by Midhun HP News | Jul 28, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന ശക്തമായ മഴയ്ക്ക് ശമനം. മഴ മുന്നറിയിപ്പ് നാല് ജില്ലകളിലേക്ക് ചുരുങ്ങി. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലവിലുണ്ട്.
തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരത്തോട് ചേര്‍ന്നുള്ള ന്യൂന മര്‍ദപാത്തി, വടക്കു പടിഞ്ഞാറന്‍ മധ്യ പ്രദേശിന് മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദം എന്നിവയുടെ സ്വാധീനത്തില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയിയിലും ജുലൈ 28 മുതല്‍ 30 വരെ 40 മുതല്‍ 50 വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വടക്കു പടിഞ്ഞാറന്‍ മധ്യ പ്രദേശിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യുനമര്‍ദം അടുത്ത 12 മണിക്കൂറില്‍ ശക്തി കുറയുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി നല്‍കി ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.
by Midhun HP News | Jul 27, 2025 | Latest News, കേരളം
കൊല്ലം എരൂരിൽ ഭർത്താവിനെയും ഭാര്യയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആഴാത്തിപ്പാറ സ്വദേശികളായ റജി (56), പ്രശോഭ (48) എന്നിവരാണ് മരിച്ചത്. ഭാര്യയുടെ മൃതദേഹം വെട്ടേറ്റ നിലയിൽ അടുക്കളയിലും ഭർത്താവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് ആണ് സംശയം. എരൂർ പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു. ഉച്ചയ്ക്ക് 2.30 ഓടെയാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്.
by Midhun HP News | Jul 27, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: കൊടുമൺ കുന്നിൽ ലൈൻ സൗപർണികയിൽ (എൻ.ആർ.എ :22 എ) ബി ഇന്ദിരാദേവി അമ്മ വി (78) (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ് എൽ.പി.എസ് പാവല്ല, തോട്ടയ്ക്കാട്).
അന്തരിച്ചു.
ഭർത്താവ്: പരേതനായ എസ് ശ്രീധരൻ നായർ (റിട്ടയേർഡ് ഹെഡ്മാസ്റ്റർ, ഗവ:എൽ.പി.എസ്, ശ്രീനിവാസപുരം)
മക്കൾ: സജീവ് എസ് (അക്കൗണ്ടൻ്റ്, മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബ്, തിരുവനന്തപുരം), സോജ ഐ. എസ് (ഹെഡ്മിസ്ട്രസ്സ്,ഗവ:എൽ.പി.എസ്, കൂന്തള്ളൂർ).
മരുമക്കൾ: ബീന ഐ, വിനു എസ് (ബ്ളോക്ക് പ്രോജക്ട് കോ-ഓഡിനേറ്റർ, ആറ്റിങ്ങൽ ബി.ആർ.സി).
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്
by Midhun HP News | Jul 27, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ സ്പെക്ട്ര 2025 എന്ന പേരിൽ ശ്രീപാദം സ്റ്റേഡിയത്തിൽ വച്ച് കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. എസ് എം സി ചെയർമാൻ ബി ശ്രീകുമാർ അധ്യക്ഷനായ ചടങ്ങ് വാർഡ് കൗൺസിലർ ബിനു ജി. എസ് ഉദ്ഘാടനം ചെയ്തു. എച്ച് എം ഇൻ ചാർജ് സിന്ധു വി എസ് സ്വാഗതം ആശംസിച്ചു.
സ്റ്റാഫ് സെക്രട്ടറി സിനു ബി എസ് നന്ദി അറിയിച്ചു. റെഡ്,ഓറഞ്ച്, ബ്ലൂ, വൈറ്റ്, ഗ്രീൻ എന്നീ ഹൗസുകളായി തിരിഞ്ഞാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. മൽസരങ്ങളുടെ ഓവർ ഓൾ നേടിയ ഓറഞ്ച് ഹൗസ് ജേതാക്കളായി.
by Midhun HP News | Jul 27, 2025 | Latest News
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നത്. ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദ്ദപാത്തി സ്ഥിതിചെയ്യുന്നുണ്ട്. വടക്കന്‍ ഛത്തീസ്ഗഡിനും ഝാര്‍ഖണ്ഡിനും മുകളിലായി തീവ്രന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. ഇന്ന് ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്.
ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ചയും ബുധനാഴ്ചയും കണ്ണൂര്‍, കാസര്‍കോടും ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.
Recent Comments