by Midhun HP News | Oct 6, 2026 | Latest News, കായികം
ലഖ്‌നൗ: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. വൈകീട്ട് ഏഴ് മുതല്‍ ലഖ്‌നൗവിലെ ഏകന സ്റ്റേഡിയത്തിലാണ് ആദ്യ പോരാട്ടം. ഏകദിന പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.
5 മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം പോരാട്ടം ഈ മാസം 9നും മൂന്നാം മത്സരം 11നും അരങ്ങേറും. 14, 17 തീയതികളിലാണ് ശേഷിക്കുന്ന രണ്ട് പോരാട്ടങ്ങള്‍.
ഓപ്പണിങില്‍ ആര് എന്ന കണ്‍ഫ്യൂഷന്‍ തന്നെയാണ് മത്സരത്തിന് മുന്‍പ് പരിശീലകന്‍ ഗൗതം ഗംഭീറിനു മുന്നിലുള്ളത്. മലയാളി താരം സഞ്ജു സാംസണ്‍, വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി എന്നിവരില്‍ ആരെ കളിപ്പിക്കും എന്നറിയാനുള്ള കൗതുകം ആരാധകര്‍ക്ക് തുടരാം. ഏഷ്യന്‍ ഗെയിംസില്‍ വൈഭവ് ഓപ്പണറും സഞ്ജു മൂന്നാം സ്ഥാനത്തും കളിച്ചിരുന്നു.
എന്നാല്‍ വിന്‍ഡീസിനെതിരെ രണ്ട് പേരെയും ഒരുമിച്ച് കളിപ്പിക്കാന്‍ സാധ്യതയില്ല. മിന്നും ഫോമിലുള്ള അഭിഷേക് ശര്‍മയെ മാറ്റില്ലെന്നു ഉറപ്പാണ്. അഫ്ഗാനെതിരായ പരമ്പരയില്‍ രണ്ട് അര്‍ധ സെഞ്ച്വറികള്‍ നേടിയ സഞ്ജുവിനു തന്നെയാണ് നിലവില്‍ വൈഭവിനേക്കാള്‍ മുന്‍തൂക്കമുള്ളത്. വൈഭവിനോട് താന്‍ കാര്യങ്ങള്‍ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഗംഭീര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ഇഷാന്‍ കിഷന്‍, തിലക് വര്‍മ എന്നിവര്‍ ഫോമിലാണ്. ഇരുവരുടേയും സാന്നിധ്യം മധ്യനിരയ്ക്ക് കരുത്താകും. പേസ് ഓള്‍ റൗണ്ടര്‍ ശിവം ദുബെയും മികവിലേക്ക് ഉയര്‍ന്നത് ഇന്ത്യക്ക് ആശ്വാസമാണ്.
അതേസമയം പരിചയ സമ്പത്ത് അത്ര ഇല്ലാത്ത ബൗളിങ് നിര ഇന്ത്യക്ക് തലവേദനയാണ്. അര്‍ഷ്ദീപ് സിങിനു കൂട്ടായി 6 മത്സരം കളിച്ച മായങ്ക് യാദവും 3 മത്സരം കളിച്ച പ്രിന്‍സ് യാദവുമാണ് ടീമിലുള്ളത്. അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് സ്പിന്‍ ബൗളിങിന് ചുക്കാന്‍ പിടിക്കുന്നത്. ഏകദിന പരമ്പരയില്‍ മിന്നും ഫോമില്‍ പന്തെറിഞ്ഞാണ് കുല്‍ദീപ് നില്‍ക്കുന്നത്.
ടി20യില്‍ കരുത്തരാണ് വിന്‍ഡീസ്. രണ്ട് തവണ ലോക ചാംപ്യന്‍മാരായ സംഘം. ഷായ് ഹോപ് തന്നെയാണ് നായകന്‍. ഏകദിന പരമ്പരയില്‍ അപാര ബാറ്റിങുമായി കളംവാണ ഹോപിന്റെ ഫോം വിന്‍ഡീസിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ഘടകമാണ്.
റൊമാരിയോ ഷെപ്പേഡ്, റോവ്മാന്‍ പവല്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ എന്നീ പരിചയസമ്പന്നരും ടി20 ഫോര്‍മാറ്റില്‍ ടീമിലുണ്ട്. വെടിക്കെട്ട് ബാറ്റര്‍മാരുടെ സാന്നിധ്യം കരീബിയന്‍ സംഘത്തെ ലോകത്തെ ഏതൊരു ടീമിനും കടുത്ത വെല്ലുവിളി തന്നെയാണ്. ഏകദിന പരമ്പരയിലെ അവസാന പോരാട്ടത്തില്‍ ഇന്ത്യയെ ചെയ്‌സ് ചെയ്ത് വീഴ്ത്തിയതിന്റെ ആത്മവിശ്വാസവും അവര്‍ക്കുണ്ട്.
by Midhun HP News | Oct 6, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശുര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് പ്രവചനം. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഉടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
by Midhun HP News | Oct 5, 2026 | Latest News, കേരളം
കൊച്ചി: ദോശ ചുട്ടുകൊണ്ട് കട ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വിഡി സതീശന്‍. സംവിധായകന്‍ ഷാജി കൈലാസ്, ഭാര്യ ആനി, നടി നൂറിന്‍ ഷെരീഫ് എന്നിവരുടെ പങ്കാളിത്തത്തോടെ ആരംഭിച്ച ഇഡ്്ലി കഫേയിലാണ് സതീശന്‍ ദോശ ചുട്ടെടുത്തത്.
‘ഞാനൊക്കെ ദോശ ഉണ്ടാക്കിയിട്ടുണ്ട്’ എന്നു പറഞ്ഞ് ചിരിച്ചുകൊണ്ടാണ് ചൂടുള്ള തവിയിലേക്ക് അദ്ദേഹം സ്‌റ്റൈലായി മാവ് ഒഴിച്ചത്. ‘ഇത്രയും ഗംഭീരമായ ദോശ കണ്ടിട്ടുണ്ടോ’ എന്ന് കളിയായി പറയുകയും ചെയ്തു. ആനിയെയും ഷാജി കൈലാസിനെയും കൂടാതെ എം.പി ഹൈബി ഈഡന്‍, എംഎല്‍എ അന്‍വര്‍ സാദത്ത്, മുന്‍എംഎല്‍എ കെ.ബാബു തുടങ്ങിയവരും സതീശനൊപ്പം ഉണ്ടായിരുന്നു. വിഡിയോ വൈറല്‍ ആയതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. കേരളാ മുഖ്യമന്ത്രിക്ക് ഇതാണോ പണി എന്ന് തുടങ്ങി, ജനകീയ മുഖ്യമന്ത്രി ചിലപ്പോള്‍ ദോശ ചുട്ടെന്നും വരും എന്നുള്ള തരത്തില്‍ കമന്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്.

നിര്‍മ്മാതാക്കളായ ലിസ്റ്റിന്‍ സ്റ്റീഫന്‍, ആല്‍വിന്‍ ആന്റണി, മേജര്‍ രവി, ജോമോള്‍, ഗോവിന്ദ് പത്മസൂര്യയും ഇഡ്‌ലി കഫേയുടെ ഉദ്ഘാടനത്തിന് എത്തിയിരുന്നു.



by Midhun HP News | Oct 5, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സ്കാനിങ് ചെയ്യാൻ വന്ന മധ്യവയസ്കയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ.




ആറ്റിങ്ങലിലെ സ്കാനിംഗ് സെന്ററിൽ സ്കാനിങിനായി വന്ന മധ്യവയസ്കയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു എന്നാരോപിച്ചു സ്കാനിങ് സെന്ററിലെ ജീവനക്കാരനായ അനു ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
by Midhun HP News | Oct 5, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കെ.എസ്.ടി.എ എന്ന അധ്യാപക പ്രസ്ഥാനത്തിൻ്റെ പ്രവർത്തകരായി പല കാലങ്ങളിലായി വിരമ്മിച്ചവരുടെ കൂട്ടായ്മയായ “എൽഡേഴ്സ് ഫോറം തിരുവനന്തപുരം” ന്റെ സൗഹൃദ കൂട്ടായ്മ കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്നു.

സൗഹൃദ സംഗമം ഗ്രന്ഥകാരനും പ്രഭാഷകനുമായ ഡോ:എം.എ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ മുൻ സംസ്ഥാന പ്രസിഡൻ്റ് പി.കെ രാജ്മോഹനൻ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ ജനറൽ സെക്രട്ടറി ടി.കെ.എ ഷാഫി, മുൻ ജനറൽ സെക്രട്ടറിമാരായ എം ഷാജഹാൻ, എൻ.ടിശിവരാജൻ, കെ.എസ്.എസ്.പി.യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജി അജയൻ, കെ.എസ്.ടി.എ.ജില്ലാ സെക്രട്ടറി ആർ വിദ്യാ വിനോദ്, കൺവീനർ എൻ ശശിധരൻ, പ്രേമചന്ദ്രൻ എന്നിവർ പങ്കെടുത്തു. ഭാവിപരിപാടികൾ ചർച്ച ചെയ്ത് തീരുമാനങ്ങൾ എടുത്ത് പിരിഞ്ഞു.



Recent Comments