by Midhun HP News | Sep 24, 2025 | Latest News, കേരളം
കൊച്ചി: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. 84,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപ കുറഞ്ഞു. 10,575 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്നലെ രാവിലെ 83,000 കടന്ന് 84000ന് അരികില്‍ എത്തിയ സ്വര്‍ണവിലയാണ് ഉച്ചയോടെ ഒറ്റയടിക്ക് ആയിരം രൂപ കൂടി വര്‍ധിച്ചത്. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്തംബര്‍ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില എണ്‍പതിനായിരം പിന്നിട്ടത്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന സംസ്ഥാനത്തും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയില്‍ കാണുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് വില വര്‍ധനയ്ക്കുള്ള പ്രധാന കാരണം.
by Midhun HP News | Sep 23, 2025 | Latest News, കേരളം
തൃശൂര്‍: ചാവക്കാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ആയിരുന്ന ഇരിങ്ങാലക്കുട സ്വദേശി ജയപ്രകാശ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍. ഗുരുവായൂരിലെ ഹോട്ടലില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.
ഹോട്ടലില്‍ പരിശോധന നടത്തി താല്‍ക്കാലിക ജീവനക്കാര്‍ കൂടുതലാണെന്ന് പറയുകയും ഒതുക്കി തീര്‍ക്കാന്‍ 10000 രൂപ ആവശ്യപ്പെടുകയും 5000 രൂപ നിര്‍ബന്ധിച്ച് വാങ്ങുകയും ചെയ്തിരുന്നു.
എന്നാല്‍ സെപ്തംബര്‍ 17ന് ചാവക്കാട് നിന്നും സ്ഥലം മാറ്റം ലഭിച്ച ജയപ്രകാശ് എറണാകുളം, കാക്കനാട് ലേബര്‍ ഓഫീസില്‍ ജോയിന്‍ ചെയ്തു. ഈ വിവരം മാനേജരില്‍ നിന്നും മറച്ചുവെച്ച് ബാക്കി തുകയായി 5000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഗൂഗിള്‍ പേ വഴി പണം നല്‍കാനാണ് ആവശ്യപ്പെട്ടത്. ഇതു സാധിക്കില്ലെന്ന് അറിയിച്ചപ്പോള്‍ താന്‍ നേരിട്ട് വന്ന് പണം വാങ്ങിക്കൊള്ളാമെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ മാനേജര്‍ തൃശൂര്‍ വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി. തുടര്‍ന്ന് ചൊവ്വാഴ്ച കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് പ്രതിയെ കയ്യോടെ പിടികൂടുന്നത്.

ഹോട്ടലില്‍ പരിശോധന നടത്തി താല്‍ക്കാലിക ജീവനക്കാര്‍ കൂടുതലാണെന്ന് പറയുകയും ഒതുക്കി തീര്‍ക്കാന്‍ 10000 രൂപ ആവശ്യപ്പെടുകയും 5000 രൂപ നിര്‍ബന്ധിച്ച് വാങ്ങുകയും ചെയ്തിരുന്നു.
എന്നാല്‍ സെപ്തംബര്‍ 17ന് ചാവക്കാട് നിന്നും സ്ഥലം മാറ്റം ലഭിച്ച ജയപ്രകാശ് എറണാകുളം, കാക്കനാട് ലേബര്‍ ഓഫീസില്‍ ജോയിന്‍ ചെയ്തു. ഈ വിവരം മാനേജരില്‍ നിന്നും മറച്ചുവെച്ച് ബാക്കി തുകയായി 5000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഗൂഗിള്‍ പേ വഴി പണം നല്‍കാനാണ് ആവശ്യപ്പെട്ടത്. ഇതു സാധിക്കില്ലെന്ന് അറിയിച്ചപ്പോള്‍ താന്‍ നേരിട്ട് വന്ന് പണം വാങ്ങിക്കൊള്ളാമെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ മാനേജര്‍ തൃശൂര്‍ വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി. തുടര്‍ന്ന് ചൊവ്വാഴ്ച കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് പ്രതിയെ കയ്യോടെ പിടികൂടുന്നത്.


by Midhun HP News | Sep 23, 2025 | Latest News, ജില്ലാ വാർത്ത, മരണം
അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് മാമ്പള്ളിയിൽ ഇറാത്ത് പടിഞ്ഞാറു വീട്ടിൽ സഖി (11) ആണ് മരണപ്പെട്ടത്. ഉച്ചയോടെ പി റ്റി എ മീറ്റിങ്ങ് കഴിഞ്ഞ് സഖിയുടെ അച്ഛൻ ഓടിച്ചിരുന്ന ഓട്ടോയിൽ അമ്മയോടൊപ്പം പോകവേ കടയ്ക്കാവൂർ കാനറാ ബാങ്കിനു സമീപം നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്ക് പറ്റിയ കുട്ടിയെ മെഡിക്കൽ കോളേജിൽ കൊണ്ടുപോകവേ മരണപ്പെടുകയായിരുന്നു. അച്ഛനും അമ്മയ്ക്കും അപകടത്തെ തുടർന്ന് പരിക്ക് പറ്റിയിട്ടുണ്ട്.
by Midhun HP News | Sep 23, 2025 | Latest News, കേരളം
കൊച്ചി: ഓപ്പറേഷന്‍ നുംഖോറില്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുന്ന വാര്‍ത്ത പുറത്തു വരുമ്പോള്‍ സമാനമായ രീതിയില്‍ സിനിമാ താരങ്ങള്‍ നേരത്തെയും കുടുങ്ങിയിരുന്നുവെന്നത് ചര്‍ച്ചയാകുന്നു. 2019ലായിരുന്നു ആ കേസ്. നികുതി വെട്ടിച്ച് വ്യാജരേഖ ചമച്ച് വാഹനങ്ങള്‍ കേരളത്തിലെത്തിച്ചതിന് അന്ന് പിടിയിലായത് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി, നടന്‍ ഫഹദ് ഫാസില്‍, നടി അമല പോള്‍ എന്നിവരായിരുന്നു.
സുരേഷ് ഗോപിയുടെ പേരില്‍ രണ്ട് കാറുകളുടെ രജിസ്‌ട്രേഷനിലാണ് കേസെടുത്തത്. എന്നാല്‍ കുറ്റപത്രം ഒരു കാറിന്റെ പേരിലാണ് സമര്‍പ്പിച്ചത്. വ്യാജ മേല്‍വിലാസം ഉപയോഗിച്ച് 16 ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിച്ചെന്നായിരുന്നു കണ്ടെത്തിയത്. രജിസ്‌ട്രേഷന് വേണ്ടി വ്യാജ സത്യവാങ്മൂലവും വ്യാജ സീലും ഉപയോഗിച്ചുവെന്ന് പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കേസില്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു.

ഫഹദ് ഫാസില്‍, അമല പോള്‍ എന്നിവര്‍ക്കെതിരെയും വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പിന് കേസെടുത്തെങ്കിലും പിന്നീട് ഒഴിവാക്കി. ബംഗളൂരുവില്‍ നിന്നാണ് അമല പോള്‍ വാഹനം വാങ്ങിയത്. എന്നാല്‍ വാഹനം കേരളത്തിലെത്തിച്ചിരുന്നില്ല. ആ കാരണം കൊണ്ട് തന്നെ കേരള പൊലീസിന് നടപടി സ്വീകരിക്കാനും കഴിഞ്ഞില്ല. ഫഹദ് ഫാസില്‍ പിഴയടച്ച് കേരളത്തിലേയ്ക്ക് രജിസ്‌ട്രേഷന്‍ മാറ്റുകയും ചെയ്തു. 19 ലക്ഷം രൂപ പിഴയടച്ചെങ്കിലും അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കുകയായിരുന്നു ഫഹദ് ഫാസിലിനെ.


by Midhun HP News | Sep 23, 2025 | Latest News, ദേശീയ വാർത്ത
ബംഗലൂരു: പോത്തിറച്ചിയുമായി പോയ ലോറി ഒരു സംഘം ആളുകള്‍ അഗ്നിക്കിരയാക്കി. കര്‍ണാടകയിലെ കുഡാച്ചിയില്‍ നിന്ന് കലബുര്‍ഗിയിലേക്ക് ബീഫുമായി പോയ ട്രക്കാണ് കത്തിച്ചത്. തിങ്കളാഴ്ച രാത്രി കഗാവാദ് താലൂക്കിലെ ഐനാപൂര്‍ പട്ടണത്തില്‍ വെച്ചായിരുന്നു സംഭവം.

ഐനാപൂര്‍ ഗ്രാമത്തിലെ ഉഗര്‍ റോഡിലുള്ള ശ്രീ സിദ്ധേശ്വര ക്ഷേത്രത്തിന് സമീപം ട്രക്ക് തടഞ്ഞുനിര്‍ത്തി ജനക്കൂട്ടം തീയിടുകയായിരുന്നു. ഏഴു ക്വിന്റല്‍ ബീഫുമായി പോയ വാഹനമാണ് തിവെച്ചു നശിപ്പിച്ചത്. ഗോമാംസം കടത്തിയെന്നാരോപിച്ചായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും ട്രക്ക് പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. സംഭവത്തില്‍ കന്നുകാലി കശാപ്പ് നിരോധന നിയമപ്രകാരവും കവര്‍ച്ച പ്രകാരവും പൊലീസ് കേസെടുത്തു. ലോറി കത്തിച്ചവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ലോറി തീയിട്ടതിന് 6 പേര്‍ക്ക് എതിരെയാണ് കേസ് എടുത്തത്. ലോറി ഉടമ, ഡ്രൈവര്‍, എന്നിവര്‍ക്കെതിരെ ഗോവധ നിരോധന നിയമപ്രകാരം കേസെടുത്തു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


Recent Comments