കടുത്ത വൈദ്യുതി പ്രതിസന്ധി; തിരുവനന്തപുരത്ത് ഇന്ന് നിര്‍ണായക യോഗം

കടുത്ത വൈദ്യുതി പ്രതിസന്ധി; തിരുവനന്തപുരത്ത് ഇന്ന് നിര്‍ണായക യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. മന്ത്രി സണ്ണി ജോസഫിന്റെ ചേംബറില്‍ രാവിലെ 11 മണിക്കാണ് യോഗം. കെഎസ്ഇബി ചെയര്‍മാന്‍, ബോര്‍ഡ് അംഗങ്ങള്‍ എന്നിവരടക്കം യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

കടുത്ത വേനലിലെ വര്‍ധിച്ച ആവശ്യകത മുന്നില്‍ കണ്ട് വേണ്ടത്ര മുന്നൊരുക്കം നടത്തുന്നതില്‍ സര്‍ക്കാരിനും ബോര്‍ഡിനും വലിയ വീഴ്ച സംഭവിച്ചെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് യോഗം ചേരുന്നത്.

ആവശ്യകത ഉയര്‍ന്നതും ഗ്രിഡിലെ ഫ്രീക്വന്‍സി കുറഞ്ഞതിനാല്‍ സതേണ്‍ റീജിയന്‍ ലോഡ് ഡെസ്പാച്ച് സെന്റര്‍ ഇടപെട്ടതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മഴ കാരണം കല്‍ക്കരിയില്ലാത്തതിനാല്‍ ഉത്തരേന്ത്യയില്‍ വൈദ്യുതോല്‍പാദനം കുറഞ്ഞു. കല്‍ക്കരി ക്ഷാമം കാരണം കേന്ദ്രവിഹിതം കുറഞ്ഞു. കെഎസ്ഇബിക്ക് പീക്ക് സമയത്തേയ്ക്ക് പറഞ്ഞുറപ്പിച്ച ഹ്രസ്വകാല കരാറുമില്ല. എല്ലാം ഒന്നിലധികം തവണ പവര്‍കട്ട് ചെയ്യുന്നതിലേക്ക് എത്തി. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും ഉയര്‍ന്ന ആവശ്യകത ആയതിനാല്‍ പവര്‍ എക്‌സേഞ്ചിലും വൈദ്യുതി കിട്ടാനില്ലാത്ത അവസ്ഥയിലെത്തി.

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ് തീരപ്രദേശത്തുമായി ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായി വെള്ളിയാഴ്ചയോടെ മധ്യപടിഞ്ഞാറന്‍- വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന വടക്കന്‍ ആന്ധ്രാപ്രദേശ് – തെക്കന്‍ ഒഡിഷ തീരപ്രദേശത്തുമായി ന്യൂന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു.

ഇതിന്റെ സ്വാധീനഫലമായി ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ നേരിയതോടെ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

അതേസമയം ഇന്നും (08/09/2026) നാളെയും (09/09/2026) കടുത്ത ചൂട് അനുഭവപ്പെടാനുള്ള സാധ്യതതാണ് നിലനില്‍ക്കുന്നത്. ഉയര്‍ന്ന താപനില (സാധാരണയെക്കാള്‍ 3 to 4°C വരെ കൂടുതല്‍) ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം നടത്താന്‍ ബസുടമകളുടെ യോഗം തീരുമാനിച്ചു. സമരത്തിനു മുന്നോടിയായി മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയേയും ഒരു തവണ കൂടി കാണും. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സമാന സംഘടനകളുമായും ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ബസുടമ സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എല്ലാ സംഘടനകളേയും കൂട്ടിയോജിപ്പിച്ചുകൊണ്ട്, സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളും സമരത്തിലേക്ക് നീങ്ങാനാണ് ഓള്‍ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്റെ സംസ്ഥാന സമിതി തീരുമാനിച്ചിട്ടുള്ളത്. സ്വകാര്യ ബസ് വ്യവസായം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്ന തരത്തിലുള്ള നിര്‍ദേശങ്ങളൊന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ ഇല്ല. ഇതോടെ സര്‍വീസ് നിര്‍ത്തിവെക്കേണ്ട സാഹചര്യത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ്.

വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക എന്ന ആവശ്യം കഴിഞ്ഞ 15 വര്‍ഷമായി ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. 2022 ല്‍ നിശ്ചയിച്ച ബസുകളിലെ മിനിമം യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, ഡീസലിന് സബ്ഡിസി ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന ഉയര്‍ത്തുന്നത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള നിലപാട് അറിഞ്ഞശേഷം സമരത്തില്‍ തീരുമാനം കൈക്കൊള്ളുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. പത്തനംതിട്ടയില്‍ വിറ്റ SH 583599 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ കായംകുളത്ത് വിറ്റ SM 508240 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. അഞ്ചു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം താമരശേരിയില്‍ വിറ്റ SC 531427 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

SA 583599

SB 583599

SC 583599

SD 583599

SE 583599

SF 583599

SG 583599

SJ 583599

SK 583599

SL 583599

SM 583599

4th Prize Rs.5,000/-

0527 0843 1154 1266 1318 1352 2429 2526 2798 3331 3870 3986 4666 4940 5525 6679 8012 8161 8897

5th Prize Rs.2,000/-

0116 0891 3518 4003 6682 7785

6th Prize Rs.1,000/-

0576 0847 1217 1301 1521 2137 2637 2700 3526 3632 4036 4348 4958 5552 6389 7351 7354 7539 7689 7768 7829 8801 8969 9159 9754

7th Prize Rs.500/-

0104 0552 0676 0779 0823 1289 1465 1472 1527 1622 1675 1999 2156 2221 2249 2271 2468 2694 2718 2723 2732 2988 3026 3061 3079 3175 3235 3505 3553 4071 4166 4362 4514 4537 4728 4839 5112 5313 5458 5550 5742 5838 5962 6074 6096 6119 6227 6329 6388 6447 6486 6649 6659 6669 6733 6744 6882 7366 7842 7872 7890 8093 8143 8406 8538 8731 8831 8901 9051 9194 9266 9582 9769 9789 9856 9868

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

ആനവണ്ടിക്ക് ഇനി ‘സ്പോൺസർ’ വരും; പൊതുഗതാഗതം വിപുലീകരിക്കാൻ പുതിയ പദ്ധതിയുമായി കോർപ്പറേഷൻ

ആനവണ്ടിക്ക് ഇനി ‘സ്പോൺസർ’ വരും; പൊതുഗതാഗതം വിപുലീകരിക്കാൻ പുതിയ പദ്ധതിയുമായി കോർപ്പറേഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ആർടിസി. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായാണ് പൊതുജന പങ്കാളിത്തത്തോടെ ബസ് സർവീസുകൾ വിപുലീകരിക്കാൻ പുതിയ സംരംഭത്തിന് തുടക്കമിട്ടതെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഗ്രാമപ്രദേശങ്ങളിലടക്കം സർവീസുകൾ ശക്തമാക്കുന്നതിനും, കാലാവധി പൂർത്തിയാക്കിയ പഴയ ബസുകൾ മാറ്റി പുതിയവ നിരത്തിലിറക്കുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സന്നദ്ധ-സാമൂഹിക സംഘടനകൾ, ക്ലബ്ബുകൾ, വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ എന്നിവർക്ക് കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) ഫണ്ട് വിനിയോഗിച്ചോ നേരിട്ടോ ബസുകൾ സ്പോൺസർ ചെയ്യാൻ സാധിക്കും.

ഒൻപത് മീറ്റർ മുതൽ 15 മീറ്റർ വരെ നീളമുള്ള എസി പ്രീമിയം, എസി സീറ്റർ, എസി സ്ലീപ്പർ, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ വിഭാഗങ്ങളിലുള്ള ബസുകളാണ് സ്പോൺസർഷിപ്പിലൂടെ സ്വീകരിക്കുക. സ്പോൺസർമാർക്ക് നിർദ്ദിഷ്ട മാനദണ്ഡങ്ങൾക്കനുസൃതമായി ബസുകൾ നേരിട്ട് വാങ്ങി കെഎസ്ആർടിസിക്ക് കൈമാറാം. അല്ലെങ്കിൽ ബസ് വാങ്ങുന്നതിനാവശ്യമായ തുക കോർപ്പറേഷന് നൽകിയാൽ ടെൻഡർ നടപടികളിലൂടെ കെഎസ്ആർടിസി നേരിട്ട് വാഹനം വാങ്ങി നിരത്തിലിറക്കും.

സ്പോൺസർ ചെയ്യുന്ന ബസുകൾ കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറുടെ പേരിൽ രജിസ്റ്റർ ചെയ്യുകയും കോർപ്പറേഷന്റെ സ്ഥിരം ആസ്തിയായി മാറുകയും ചെയ്യും. സർവീസുകളുടെ നടത്തിപ്പ്, റിപ്പയറിംഗ്, ഇൻഷുറൻസ്, ടിക്കറ്റ് വരുമാനം, ജീവനക്കാരുടെ വിന്യാസം എന്നിവയുടെ പൂർണ്ണ നിയന്ത്രണം കെഎസ്ആർടിസിക്കായിരിക്കും.

നിലവിലുള്ള സർവീസുകൾക്ക് പകരമായിട്ടാണ് ഉപയോഗിക്കുന്നതെങ്കിൽ സ്പോൺസർമാർ നിർദ്ദേശിക്കുന്ന റൂട്ടുകൾ പരിഗണിക്കും. എന്നാൽ പുതിയ റൂട്ടുകളിൽ സർവീസ് ആരംഭിക്കണമെങ്കിൽ ഇന്ധനച്ചെലവും അടിസ്ഥാന സൗകര്യങ്ങളും തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയോടെ ലഭ്യമാക്കേണ്ടി വരും. ഇതിനായി പ്രത്യേക ധാരണാപത്രം ഒപ്പുവെക്കാം. അതേസമയം, സാമ്പത്തിക ലാഭവും ജനങ്ങളുടെ ആവശ്യങ്ങളും കണക്കിലെടുത്ത് റൂട്ടുകളിലും സമയക്രമത്തിലും മാറ്റം വരുത്താനുള്ള പൂർണ്ണ അധികാരം കെഎസ്ആർടിസിക്കായിരിക്കും.

ബസ് സ്പോൺസർ ചെയ്യുന്നവർക്ക് വാഗ്ദാനം ചെയ്യുന്നത് ആകർഷകമായ പരസ്യ ആനുകൂല്യങ്ങളാണ്. സ്പോൺസർ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ബസുകളിൽ 10 വർഷത്തേക്ക് പരസ്യങ്ങൾ പ്രദർശിപ്പിക്കാനുള്ള അനുമതി നൽകും. എന്നാൽ മതപരമോ, രാഷ്ട്രീയപരമോ, നിയമവിരുദ്ധമോ, സമൂഹത്തിൽ സ്പർദ്ധ വളർത്തുന്നതോ ആയ പരസ്യങ്ങൾ അനുവദിക്കില്ല. പരസ്യങ്ങളുടെ രൂപകൽപ്പനയ്ക്ക് മുൻകൂട്ടി കെഎസ്ആർടിസിയുടെ ഔദ്യോഗിക അംഗീകാരം വാങ്ങണം. മറ്റ് കെഎസ്ആർടിസി ബസുകളുടെ അതേ കളർ കോഡും ഡിസൈനുമായിരിക്കും ഈ ബസുകൾക്കും ഉണ്ടായിരിക്കുക.

പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കുമായി കോർപറേഷനിലെ മാർക്കറ്റിങ് പ്രതിനിധികളുമായി ബന്ധപ്പെടാവുന്നതാണ്. തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് ജി.എസ് അരുൺ (9539202020), സജയകുമാർ (9744887783) എന്നിവരെയും കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഉള്ളവർക്ക് യൂസഫ് (9947441808) എന്നിവരെയും വിളിക്കാം. എറണാകുളം, തൃശൂർ ജില്ലക്കാർക്ക് ഒ.പി അനൂബ് (9846655449), പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലക്കാർക്ക് എസ്. ശ്രീകാന്ത് നായർ (9847089578) എന്നിവരുമായി ബന്ധപ്പെടാം.

പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ റിജു (8075025794), കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ റഫീഖ് (9846512673) എന്നിവരാണ് ഇതിന്റെ ചുമതലക്കാർ.