൽ 4963 കുട്ടികളും ക്ലാസുകളിലെത്തി. 5316 വിദ്യാർത്ഥികളാണ് നാലാം ക്ലാസിൽ ആദ്യദിനമെത്തിയത്. 2660 പേർ അഞ്ചാം ക്ലാസിലും 2062 പേർ ആറാം ക്ലാസിലും സ്‌കൂളുകളിലെത്തി. 2472 വിദ്യാർത്ഥികളാണ് ഏഴാം ക്ലാസിലെത്തിയത്. 18,816 പേർ പത്താം ക്ലാസിലുംഎത്തി. എട്ട്, ഒൻപത് ക്ലാസുകൾക്ക് നവംബർ 15 മുതലാണ് അധ്യയനം ആരംഭിക്കുന്നത്.

പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സ്‌കൂളുകൾ തുറന്നത്. പ്രവേശനോത്സവത്തോടെയായിരുന്നു ഡിജിറ്റൽ പഠനാന്തരീക്ഷത്തിൽ നിന്ന് വീണ്ടും സ്‌കൂളുകളിലേക്കെത്തപ്പെട്ട വിദ്യാർത്ഥികളെ അധ്യാപകർ സ്വീകരിച്ചത്. ബയോബബിൾ സംവിധാനത്തിലാണ് ഓരോ ക്ലാസുകളും ക്രമീകരിച്ചിരിക്കുന്നത്.

കേരളത്തില്‍ ഇന്ന് 5297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 867, തിരുവനന്തപുരം 750, കോഴിക്കോട് 637, തൃശൂര്‍ 537, കണ്ണൂര്‍ 417, പത്തനംതിട്ട 350, കൊല്ലം 304, മലപ്പുറം 302, പാലക്കാട് 264, ഇടുക്കി 255, കോട്ടയം 228, വയനാട് 184, ആലപ്പുഴ 132, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 51,577 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,67,802 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,62,274 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5528 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 213 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 76,786 കോവിഡ് കേസുകളില്‍, 8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 78 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 58 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 232 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 32,049 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4967 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 293 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7325 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 792, കൊല്ലം 609, പത്തനംതിട്ട 27, ആലപ്പുഴ 390, കോട്ടയം 502, ഇടുക്കി 875, എറണാകുളം 1366, തൃശൂര്‍ 107, പാലക്കാട് 398, മലപ്പുറം 454, കോഴിക്കോട് 953, വയനാട് 269, കണ്ണൂര്‍ 441, കാസര്‍ഗോഡ് 142 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 76,786 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,64,506 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.8 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,53,21,482), 51.4 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,37,51,485) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,94,497)

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 5297 പുതിയ രോഗികളില്‍ 4470 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 1053 പേര്‍ ഒരു ഡോസ് വാക്‌സിനും 1891 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 1526 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· ഒക്‌ടോബര്‍ 25 മുതല്‍ നവംബര്‍ 1 വരെയുള്ള കാലയളവില്‍, ശരാശരി 72,200 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 7684 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 13 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 5%, 10%, 25%, 12%, 14%, 9% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

പൊട്ടിപൊളിഞ്ഞതിനെ തുടർന്ന് നിരോധനം ഏർപ്പെടുത്തിയ തോണിക്കടവ് തൂക്കുപാലത്തിലൂടെ വിദ്യാർഥികൾ : അധികൃതർക്ക് കുലുക്കമില്ല

പൊട്ടിപൊളിഞ്ഞതിനെ തുടർന്ന് നിരോധനം ഏർപ്പെടുത്തിയ തോണിക്കടവ് തൂക്കുപാലത്തിലൂടെ വിദ്യാർഥികൾ : അധികൃതർക്ക് കുലുക്കമില്ല

കാലപ്പഴക്കത്താൽ പൊട്ടിപോളിഞ്ഞതിനെ തുടർന്ന് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് യാത്രാ നിരോധനം ഏർപ്പെടുത്തിയ തൂക്കുപാലത്തിലൂടെ വിദ്യാർത്ഥികൾ യാത്ര ചെയുന്നത് ഭീതിപരത്തുന്നു.

ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായ അഞ്ചുതെങ്ങ് തോണിക്കടവതൂക്കുപാലത്തിലൂടെയുള്ള അപകടം ക്ഷണിച്ചുവരുത്തിയുള്ള വിദ്യാർത്ഥികളുടെ യാത്രയാണ് പ്രദേശത്ത് ഭീതി പടർത്തിയിരിക്കുന്നത്.

സ്കൂളുകൾ പ്രവർത്തനമാരംഭിച്ചതോടെ കടയ്ക്കാവൂർ ചമ്പാവ് പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അഞ്ചുതെങ്ങിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്താൻ കിലോമീറ്ററുകൾ ചുറ്റി കറങ്ങേണ്ട അവസ്ഥ ആയതിനെ തുടർന്നാണ് വിദ്യാർത്ഥികൾ എളുപ്പ മാർഗ്ഗമെന്ന രീതിയിൽ നിരോധിന പാലത്തിലൂടെ ജീവൻ പനയപ്പെടുത്തിയുള്ള സാഹസ യാത്രയ്ക്ക് തയ്യാറായിരിക്കുന്നത്.

സ്കൂൾ തുറക്കുന്നത്തോടെ ഈ പാലത്തിലൂടെ വിദ്യാർഥികൾ വ്യാപകമായി സഞ്ചരിക്കുമെന്ന കാര്യ അറിയാമായിരുന്നിട്ടും അധികൃതർ ഇതിനെതിരെ കർശന നടപടി സ്വീകരിയ്ക്കുവാൻ തയ്യാറായില്ലെന്ന ആക്ഷേപവും. ഇതിനോടകം ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ സെപ്റ്റംബർ ആറിനാണ് അഞ്ചുതെങ്ങ് – കടയ്ക്കാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് അഞ്ചുതെങ്ങ് കായലിന് കുറുകെ നിർമ്മിച്ചിരിക്കുന്ന തോണിക്കടവ് തൂക്കുപാലത്തിലൂടെയുള്ള
യാത്ര അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് നിരോധിച്ചത്.

തൂക്കുപാലം കാലപ്പഴക്കത്താൽ പൊട്ടിപോളിഞ്ഞതിനെ തുടർന്ന് സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നു എന്ന കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് അധികൃതർ പാലത്തിലൂടെയുള്ള യാത്ര നിരോധിച്ചത്.

എന്നാൽ ഈ നിരോധനം ഗ്രാമ പഞ്ചായത്ത് അധികൃതർ നടപ്പാക്കിയതാകട്ടെ 2 മീറ്റർ വലുപ്പം പോലുമില്ലാത്ത ഒരു ഫ്ലെക്സ് ബാനർ പാലത്തിനു സമീപം വലിച്ചുകെട്ടി മാത്രം ആയിരുന്നു.

പാലത്തിലൂടെയുള്ള യാത്ര പൂർണ്ണമായും ഒഴുവാക്കുവാനായി അതുവഴിയുള്ള യാത്ര തടസ്സപെടുത്തും തരത്തിലുള്ള യാതൊരു മുൻകരുതൽ നടപടികളും അധികൃതർ സ്വീകരിച്ചിരുന്നില്ല. തന്മൂലം പാലത്തിലൂടെ പ്രദേശവാസികൾ നോരോധന ബോർഡ് സ്ഥാപിച്ച ശേഷവും പാലത്തിലൂടെയുള്ള യാത്ര യഥേഷ്ടം നടന്നിരുന്നതായും സൂചനയുണ്ട്.

എത്രയും പെട്ടെന്നുതന്നെ ഈ വിഷയത്തിൽ അധികൃതർ ശക്തമായ നടപടികൾ സ്വീകരിച്ചുകൊണ്ട് ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ വരുവാൻ പോകുന്നത് ഒരുപക്ഷെ വൻ ദുരന്തമായിരിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.

സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ‘പള്ളിക്കൂടമൊരുങ്ങുമ്പോൾ’ പ്രചാരണ പരിപാടിയുടെ തുടക്കം അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ

സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ‘പള്ളിക്കൂടമൊരുങ്ങുമ്പോൾ’ പ്രചാരണ പരിപാടിയുടെ തുടക്കം അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ

 

സ്കൂൾ പ്രവേശനോൽസവത്തിൻ്റെ ഭാഗമായി പള്ളിക്കൂടമുണരുമ്പോൾ എന്ന പ്രചാരണ പരിപാടിയ്ക്ക് അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ തുടക്കം. സ്കൂൾ പ്രവേശനോൽസവത്തോടനുബന്ധിച്ച് തിരുവനന്തപുരം റൂറൽ ജില്ലയിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ നടക്കുന്ന ബോധവൽക്കരണ പ്രചാരണ പരിപാടിയാണ് പള്ളിക്കൂടമുണരുമ്പോൾ. ആറ്റിങ്ങൽ സബ്ഡിവിഷൻ തല ഉദ്ഘാടനം അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ആറ്റിങ്ങൽ നഗരസഭ ചെയർപെഴ്സൻ അഡ്വ. എസ്.കുമാരി നിർവ്വഹിച്ചു.

പുതുതായി സ്കൂളിലെത്തിച്ചേർന്ന കുട്ടികൾക്ക് കേഡറ്റുകൾ ലഘുലേഖകൾ വിതരണം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഗിരിജ, കൗൺസിലർമാരായ ആർ.എസ്.അനൂപ്, രമ്യ സുധീർ, പി.റ്റി.എ. പ്രസിഡൻ്റ് എൽ.ആർ. മധുസൂദൻ നായർ, വൈസ് പ്രസിഡൻ്റ് കെ.ശ്രീകുമാർ, ഹെഡ്മിസ്ട്രസ് റ്റി.റ്റി.അനിലാറാണി, കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ എൻ.സാബു, എസ്.ശാരിക എന്നിവർ സംബന്ധിച്ചു. പള്ളിക്കൂടമുണരുമ്പോൾ ബോധവൽക്കരണ പരിപാടി പരവൂർകോണം ഗവ.എൽ.പി.എസിൽ നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ അവനവഞ്ചേരി രാജു ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ കെ.പി.രാജഗോപാലൻ പോറ്റി, പ്രൊഫ.എസ്.ഭാസി രാജ്, ഹെഡ്മാസ്റ്റർ അജികുമാർ, അഭിലാഷ്, എസ്.അജിത എന്നിവർ സംബന്ധിച്ചു.