ദീപക്കിന്റെ മരണം: ഷിംജിതയ്ക്കായി ലുക്കൗട്ട് നോട്ടിസ്

ദീപക്കിന്റെ മരണം: ഷിംജിതയ്ക്കായി ലുക്കൗട്ട് നോട്ടിസ്

കോഴിക്കോട്ട് സ്വകാര്യ ബസിൽ നിന്നുള്ള വീഡിയോ ദൃശ്യം പുറത്തുവന്നതിനു പിന്നാലെ ദീപക്ക് എന്ന യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഷിംജിത മുസ്തഫക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് ഇറക്കി. ഷിംജിത സംസ്ഥാനം വിട്ട് മംഗളൂരുവിലേക്ക് കടന്നതായാണ് സൂചന. യുവതിക്കെതിരെ ആത്മഹത്യാ പ്രേരാണാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പൊലീസില്‍ പരാതി നല്‍കാതെ യുവതി വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സാഹചര്യവും അന്വേഷിക്കുന്നുണ്ട്. ഇതിനിടെ മെന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ ദീപക്കിന്റ വീട്ടില്‍ എത്തി സഹായധനം കൈമാറി.

പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ബാലരാമപുരം: സ്കൂൾ വിട്ട് വീട്ടിലെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിലെ ബാത്ത് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലരാമപുരം സ്വദേശികളായ ജേക്കബ് രാജൻ – അജി ഗ്രൽഫിൽ ദമ്പതികളുടെ മകൻ അജയ് ജേക്കബ് ആണ് മരിച്ചത്.
​
സ്കൂൾ വിട്ട് എത്തിയ ഉടനെയായിരുന്നു സംഭവം. യൂണിഫോം പോലും മാറുന്നതിന് മുൻപ് അജയ് ബാത്ത് റൂമിൽ കയറി തൂങ്ങുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. മരണകാരണം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശ്രദ്ധിക്കുക: മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോൾ സഹായത്തിനായി താഴെ പറയുന്ന ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ദിശ ഹെൽപ്പ് ലൈൻ: 1056, സ്റ്റേറ്റ് മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈൻ: 0471-2552056.

വർക്കലയിൽ കുന്നിടിക്കുന്നതിനിടയിൽ മണ്ണിടിഞ്ഞ് വീണ് ജെസിബി ഡ്രൈവർക്ക് ദാരുണ അന്ത്യം

വർക്കലയിൽ കുന്നിടിക്കുന്നതിനിടയിൽ മണ്ണിടിഞ്ഞ് വീണ് ജെസിബി ഡ്രൈവർക്ക് ദാരുണ അന്ത്യം

വർക്കല ചെറുന്നിയൂർ വെള്ളിയാഴ്ച കാവന ക്ഷേത്രത്തിനു സമീപത്തെ കുന്നിടിക്കുന്നതിനിടയിൽ മണ്ണിടിഞ്ഞ് വീണ് ജെസിബി ഡ്രൈവർക്ക് ദാരുണ അന്ത്യം.ഉച്ചയ്ക്ക് 12 മണിയുടെ കൂടെയായിരുന്നു അപകടം. കൊല്ലം നെടുമങ്ങാവ് സ്വദേശി അനീഷ് ആണ് മരണപ്പെട്ടത്. ജെസിബി ഉപയോഗിച്ച് കുന്നിടിക്കുന്നതിനിടയിൽ മുകളിൽ നിന്നും മണ്ണ് അടർന്നുവീണ് ജെസിബിയുടെ മുകളിൽ കൂടി പതിക്കുകയായിരുന്നു. ജെസിബി ഭാഗികമായി തകർന്നു. പരിസരവാസികളും നാട്ടുകാരും എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് .ഫയർഫോഴ്സ് എത്തി ഡ്രൈവറെ പുറത്തെടുത്തു താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അനധികൃത മണ്ണെടുപ്പ് ആണെന്നും ഇത് പഞ്ചായത്തിന്റെ അനുമതിയോടുകൂടിയാണെന്നും ആരോപണം ഉന്നയിച്ചുകൊണ്ട് പഞ്ചായത്ത് മെമ്പർ കൂടിയായ ജോസഫ് പെരേര രംഗത്തെത്തി. മെമ്പർ പലതവണ മുഖ്യമന്ത്രിക്കും അധികാരികൾക്കും പരാതി അയച്ചിട്ടും യാതൊരു നടപടിയും ഇല്ല എന്നാണ് ജോസഫ്പറയുന്നത് സമീപത്ത് സ്ഥിതി ചെയ്യുന്ന വീടുകൾ പോലും മണ്ണെടുപ്പ് മൂലം അപകട ഭീഷണിയിലാണ്.

ഇന്ന് രണ്ടു തവണയായി വര്‍ധിച്ചത് 5480 രൂപ; സ്വര്‍ണത്തിലേക്ക് ഒഴുകിയെത്തി നിക്ഷേപകര്‍, റെക്കോര്‍ഡ് ഉയരത്തില്‍

ഇന്ന് രണ്ടു തവണയായി വര്‍ധിച്ചത് 5480 രൂപ; സ്വര്‍ണത്തിലേക്ക് ഒഴുകിയെത്തി നിക്ഷേപകര്‍, റെക്കോര്‍ഡ് ഉയരത്തില്‍

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്നലെ മൂന്നു തവണകളായി പവന് 3,160 രൂപ വര്‍ധിച്ച സ്വര്‍ണവില ഇന്ന് രണ്ടു തവണകളായി 5480 രൂപയാണ് വര്‍ധിച്ചത്. 1,15,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില.

മൂന്നാഴ്ചയ്ക്കിടെ പവന്‍ വിലയില്‍ 15000 രൂപയിലധികമാണ് വര്‍ധിച്ചത്. രണ്ടുദിവസത്തെ കണക്ക് നോക്കിയാല്‍ ഏകദേശം 8500ലധികം രൂപയാണ് കൂടിയത്. ഗ്രാമിന് ഇന്ന് രണ്ടു തവണകളായി 685 രൂപയാണ് കൂടിയത്. 14,415 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ പുതുക്കിയ വില.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം സംബന്ധിച്ച് എതിരഭിപ്രായം പറയുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് വിപണിയില്‍ അസ്ഥിരതയ്ക്കുള്ള പ്രധാന കാരണം. ഈ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.

നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി കോൺഗ്രസിലെ എ.ജെ ജിഹാദിനെ തിരഞ്ഞെടുത്തു

നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി കോൺഗ്രസിലെ എ.ജെ ജിഹാദിനെ തിരഞ്ഞെടുത്തു

കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ എ.ജെ ജിഹാദിനെ തിരഞ്ഞെടുത്തു. LDF – BJP മത്സരത്തിൽ നിന്നും വിട്ടു നിന്നു.